"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Thursday, November 19, 2009

ലവ് ജിഹാദ് എന്ന “വില്ലന്‍“


ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഹിന്ദു-കൃസ്ത്യന്‍ സമുദായത്തില്‍ പെട്ട പ്രായപൂര്‍ത്തിയായതോ അല്ലെങ്കില്‍ സമീപ ഭാവിയില്‍ പ്രായപൂര്‍ത്തിയാകാന്‍ പോകുന്നതോ ആയ പെണ്‍ മക്കള്‍ ഉള്ള മാതാപിതാക്കള്‍ ആരും കുറച്ച് നാളായി ഉറങ്ങുന്നതേ ഇല്ലത്രേ. ഈ പാവങ്ങളുടെ ഉറക്കം കളയുന്ന ‘വില്ലന്‍‘ മറ്റാരുമല്ല. “ലവ് ജിഹാദ്“. ഇവനാണ് ലവന്‍. ‘റോമിയോ ജിഹാദ്‘ എന്ന ഒരു വിളിപ്പേര് കൂടി ഉണ്ടത്രെ ഇവന്. ഏതായാലും ഇതോട് കൂടി മതപരിവര്‍ത്തനത്തിന്റെ പേരിലുള്ള തമ്മില്‍തല്ലിന് വീണ്ടും ജീവന്‍ വച്ചിരിക്കുകയാണ്.


ജിഹാദ്‘ എന്ന പദവുമായി വിക്കിയപീഡിയയില്‍ കയറിയപ്പോള്‍ കിട്ടിയത് ഇങ്ങനെയാണ്. “ഇസ്ലാമിൽ ജിഹാദ് എന്ന പദത്തിന്‌ ഒന്നിലേറെ അര്‍ത്ഥങ്ങളുണ്ട്. സമാധാനവും നന്മനിറഞ്ഞതുമായ ജീവിതം നയിക്കാനുള്ള പരിശ്രമം, അനീതിക്കും അടിച്ചമര്‍ത്തലിനുമെതിരെയുള്ള സമരം, വിശ്വാസവും അനുഷ്ഠാനവും സംരക്ഷിക്കുവാനുള്ള പ്രതിരോധ യുദ്ധം എന്നിവയെല്ലാം ജിഹാദിന്റെ വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍പ്പെടുന്നു.“


പക്ഷേ ജിഹാദ് എന്ന പദം ഇപ്പോള്‍ നമ്മള്‍ കൂടുതല്‍ കേള്‍ക്കുന്നത് സ്ഫോടനങ്ങളുടെയും തീവ്രവാദ അക്രമങ്ങളുടെയുമൊക്കെ പുറകിലുള്ള മുദ്രാവാക്യമായിട്ടാണ്. ചില ദുഷ്ടജന്മങ്ങളുടെ വഴിപിഴച്ച പോക്കിന്റെ പേരില്‍ ഇവിടെ ക്രൂശിക്കപ്പെടുന്നത് ഒരു സമുദായം മുഴുവനും ആണ്. ഇതാ ഇപ്പോള്‍ “ലവ് ജിഹാദ്“ എന്ന പേരിലും ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത് അത്തരം ഒരു ആരോപണമാണോ എന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു.


“ലവ്ജിഹാദ്” എന്ന അദൃശ്യമായ സംഭവം സത്യമോ മിഥ്യയോ ആയിക്കൊള്ളട്ടെ. ആശ്ചര്യപ്പെടുത്തുന്നത് മറ്റു ചിലതാണ്. പെണ്‍കുട്ടികളെ പ്രണയം നടിച്ച് നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുകയാണ് ലവ് ജിഹാദിന്റെ ഉദ്ദേശമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. അപ്പോള്‍ ഉയര്‍ന്ന് വരുന്ന ഒരു സംശയമുണ്ട്. ആരുടെയെങ്കിലും ആജ്ഞകള്‍ക്കനുസരിച്ച് മാറുന്നതാണോ മതപരമായ വിശ്വാസങ്ങള്‍?ആരെങ്കിലും പറയുന്നത് കേട്ട് എപ്പോള്‍ വേണമെങ്കിലും മാറ്റിമറിക്കാവുന്ന ലോലമായ മതവിശ്വാസം മാത്രം ഉള്ളവരാണോ ഇവിടുത്തെ ഹിന്ദു-കൃസ്ത്യന്‍ പെണ്‍കൊടിമാര്‍? അങ്ങനെ എങ്കില്‍ അത് ഹിന്ദുമതത്തിന്റെയും കൃസ്ത്യന്‍ മതത്തിന്റെയും പോരായ്മയാണെന്ന് സമ്മതിച്ച് കൊടുക്കേണ്ടി വരും


പ്രണയം നടിച്ച് കൊണ്ട്പോകുന്നു. ഇസ്ലാം മതവുമായി ബന്ധപ്പെട്ട ബുക്കുകള്‍ വായിക്കാന്‍ കൊടുക്കുന്നു, മതപ്രഭാഷണങ്ങള്‍ കേള്‍പ്പിക്കുന്നു, പെണ്‍കുട്ടിയുടെ മനസ്സും ശരീരവും വളരെ പെട്ടെന്ന് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു. എല്ലാം വളരെ ഫാസ്റ്റ്. ഈ കഥയുടെ പിന്നിലുള്ള ബുദ്ധി ആരുടേതായാലും അത് വല്ലാത്ത അതിബുദ്ധിയായിപ്പോയി. ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തിപ്പൂവല്ലേ എന്ന് സംശയദൃഷ്ടിയോടെ ചോദിക്കുന്ന മലയാളികളുടെ മുന്‍പിലേക്ക് കുറച്ച് കൂടി വിശ്വാസ യോഗ്യമായ ഒരു കഥയായിരുന്നു ഈ ബുദ്ധിമാന്‍മാര്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. ലവ് ജിഹാദ് എന്ന പേരില്‍ ഭീതി പടര്‍ത്തി പ്രചരിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍, ഒന്നുകില്‍ മിശ്രവിവാഹവും അത് വഴി മതപരിവര്‍ത്തനവും തടയാനുള്ള ഏതോ അതി ബുദ്ധിമാന്മാരുടെ ഭാവന അല്ലെങ്കില്‍ ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനുള്ള കുടില തന്ത്രം എന്നിവയില്‍ ഒന്നായേ കാണാന്‍ കഴിയൂ.


മത പരിവര്‍ത്തനത്തിന്റെ പേരില്‍ ഇവിടെ പലപ്പോഴും ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടന്നിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ പലപ്പോഴും പ്രതി സ്ഥാനത്ത് നിര്‍ത്തപ്പെട്ടിട്ടുള്ളവരാണ് കൃസ്ത്യന്‍ മിഷനറിമാര്‍. എന്നാല്‍ ലവ് ജിഹാദിനെ എതിര്‍ക്കുന്നത് അവര്‍ കൂടിയാണ് എന്നതാണ് രസകരമായ വസ്തുത. ആശാന് അടുപ്പിലുമാകാം എന്നതാകും ഇതിനു പിന്നിലുള്ള ചേതോവികാരം.


കൃസ്ത്യന്‍ മിഷനറിമാര്‍ പണവും വീടും നല്‍കി പാവപ്പെട്ട ഹിന്ദുക്കളെ മതം മാറ്റുന്നു എന്നൊരാരോപണം ഇടയ്ക്കിടയ്ക്ക് കേള്‍ക്കാറുണ്ട്. പക്ഷെ വീടും പണവും കിട്ടിയാല്‍ ഹിന്ദുക്കള്‍ തങ്ങളുടെ വിശ്വാസങ്ങളെ പണയം വയ്ക്കുമോ ?എന്ന ചോദ്യം മാത്രം ആരും ചോദിച്ച് കാണാറില്ല. ഈ ചോദ്യത്തിന് ഒരുത്തരമേ ഉള്ളു പാവപ്പെട്ടവന് വിശപ്പിന്റെ ആളലാണ് പ്രധാനകാര്യം. അതിനു ശേഷമേ വിശ്വാസങ്ങള്‍ക്കും ആരാധനയ്ക്കുമൊക്കെ അവന്റെ മനസ്സില്‍ സ്ഥാനമുള്ളു. തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന സ്വന്തം സമുദായസംഘടനകളേയും ദൈവങ്ങളേയും മറന്ന് തനിക്ക് നേരെ സഹായ ഹസ്തം നീട്ടുന്നവരുടെ സമുദായത്തിലേക്കും ദൈവത്തിലേക്കും (പ്രേരണയാലോ അല്ലാതെയോ) ചേക്കേറുന്നവരെ എങ്ങനെ കുറ്റം പറയാന്‍ സാധിക്കും. ഇത്തരം ആളുകളെ മതപരിവര്‍ത്തനത്തില്‍ നിന്നും പിന്‍ തിരിപ്പിക്കാന്‍ വീണ് കിടക്കുന്ന അവര്‍ക്ക് ഒരു കൈത്താങ്ങായാല്‍ മാത്രം മതി. പക്ഷേ വെറുതേ ഇരുന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നതുപോലെയും മാദ്ധ്യമങ്ങളുടെ മുന്‍പില്‍ കുണ്ഠിതപ്പെടുന്നതുപോലെയും എളുപ്പമല്ലല്ലോ അത്. അതിനാലാകാം ഹിന്ദു സംഘടനകളും, ഇത്തരം സംഭവങ്ങളില്‍ നിന്ന് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതെല്ലാം ബോധപൂര്‍വ്വം മറക്കുന്നത്.


ലവ് ജിഹാദ് പ്രശ്നത്തില്‍ ഇസ്ലാം മത പണ്ഡിതന്മാരും പക്വപൂര്‍ണ്ണമായ ഒരു നിലപാടല്ല എടുത്തത് എന്നാണ് എന്റെ അഭിപ്രായം. ലവ് ജിഹാദ് പോലെ ഒരു പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ അത് തടയണം എന്ന ഒരു പ്രസ്താവന മാത്രം മതിയായിരുന്നു ലവ് ജിഹാദ് അല്ലെങ്കില്‍ റോമിയോ ജിഹാദ് പോലെയുള്ള ആരോപണങ്ങളുടെ മുന, തൊടുക്കും മുന്‍പേ ഒടിക്കാന്‍. പക്ഷെ അപക്വമായ പ്രതികരണങ്ങള്‍ പ്രശ്നത്തെ സങ്കീര്‍ണ്ണവും ഭീതിജനകവുമാക്കി. ലവ് ജിഹാദ് ആരോപണത്തിന്റെ പിന്നിലെ സത്യം എന്ത് തന്നെയായാലും നിക്ഷ്പക്ഷമായ അന്വേഷണത്തിലൂടെ അത് പുറത്ത് കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം മതസൌഹാര്‍ദ്ദ മനസ്സുകളില്‍ ഉണ്ടാക്കപ്പെടുന്ന ഒരു ചെറിയ വിള്ളല്‍ പോലും ആത്മഹത്യാപരമായേക്കാം.


വാല്‍ക്കഷണം: വേറൊരാള്‍ നിര്‍ബന്ധിച്ചാല്‍ സ്വന്തം അഛനെയും അമ്മയെയും മാറ്റിപ്പറയാത്ത കാലത്തോളം നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന വാക്കിന് പ്രസക്തിയില്ല എന്നാണ് എന്റെ അഭിപ്രായം‍. കാരണം അങ്ങനെ മാറ്റാന്‍ കഴിയുന്നതല്ല മലയാളിയുടെ ചിന്തകളും അടിയുറച്ച മതവിശ്വാസങ്ങളും എന്ന് ഞാന്‍ വിശ്വസിക്കുന്നു.എന്ത് തന്നെ നേടാനായാലും സ്വന്തം മതവിശ്വാസങ്ങള്‍ ഉപേക്ഷിച്ച് മറ്റൊന്ന് തേടി പോകുന്നവരെ കുറിച്ച് കുണ്ഠിതപ്പെടേണ്ട ഒരു കാര്യവും ഉണ്ടെന്നും തോന്നുന്നില്ല. ഏത് മതത്തിലും വിശ്വസിക്കുവാനുമുള്ള അവകാശം ഭരണഘടന അവന് നല്‍കിയിട്ടുണ്ട്. അക്കരെ പച്ച സ്വപ്നം കണ്ട് പോകുന്നവര്‍ക്ക് അത് കിട്ടുന്നെങ്കില്‍ കിട്ടട്ടെ. തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ തെറിക്കട്ടെ എന്നു വയ്ക്കണം. അല്ല പിന്നെ.....

74 comments:

  1. നിക്ഷ്പക്ഷമായി ചിന്തിച്ചാല്‍ ആര്‍ക്കും തോന്നിയേക്കാവുന്ന ചില സംശയങ്ങള്‍.....

