"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Friday, July 4, 2008

എന്താണ് ഞങ്ങള്‍ ചെയ്ത തെറ്റ്?


ഈ ചോദ്യത്തിന് എനിക്ക് ഉത്തരം വേണം. അനേക വര്‍ഷങ്ങളായി എനിക്കു മുന്നില്‍ ഒരു സമസ്യയായി നില്‍ക്കുന്ന ചോദ്യമാണിത്. പലരോടും ചോദിച്ചു. വ്യക്തമായ മറുപടിയില്ല. ആര്‍ക്കും. അതിനാല്‍ തന്നെ ഈ ചോദ്യം ഞാന്‍ സമ്പൂര്‍ണ സാക്ഷരത നേടിയ അല്ലെങ്കില്‍ അങ്ങനെ അവകാശപ്പെടുന്ന ഈ മലയാള നാടിന്റെ മനസാക്ഷിക്ക് കൈമാറുന്നു. ഉത്തരം നല്‍കിയേ തീരൂ. കാരണം അവഗണിക്കപ്പെടുന്നവന് അതിനുള്ള കാരണമെങ്കിലും അറിയാനുള്ള അവകാശമുണ്ട്.


ഈ ‘സമത്വ സുന്ദര’ ഭാരത നാട്ടില്‍ സവര്‍ണര്‍ എന്ന് മുദ്രകുത്തി ഭ്രഷ്ട് കല്‍പ്പിച്ച ഒരു ചട്ടക്കൂടില്‍ ജനിച്ചുപോയി എന്നതാണൊ ഞങ്ങള്‍ ചെയ്ത കുറ്റം? ഈ ചോദ്യം സമുദായ സം‌വരണത്തിന്റെ ഗുണഫലം അനുഭവിക്കുന്ന എന്റെ ഒരു സുഹൃത്തിനോട് ചോദിച്ചപ്പോള്‍ മറുപടി ഞെട്ടിക്കുന്നതായിരുന്നു. നിങ്ങളുടെ ഒക്കെ ‘സവര്‍ണ’ പിതാമഹന്മാര്‍ ചെയ്തുകൂട്ടിയ പാപത്തിന്റെ പ്രതിഫലം ആണത്രെ ഇപ്പോഴത്തെ തലമുറ അനുഭവിക്കുന്ന ഈ അവഗണന. ഒരു നിമിഷം ഞാന്‍ ചിന്തിച്ച് പോയി . ഏതു നൂറ്റാണ്ടിലാണ് നമ്മള്‍? ഒന്നു ചോദിച്ച് കൊള്ളട്ടെ... ഈ ജനാധിപത്യ ‘മതേതര’ ഭാരതത്തില്‍ ജീവിക്കാനുള്ള മൌലിക അവകാശം പോലുമില്ലേ ഞങ്ങള്‍ക്ക് ?


സമ്പത്ത്, വിദ്യാഭ്യാസം, കല തുടങ്ങിയവയൊക്കെ സവര്‍ണര്‍ക്ക് മാത്രം വിധിക്കപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഒരുപാട് കാലം മുന്‍പ് വരെ . ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം പിന്തുടര്‍ന്നിരുന്ന ബ്രിട്ടീഷുകാര്‍ അതിനെ പ്രോത്സാഹിപ്പിച്ചു. എന്നാല്‍ കാലം മാറി .അനേക മഹാത്മാക്കളുടെ ശ്രമഫലമായി ഇന്ത്യ സ്വതന്ത്രയായി. ഇവിടെ ഒരു ജനാധിപത്യ സം‌വിധാനവും നിലവില്‍ വന്നു. പല തട്ടുകളായി വേര്‍തിരിക്കപ്പെട്ട ഇന്ത്യന്‍ ജനതയെ സമത്വത്തിലേക്ക് കൊണ്ട് വരുക എന്ന ചിന്തയില്‍ നിന്നാണ് സാമുദായിക സം‌വരണം എന്ന ആശയത്തിന്റെ പിറവി. സമത്വം എന്ന ലക്‍ഷ്യം നേടുമ്പോള്‍ ഈ നിയമം കാലോചിതമായി പരിഷ്കരിക്കപ്പെടും എന്നും കരുതിക്കാണും പാവം ആ രാഷ്ട്രതന്ത്രജ്ഞര്‍. പക്ഷേ ഇന്നും നമ്മള്‍ അതെ സംവരണ നയം തന്നെ അന്ധമായി പിന്തുടരുന്നു.


ഒരു നേരത്തെ ആഹാരത്തിനു വക ഉണ്ടാകാന്‍ നെട്ടോട്ടമോടുന്ന 'സവര്‍ണര്‍' ഒരുപാടുണ്ട് ഈ നാട്ടില്‍ . എത്ര നല്ല രീതിയില്‍ പഠിച്ചു വന്നാലും ഭൂരിപക്ഷ സമുദായത്തില്‍ പെട്ട അംഗമാണെങ്കില്‍ , ആ ഒരൊറ്റ കാരണം കൊണ്ട് അവന്‍ പുറന്തള്ളപ്പെടുന്നു. സമുദായ സംവരണത്തിന്റെ പേരില്‍ തനിക്ക് കിട്ടേണ്ട ജോലിയും സ്വപ്നങ്ങളും ജീവിതവും എല്ലാം തട്ടി മാറ്റപ്പെടുന്നത് നിസഹായതയോടെ നോക്കി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവരായി കഴിഞ്ഞു ഇപ്പോള്‍ ഭൂരിപക്ഷ സമുദായം. ഇതെന്തു ന്യായം? ഇതെന്തു നീതി ? ഇവിടെ മനുഷ്യാവകാശങ്ങള്‍ പോലും സംവരണ വിഭാഗങ്ങള്‍ക്ക് മാത്രമെ ഉള്ളുവോ ?


'ഭൂരിപക്ഷസമുദായം'. പക്ഷേ ഏത് രീതിയില്‍ ആണ് ഭൂരിപക്ഷം എന്ന് ചോദിച്ചാല്‍ ഉത്തരമുണ്ട്. സവര്‍ണനായി പോയതിനാല്‍ ജോലി ലഭിക്കാതെ നിരാശരായി കഴിയുന്ന വിദ്യാ സമ്പന്നരുടെ ഭൂരിപക്ഷം!!! സ്വന്തം മക്കളെ പഠിപ്പിക്കാന്‍ വക തേടി കൊള്ള പലിശക്കാരന് മുന്‍പില്‍ സ്വന്തം കൂരയുടെ ആധാരം പണയം വയ്ക്കേണ്ടി വരുന്ന നിരാലംബരുടെ ഭൂരിപക്ഷം !!! അതെ ഞങ്ങള്‍ സമ്മതിക്കുന്നു അത്തരത്തിൽ നോക്കിയാൽ ഞങ്ങള്‍ 'ഭൂരിപക്ഷ സമുദായം' തന്നെ.


രാഷ്ട്രീയക്കാര്‍ക്ക് സമുദായ സംവരണമാണ് തുറുപ്പ് ചീട്ട്. രാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കാനും വോട്ടു ബാങ്ക് കാക്കാനും, സംഘടിത ശക്തികളുടെ എന്ത് വിലപേശലുകള്‍ക്കും വഴങ്ങിക്കൊടുക്കും അവര്‍ . ഭൂരിപക്ഷ സമുദായങ്ങളോട്‌ ഇവിടെ ആര്‍ക്കും എന്തുമാകാം. കാരണം അവര്‍ സംഘടിതരല്ല . ഈ അനീതികളും അവഗണനകളും ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ അവന്‍ ഇവിടെ വര്‍ഗീയ വാദിയാണ്. തീവ്രവാദിയാണ് . ന്യൂനപക്ഷ വിരുദ്ധനാണ്. എന്തിനധികം രാജ്യദ്രോഹി പട്ടം പോലും അവന് ചാര്‍ത്തി നൽകും ചിലര്‍ .


വിദ്യാഭ്യാസത്തിലും ശാസ്ത്രത്തിലുമൊക്കെ നാം ഇന്ത്യക്കാര്‍ ഒരുപാട് മുന്‍തൂക്കം നേടികഴിഞ്ഞു. നമുക്കിപ്പോള്‍ അവശ്യം സാമുദായിക സംവരണമല്ല. സാമ്പത്തിക സംവരണമാണ്. ദാരിദ്ര്യത്തിന്റെ പിടിയിലമര്‍ന്നു ജീവിക്കുന്ന എല്ലാ സമുദായങ്ങളിലും ഉള്ള ലക്ഷക്കണക്കിനാളുകള്‍ ഉണ്ട് നമ്മുടെ നാട്ടില്‍. അവരെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളാണ് ഈ കാലത്ത് ഉണ്ടാകേണ്ടത്. അല്ലെങ്കില്‍ അപരിഷ്കൃതമായ സാമുദായിക സംവരണം നമ്മെ വീണ്ടും അസമത്വത്തിലേക്കു നയിക്കും എന്നുള്ളതില്‍ സംശയം വേണ്ട.