    ReplyDelete
  2. നല്ല നിരീക്ഷണം

    അഭിനന്ദനങ്ങള്‍.

    ReplyDelete
  3. Good but main thing is that even Christian missionaries are also involved in these issue but left parties only blaming Hindu organizations, here comes thier minority apiecement.

    ReplyDelete
  4. നന്നായിട്ട് കാര്യങ്ങളെ വീക്ഷിച്ചിരിക്കുന്നു...
    ശരിക്കുള്ള പ്രണയത്തിനുന്തുട്ട്..മതം ?
    ദേ..ഇങ്ങോട്ടൊന്നു നോക്ക്യേ ..പടിഞ്ഞറൻ മലയാളികളെ...

    ReplyDelete
  5. വളരെ നന്നായി

    ReplyDelete
  6. അല്ല പിന്നെ !!!!!!!!!!

    ReplyDelete
  7. Correctly said.An enquiry should be made into the hidden agenda of this issue without any bias.

    ReplyDelete
  8. ഇതിനൊക്കെ എന്തൂട്ട് മറുപടി പറയാനാ....?

    “ഒരു സ്നേഹബന്ധത്തിന്റെ പുറത്ത് മാറ്റുന്നതാണു മതം എങ്കില്‍ അതെന്തൂട്ട് മതാ‍..!
    മതം മാറണം എന്നു വാശിപിടിക്കുന്നേല്‍ അതെന്തൂട്ട് സ്നേഹാ..!“

    ReplyDelete
  9. very nice...

    You have come with the right way...keep it up..

    really appreciated for your effort

    ReplyDelete
  10. നന്നായിരിക്കുന്നു..നന്ദി ..തീരെ വിഷം പുരട്ടാതെയും ഈ വിഷയം ചര്‍ച്ച ചെയ്യാം എന്നു തെളിയിച്ചതിനു...വിഷം പുരട്ടാതെ കമന്റെഴുതാമെന്ന് തെളിയിച്ചതിന്ന്...

    ReplyDelete
  11. aadya vayiccathe 2 abhinandanam okke ayacharunuuu malayali mamante mattam ingane aayirunoooo......vichithramm......hinduccalilulla pavangale vishppinnu vila parayunna vrithicetta nadapadiyumayi nadaccunna cristan mishanari mare okke thenum palum ozhuccunna pancharaccuttanmrakkunna malayaliii u r realy a colayaliiii......

    hinduthvam enna mahathaya ashayathilulla curavukale elutharamayi candu vishappinnu vilaparayunna neechanmarkku choottum pidichu malayali polumm bhayamcarammmmmmmmm
    ..
    manushyathvathinum mukalil parakkunna panaathodulla aarthi conduvanna videsicalum mishanarimarum lokathinuthanne mathrucayakunna hinduthvam enna indiathvathine kollumbool kode padathiriccu ...indiathvathee..hinduthvathe..manasilaccu koode nadaccuu...

    ReplyDelete
  12. | കെ.ആര്‍. സോമശേഖരന്‍| ആദ്യ കമന്‍റിനും വായനയ്ക്കും നന്ദി.........

    | ജോക്കര്‍ ‍‌‌| ‌നന്ദി...

    | ജിജു | ആ വിലയിരുത്തല്‍ ശരി തന്നെ....

    ‌|bilatthipattanam| അത് തന്നെയാണ് ചോദ്യം....

    |shamnad‌| നന്ദി......

    ‌‌‌

    ReplyDelete
  13. | വിജയലക്ഷ്മി‌ | നന്ദി.....വായനയ്കും അഭിപ്രായത്തിനും

    | ഉമേഷ്‌ പിലിക്കൊട് | അത് തന്നെ....:)

    | sanyomoosa |അതേ വ്യക്തമായ ഒരന്വേഷണം. അത് മാത്രമേ ഉള്ളൂ സത്യം വെളിച്ചത്ത് കൊണ്ട് വരാനുള്ള ഏക പോംവഴി. പക്ഷേ നമ്മുടെ പോലീസും ക്രൈബ്രാഞ്ചുമൊക്കെ രാഷ്ടീയക്കാരുടെ ചട്ടുകങ്ങളാണെന്ന് സ്വയം തെളിയിച്ച് കഴിഞ്ഞല്ലോ....

    |കൊച്ചുതെമ്മാടി| കൊച്ചു തെമ്മാടീ ഇത് തന്നെയാണ് മാറുന്ന മലയാളിയുടെയും ചോദ്യം....

    ReplyDelete
  14. | ഷിയാസ് | നന്ദി.....വരവിനും അഭിപ്രായത്തിനും.....

    | അനോനി | നന്ദി.........

    | poor-me/പാവം-ഞാന്‍ | നന്ദി.......ഈ വക്കുകള്‍ക്ക്

    ReplyDelete
  15. | DMS |എന്‍റെ പോസ്റ്റിന്‍റെ തലക്കെട്ട് മാത്രം വായിച്ചിട്ട് എഴുതിയ അഭിനന്ദനങ്ങളാണ് സുഹൃത്ത് ‘നിഷ്കരുണം‘ ഡിലീറ്റ് ചെയ്ത് കളഞ്ഞത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. മുഴുവന്‍ പോസ്റ്റും വായിച്ചിട്ട് സ്വന്തം അഭിപ്രായം തുറന്ന് പറയാന്‍ കാണിച്ച ആര്‍ജ്ജവത്തെ മാനിക്കുകയും ചെയ്യുന്നു.

    സുഹൃത്തിന് വിചിത്രമായി തോന്നിയ എന്ത് മാറ്റമാണ് മാറുന്ന മലയാളിക്ക് ഉണ്ടായത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. സത്യമെന്ന് എനിക്ക് തോന്നിയവ പറയുമ്പോള്‍ ഞാന്‍ അത് ഏതെങ്കിലും പക്ഷം പിടിച്ചാണ് എഴുതുന്നത് എന്ന് സുഹൃത്തിന് തോന്നിയെങ്കില്‍ അത് മാറുന്ന മലയാളിയുടേ കുറ്റമല്ല. തനിക്ക് അതൃപ്തികരമായി വല്ലതും പറഞ്ഞാല്‍ “ഇവന്‍ മറ്റവന്‍റെ ആളാണ്” എന്ന് പറഞ്ഞിരുന്ന നമ്മുടെ പഴയ മുഖ്യന്‍റെ ശൈലിയിലാണ് സുഹൃത്ത് പ്രതികരിച്ചത് എന്ന് പറയുന്നതില്‍ വിഷമമുണ്ട്.

    ReplyDelete
  16. | DMS |"hinduccalilulla pavangale vishppinnu vila parayunna....."

    അങ്ങനെ പാവങ്ങളായ ഹിന്ദുക്കളുടെ വിശപ്പിന് വിലപറയാന്‍ മറ്റുള്ളവര്‍ക്ക് അവസരമുണ്ടാക്കി കൊടുത്തതാരാണ് സുഹൃത്തേ...ഞാനും എന്നെ വിമര്‍ശിക്കുന്ന സുഹൃത്തും ഉള്‍പ്പെട്ട ഹിന്ദു സമൂഹവും ഹിന്ദുക്കള്‍ക്ക് ‘വേണ്ടി’ എന്നുപറഞ്ഞ് നിലകൊള്ളുന്ന ഹിന്ദു സംഘടനകളും ഒരുപോലെ ഉത്തരവാദികളല്ലേ സുഹൃത്തേ...നമ്മളെന്താ ആ പാവങ്ങളുടെ വിശപ്പ് കാണാതെ പോയത്. ഗോള്‍ പോസ്റ്റ് കാക്കാന്‍ നില്ക്കുന്നവന്‍ വായില്‍നോക്കി നിന്നാല്‍ ചിലപ്പോള്‍ എതിര്‍ ടീമിന്‍റെ കളിക്കാരന് വന്ന് ഗോളടിച്ചിട്ട് പോയെന്ന് വരും. അതിലാരെയും പഴി പറഞ്ഞ് നടന്നിട്ട് കാര്യമില്ല.

    ആര്‍ക്കും ചൂട്ടുപിടിക്കാനും പുറം ചൊറിയാനും താറടിക്കാനും മാറുന്ന മലയാളി പോയിട്ടില്ല പോകുകയുമില്ല. അങ്ങനെ സുഹൃത്ത് കരുതുന്നുവെങ്കില്‍ അത് താങ്കളുടെ ഇഷ്ടം. അങ്ങനെയല്ല എന്ന് തെളിയിക്കാനുള്ള താല്പര്യവും ബാദ്ധ്യതയും മാറുന്ന മലയാളിക്കില്ല.....

    ReplyDelete
  17. കവിതയാണോ കഥയാണോ അല്ല പ്രണയം ഏതായാലും മുഖ്യ വിഷയം പിന്നെ മതത്തിന്‍ താങ്ങും തണലും ഉണ്ടങ്കില്‍ എല്ലാമാകും നല്ല വീക്ഷണം

    ReplyDelete
  18. നല്ല നിരീക്ഷണമാണു നടത്തിയിരിക്കുന്നത്...

    അഭിനന്ദനങ്ങൾ...

    ReplyDelete
  19. എന്തായാലും പക്ഷെ നമ്മുടെ രാജ്യത്തിന്റെ പോക്ക് ശരിയല്ല. ഈയിടെ മതത്തിന്റെ പേരില്‍ നടത്തുന്ന പേക്കൂത്തുകള്‍ അസഹനീയമായിട്ടുണ്ട്. മതങ്ങളെല്ലാം കൂടി ബിസിനെസു ചെയ്തു ഈ ലോകം മുടിക്കും.
    മതമേലാളന്മാരാണിവിടെ പ്രശ്നം. കച്ചവടക്കണ്ണുള്ള കഴുകന്മാര്‍. രാഷ്ട്രീയക്കാരെപ്പോലെ അടികാരത്തിനു വേണ്ടി കളിക്കുന്നവര്‍.
    പാവം സാമാന്യജനത്തിന് മതഭ്രാന്തില്ല, അവരെ ഭീതിപ്പെടുത്തി വിഷം കുത്തിവയ്ക്കുന്നു.
    ഒന്നോര്‍ക്കുക, അരവയറിനു യാചിക്കുന്നവന്റെ മതം ഭക്ഷണം മാത്രം...
    മതങ്ങളേ , ഞങ്ങള്‍ കൊച്ചു കൊച്ചു വിശ്വാസങ്ങളുമായി കഴിഞ്ഞോളാം, ഞങ്ങളെ വെറുതെ വിടുക പ്ലീസ്.

    ReplyDelete
  20. നമ്മുടെ പെണ്‍കുട്ടികള്‍ക്ക് കാപട്യ പ്രണയത്തിനെ തിരിച്ചറിയാന്‍ കഴിവില്ല എന്നുണ്ടോ ?

    ReplyDelete
    Replies
    1. പലര്‍ക്കും ഇല്ല എന്നുള്ളതാണ് സത്യം

      Delete
  21. |ഉണ്ണി| നന്ദി......

    |shine | കുട്ടേട്ടൻ|വരവിനും അഭിപ്രായത്തിനും നന്ദി.....

    |ഉമേഷ്‌ പിലിക്കൊട് |....:)

    | ജീ . ആര്‍ . കവിയൂര്‍ | നന്ദി......

    |വീ കെ|നന്ദി സുഹൃത്തേ ഈ നല്ല വാക്കിന്..

    |കുമാരന്‍| നന്ദി......

    | Vashalan (വഷളന്‍)| വരവിനും വായനയ്ക്കും ഈ അഭിപ്രായത്തിനും നന്ദി...

    | raadha |അങ്ങനെ ഒരു തിരിച്ചറിവ് നമ്മുടെ പെണ്‍കുട്ടികള്‍ക്കില്ല എന്നല്ലെ ഇവരൊക്കെ വാദിക്കുന്നത്.....

    ReplyDelete
  22. love is blind so be expressive and dnt be expective (it happens bcoz season changes )

    ReplyDelete
  23. islam is not religion.It is a political ideology.
    That is against india.
    That is why it demanded partition.
    It will again demand when their number increase.
    Hindu cannot tollerate anymore partition of HIS land.

    ReplyDelete
  24. വളരെ നല്ല പോസ്റ്റ്.എന്തും ഏതും മുതലെടുത്ത് ഒരുകൂട്ടം ആളുകള്‍ ഭാരതത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതാരുമെന്റെ മനസ്സിലാക്കാത്തത്........