ഈ രാജ്യത്ത് പ്രീണന രാഷ്ട്രീയവും വിലപേശല്‍ തന്ത്രങ്ങളും നിലനില്‍ക്കുന്നിടത്തോളം ഇവിടെ ഈ അപരിഷ്കൃത സമീപനത്തിന് ഒരു മാറ്റവും ഉണ്ടാകില്ല എന്നറിയാം. ആരുടെയും അവകാശങ്ങള്‍ പിടിച്ചു വാങ്ങാൻ ആഗ്രഹമില്ല ഞങ്ങള്‍ക്ക്. പക്ഷെ അര്‍ഹതപ്പെട്ടതെങ്കിലും ഞങ്ങളില്‍ നിന്ന് തട്ടിയകറ്റാതിരുന്നുകൂടെ? അതോ സവര്‍ണരുടെ ശവപ്പറമ്പാണ് ആത്യന്തിക ലക്ഷ്യം എന്ന തീരുമാനത്തിലാണോ ഈ സമത്വ സുന്ദര ജനാധിപത്യ രാഷ്ട്രത്തിന്റെ പോക്ക്.


ഒരു പ്രയോജനവും ഇല്ലെങ്കിലും ആ ചോദ്യം ഞാന്‍ ഒന്നുകൂടി ചോദിച്ചു കൊള്ളട്ടെ ... എന്താണ് ഞങ്ങള്‍ ചെയ്ത തെറ്റ്?

25 comments:

 1. സവര്‍ണനായി പോയതിനാല്‍ ജോലി ലഭിക്കാതെ നിരാശരായി കഴിയുന്ന വിദ്യാ സമ്പന്നരുടെ ഭൂരിപക്ഷം!!! സ്വന്തം മക്കളെ പഠിപ്പിക്കാന്‍ വക തേടി കൊള്ള പലിശക്കാരന് മുന്‍പില്‍ സ്വന്തം കൂരയുടെ ആധാരം പണയം വയ്ക്കേണ്ടി വരുന്ന നിരാലംബരുടെ ഭൂരിപക്ഷം !!! അതെ ഞങ്ങള്‍ സമ്മതിക്കുന്നു ഞങ്ങള്‍ 'ഭൂരിപക്ഷ സമുദായം' തന്നെ.

  ReplyDelete
 2. ഇതെന്താ മാഷെ... ഇതൊക്കെ ഇങനെ വിളിച്ചു പറയാമൊ. ബ്ലൊഗ്ഗിലെ മതേതര ഇടതു പുലികൾ നിങളെ കൊല്ലാക്കൊല ചെയ്തുകള്യും...

  ReplyDelete
 3. മലയാളീസ്..(മാറുന്ന..)

  വളരെ കൃത്യമായ., പലരും ചോദിയ്ക്കാന്‍ മടിച്ച, അന്തസ്സുള്ള ഒരു ചോദ്യം...

  ഉത്തരം അറിയാവുന്നവര്‍ പറയട്ടെ...

  (എന്റെ കഴിഞ്ഞ കുറച്ച് കാലത്തെ ചില കണ്ടെത്തലുകള്‍..

  1. ഇന്ത്യയില്‍ ചാതുര്‍വര്‍ണ്ണ്യം നിലനിന്നിരുന്നു..

  2. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്ന ക്രമത്തില്‍..

  3. കേരളത്തിലെ മുന്നോക്ക വിഭാഗത്തില്‍ പെട്ട നായര്‍, ശൂദ്ര വംശത്തിലുള്ളവര്‍.. ഈഴവരും അതേ വര്‍ഗ്ഗം ..

  4. കര്‍ണ്ണാടകയില്‍, ക്ഷത്രിയവംശത്തില്‍ പെട്ട ചിലര്‍, തല്‍ക്കാലം “മറ്റു പിന്നോക്ക വിഭാഗത്തില്‍”.. അവര്‍, പട്ടികജാതിയില്‍ ഉള്‍പ്പെടുന്നതിനായുള്ള എല്ലാ പിന്നണി പ്രവര്‍ത്തനങ്ങളും നടത്തുന്നു..

  5. ഞാന്‍ കണ്ട, കേരളമൊഴിച്ചുള്ള മറ്റ് സംസ്ഥാനങ്ങളില്‍, പട്ടികജാതി/വര്‍ഗ്ഗക്കാരും, മറ്റു പിന്നോക്ക വിഭാഗങ്ങളും മുന്നോക്കക്കാരെക്കാള്‍ എണ്ണത്തില്‍ മുന്നില്‍..!!

  6. കേരളത്തിന്റെ ഇപ്പോഴ്ഹത്തെ ഈ “പ്രതികരണ മനോഭാവം“ കൊണ്ട് ആര്‍ക്ക് എന്ത് നേട്ടം..?? പേരിന് ധാരാളം ഹര്‍ത്താലുകളും, സമരങ്ങളുമല്ലാതെ, നാം എന്ത് നേടി..??!! കേരളത്തിന് പുറത്തുനിന്നുള്ള ആ ഒരു വരുമാനമില്ലെങ്കില്‍ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ എന്താകുമായിരുന്നു..??

  ReplyDelete
 4. എന്റെ ഒരു പഴയ പോസ്റ്റ് നോക്കൂ മാറുന്ന മലയാളി. http://ente-mathram.blogspot.com/2007/05/discrimination.html

  ReplyDelete
 5. സവര്‍ണ്ണകുലത്തില്‍ ജനിച്ചവനാണ് ഞാനും.
  എന്താണ് സവര്‍ണ്ണക്ക് ഇന്നുള്ളത്.
  നായര്‍ക്കോ നമ്പൂതിരിക്കൊ എവിടെലും സംവരണം ഉണ്ടോ
  ഇന്ന് നല്ല സമ്പത്തുള്ള അവര്‍ണ്ണരുടെ കുട്ടികള്‍
  ലംസംഗ്രാഡ് വാങ്ങി വെള്ളം അടിക്കുന്നു.
  നായരുടെയോ നമ്പൂതിയുടെയോ കുട്ടികള്‍ (ഇല്ലാത്തവന്റെ) ദരിദ്രരായി വളരുന്നു.
  ഇതൊക്കെ അനുഭവത്തില്‍ നിന്നു പഠിച്ചതാണ്
  പൊറുക്കുക

  ReplyDelete
 6. അപ്രിയ സത്യം ന ബ്രൂയാത്

  മാഷേ സവര്‍ ണ്ണര്‍ ? എല്ലാവരും ദരിദ്രര്‍ ആണോ?

  അതേപോലെ ആദിവാസികളെ ഓര്‍ ത്തോ താങ്കള്‍ ?

  അന്നും ഇന്നും എന്നും ? ഒന്നുമില്ലാത്തവര്‍ !!!!!!

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. |അനോനി |നമ്മുടെ നാട്ടില്‍ കുറച്ച് ഇടത്- വലതന്‍ മാരുണ്ട്.’ മതേതര ചിന്തകന്മാര്‍. ലാറ്റിന്‍ കത്തോലിക്കര്‍ക്ക് മുന്‍ തൂക്കമുള്ളിടത്ത് ലാറ്റിന്‍ കത്തോലിക്കനെയും നായര്‍ സമുദായത്തിനു മുന്‍ തൂക്കമുള്ളിടത്ത് നായരെയും മാത്രം മത്സരാര്‍ഥിയാക്കുന്ന ‘മതേതര’ വാദികള്‍. സത്യത്തില്‍ ഇവരല്ലേ യഥാര്‍ത്ത വര്‍ഗ്ഗീയ വാദികള്‍..........

  |പൊറാടത്ത് |കേരളത്തിന്‍റെ ‘നേട്ടങ്ങളെ ‘ കുറച്ചുകാണല്ലേ മാഷേ... കുറച്ചു നേട്ടങ്ങള്‍ താഴെ...
  1. നമ്മെ പോറ്റീ വളര്‍ത്തിയ മാതാ പിതാക്കളെ ജീവിത സായന്തനത്തില്‍ നമ്മള്‍ വൃദ്ധാലയങ്ങളില്‍ എത്തിച്ചില്ലെ...അതൊരു നേട്ടമല്ലേ?

  2.കേരകര്‍ഷക സഹോദരന്മാരുടെ കഴുത്തില്‍ കയര്‍ മുറുക്കി അതിന്‍റെ ഒരറ്റത്ത് നമ്മള്‍ കൊക്കകോളാ പൊക്കിയെടുത്ത് കുടിച്ചില്ലേ... അതൊരു നേട്ടമല്ലേ?