    ReplyDelete
  25. “ചില ദുഷ്ടജന്മങ്ങളുടെ വഴിപിഴച്ച പോക്കിന്‍റെ പേരില്‍ ഇവിടെ ക്രൂശിക്കപ്പെടുന്നത് ഒരു സമുദായം മുഴുവനും ആണ്.”
    ഇതു വളരെ ശരിയാണ്. എവിടെയോ വായിച്ചതോര്‍ക്കുന്നു : എല്ലാ മുസ്ലീങ്ങളും ടെററിസ്റ്റല്ല, എന്നാല്‍ എല്ലാ ടെററിസ്റ്റുകളും മുസ്ലീങ്ങള്‍ ആണ് എന്ന്.

    പിന്നെ, ഹിന്ദുക്കള്‍ മതപരിവര്‍ത്തനം സ്വമനസ്സാലെ ചെയ്യുന്നുണ്ട്, അതിന്റെ പിന്നില്‍ ഇത്തിരി പ്രലോഭനമുണ്ടായേക്കാം. എന്നാലും ഹിന്ദുക്കളുടെ ഈ മതപരിവര്‍ത്തനത്തിനു കാരണം ഹിന്ദുക്കള്‍ തന്നെയാണ്. മറ്റൊരു മതത്തിലുമില്ലാത്ത ഒരു വലിയ ദൂഷ്യം ഹിന്ദു മതത്തിന് ഉണ്ട്. മേല്‍‌ജാതി കീഴ്ജാതി വേര്‍തിരിവ്‌ - അതിന്റെ പേരില്‍ താഴ്ന്ന വിഭാഗക്കാര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന അവഗണനകള്‍, അപമാനങ്ങള്‍ എന്നിവ. മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതോടെ ഈ തരം അവഗണനകളില്‍ നിന്നും അപമാനങ്ങളില്‍ നിന്നും ഒക്കെയുള്ള മോചനം കൂടിയാണവര്‍ ആഗ്രഹിക്കുന്നത്.

    ഒരുവന്‍ ഏതുജാതിയില്‍, ഏതുമതത്തില്‍ വന്നു പിറക്കണം എന്നു തീരുമാനിക്കാന്‍ അവനു കഴിയില്ല, അല്ലെങ്കില്‍ ഒരുവന്റെ ജാതി അവന്റെ കുറ്റമല്ല, എന്നു മനസ്സിലാക്കാനുള്ള വിശാലമനസ്കത ഹിന്ദുമതവിശ്വാസികള്‍ക്കില്ല. പുറമേയ്ക്ക് എന്തോക്കെ ഭാവിച്ചാലും പ്രസംഗിച്ചാലും ഉള്ളിന്റെ ഉള്ളില്‍ ജാതിചിന്തയുടെ കുടിലത കുടികൊള്ളുകതന്നെ ചെയ്യുന്നു ഇവരില്‍. മതപരിവര്‍ത്തനത്തിന് കൃസ്ത്യന്‍ മിഷണറിമാര്‍ വാഗ്ദാനം ചെയ്യുന്ന ധനസഹായം ഒന്നു മാത്രമല്ല കാരണം എന്ന്ത് ഒരു നഗ്നസത്യം മാത്രം .

    ReplyDelete
  26. വേറൊരാള്‍ നിര്‍ബന്ധിച്ചാല്‍ സ്വന്തം അഛനെയും അമ്മയെയും മാറ്റിപ്പറയാത്ത കാലത്തോളം നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന വാക്കിന് പ്രസക്തിയില്ല എന്നാണ് എന്‍റെ അഭിപ്രായം‍. കാരണം അങ്ങനെ മാറ്റാന്‍ കഴിയുന്നതല്ല മലയാളിയുടെ ചിന്തകളും അടിയുറച്ച മതവിശ്വാസങ്ങളും എന്ന് ഞാന്‍ വിശ്വസിക്കുന്നു.എന്ത് തന്നെ നേടാനായാലും സ്വന്തം മതവിശ്വാസങ്ങള്‍ ഉപേക്ഷിച്ച് മറ്റൊന്ന് തേടി പോകുന്നവരെ കുറിച്ച് കുണ്ഠിതപ്പെടേണ്ട ഒരു കാര്യവും ഉണ്ടെന്നും തോന്നുന്നില്ല. ഏത് മതത്തിലും വിശ്വസിക്കുവാനുമുള്ള അവകാശം ഭരണഘടന അവന് നല്‍കിയിട്ടുണ്ട്. അക്കരെ പച്ച സ്വപ്നം കണ്ട് പോകുന്നവര്‍ക്ക് അത് കിട്ടുന്നെങ്കില്‍ കിട്ടട്ടെ. തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ തെറിക്കട്ടെ എന്നു വയ്ക്കണം. അല്ല പിന്നെ....

    ReplyDelete
  27. | $ivaram | നന്ദി......

    | അനോണീ |താങ്കളുടെ അഭിപ്രായം ശരിയായിരിക്കാം....പക്ഷേ അത് തടയാനുള്ള വഴി ഇതല്ല എന്നാണ് എന്‍റെ അഭിപ്രായം.

    |പ്രയാണ്‍| ഇവിടെ ഒന്നും ഒന്നിനു വേണ്ടിയും അല്ലെങ്കില്‍ ആര്‍ക്ക് വേണ്ടിയും നിലകൊള്ളുന്നവയല്ല അങ്ങനെ നമ്മള്‍ ധരിച്ചെങ്കില്‍ അത് നമ്മുടെ തെറ്റിദ്ധാരണ മാത്രം

    |ASRU|..............:)

    ReplyDelete
  28. | AnoNy| : “മറ്റൊരു മതത്തിലുമില്ലാത്ത ഒരു വലിയ ദൂഷ്യം ഹിന്ദു മതത്തിന് ഉണ്ട്. മേല്‍‌ജാതി കീഴ്ജാതി വേര്‍തിരിവ്‌ - അതിന്റെ പേരില്‍ താഴ്ന്ന വിഭാഗക്കാര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന അവഗണനകള്‍, അപമാനങ്ങള്‍ എന്നിവ. മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതോടെ ഈ തരം അവഗണനകളില്‍ നിന്നും അപമാനങ്ങളില്‍ നിന്നും ഒക്കെയുള്ള മോചനം കൂടിയാണവര്‍ ആഗ്രഹിക്കുന്നത്.“

    സത്യത്തില്‍ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ചിരിയാണ് വന്നത് അനോണീ.....ഇത് 21-‍ാം നൂറ്റാണ്ടാണ് അനോണീ..കാലമൊക്കെ മാറിപോയത് അനോണി അറിയാഞ്ഞതാണോ?അനോണി ഈ പറഞ്ഞ മേല്‍‌ജാതി കീഴ്ജാതി വേര്‍തിരിവ്‌, അവഗണനകള്‍, അപമാനങ്ങള്‍ ഇതൊക്കെ ഇപ്പോള്‍ സിനിമകളിലും രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളിലും മാത്രമേ ഉള്ളൂ.. ഇല്ലാത്ത കാര്യം ഉണ്ടെന്ന് വരുത്തുന്നതെന്തിനാ അനോണീ....ഇപ്പോള്‍ സമൂഹത്തിന്‍റെ താഴേ തട്ടിലായി പോയവര്‍ ആരോക്കെയാണ് എന്ന് എല്ലാവര്‍ക്കും അറിയാം. ഈ നാട്ടിലിപ്പോള്‍ ആവശ്യം സാമ്പത്തിക സം‌വരണം ആണെന്നും അറിയാം പക്ഷേ ഇതറിയാവുന്ന രാഷ്ട്രീയക്കാര്‍ ഉള്‍പ്പടെ ഉള്ള ആരും ഇത് വിളിച്ച് പറയാന്‍ ധൈര്യം കാട്ടില്ല. രാഷ്ട്രീയക്കാരന് വോട്ടാണ് പ്രശ്നം. പിന്നെ ജാതി സം‌വരണത്തിന്‍റെ ഫലമായി വീണ് പോയ ഏതെങ്കിലും ഒരുത്തന്‍ ഇതൊക്കെ വിളിച്ച് പറഞ്ഞാല്‍ അവന്‍ “സവര്‍ണ്ണനായി”, ന്യൂന പക്ഷ വിരോധിയായി..വിട്ട് പിടി അനോനീ.....

    | AnoNy| :" ഒരുവന്‍ ഏതുജാതിയില്‍, ഏതുമതത്തില്‍ വന്നു പിറക്കണം എന്നു തീരുമാനിക്കാന്‍ അവനു കഴിയില്ല, അല്ലെങ്കില്‍ ഒരുവന്റെ ജാതി അവന്റെ കുറ്റമല്ല, എന്നു മനസ്സിലാക്കാനുള്ള വിശാലമനസ്കത ഹിന്ദുമതവിശ്വാസികള്‍ക്കില്ല.“

    അനോണിയുടെ ‘ഉള്ള്’ അനോണി തന്നെ ഭംഗിയായി വരച്ച് വച്ച് സ്ഥിതിക്ക് ഇനി ഞാന്‍ എന്ത് പറയാനാ.........:)

    ReplyDelete
  29. നല്ല നിരീക്ഷ്ണമാണ്‌. ജാതി മത ചിന്തകളില്‍ നിന്ന് മനുഷ്യരെ മുക്തരാക്കരുതെന്ന ചിന്ത വെച്ചു പുലര്‍ത്തുന്ന കുറേ പേര്‍ എപ്പോഴും കാണും. പോസ്റ്റ് നന്നായി..

    ReplyDelete
  30. i completely admire ur views.genuine.specialy for lovegihad. best wishes.

    ReplyDelete
  31. “തനിക്ക് അതൃപ്തികരമായി വല്ലതും പറഞ്ഞാല്‍ “ഇവന്‍ മറ്റവന്‍റെ ആളാണ്” എന്ന് പറഞ്ഞിരുന്ന .........“
    മലയാളിയുടെ മുഴുവന്‍ പോസ്റ്റിലും ലൌജിഹാദ് എന്ന ‘സാങ്കല്‍പ്പിക‘ പദത്തെ പറ്റിയാണ് പറഞ്ഞിരിക്കുന്നത്.ആ ‘സാങ്കല്‍പ്പിക‘ത്തില്‍
    ത്തന്നെ ഒരു പക്ഷം ഒളിഞ്ഞിരുപ്പുണ്ട്.5000-ത്തൊളം മതം മാറ്റം ലൌജിഹാദിലൂടെ നടക്കുകയും പ്രണയത്തിനിരയായ് യുവതികൾ
    നരകയാതന അനുഭവിക്കുംബൊളു ഇത് ചുമ്മാ‍തെ പറയുന്നതാണെന്ന് പറഞ്ഞ് ചുമ്മാതിരിക്കുന്നതെങ്ങനാ മലയാളി.......
    JIJU said...
    Good but main thing is that even Christian missionaries are also
    involved in these issue but left parties only blaming Hindu
    organizations, here comes thier minority apiecement.
    ഇതു ലെറ്റ് മാത്ര്മല്ല റൈറ്റും അതു തന്നെ ,,
    ഹിന്ദു സമൂഹവും ഹിന്ദു സംഘടനകളും ആണ് ലൌജിഹാദ് എന്ന പദത്തിനുത്തരവാദി എന്നാക്കാനുളള ലെറ്റ് റൈറ്റ് മാരുടെ തിടുക്കവും
    കോടതിയില്‍ തെളിവെത്തിക്കുന്നതില്‍ ഇരു സര്‍ക്കാരും കാണിക്കുന്ന അലംബാവവും ഒക്കെ ക്കൂടി ഒരു ചീഞ്ഞമണമില്ലേ മലയാളി.......

    താങ്കൾ മറ്റവന്റെ ആളാണന്ന് ഞാന്‍ പറഞ്ഞിട്ടില്ല---പറയാന്‍ താങ്കൾക്ക് അധികാരമുണ്ട്

    “ഞാനും എന്നെ വിമര്‍ശിക്കുന്ന സുഹൃത്തും ഉള്‍പ്പെട്ട ഹിന്ദു സമൂഹവും ഹിന്ദുക്കള്‍ക്ക് ‘വേണ്ടി’ എന്നുപറഞ്ഞ് നിലകൊള്ളുന്ന ഹിന്ദു
    സംഘടനകളും ഒരുപോലെ ഉത്തരവാദികളല്ലേ സുഹൃത്തേ...നമ്മളെന്താ ആ പാവങ്ങളുടെ വിശപ്പ് കാണാതെ പോയത്.“

    താങ്കൾ പറയുന്നത് ക്രിസ്ത്യന്‍,ലൌജിഹാദികളെപ്പൊലെ കോടികൾ ഒഴുക്കി ‘ഹിന്ദു സമൂഹത്തിന്റെ വിശപ്പ് മാറ്റാത്തതാണ്‘ ഹിന്ദു
    സംഘടനകൾ ചെയ്ത കുറ്റം....

    വിദേശത്ത് നിന്ന് മിഷനറിമാര്‍ക്കെത്തുന്ന കോടികൾ കോണ്ട് മതം മാറ്റുന്നത് പുണ്യം....

    പാകിസ്താന്‍,ഗൾഭില്‍ നിന്നും പണവും കളളപണവുമായ് ലൌജിഹാദുന്നത് പരമപുണ്യം....

    ഹിന്ദു സംഘടനകൾ ഉറച്ച് നില്‍ക്കേണ്ടതും കുറച്ചെങ്കിലും ഉറച്ച് നില്‍ക്കുന്നതും ഹിന്ദുത്വം എന്ന മഹത്തായ ആശയത്തില്‍ ആണ്.
    ആ ഹിന്ദുത്വംത്തില്‍ മതം മാറ്റുക എന്നൊ ആ പേരിലെ ധ്വംസനങ്ങൾക്കൊ സ്ധാനമില്ല എനാനെന്റെ അറിവ്...
    ഭാരതത്തില്‍ നിരവധി രാജാക്കന്‍ മാരും ചക്രവര്‍ത്തിമാരും രാഷ്ട്രീയഭരണധിമാരും ഉണ്ടായിരുന്നു ഇതുവരെ അവരാരും ഒരു
    വിദേശരാജ്യാക്രമണത്തിനൊ പിടിച്ചടക്കാനൊ പൊയിട്ടില്ല ...എന്തിന് അനേക വിദേശപറട്നങ്ങൾ നടത്തുന്ന മാതാ അമ്രതാനന്ദമയീ ദേവിയും
    സത്യസായി ബാബയേ,ശ്രീ ശ്രീ രവിശങ്കറൊ ഒരു നിര്‍ബന്ധിത മതപരിവര്‍ത്തനമെങ്ക്ങ്കിലും നടത്തിയതായി കേട്ടിട്ടുഡോ മലയാളി.......
    കൂടാതെ ഇവിടെ വന്നിട്ടുളള വാസ്ക്കൊടിഗാമാരെയും മുഗളന്‍ മാരെയും എല്ലാം ആചാരപൂര്‍വ്വം സ്വീകരിച്ചിട്ടേയുളളു ഇതെല്ലാം ഹിന്ദുത്വം
    എന്ന മഹത്തായ ആശയം നമ്മുടെ സംസ്കാരം അതായത് കൊണ്ടാണ്...ഹിന്ദുത്വംത്തിന്റെ മാത്രം മഹത്ത്വമാണത്....
    “ഭാരതീയര്“‍...... അതിന്റെ വില നാം ഒരുപാട് നല്‍കിയില്ലേ....
    വാസ്ക്കൊടിഗാമാരും മുഗളന്‍ മാരും ഉൾപ്പെട്ട വൈദേശീയ ശക്തിക്ളുടെ കരസ്പര്‍ശമേറ്റ്
    ഹിന്ദുത്വം എന്ന നമ്മുടെ സംസ്കാരം മരണശ്വാസം വലിക്കുന്ന ഈ വൈകിയ വേളയിലും മലയാളിളിളിളി......

    സ്വന്തം അസ്തിത്വത്തെ തളളിപ്പറയാന്‍ മലയാളി കാണിച്ച എടുത്തുചാട്ട സമീപനമാണ് ഞാന്‍ പറഞ്ഞ മലയാളിടെ മാറ്റം...
    ഹിന്ദുത്വം എന്ന നമ്മുടെ സംസ്കാരത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളെയും മതം മാറ്റവിദ്ധരെയും പൂജിക്കാന്‍ ശ്ര്മിക്കുന്നത്
    ആത്മഹത്യാപരവും അതിലുപരി മാത്രഹത്യാപര്‍വുമല്ലേ മലയാളിളിളിളി......

    ReplyDelete
  32. പ്രണയത്തിനു മുന്‍പില്‍ മതം തോല്‍ക്കുമ്പോള്‍ പ്രണയം ജയിക്കുന്നു
    പ്രണയത്തിനു വേണ്ടി മതം ഉപേക്ഷിക്കേണ്ടി വരുമ്പോള്‍ മതം ജയിക്കുന്നു ..
    മതത്തിനും വിശ്വാസങ്ങള്‍ക്കും അപ്പുറം പ്രണയം വിളയുമെന്നു നമുക്കറിയാം ..എങ്കിലും

    ReplyDelete
  33. dhams: “5000-ത്തൊളം മതം മാറ്റം ലൌജിഹാദിലൂടെ നടക്കുകയും പ്രണയത്തിനിരയായ് യുവതികള്‍ നരകയാതന.....”

    എവിടെ നിന്നാണ് സുഹൃത്തേ താങ്കള്‍ക്ക് ഈ കണക്ക് ലഭിച്ചത്...ഇത്ര വലിയ ആരോപണം ഉന്നയിക്കുമ്പോള്‍ അതിന്‍റെ വ്യക്തമായ കണക്ക് കാണിക്കാനെങ്കിലും സാധിക്കണം. അല്ലാതെ വെറുതെ ഒഴുക്കന്‍ മട്ടില്‍ ആരോപിച്ച് വിട്ടാല്‍ പോരാ.. ഒറ്റപ്പെട്ട സംഭവങ്ങള്‍ നടന്നിട്ടുണ്ടാകാം എന്ന കാര്യത്തില്‍ എനിക്കും എതിരഭിപ്രായമില്ല അന്വേഷണവും അത്യാവശ്യമാണ്. പക്ഷേ അതിന്‍റെ പേരില്‍ ഭീതിതമായ കഥകള്‍ ചമച്ച് വിട്ട് സൌഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുകയല്ല വേണ്ടത്....പിന്നെ ഇരകളായ “പാവങ്ങള്‍“ നരകിക്കുന്ന കാര്യം. എല്ലാ ലോക വിവരവും കൈവിരല്‍ തുമ്പില്‍ ലഭിക്കുന്ന ഇക്കാലത്ത് അവര്‍ അത്ര പാവങ്ങളാണോ സുഹൃത്തേ?....

    dhams:“ലൌജിഹാദികളെപ്പൊലെ കോടികള്‍ ഒഴുക്കി ‘ഹിന്ദു സമൂഹത്തിന്റെ വിശപ്പ് മാറ്റാത്തതാണ്‘ ഹിന്ദു സംഘടനകള്‍ ചെയ്ത കുറ്റം....“

    അതേ...അത് കുറ്റകരമായ അനാസ്ഥ തന്നെ എന്നാണ് എന്‍റെ പക്ഷം. പണ്ട് ഒരു ആദ്ധാത്മിക പ്രഭാഷകന്‍ പറഞ്ഞ ഒരു കഥ ഞാന്‍ ഓര്‍ക്കുന്നു. മൂന്നു ഭരണികള്‍. ഒന്നില്‍ ഹിന്ദു ഞണ്ട് , മറ്റൊന്നില്‍ കൃസ്ത്യന്‍ അടുത്തതില്‍ മുസ്ലീം. ഹിന്ദു ഞണ്ടുകള്‍ ഉള്ള ഭരണിയുടെ തലപ്പ് മാത്രം മൂടിയിട്ടില്ല. അതിന് ഒറ്റകാരണമേ ഉള്ളൂ. മറ്റു രണ്ട് ഭരണികളിലെ ഒരു ഞണ്ട് മുകളിലെത്തിയാല്‍ കൂടെയുള്ള മറ്റുള്ളവരെ അത് പിടിച്ച് മുകളിലെത്തിച്ച് എല്ലാ വരെയും രക്ഷപ്പെടുത്തും പക്ഷേ ഹിന്ദു ഞണ്ടുള്ള ഭരണിയിലെ ഒരുത്തന്‍ മുകളിലേക്ക് പോകാന്‍ ശ്രമിച്ചാല്‍ തന്നെ കൂടെയുള്ള മറ്റുള്ളവര്‍ കാലില്‍ പിടിച്ച് തറയിലിട്ടുകൊള്ളും. ഇത് ഒരു സാങ്കല്‍പ്പിക കഥ ആയിരിക്കാം.പക്ഷേ ഇതാണ് സത്യം.

    dhams:“അനേക വിദേശപര്യടനം നടത്തുന്ന മാതാ അമ്രതാനന്ദമയീ ദേവിയും സത്യസായി ബാബയേ,ശ്രീ ശ്രീ രവിശങ്കറൊ.....”

    എന്‍റെ പ്രിയ സുഹൃത്തേ ഇവരെ പോലുള്ള കള്ള നാണയങ്ങളെയാണോ താങ്കള്‍ ഹിന്ദുത്വത്തിന്‍റെ കാവലാളുകളായി ഉയര്‍ത്തികാട്ടുന്നത്. കഷ്ടം തന്നെ. ഇവരൊന്നും ഹിന്ദുത്വത്തിനു വേണ്ടിയോ ഹിന്ദു മതസ്ഥര്‍ക്ക് വേണ്ടിയോ നിലകൊള്ളുന്നവരല്ല എന്നത് മനസ്സിലാക്കാന്‍ സാധിക്കും നിങ്ങള്‍ക്കും ഇന്നല്ലെങ്കില്‍ നാളെ....ഇവര്‍ക്കൊക്കെ ഒറ്റ ഉദ്ദേശമേ ഉള്ളു സുഹൃത്തേ.. ഭക്തിയുടെ മറവില്‍ കാശുണ്ടാക്കുക എന്ന ലക്ഷ്യം മാത്രം.

    dhams:“സ്വന്തം അസ്തിത്വത്തെ തളളിപ്പറയാന്‍ മലയാളി കാണിച്ച എടുത്തുചാട്ട സമീപനമാണ് ഞാന്‍ പറഞ്ഞ മലയാളിടെ മാറ്റം...“

    എന്‍റെ അസ്തിത്വത്തിലും വാക്കിലും ചിന്തയിലും എനിക്ക് വിശ്വാസമുള്ളിടത്തോളം കാലം എനിക്ക് ഇതൊന്നും ആരുടെയും മുന്‍പില്‍ തെളിയിക്കേണ്ട ബാധ്യത ഇല്ല സുഹൃത്തേ....

    ReplyDelete
  34. | pattepadamramji | നന്ദി.........

    | ajithribabu | നല്ല വാക്കുകള്‍ക്ക് നന്ദി.......

    |ശാരദനിലാവ്‌| പ്രണയത്തിനു വേണ്ടി സ്വന്തം മാതാപിതാക്കളെയും വിശ്വാസങ്ങളെയും തള്ളി പറയുന്നവര്‍ ആ തണലിന് പിന്നെ അര്‍ഹരല്ല എന്നാണ് എന്‍റെ അഭിപ്രായം

    ReplyDelete
  35. തീവ്രവാദം, ബോംബ്‌ സ്പോടനങ്ങള്‍,ഒടുവില്‍ ലവ് ജിഹാദും.....ഇനിയും എത്ര ബാക്കി......?എല്ലാം ഉള്‍കൊള്ളാന്‍ ശീലിക്കാം.ആവുംവിദം(സമാദാനത്തിന്റെ ഭാഷയില്‍) പ്രതിരോദിക്കാം.അല്ലാതെ എന്തു ചെയ്യാന്‍,ലവ് ജിഹാദിനെ കുറിച്ച് പ്രത്തേകിച്ച് പരാമര്‍ശങ്ങള്‍ ഒന്നും ഇസ്ലാമിക മത ഗ്രന്തങ്ങളില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍.("ജിഹാദ് " എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം കുറച്ച് പേര്‍ക്കെങ്കിലും പഠിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍; അല്‍ഹംടുലില്ല.........

    ReplyDelete
  36. മലയാളിയുടെ മുഴുവന്‍ പോസ്റ്റിലും ലൌജിഹാദ് എന്ന ‘സാങ്കല്‍പ്പിക‘ പദത്തെ പറ്റിയാണ് പറഞ്ഞിരിക്കുന്നത്.ആ ‘സാങ്കല്‍പ്പിക‘ത്തില്‍
    ത്തന്നെ ഒരു പക്ഷം ഒളിഞ്ഞിരുപ്പുണ്ട്
    endukondithinnu marupadiyillaa
    http://kuruvi.thani-malayalam.info/malayalam/work/redirs/22a5a0744b6bbd8808e480f8a1427d99.shtml
    itheniccu vayiccan pattiyilla ennalum thanccalccavasiyamullathithil canumennu karuthunnu


    endinnu ennu malayala dinapathrangal vayichal mathram mathi

    court thanne ithu abhiprayappettittundaloooooooo
    ithannu ghan parangaa
    ആ ‘സാങ്കല്‍പ്പിക‘ത്തില്‍
    ത്തന്നെ ഒരു പക്ഷം ഒളിഞ്ഞിരുപ്പുണ്ട്

    pkhatte vigayippikkuca vazhi thankal cheyyunnathuu
    ഹിന്ദുത്വം എന്ന നമ്മുടെ സംസ്കാരത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളെയും മതം മാറ്റവിദ്ധരെയും പൂജിക്കാന്‍ ശ്ര്മിക്കുന്നത്
    ആത്മഹത്യാപരവും അതിലുപരി മാത്രഹത്യാപര്‍വുമല്ലേ മലയാളിളിളിളി......