  3.വിശപ്പാളുന്നവന്‍റെ തേങ്ങലിനു നേരെ കണ്ണടച്ച് നമ്മള്‍ സ്മാര്‍ട്ട് സിറ്റിയും സൂപ്പര്‍ ഹൈവേക്കും മുറവിളികൂട്ടി പരിഷ്കാരിയായില്ലേ...അതൊരു നേട്ടമല്ലേ?

  നമുക്കെല്ലാം മറക്കാം ..കാണരുത്...കേള്‍ക്കരുത്....പറയരുത്

  |കുതിരവട്ടന്‍| പോസ്റ്റ് വായിച്ചു..എന്നെ പോലെ മറ്റൊരു വര്‍ഗ്ഗീയ വാദി.....തീവ്ര വാദി.രാജ്യ ദ്രോഹി

  |അനൂപ്‌ കോതനല്ലൂര്‍|നിങ്ങളുടെയും എന്‍റെയുമൊക്കെ പിതാമഹന്മാര്‍ ചെയ്ത് കൂട്ടിയതിനുള്ള പ്രതികാരമാ.....അനുഭവിച്ചോ...

  |vishnu|സവര്‍ണര്‍ എല്ലാം ദരിദ്രര്‍ അല്ല. അതുപോലെ ത്തന്നെയാണ് അവര്‍ണരും....അതിനാല്‍ തന്നെ നമുക്കു വേണ്ടത് സാമ്പത്തിക സം‌വരണമാണ്.

  ReplyDelete
 9. അറിഞ്ഞോ?????
  മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക്‌ സംവരണം നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സാമ്പത്തിക പിന്നാക്ക കമ്മീഷന്‍ റിപ്പോര്‍ട്ട്‌ കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന്‌ മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്‍ നിയമസഭയില്‍ വ്യക്തമാക്കി.......

  സന്തോഷം...പ്രസ്താവനയിലൂടെ എങ്കീലും ആതൊന്നു പറഞ്ഞ് കിട്ടിയല്ലോ.........

  ReplyDelete
 10. വിഷ്നുവിനോടൊറ്റ്രു ചോദ്യം !!!

  വിഷ്ണൂ.....

  ആദിവാസികള്‍ക്ക് (എസ്.റ്റി.) എത്ര ശതമാനം സംവരണമുണ്ടെന്നരിയുമോ?????

  എസ്.സിക്കും ഒ.ബി.സിക്കും (രണ്ടാമത്തേതില്‍ 50%തിനു മേല്‍ അതിസമ്പന്നരുണ്ടെന്നോര്‍ക്കണാം) നല്‍കുന്നതിന്റെ 10% പോലുമില്ല...കണക്കുകള്‍ നെറ്റില്‍ (ഔദ്യോഗികമായവ ) കിട്ടും...നോക്കൂ...

  ആന്റണി ഒര്രു സത്യം പറഞ്ഞിരുന്നു...അതിനു പുള്ളിയെ മുഖ്യമന്ത്രിക്കസേരയില്ല് നിന്നും തള്ളിതാഴെ ഇടുന്നത് നമ്മള്‍ കണ്ടതാണ്...

  താങ്കള്‍ ഭാരതമോ കേരളമോ കൂറച്ചെങ്കിലും സഞ്ചരിച്ചിട്ടുള്ളവനാണെങ്കില്‍ സവര്‍ണ്ണന്റ്റെ യഥാര്‍ത്ഥ അവസ്ത്ഥ മനസിലാകും...

  സവര്‍ണ്ണബ്രാഹ്മണരുടെ അവസ്ഥ മനസിലാക്കാന്‍ പാലക്കാട്ട്ട്ടെ അഗ്രഹാരങ്ങളിലേക്ക് ഒന്നു പോയി നോക്കൂ...(ഞാന്‍ ബ്രാഹ്മണനല്ല്, പാലക്കാട്ടുകാരനുമല്ല, പക്ഷേ അവസ്ഥ ഞാന്‍ കണ്ടിട്ടുണ്ട്)

  പിന്നാക്ക സമുദായത്തിന്റെ ദാരിദ്ര്യം മനസിലാക്കാന്‍ ഓരോ കി.മീറ്ററിനും രണ്ടു വച്ച് ഉയ്യരുന്ന , കോടികള്‍ ചിലവാകുന്ന ,താജ്മഹല്‍ സമാനമായ് പള്ളികള്‍ കണ്ടാല്‍ മതി...(ഫോട്റ്റോ ഞാനിടം,എന്റെ നാട്ടില്‍ തന്നെ 4 താജ്മഹലുണ്ട്!!!) അവയ്ക്ക് ചിലവാക്കുന്നതിന്റ് പകുതി ഉന്റെങ്കില്‍ 100 കുടുംബങ്ങള്‍ക്ക് 10 വര്‍ഷം സുഭിക്ഷമായി ജീ‍വിക്കാം...എന്നിട്ടും?????