    വാസ്ക്കൊടിഗാമാരെയും മുഗളന്‍ മാരെയും എല്ലാം ആചാരപൂര്‍വ്വം സ്വീകരിച്ചിട്ടേയുളളു ഇതെല്ലാം ഹിന്ദുത്വം
    എന്ന മഹത്തായ ആശയം നമ്മുടെ സംസ്കാരം അതായത് കൊണ്ടാണ്...ഹിന്ദുത്വംത്തിന്റെ മാത്രം മഹത്ത്വമാണത്....
    “ഭാരതീയര്“‍...... അതിന്റെ വില നാം ഒരുപാട് നല്‍കിയില്ലേ....
    വാസ്ക്കൊടിഗാമാരും മുഗളന്‍ മാരും ഉൾപ്പെട്ട വൈദേശീയ ശക്തിക്ളുടെ കരസ്പര്‍ശമേറ്റ്
    ഹിന്ദുത്വം എന്ന നമ്മുടെ സംസ്കാരം മരണശ്വാസം വലിക്കുന്ന ഈ വൈകിയ വേളയിലും മലയാളിളിളിളി......
    ithinnum marupadi onnum candilla

    visaamaya reply pinne

    ReplyDelete
  37. ആദ്യമായ് എന്റെ അഭിപ്രായങ്ങൾക്ക് കുറെച്ചെങ്കിലും മറുപ്ടി തരാന്‍ കാണിച്ച സന്മനസ്സിന് മാറുന്ന മലയാളിക്ക് നന്ദി....
    എന്റെ മറുപ്ടിയിലെ വളരെക്കുറച്ച് ഭാഗം അടര്‍ത്തി വളരെ ചെറിയ് ഒരു മറുപടിയായ് എനിക്കിത് തോന്നുന്നു ...
    ‘“ക്രിസ്ത്യന്‍,ലൌജിഹാദികളെപ്പൊലെ കോടികൾ ഒഴുക്കി ‘“ ഇത് മാത്രം എടുക്കാതെ
    “വിദേശത്ത് നിന്ന് മിഷനറിമാര്‍ക്കെത്തുന്ന കോടികൾ കോണ്ട് “
    “പാകിസ്താന്‍,ഗൾഭില്‍ നിന്നും പണവും കളളപണവുമായ് ലൌജിഹാദുന്നത് “
    ഇത് മറുപ്ടി തരാന്‍ തെരഞ്ഞെടുക്കാതിരുന്നതെന്ത്???
    കളളപണം കോണ്ട് വന്നാലും പ്രശ്നമില്ലാ എന്നാണോ??
    കളളപണം കോണ്ട് ലൌജിഹാദുന്നത് നല്ലതാണെന്നാണോ??
    കളളപണം കോണ്ട് തീവ്രവാദം നടത്തിയാലും പ്രശ്നമില്ലാ എന്നാണോ??
    മിഷനറിമാര്‍ വിശപ്പടക്കുകയല്ലാ വിശപ്പിന്നു വിലപറയുന്ന നീചതയാണ് ചെയ്യുന്നത്!!!!
    “കുറ്റകരമായ അനാസ്ഥ തന്നെ എന്നാണ് എന്‍റെ“
    അപ്പൊൾ ഹിന്ദു സമൂഹവും ഹിന്ദു സംഘടനകളും കളളപണം കോണ്ട് വരണമെന്നാണോ??

    ഇതിന്റെ മറുവശം നോക്കിയാല്‍
    ഹിന്ദുദേവാലയങ്ങളിലെത്തുന്ന വരുമാനം ദേവസം ബോര്‍ട് എന്നപേരില്‍ സര്‍ക്കാര്‍ കൊളള ചെയ്തില്ലായിരുന്നെങ്കില്‍ .....
    അതിനെ എതിര്‍ക്കാന്‍ മലയാളി തയാറാകുമോ....
    (മൂന്നു ദേവസ്വം ബോര്‍ടിലെ വേണ്ട തിരുവിതാംകൂറിലെ മാത്രം 1-ശതമാനം പണം കൊണ്ട് പൊലും താങ്കളുടെ എല്ലാ പ്രശ്നത്തിനും
    പരിഹാരം ആകും,അപ്പൊൾ 3-ദേവസ്വം ബോര്‍ടിലെയും സ്ധാപനങ്ങളിലെയും പണം കൊണ്ട്.....)
    സര്‍ക്കാരിന്റെ ഈ കൊളളയെ എതിര്‍ക്കുന്ന ഹിന്ദു ഐക്യവേദി ഉൾപ്പെടേ ഹിന്ദു സംഘടനകളെയും രാഷ്ട്രീയപാര്‍ട്ടികളെയും
    വര്‍ഗ്ഗീയവാദികളെന്ന് മുദ്രകുത്തി മാറ്റിനിര്‍ത്തുകയല്ലേ ചെയ്യുന്നത് .എന്നിട്ടും പഴി അവര്‍ക്ക് തന്നെയൊ??????
    സ്വന്തം പളളികളിലെ പണം ക്രൈസ്തവ,ഇസ്ലാമികര്‍ സര്‍ക്കാരിന്‍ നല്‍കുന്നില്ല.അവരുടെ സ്ധാപനങ്ങൾ അവര്‍ത്ത്ന്നെ കൈകാറം ചെയുന്നു.
    സ്ധാപനങ്ങൾ ഭൂരിഭാഗവും അവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു...ഇതല്ലേ വര്‍ഗ്ഗീയത????????
    ഇതിനെ താങ്കളുറെ ഞണ്ട് കഥയുമായി ബന്ധിപ്പിച്ച് വായിച്ചൊളു!!
    ഇവിടുത്തെ കപട മതേതര സര്‍ക്കാരുകളണോ കാലില്‍ പിടിച്ച് വലിക്കുന്നത് അതോ ഹിന്ദു ഞണ്ടാണോ??
    കഷ്ടം തന്നെ.

    ReplyDelete
  38. “അനേക വിദേശപര്യടനം നടത്തുന്ന മാതാ അമ്രതാനന്ദമയീ ദേവിയും സത്യസായി ബാബയേ,ശ്രീ ശ്രീ രവിശങ്കറൊ.....”
    ഇതെ താങ്കൾ കണ്ടു എന്നുണോ?????
    “നിര്‍ബന്ധിത മതപരിവര്‍ത്തനമെങ്ക്ങ്കിലും നടത്തിയതായി കേട്ടിട്ടുഡോ മലയാളി.......“
    ഇതില്‍ ശ്രദ്ധപതിക്കാത്തതെന്ത്?എന്തെങ്കിലും കണ്ടിട്ട് എന്തിനെങ്കിലും ഉത്തരം പറഞ്ഞ് പോകാതിരിക്കൂ മലയാളിളിളിളി......
    അവരെ മാറ്റി ശ്രീരാമക്രഷ്ണ പരമഹംസര്‍,സ്വാമി വിവേകാനന്ദജി,അരവിന്ദ മഹര്‍ഷി ഇവരിലാരാണ്
    മതപരിവര്‍ത്തനമെങ്ക്ങ്കിലും നടത്തിയതായി കേട്ടിട്ടുഡോ..
    ഇതിനെ ഹിന്ദുത്വത്തിന്റെ മഹനീയതയായി താങ്കൾ സമ്മതിക്കുമോ?
    ഒപ്പം മിഷനറി ജിഹാദികളുടെ ചെയ്തികൾ ഹിന്ദുത്വനാശീകാരണികളുമായ് സമ്മതിക്കുമോ?
    അപ്പൊൾ ഇതില്‍ ഏതാണിവിടെ വേണ്ടതെന്ന് കൂടി വ്യക്തമാക്കൂ???
    ഇനിക്കുറച്ച് താങ്കളുടെ കണണിലൂടെ മുന്നൊട്ട് പൊയാല്‍-----അമ്രതാനന്ദമയീ ദേവിയും സത്യസായി ബാബയേ,ശ്രീ ശ്രീ രവിശങ്ക....
    ഇവരൊക്കെത്തന്നെ പണം ഉണ്ടാക്കുന്നു.എന്നാല്‍ ഇവരിലാരെങ്കിലും തീവ്രവാദമോ മതപരിവര്‍ത്തനമോ നടത്തിന്നുട്ടോ???
    സുനാമിദുരിദാശ്വാസം വര്‍ഷങ്ങൾക്ക് ശേഷം ഇന്നും സര്‍ക്കാര്‍ ചെയ്തികൾ മുടന്തിനീങ്ങുമ്പോൾ അമ്രതാനന്ദമയീ മടമേറ്റെടുത്ത ഗ്രാമങ്ങൾ,റൊടുകൾ,
    പാലങ്ങൾ താങ്കൾക്ക് നോക്കാം>>>>>>>> പ്രൊത്സാഹിപ്പിക്കേണ്ടതല്ലേ.
    സത്യസായി ബാബ:സര്‍ക്കാര്‍ ഇന്നു വരെ ഒരു മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലെങ്കിലും സൊജന്യമായി നല്‍കിയിട്ടുണോ പോട്ടെ ഒരു
    പി.എച്ച് സെന്റര്‍ ???
    എന്നാല്‍ പുട്ടവര്‍ത്തിയിലെ ആ ഹോസ്പിറ്റല്ലോ എന്തും ആര്‍ക്കും സൊജന്യം?പ്രൊത്സാഹിപ്പിക്കേണ്ടതല്ലേ..
    എന്റെ പരിമിതാറിവില്‍ ഇത് മാത്രമേ ഉളളു സോ .....
    ഒാര്‍മിക്കുക ഇതൊന്നും ഒരു ജാതിയ്ക്കോ മതത്തിനൊ ആയി സംവരണം ചേയ്യുന്നില്ല..
    എന്നാലും ഇതെല്ലാം വര്‍ഗ്ഗീയത അല്ലേ??അതോ??
    സര്‍ക്കാര്‍ സംവിധാനങ്ങൾ ഇതിലൊരു ശതമാനമെങ്കിലും ചെയ്യുന്നുണോ??
    മതം മാറ്റവിദ്ധരെയും ജിഹാദികളം ആ സമുദായങ്ങളുടെ കാവലാളുകൾ എന്നാല്‍ ഇവരെല്ലാം വര്‍ഗ്ഗീയവാദികൾ ...
    ഹൊറിബിൾ...വെരി വെരി ഹൊറിബിൾ....

    ReplyDelete
  39. മാറുന്ന മലയാളി,
    തീവ്ര ചിന്തകള്‍ കൊണ്ട് വന്നു ഹിന്ദുക്കളും സംഘടിതര്‍ ആകണം എന്നാണോ? മത പരിവര്‍ത്തനം ആര്‍ക്കും എങ്ങനെയും നടത്താം.. കഴിവുള്ളവര്‍ തടഞ്ഞോളൂ എന്ന് വന്നാല്‍ ദുരന്തമായിരിക്കും ഫലം. താങ്കള്‍ക്കു അങ്ങനെ ചിന്തിക്കാന്‍ സാധിക്കില്ലായിരിക്കാം.. ദുഃഖം മാത്രം തോന്നുന്നു..

    ധംസ്,
    താങ്കളുടെ ബ്ലോഗില്‍ വേര്‍ഡ്‌ വേരിഫികാഷന്‍ എടുത്തു കളയുമോ? കമെന്റ് ചെയ്യാന്‍ സാധിക്കുന്നില്ല..

    ReplyDelete
  40. ഈ പോസ്റ്റ് ഒരു വെള്ളപൂശൽ നാടകമായതുകൊണ്ട് കമന്റാതിരുന്നതാണ്.
    പോസ്റ്റിനെക്കുറിച്ച് ---
    കൊച്ചുതെമ്മാടിയുടെ കമന്റിനടിയിൽ ഒരു ഒപ്പ്.
    ----------------
    ......ഇവരൊന്നും ഹിന്ദുത്വത്തിനു വേണ്ടിയോ ഹിന്ദു മതസ്ഥര്‍ക്ക് വേണ്ടിയോ നിലകൊള്ളുന്നവരല്ല എന്നത് മനസ്സിലാക്കാന്‍ സാധിക്കും നിങ്ങള്‍ക്കും ഇന്നല്ലെങ്കില്‍ നാളെ....ഇവര്‍ക്കൊക്കെ ഒറ്റ ഉദ്ദേശമേ ഉള്ളു സുഹൃത്തേ.. ഭക്തിയുടെ മറവില്‍ കാശുണ്ടാക്കുക എന്ന ലക്ഷ്യം മാത്രം.