  തങ്കള്‍ക്ക് ജാതി തിരിച്ചുള്ളാ കണാക്കറിയുമോ?????പിന്നാക്കജാതികാര്‍ക് തുല്യ മാര്‍ക്കുണ്ടെങ്കില്‍ സംവരിച്ച് ജോലി നല്‍കാം...പക്ഷേ ജസ്റ്റു പാസുകാരനു റങ്കുകാരനെതള്ളി ജോലി കൊടുക്കേണ്ടതുണ്ടോ????

  സംവരണം യഥര്‍ത്ഥത്തില്‍ അവരെ മടിയന്മാരാക്കുന്നത് ഞാന്‍ എന്റെ സുഹൃത്തുക്കളില്‍ കണ്ടത്.....പഠിച്ചില്ലേലും ജോലി കിട്ടും..പിന്നെന്താ????

  6000 റങ്കുള്ള എന്നെ പിന്തള്ളി , 11800റാങങ്കുള്ളവള്‍ (ഗള്‍ഫുകാരന്റെ മോളാ) തിരുവനന്തപുരത്ത് ഗവണ്മെന്റ് കോളേജില്‍ പഠിക്കുന്നതു കആണുംപ്പോള്‍ ഞാന്‍ എന്തു തെറ്റു ചെയ്തു എന്ന് ഞാന്‍ ചോദിക്കുന്നതില്‍ തെറ്റുണ്ടോ????

  സാമ്പത്തിക സംവരണാം വന്നാല്‍ താങ്കള്‍ ഈ പറയുന്ന ആദിവാസികള്‍ക്കും ബാധകമാകില്ലേ???അതല്ലേ യഥാര്‍ത്ഥ മതേതാരത്വം???

  ഒരുപാട് പറയണമെന്നുണ്ട്...വേണ്ട...


  ഏതായാലും മലയാളിയുടെ ശ്ശ്രമം അഭിനന്ദനമര്‍ഹിക്കുന്നു...

  ReplyDelete
 11. |‌അഹങ്കാരി | ശക്തമായ വാദങ്ങളാണല്ലോ ഉന്നയിച്ചിരിക്കുന്നത്.....നന്ദി.......

  ReplyDelete
 12. ജാതി പറയുന്നതു എനിക്കിഷ്ടമല്ല. എന്നാലും പറയുകയാണ്‌ ഞാന്‍ ഈഴവ സമുദായത്തില്‍ പെട്ട ഒരാളാണ്. ഒരുപാട് സംവരണം കിട്ടുന്ന ഒരു സമുദായം. പക്ഷെ എന്റെ അഭിപ്രായത്തില്‍ ഈ സംവരണം ഒക്കെ നിര്‍ത്തുക തന്നെ വേണം. ബ്രാഹ്മനര്‍ക്കെന്നല്ല എല്ലാവര്ക്കും സമമായി നീതി ലഭിക്കണം.

  എന്തായാലും എന്റെ എല്ലാ ആശംസകളും.

  ജയ് ഹിന്ദ്‌.

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. സവര്‍ണ്ണര്‍ എന്നു മുദ്രകുത്തി അവഹേളിക്കപെടുന്ന ഒരു നായരാണു ഞാനും. ജാതി മതം ഇവയോടു ഒരു താല്പര്യമില്ലങ്കിലും നിലനിന്നുപോന്ന ഒരു ജാതിയില്‍ ജനിച്ചതിനാല്‍ എല്ലാം നിഷേധിക്കപ്പെടാന്‍ ഞങ്ങള്‍ എന്തു ചെയ്തു? മറ്റൂ മത വിഭാ‍ഗങ്ങള്‍ രാഷ്ട്രീയത്തിലും ഭരണത്തിലും അവരുടെ കൂട്ടയ്മയെ മുന്നില്‍ നിര്‍ത്തി സ്വന്തം താലപര്യങ്ങളും, സംരക്ഷണവും ഉറപ്പാക്കി! മതമില്ലാത്ത ഹൈന്ദവജനതയാകട്ടെ അനേകം ജാതികളാല്‍ വിഭജിച്ചും, ജാതികളിലുള്ളവര്‍ തന്നെ പരസ്പര്ം വ്രുഥാ വഴക്കടിച്ചും കഴിയുമ്പോള്‍ മറ്റൂള്ളവര്‍ രാഷ്ട്രീയക്കാരടക്കം അപ്പം പങ്കുവച്ച കുരങ്ങനെപ്പോലെമുതലെടുപ്പുകള്‍ നടത്തിയും, നക്കാപിച്ചക്കു കൊള്ളയടിച്ചും സവര്‍ണ്ണരെ നിരാധാരരാക്കുകയാണു!

  ഇനിയെങ്കിലും സവര്‍ണ്ണരുടെ തലയിലെ ബള്‍ബു കത്തിയില്ലങ്കില്‍ മാനം മാത്രമല്ല - ദരിദ്രരില്‍ ദരിദ്രരായ സവര്‍ണ്ണരെ കാണാം. ഒരു പക്ഷേ ആരും പറയാനോ കാണാനോ അറക്കുന്ന അവസ്ഥയിലാകാം വരും തലമുറ!

  ReplyDelete
 15. 'നാസിസം' എന്നതു പോലെത്തന്നെ മ്ലേച്ഛമായ ഒരു പദവിയാണ് ജാതി എന്നത്. അവര്‍ണ്ണര്‍ക്ക് അത് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കി. അതിനാല്‍ ജാതി സ്വന്തം പേരിന്റെ കൂടെ ചേര്‍ത്തെഴുതുക എന്നത് ഒരു അലങ്കാരവും, അഭിമാനവും ആയി മേലാളര്‍ക്ക്. ഒരു കാലത്ത് പേരിന്റെ അറ്റത്തു നിന്നു ജാതിയുടെ വാല്‍ മുറിച്ചു കളയുക പുരോഗമനമായി കരുതിയിരുന്നെങ്കിലും ഇന്നും പുരോഗമനക്കാരെന്നു നാം കരുതുന്ന ഒട്ടനവധി ആള്‍ക്കാര്‍‍ ഈ ആഭാസവും പേറിക്കൊണ്ടു നടക്കുന്നു.സംവരണം തുടങ്ങി വച്ചതിനു വളരെ ശക്തമായ കാരണങ്ങളും, വ്യക്തമായ ഉദ്ദേശങ്ങളുമുണ്ടായിരുന്നു. പക്ഷേ അതു നടപ്പില്‍ വരുത്തുന്നതില്‍ ബോധപൂര്‍വ്വമോ അല്ലാത്തതോ ആയ ഒരുപാട് പാളിച്ചകള്‍ സംഭവിച്ചു എന്ന സത്യം അംഗീകരിക്കാതെ വയ്യ. സംവരണ ലക്ഷ്യങ്ങളെ ഒരിക്കലും കൈ വരിക്കപ്പെടാനാകാതെ അട്ടിമറിച്ചതിനു പിന്നില്‍ ആരായിരുന്നു? അങ്ങിനെ ഒരട്ടിമറി ഇല്ലായിരുന്നെങ്കില്‍ ഇന്നു കാണുന്ന തരത്തിലുള്ള ‘സവര്‍ണ്ണനായി പോയതിനാല്‍ ജോലി ലഭിക്കാതെ നിരാശരായി കഴിയുന്ന വിദ്യാ സമ്പന്നരുടെ ഭൂരിപക്ഷം’ ഇന്നുണ്ടാകുമായിരുന്നുവോ എന്ന് എന്തു കൊണ്ട് ആരും ചിന്തിക്കുന്നില്ല? ഈ ജാതി എന്നത് എല്ലാ രേഖകളില്‍ നിന്നും ഒഴിവാക്കുകയല്ലേ ശരിക്കുള്ള പരിഹാരം

  ReplyDelete
 16. Very good post and a very valid question. I would like to tell you something..could you please shoot a mail to daadajaggu@gmail.com

  ReplyDelete
 17. kooduthal perum paranjirikkunnath sc st vibhagangal anu india/keralathil kooduthal ennanu.....sastra sankethika parishath 2000 -il irakkiya pusthakamundu...athu vayikkam.....allengil oru survey nadatham.....bhooripaksham varunna ethra sc/st kal hospital/mall/school/business owners ayi undu....? govt samvaranam moolam kittiya joliyude pachayallathe...?????
  PSC list...sc 10%,ST..10%,ezhava..10%...kooti....avasanam pavangalkku ethra % ennu nokkikko???? ...allengil PSC list rank list ayikkazhinju jathi adistanathil adukki nokk????

  janasanghyanupathikayi savaranam nadathiyittu.....athil ninnu sampathika samvaranam ayikko.....athil pakshe ee pavangalkku thathparyam undakilla...!!!!!