    താങ്കളുടെ ഈ കമന്റ് വായിച്ചപ്പോൾ, വയസ്സയ ആളുകൾ നാലും കൂട്ടി മുറുക്കി തുപ്പുന്നതുപോലെ ‘ത്ഫൂ’ എന്ന് തുപ്പാൻ കഴിയുന്നില്ലല്ലോ എന്ന വിഷമമാണ് ഉണ്ടായത്.

    കഷ്ടം!!!!!

    അവർ ഭക്തിയുടെ മറവിൽ (ആൾദൈവം ചമഞ്ഞു തന്നെ) ഉണ്ടാക്കുന്ന കാശ്‌ ഹിന്ദുവിനുവേണ്ടി മാത്രം ഉപയോഗിക്കുന്നില്ല എന്നതാണ് അവരുടെ തെറ്റ്. അത് മനസ്സിലാക്കാൻ താങ്കളുടെ പോസ്റ്റ് വായിക്കേണ്ട ആവശ്യമില്ല.

    ഞാൻ ഒരു ആൾദൈവത്തിന്റെയും ആശ്രിതനല്ല. അവരുടെ കാലിൽ വീണാൽ തീരുന്ന ഒരു തെറ്റും ചെയ്യുന്നില്ല എന്നതുകൊണ്ടും എനിക്കുവേണ്ട ആവശ്യങ്ങൾ നിറവേറ്റാൻ ആ സാഷ്ടാംഗംകൊണ്ട് കഴിയില്ല എന്ന ബോധം ഉള്ളതുകൊണ്ടും അതിനു തുനിയാറില്ല. ഇനി ഇതൊക്കെ ചെയ്തില്ലെങ്കിൽ ശിക്ഷിക്കുന്ന ഒരു ദൈവവും ഇതുവരെ ജനിച്ചിട്ടും ഇല്ല, ഒരു മതത്തിലും.

    ReplyDelete
  41. | സത | ചോദ്യത്തിന് മറു ചോദ്യമല്ല.....എങ്കിലും,.......

    1.ഇവിടെ ഹിന്ദുക്കള്‍ക്ക് വേണ്ടി ഈ മുതലകണ്ണുനീരൊഴുക്കുന്നത് ആരാണ്?

    2.ഈ പറയുന്ന ഹിന്ദു സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഇതിന്‍റെ പിന്നില്‍ രാഷ്ട്രീയ കണ്ണുകള്‍ ഒന്നുമില്ല എന്ന് ഉറപ്പിച്ച് പറയുവാന്‍ കഴിയുമോ സതയ്ക്ക്?

    3. ഇങ്ങനെ ഭീതി ജനകമായ കഥകള്‍ പരത്തിയാല്‍ തടയാന്‍ കഴിയുന്നതാണോ മതപരിവര്‍ത്തനം?

    ReplyDelete
  42. പാര്‍ത്ഥന്‍ ജീ‌

    സത്യം പറഞ്ഞാല്‍ കഷ്ടം തോന്നുന്നു.എനിക്കും..........

    പിന്നെ തുപ്പാന്‍ മുട്ടി നില്‍ക്കുന്ന പാര്‍ത്ഥന്‍ ജീ........ഒരു നിമിഷം.......

    വിവരവും വിദ്യാഭ്യാസവും ചിന്താശേഷിയുമൊക്കെ ഉള്ള ഹിന്ദു മതസ്ഥര്‍ ആദ്യ കാണണ്ടത് അല്ലെങ്കില്‍ മനസ്സിലാക്കേണ്ടത് മനുഷ്യ മനസ്സിലെ ഭക്തിയേ ചൂഷണം ചെയ്ത് തടിച്ച് വീര്‍ക്കുന്ന ഈ ആള്‍ ദൈവ വേഷക്കാരെ തന്നെയാണെന്നാണ് എന്‍റെ അഭിപ്രായം. അവര്‍ വഞ്ചിക്കുന്നത് മനുഷ്യ മനസ്സിലെ വിശ്വാസങ്ങളെയാണ്. ആദ്യം നമ്മുടെ കണ്ണിലെ കമ്പെടുക്കാം അതിനു ശേഷം അന്യന്‍റെ കണ്ണിലെ കരടന്വേഷിച്ച് പോകാം.

    പിന്നെ അവസാന പാരഗ്രാഫിലെ ആ ഡിസ്ക്ലൈമര്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ താങ്കളെ ആള്‍ ദൈവങ്ങളുടെ പ്രചാരകനായി തെറ്റിദ്ധരിച്ചുപോയേനെ.....:)

    ഇനി താങ്കള്‍ക്ക് ധൈര്യമായി തുപ്പാം. മാലിന്യങ്ങള്‍ ഉണ്ടെങ്കില്‍ അത് ആ തുപ്പലില്‍ കൂടിയെങ്കിലും പുറത്ത് പോയാലോ......

    ReplyDelete
  43. പാര്‍ത്ഥന്‍ ജീ ഒന്നു പറയാന്‍ മറന്നു ..........

    ഈ നാടകം ഇവിടെ കാഴ്ചവയ്ക്കുന്നതിന് ലൌ ജിഹാദുകാര്‍ നല്ല ഒരു തുകയാണ് എനിക്ക് തരുന്നത്.ഇനി എനിക്കും എന്‍റെ കുടുംബത്തിനും കഴിയാന്‍ ഈ തുക മാത്രം മതി.ഈ പോസ്റ്റിനെ “ കണ്ണുമടച്ച്” എതിര്‍ക്കുന്നവര്‍ക്ക് ഞാനിടുന്ന മറുപടി കമന്‍റിനും എനിക്ക് കാശുണ്ട്.ആദ്യം മിണ്ടാതിരുന്നെങ്കിലും താങ്കള്‍ ഇപ്പോള്‍ വന്ന് കമന്‍റിട്ടത് കോണ്ട് കുറച്ച് കാശും കൂടി എനിക്ക് കിട്ടും.........

    താങ്കള്‍ പറഞ്ഞത് തന്നെ ഒന്നാവര്‍ത്തിക്കട്ടെ പാര്‍ത്ഥന്‍ജീ .........കഷ്ടം!!!!!

    ReplyDelete
  44. |dhams|ഞാന്‍ തല........തല എന്ന് പറയുമ്പോള്‍ കൊല.... കൊല എന്ന് കേള്‍ക്കുന്ന രീതിയാണ് താങ്കള്‍ ആദ്യം മുതല്‍ തന്നെ പിന്‍ തുടരുന്നത്.....എന്‍റെ ഈ പോസ്റ്റ് താങ്കള്‍ വായിച്ചിട്ടുണ്ടോ എന്ന് തന്നെ എനിക്ക് സംശയമാണ്.

    "dhams:കളളപണം കോണ്ട് വന്നാലും പ്രശ്നമില്ലാ എന്നാണോ/ ലൌജിഹാദുന്നത് നല്ലതാണെന്നാണോ/തീവ്രവാദം നടത്തിയാലും പ്രശ്നമില്ലാ എന്നാണോ??“

    ഈ വാദങ്ങളൊക്കെ ആരാണ് സുഹൃത്തേ ഉന്നയിച്ചത്......സുഹൃത്തിന് പോസ്റ്റ് മാറിപോയോ? സത്യം പറയാമല്ലൊ......എനിക്ക് താങ്കള്‍ പറയുന്നത് പലതും അങ്ങോട്ട് മനസ്സിലാകുന്നില്ല. മനസ്സിലാകുന്നതിനൊക്കെ മറുപടിയും നല്‍കിയിട്ടുണ്ട്.താങ്കള്‍ എന്തൊക്കെയോ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.......എന്തൊക്കെയോ വാദഗതികള്‍ നിരത്തുന്നു.

    "dhams: മിഷനറിമാര്‍ വിശപ്പടക്കുകയല്ലാ വിശപ്പിന്നു വിലപറയുന്ന നീചതയാണ് ചെയ്യുന്നത്!!!!“

    ഇതിനുള്ള മറുപടി ഞാന്‍ നേരത്തേ പറഞ്ഞതാണ്. ഗോള്‍ പോസ്റ്റ് കാക്കാന്‍ നില്ക്കുന്നവന്‍ വായില്‍നോക്കി നിന്നാല്‍ ചിലപ്പോള്‍ എതിര്‍ ടീമിന്‍റെ കളിക്കാരന് വന്ന് ഗോളടിച്ചിട്ട് പോയെന്ന് വരും. അതിലാരെയും പഴി പറഞ്ഞ് നടന്നിട്ട് കാര്യമില്ല.

    “dhams:അനേക വിദേശപര്യടനം നടത്തുന്ന മാതാ അമ്രതാനന്ദമയീ ദേവിയും സത്യസായി ബാബയേ,ശ്രീ ശ്രീ രവിശങ്കറൊ....."ഇതെ താങ്കൾ കണ്ടു എന്നുണോ?“നിര്‍ബന്ധിത മതപരിവര്‍ത്തനമെങ്ക്ങ്കിലും നടത്തിയതായി കേട്ടിട്ടുഡോ മലയാളി.......“
    ഇതില്‍ ശ്രദ്ധപതിക്കാത്തതെന്ത്?എന്തെങ്കിലും കണ്ടിട്ട് എന്തിനെങ്കിലും ഉത്തരം പറഞ്ഞ് പോകാതിരിക്കൂ മലയാളിളിളിളി......
    അവരെ മാറ്റി ശ്രീരാമക്രഷ്ണ പരമഹംസര്‍,സ്വാമി വിവേകാനന്ദജി,അരവിന്ദ മഹര്‍ഷി ഇവരിലാരാണ്
    മതപരിവര്‍ത്തനമെങ്ക്ങ്കിലും നടത്തിയതായി കേട്ടിട്ടുഡോ..“

    ഇതൊക്കെ എത്ര ബാലിശമായ ചോദ്യങ്ങളാണ് സുഹൃത്തേ............:)
    ഇതില്‍ തന്നെ കുറച്ച് ചോദ്യങ്ങള്‍ “താങ്കളുടെ രീതിയില്‍“ ഞാന്‍ തിരികെ ചോദിക്കാം

    ഇവരൊക്കെ വിദേശ പര്യടനം നടത്തുന്നത് ആര്‍ക്ക് വേണ്ടി ? എന്തിന് വേണ്ടി?

    ഇവരൊക്കെ ആളുകളെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ അവര്‍ ഹിന്ദുക്കളുടെയോ ഹിന്ദു മതത്തിന്‍റെയും കാവലാളുകളാണോ?

    രവിശങ്കറിനും സായിബാബക്കും അമൃതാനന്ദമയിക്കും പകരം നിര്‍ത്താവുന്നവരാണോ താങ്കള്‍ പറഞ്ഞ പരമഹംസരും, വിവേകാനന്ദനുമൊക്കെ?

    ReplyDelete
  45. മാറുന്ന മലയാളീ,

    1. സുഹൃത്തേ, കണ്ണീര്‍ മുതലയുടെ അല്ലെന്നു എങ്ങനെ തിരിച്ചറിയിപ്പിക്കാം?
    2. ഹിന്ദുക്കള്‍ രാഷ്ട്രീയം അറിയേണ്ട പറയേണ്ട എന്നാണോ?
    3. കഥകള്‍ ആണെങ്കില്‍ കോടതിയും ഡി ജിപ്പിയും ഒക്കെ കഥാകാരന്മാര്‍ തന്നെ ആണോ? തീവ്രവാദത്തിനും
    ഇത്തരം മറുചോദ്യം ചോദിച്ചു നാട് ഭരിച്ചിരുന്നവര്‍ എന്തെ ഇന്ന് ഇളിഭ്യരായി?

    ക്ഷമിക്കണം സുഹൃത്തേ,
    തുമ്മിയാല്‍ തെറിക്കുന്ന മൂക്കേ!!
    ഗോള്‍ പോസ്റ്റ് കാക്കാന്‍ നില്ക്കുന്നവന്‍ വായില്‍നോക്കി നിന്നാലേ!!
    ഹിന്ദു ഞണ്ടേ!!


    ------------------------------------------------------------------------
    കൂടുതല്‍ ചോദിക്കാനുള്ള ചോദ്യങ്ങള്‍ സ്വയം വിഴുങ്ങി!!

    ReplyDelete
  46. ഭീകരര്‍ വന്നു തലയില്‍ കയറുന്ന വിധം നാടിന്റെ സ്ഥിതി എത്തിയിട്ടും ഇപ്പോളും പഴി ഉള്ള കാര്യങ്ങള്‍ വിളിച്ചു പറയുന്നവര്‍ക്ക്!!
    അല്ലാതെ ഇതൊക്കെ നാട്ടില്‍ വച്ച് പൊറുപ്പിക്കുന്നവരല്ല!!

    കഷ്ട്ടം കഠിനം സുഹൃത്തിന്റെ ചേഷ്ട്ടിതം.... ഇതൊക്കെ സഹിച്ചിടുമോ ഈ ലോകം?

    ReplyDelete
  47. |സത|
    1. ഈ മുതലകളെ ഇന്നും ഇന്നലെയും ഒന്നും കാണുന്നതല്ല സുഹൃത്തേ..........

    2. അപ്പോള്‍ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയം കളിച്ചാല്‍ അതിനെ പോലും എതിര്‍ക്കാന്‍ പാടില്ല. എന്നാലെ യഥാര്‍ത്ത ഹിന്ദു ആകൂ അല്ലേ....ആ രാഷ്ട്രീയം കൊള്ളാം. പക്ഷേ ആ കുപ്പായം മാറുന്നമലയാളീക്ക് ചേരുമെന്ന് തോന്നുന്നില്ല.....

    3. കഥകളുടെയും തോന്ന്യാസങ്ങളുടെയും ഒരു കൂമ്പാരം തന്നെയാണല്ലോ ഇപ്പോള്‍ ഈ നാട്.....

    “ഇപ്പോളും പഴി ഉള്ള കാര്യങ്ങള്‍ വിളിച്ചു പറയുന്നവര്‍ക്ക്“

    ലൌവ് ജിഹാദാണ് സുഹൃത്ത് ഉദ്ദേശിക്കുന്ന കാര്യം എങ്കില്‍ ഒരു ചിരി മാത്രമേ മറുപടി ഉള്ളൂ....... ഈ വിളിച്ച് പറയലുകള്‍ ഒരുപാട് കണ്ടതാണ്......എല്ലാം രാഷ്ട്രീയമാകുമ്പോള്‍ ഇത്രയുമൊക്കെ പ്രതീക്ഷിച്ചാല്‍ മതി അല്ലേ........

    ഒന്നുമാത്രം മനസ്സില്‍ വയ്ക്കുക....ഞാനും ഈ നാട്ടുകാരനാണ് സുഹൃത്തേ.......

    ReplyDelete
  48. മലയാളീ...

    ഈ ചര്‍ച്ച ഇനി വിരസമാകും എന്ന് തോന്നുന്നതിനാല്‍ നിര്‍ത്തട്ടെ..
    താങ്കള്‍ വിഷയങ്ങള്‍ കൂടുതല്‍ പഠിച്ചു നിലപാടുകള്‍ എടുക്കുമല്ലോ..

    ആശംസകള്‍..

    ReplyDelete
  49. അതേ.....തീര്‍ത്തും വിരസമാകുന്നു ഈ ചര്‍ച്ച. അതിനാല്‍ ഞാനും ഇവിടെ അവസാനിപ്പിക്കുകയാണ്.

    ഞാന്‍ ഈ പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടിയത് ഈ പ്രശ്നത്തോട് (ലൌജിഹാദ്) ഉള്ള എന്‍റെ നിലപാടുകളാണ്. എന്‍റെ ശരി മറ്റൊരാള്‍ക്ക് ശരിയായി കൊള്ളണമെന്നില്ല. അത് ചിന്താഗതിയുടെ വ്യത്യാസമാകാം.

    പിന്നെ വിഷയത്തെ പഠിക്കുന്ന കാര്യം....ഇത് വളരെ കണിശമായ ഒരു പഠന റിപ്പോര്‍ട്ട് ആണെന്നൊന്നും ഞാന്‍ എവിടെയും അവകാശപ്പെട്ടിട്ടില്ല. മതപരിവര്‍ത്തനത്തെ കുറിച്ച് അന്നും ഇന്നുമുള്ള എന്‍റെ അഭിപ്രായം ഇതാണ്. അതിന് എനിക്ക് അതിന്‍റേതായ കാരണങ്ങളുമുണ്ട്. ലൌ ജിഹാദ് പ്രശ്നം കത്തി അണഞ്ഞിട്ടും വളരെ വൈകി ഞാനിതിനേ കുറിച്ച് പറഞ്ഞത് എന്‍റെ അഭിപ്രായം ഒരു വലിയ തെറ്റ് ആകരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നത് കൊണ്ടാണ്.

    ഇതൊക്കെ ആര്‍ക്കും തോന്നിയേക്കാവുന്ന സംശങ്ങള്‍ തന്നെ എന്ന് എനിക്ക് ഉറപ്പാണ്. അതിനാല്‍ തന്നെ എന്‍റെ ശരി അത് ശരിയായി തന്നെ നിലനില്‍ക്കുന്നു. ഈ നിമിഷത്തിലും. ഇവിടെ എന്നെ എതിര്‍ത്ത “dhams“ ഒക്കെ യഥാര്‍ത്തത്തില്‍ ഞാനുന്നയിച്ച പല സംശയങ്ങള്‍ക്കും മറുപടി പറയാതെ ‘പോളണ്ടിനെ പറ്റി മിണ്ടിപ്പോകരുത്‘ എന്ന് പറയുന്ന തരത്തിലുള്ള വഴുകി മാറല്‍ നിലപാടുകളാണ് സ്വീകരിച്ചത്. അദ്ദേഹം ഈ പോസ്റ്റിന്‍റെ നേരെ ഉന്നയിച്ച, ലൌജിഹാദ് പ്രശ്നവുമായി ഒരു ബന്ധവുമില്ലാത്ത പല കാര്യങ്ങളും പലയിടത്തായി ഞാന്‍ തന്നെ പറഞ്ഞിട്ടുള്ളതാണ് എന്ന കാര്യം അദ്ദേഹത്തിന് അറിവുണ്ടായിരിക്കുകയില്ല.

    എനിക്കും രാഷ്ട്രീയമായ ചായ് വുകളുണ്ട് . പക്ഷേ എനിക്ക് സത്യം എന്ന് തോന്നുന്നതും രാഷ്ട്രീയ നിറം കൊടുത്ത് ചിന്തിക്കാന്‍ എനിക്ക് കഴിയില്ല. അങ്ങനെ എല്ലാം ഒരു കണ്ണിലൂടേ മാത്രം കാണാന്‍ തോന്നുന്ന നിമിഷം ഈ ബ്ലോഗ് ഡിലീറ്റി ,പറമ്പിലെ രണ്ട് വാഴയ്ക്ക് തടം കോരുന്നതാ എനിക്കിഷ്ടം.

    ReplyDelete
  50. അതു ശരി ഇത്രയും എഴുതി കൊറേ ബുജികളുടെ ഗുട് സര്‍ട്ടിഫിക്കറ്റും കിട്ടിക്കഴിഞ്ഞിട്ടും പറയുവാ ങാന്‍ തല തലാന്നാ പറഞ്ഞേന്ന്
    അവരെല്ലാം സര്‍ട്ടിഫിക്കറ്റു പിന്വലിക്കാതിരുന്നാല്‍ നന്ന്..

    കെ.ആര്‍. സോമശേഖരന്‍ said...
    nannaayirikkunnu. :)
    November 19, 2009 11:13 AM
    Joker said...
    നല്ല നിരീക്ഷണം
    shamnad said...
    വളരെ നന്നായി
    November 19, 2009 8:40 PM
    വിജയലക്ഷ്മി said...
    nannaayitundu ee nireekshanam..
    November 19, 2009 10:01 PM

    ഞാന്‍ അപ്പഴേചിന്തിച്ചു എന്ത് കണ്ടിട്ടാ ഈ അഭിനന്ദനങ്ങളെന്ന് ഇപ്പഴാ മനസ്സിലായത് ഈ തലകണ്ടിട്ടാണന്ന്
    പൊറത്ത് കാണിക്കല്ലേ മലയാളി ആ‍ാത്തല..

    പിന്നെ കൊല...അത് പാപമല്ലേ മലയാളി

    തേങ്ങാക്കൊലയോ വാഴക്കൊലയോ ആയിരിക്കുമല്ലേ

    ഒരു മണ്ടനെറ് മുകവും താങ്കൾ തന്ന അപമാനത്തിന്റെ ഭാരവും
    (മാറുന്ന മലയാളി :“dhams“ ഒക്കെ യഥാര്‍ത്തത്തില്‍ ഞാനുന്നയിച്ച....പോളണ്ടിനെ പറ്റി മിണ്ടിപ്പോകരുത്‘
    എന്ന് പറയുന്ന തരത്തിലുള്ള വഴുകി മാറല്‍ നിലപാടുകളാണ് സ്വീകരിച്ചത്. )പേറിനില്‍ക്കാന്‍ കഴിയത്തതിനാല്‍ കലങ്ങിയ കണണുകളു
    മുറിവേറ്റ മനസ്സുമായ് ഒളള മൂക്ല പിഴിഞ്ഞ് മുണ്ടേ തൂത്തൊണ്ട് പറയട്ടെ....

    എന്തിനും ഏതിനും ലിങ്ക് വേണ്ടുന്ന മലയാളിക്ക്..
    ഞാന്‍ പറയുന്നതൊന്നും മനസിലാകത്ത ആൾക്ക് എന്നാലാവും വിധം തെളിവുകളുമായ്.


    (മാറുന്ന മലയാളി :പക്ഷേ ജിഹാദ് എന്ന പദം ഇപ്പോള്‍ നമ്മള്‍ കൂടുതല്‍ കേള്‍ക്കുന്നത് സ്ഫോടനങ്ങളുടെയും തീവ്രവാദ
    അക്രമങ്ങളുടെയുമൊക്കെ പുറകിലുള്ള മുദ്രാവാക്യമായിട്ടാണ്.ഇതാ ഇപ്പോള്‍ “ലവ് ജിഹാദ്“ എന്ന പേരിലും ഇവിടെ
    പ്രചരിപ്പിക്കപ്പെടുന്നത് അത്തരം ഒരു """"ആരോപണമാണോ"""" എന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു.

    ലവ്ജിഹാദ്” എന്ന ‘“”“”അദൃശ്യമായ“”“”“ സംഭവം സത്യമോ മിഥ്യയോ ആയിക്കൊള്ളട്ടെ.

    എല്ലാം വളരെ ഫാസ്റ്റ്. ഈ കഥയുടെ പിന്നിലുള്ള""" ബുദ്ധി """ആരുടേതായാലും അത് വല്ലാത്ത """അതിബുദ്ധിയായിപ്പോയി""".)

    ഇനിയും തപ്പിയാല്‍ കിട്ടും

    ഇത് താങ്കൾ എഴുതിയതല്ലാ എന്ന് പറയില്ലെന്ന് വിശ്വസിച്ചുകൊണ്ട്....

    ഇതൊക്കെ കണ്ടിട്ടാണ് ഞാന്‍ മുന്‍പ് പറഞ്ഞ

    (മലയാളിയുടെ മുഴുവന്‍ പോസ്റ്റിലും ലൌജിഹാദ് എന്ന ‘സാങ്കല്‍പ്പിക‘ പദത്തെ പറ്റിയാണ് പറഞ്ഞിരിക്കുന്നത്.
    ആ ‘സാങ്കല്‍പ്പിക‘ത്തില്‍ ത്തന്നെ ഒരു പക്ഷം ഒളിഞ്ഞിരുപ്പുണ്ട്.)

    മുകളില്‍ “”“ ‘’‘ കൊടുത്തിരിക്കുന്ന ഒരോ വാക്കിലും താങ്കൾ പറയാന്‍ ശ്ര്മിച്ചതില്‍ ചിലത് “മുഴച്ച് “നില്‍ക്കുന്നു ആ മുഴ
    ഉളളടത്തൊളം കാലം എന്റെ വാദങ്ങൾ ശരിയായ്ത്തന്നെ നില്‍ക്കുമെന്നെനിക്കുറപ്പുണ്ട്..
    ബഹു സുപ്രീം കോടതിയില്‍ നമ്മുടെ പോലീസ് സമര്‍പ്പിച്ച തെളിവുകളെക്കുറിച്ചുളള പത്രവാര്‍ത്തകൾ ശ്രധിച്ചാല്‍ താങ്കളുടെ ‘സാങ്കല്‍പ്പിക‘
    ത്തിന്റെ നിജസ്തിതി മനസ്സിലാകും ഈസിയായി..
    മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു..