  ReplyDelete
 18. sampathikam measure cheyyan enthu thathwam undu??
  govt job karante allathe arude yearly varumanam sariyayi kanakkakkan pattum?
  ente oppam padicha oral (rubber land owner 100.acre....ippo vilayilla ennnalum) 2000 ruppe KPCR stippend kaippattunnathu njan pala thavana kandittundu...

  ReplyDelete
 19. |സാക്ഷി |സാക്ഷിയുടെ അഭിപ്രായം തന്നെയാണ് എനിക്കും എല്ലാവര്‍ക്കും തുല്യ നീതി ലഭിക്കണം ....നന്ദി

  | നമ്മൂടെ ലോകം| താങ്കള്‍ പറഞ്ഞത് സത്യം.....പക്ഷെ നമുക്ക് നീതിയിലെക്കുള്ള ദൂരം വളരെ അകലെയാണ്...ശക്തി പ്രകടനങ്ങള്‍ നടത്തുന്നതില്‍ മാത്രമല്ലേ നമ്മുടെ നേതാക്കളുടെ ശ്രദ്ധ... നമ്മുടെ കണ്ണില്‍ മണ്ണ് വാരിയിടാന്‍ ശ്രമിക്കുന്ന ഇവന്‍മാരെയൊക്കെ പടിയടച്ച് പിണ്ഡം വയ്ക്കേണ്ട കാലം അതിക്രമിച്ചു .

  |ജസീര്‍ പുനത്തില്‍ |നന്ദി..........

  ReplyDelete
 20. |മോഹന്‍ |അപ്പോള്‍ പറഞ്ഞു വരുന്നത പേരിനോടൊപ്പം ജാതിപ്പേര് ചേര്‍ത്തിട്ടുള്ള ആര്‍ക്കും സാമൂഹ്യ നീതി ലഭ്യമാകേണ്ട എന്നാണോ ? പിന്നെ ജാതി എന്നത് എല്ലാ രേഖകളില്‍ നിന്നും ഒഴിവാക്കണമെന്ന് തന്നെയാണ് എന്‍റെയും അഭിപ്രായം. പക്ഷെ അതിന് പിന്നോക്ക(പേരില്‍ മാത്രം )സമുദായങ്ങള്‍ സമ്മതിക്കുമോ മാഷേ ?

  |ജഗ്ഗൂ ദാദ| നന്ദി...........മെയില്‍ അയച്ചിരുന്നു മറുപടി കണ്ടില്ല ...

  |അനോണി| "Anonymous said:bhooripaksham varunna ethra sc/st kal hospital/mall/ school/ business owners ayi undu....?"
  എന്‍റെ അനോണീ .......അനോണി ഈ നാട്ടുകാരനോന്നുമല്ലേ ..... കണ്ണ് തുറന്നു ചുറ്റും നോക്ക് അനോണീ ....അല്ലെങ്കില്‍ കുറഞ്ഞ പക്ഷം നമ്മുടെ കേരളത്തിലെ പണചാക്കുകളായ മുതലാളിമാരുടെ ഒരു കണക്കെടുത്ത് നോക്കി അവരുടെ സമുദായത്തെ കുറിച്ച് ഒന്നന്വേഷിക്ക് ...അപ്പോള്‍ മനസ്സിലാകും സത്യം ....പിന്നെ പി എസ് സി റാങ്ക്‌ ലിസ്റ്റും വ്യക്തമായി ഒന്നു നോക്കാന്‍ മറക്കേണ്ട ...

  |സാം| നന്ദി വായനയ്ക്കും അഭിപ്രായത്തിനും

  ReplyDelete
 21. ingane ullavare aanu nammude nadinu vendathu kollam

  ReplyDelete
 22. samvaranam nedi verunnavante complex anu innathe sarkar sthapanangalude ettavum valiya shapam.

  ReplyDelete
 23. ‌| Seek My Face |
  | Kariryachan |
  വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.......

  ReplyDelete

ഒരു ‘മാറുന്ന‘ മലയാളി തന്നെയല്ലേ നിങ്ങളും? അതിനാല്‍ തന്നെ തുറന്നു പറയൂ നിങ്ങളുടെ അഭിപ്രായങ്ങള്‍...അത് യോജിപ്പുകളാണെങ്കിലും വിമര്‍ശനമാണെങ്കിലും.