    ReplyDelete
  51. (മാറുന്ന മലയാളി :“എന്‍റെ ഈ പോസ്റ്റ് താങ്കള്‍ വായിച്ചിട്ടുണ്ടോ എന്ന് തന്നെ എനിക്ക് സംശയമാണ്.“)
    “തല”ക്കെട്ട് വായിച്ച് വളരെ സുകിപ്പീര് മറുപടികളില്‍ മതിമറന്നിരുന്ന മലയാളിയ്ക്ക് എന്റെ ‘വായിക്കാത്ത‘ മറുപടികളു
    എന്നെപ്പേലെയുളള കുറെ ബ്ലോഗര്‍മാരുടെയും വരവ് കല്ലുകടിയാകുംബൊൾ തീര്‍ച്ചയായും ആ കുതിരയെ ഒാടിച്ചെന്റെമേലെക്കേറ്റിയതില്‍
    ഞാന്‍ അതിശയിക്കുന്നില്ല.
    കൂടുതല്‍ എഴുതന്നവന്റെ മേളില്‍ ഇത്ര് വലിയ സംശയം ഉന്നയിച്ചാല്‍ ആളുകളുടെ വരവ് നിര്‍ത്താ‍ാന്‍ അത് സഹായകമായേക്കാം...


    ഞാന്‍ പറയുന്നതൊന്നും മനസിലാകത്ത ആൾക്ക് ഇനിയും എന്റെ വാദങ്ങ മനസ്സിലാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ഒരു ചെറിയ
    ഉദാഹരത്തോടെ താങ്കളുടെ ‘തല‘ ‘ക്കൊല‘ വാദത്തെ ഖണ്ടിച്ചുകൊണ്ട് വിരസമായ ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുകയാണ്.

    ReplyDelete
  52. ((അനേക വിദേശപര്യടനം നടത്തുന്ന മാതാ അമ്രതാനന്ദമയീ ദേവിയും സത്യസായി ബാബയേ,ശ്രീ ശ്രീ രവിശങ്കറൊ....."
    ഇതെ താങ്കൾ കണ്ടു എന്നുണോ?
    “നിര്‍ബന്ധിത മതപരിവര്‍ത്തനമെങ്ക്ങ്കിലും നടത്തിയതായി കേട്ടിട്ടുഡോ മലയാളി.......“
    ഇതില്‍ ശ്രദ്ധപതിക്കാത്തതെന്ത്?
    എന്തെങ്കിലും കണ്ടിട്ട് എന്തിനെങ്കിലും ഉത്തരം പറഞ്ഞ് പോകാതിരിക്കൂ മലയാളിളിളിളി......
    അവരെ മാറ്റി ശ്രീരാമക്രഷ്ണ പരമഹംസര്‍,സ്വാമി വിവേകാനന്ദജി,അരവിന്ദ മഹര്‍ഷി ഇവരിലാരാണ്
    മതപരിവര്‍ത്തനമെങ്ക്ങ്കിലും നടത്തിയതായി കേട്ടിട്ടുഡോ..“)))
    (മാറുന്ന മലയാളി :രവിശങ്കറിനും സായിബാബക്കും അമൃതാനന്ദമയിക്കും പകരം നിര്‍ത്താവുന്നവരാണോ താങ്കള്‍ പറഞ്ഞ പരമഹംസരും,
    വിവേകാനന്ദനുമൊക്കെ?)
    ശരിക്കും ചിരിയുണര്‍ത്തുന്ന മറുപടി..
    ഇവിടെ താങ്കളുടെത്പോലെയാണ് മറുപടിയെങ്കില്‍ എന്ത് കൊണ്ട് അരവിന്ദ മഹര്‍ഷിയെമാറ്റി നിര്‍ത്തി എന്തുകൊണ്ട്
    ശ്രീരാമക്രഷ്ണ പരമഹംസര്‍,സ്വാമി വിവേകാനന്ദജിയും മാത്രം ചര്‍ച്ചയില്‍ ഉൾപ്പെടുത്തി എന്ന് ച്ചോദിക്കേണ്ടി വരും.ഇതിന്‍ മറുപടി
    ഞാന്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും താങ്കൾ “എനിക്ക് അരവിന്ദ മഹര്‍ഷിയെ അറിയില്ല “എന്ന് മറുപടിയും തന്നേക്കാം.......
    എന്റെ ബഹു: സുഹൃത്തറിയേണ്ടതിതാണ് ഞാന്‍ ഇവിടെ രവിശങ്കറി,സായിബാബ,അമൃതാനന്ദമയി,അരവിന്ദ മഹര്‍ഷി,
    സ്വാമി വിവേകാനന്ദജി,ശ്രീരാമക്രഷ്ണ പരമഹംസര് ഇവരെ പറ്റിയല്ല
    ‘“”“”“ഇവരെല്ലാം മതം മാറ്റത്തിനും തീവ്രവാദത്തിനും പങ്കുവഹിക്കുകയോ കൂട്ടുനില്‍ക്കുകയോ ചെയ്യാതിരിക്കുക എന്നത്
    ഹിന്ദുത്വമെന്ന മഹാശയത്തിന്റെ മേന്മയല്ലേ ഇവ എന്നാല്‍ മിഷനറിമാര്‍,ലൌജിഹാദികളുടെ പ്രവര്‍ത്തനം
    ഹിന്ദുത്ത്വനാശീകാരണികളല്ലേ.....ഇതാണ്...........“”“”“”“
    ..............അല്ലാതെ വ്യക്തിപ്ര്സക്തമല്ല വിഷയം...................
    ഇതു മനസ്സുലായെങ്കില്‍ തല ആര് പറഞ്ഞു കൊല ആര്‍ പരഞ്ഞു എന്ന് താങ്കൾക്ക് ആത്മവിമര്‍ശനം നടത്താം..
    വിദേശപര്യടനം (ഭാരതത്തിലേക്ക്)നടത്തുന്ന മിഷനറിമാരുടെയുംലൌജിഹാദികളുടെയും ലക്ഷ്യം എന്താണെന്നും മനസ്സിലാക്കൂ...
    ഇവിടെ മറ്റൊരു ബഹു:ബ്ലോഗര്‍ അഭിപ്രായപ്പെട്ടതുപൊലെ അറിവിന്റെ,കൂടുതലും ഹിന്ദുത്ത്വപറ്റിയുളള അറിവിന്റെ
    വികലതയാണിതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
    മുന്‍പൊരവസരത്തില്‍ ബാക്കി വച്ച ഒരു ചെറിയ വരികൂടി എഴുതിനിര്‍ത്തുന്നു..
    ഭാരതത്തിലെ മുഴുവന്‍ ജാതിമതസ്ധരുടെയും അസ്തിത്വം അധവാ പൈത്രകം ആര്‍ഷഭാരതാതിഷ്ടിതമായ ഹിന്ദുത്വം എന്ന ആശയമായതിനാല്‍
    അതിന്റെ നാശകാരണികൾക്കൊശാന പാടുന്ന മലയാളി സ്വന്തം അസ്തിത്വത്തെ ത്തളളി പറയുകയല്ലേ ചെയ്യുന്നത്.

    N.B:ദിലീപ്ജിയും ഹനീഭ്ആജിയും അഭിനയിച്ച ഒരു സിനിമയില്‍ വീട്ടിപ്പിളളാരുടേയും ഭാര്യേടേം സ്കൂളിസാരിന്റെയും ഛോദ്യങ്ങൾക്ക്
    മുന്നില്‍ഛോദ്യച്ചിഹ്ന്നമായി നില്‍ക്കുന്ന ഹനീബാജിയെപ്പൊലെ താങ്കളു നില്‍ക്കുന്ന കാഴ്ച്ച മനക്കണണില്‍ കാണുന്നതിനാല്‍ ഛോദ്യങ്ങൾ
    പരമാവധി ഒഴിവാക്കിയിരിക്കുന്നു..

    ReplyDelete
  53. | dhams|കലക്കന്‍ മറുപടി.......ഒരുപാട് ചിരിച്ചു. നന്ദി.............

    “ dhams:എന്റെ ‘വായിക്കാത്ത‘ മറുപടികളു എന്നെപ്പേലെയുളള കുറെ ബ്ലോഗര്‍മാരുടെയും വരവ് കല്ലുകടിയാകുംബൊ“


    ഇതായിരുന്നു സൂപ്പര്‍ ഡയലോഗ്. എങ്ങനെ.... ഒരുമിച്ചാ വന്നത് അതോ........:)

    “ dhams:അറിവിന്റെ,കൂടുതലും ഹിന്ദുത്ത്വപറ്റിയുളള അറിവിന്റെ വികലതയാണിതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.“

    സുഹൃത്ത് ഈ പറഞ്ഞത് സത്യം.....ഒരു ആത്മ വിമര്‍ശനം സുഹൃത്ത് തന്നെ ഒന്നു നടത്തി നോക്കൂ....

    NB:-സുഹൃത്ത്, ലൌജിഹാദ് സത്യമാണ് എന്ന ഹൈക്കോടതിയുടെ അഭിപ്രായത്തെ കുറിച്ചുള്ള വാര്‍ത്തയുടെ ഒരു ലിങ്ക് തന്നിരുന്നു. അതിനു ശേഷം ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് മാറുന്നമലയാളി പറഞ്ഞതിനോട് സമാനമായ ഒരു നിരീക്ഷണം നടത്തുകയുണ്ടായി... അതിന്‍റെ ലിങ്ക് ഞാന്‍ തരേണ്ട കാര്യമില്ല എന്ന് കരുതുന്നു.....

    അപ്പോള്‍ എല്ലാം പറഞ്ഞപോലെ........ശുഭം

    ReplyDelete
  54. http://www.kesarionline.org/www/details-template.php?nid=4475
    vachu padiccuuu
    malayaliccu prathecichu ee marunna malayalicalccupacariccummm

    ReplyDelete
  55. വേറൊരാള്‍ നിര്‍ബന്ധിച്ചാല്‍ സ്വന്തം അഛനെയും അമ്മയെയും മാറ്റിപ്പറയാത്ത കാലത്തോളം നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന വാക്കിന് പ്രസക്തിയില്ല എന്നാണ് എന്‍റെ അഭിപ്രായം‍. കാരണം അങ്ങനെ മാറ്റാന്‍ കഴിയുന്നതല്ല മലയാളിയുടെ ചിന്തകളും അടിയുറച്ച മതവിശ്വാസങ്ങളും എന്ന് ഞാന്‍ വിശ്വസിക്കുന്നു.എന്ത് തന്നെ നേടാനായാലും സ്വന്തം മതവിശ്വാസങ്ങള്‍ ഉപേക്ഷിച്ച് മറ്റൊന്ന് തേടി പോകുന്നവരെ കുറിച്ച് കുണ്ഠിതപ്പെടേണ്ട ഒരു കാര്യവും ഉണ്ടെന്നും തോന്നുന്നില്ല. ഏത് മതത്തിലും വിശ്വസിക്കുവാനുമുള്ള അവകാശം ഭരണഘടന അവന് നല്‍കിയിട്ടുണ്ട്. അക്കരെ പച്ച സ്വപ്നം കണ്ട് പോകുന്നവര്‍ക്ക് അത് കിട്ടുന്നെങ്കില്‍ കിട്ടട്ടെ. തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ തെറിക്കട്ടെ എന്നു വയ്ക്കണം. അല്ല പിന്നെ.....

    അതെ, അതാണു ശരി.

    ReplyDelete
  56. മാറുന്ന മലയാളി said... ഇതായിരുന്നു സൂപ്പര്‍ ഡയലോഗ്. എങ്ങനെ.... ഒരുമിച്ചാ വന്നത് അതോ........:)

    കണണാ ഇങ്കെ പാ‍ാ‍ാര്‍....
    പന്നീങ്കെത്താ‍ാ‍ാ‍ാ കൂട്ടമാ വരുവേന്‍...
    കണണാ‍ാ‍ാ‍ാ‍ാ‍ാ‍ാ.....
    സിംങ്കം... സിങ്കം സിംഗിളാ താ‍ാ‍ാ വരുവേന്‍...
    എന്നാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ......

    ReplyDelete
  57. nannaayirikkunnu...nalla ulkazhucha nalkunna post..

    ReplyDelete
  58. http://www.kesarionline.org/www/innaledetails-template.php?nid=4475

    ReplyDelete
  59. ശരിയാണ് ഭായി,വളരെശരിയായ കാര്യം..
    നിക്ഷ്പക്ഷമായി ചിന്തിച്ചാല്‍ ആര്‍ക്കും തോന്നിയേക്കാവുന്ന ചില സംശയങ്ങള്‍.....

    ReplyDelete
  60. ..
    “ഇസ്‌ലാമില്‍ ജിഹാദ് എന്ന പദത്തിന്‌ ഒന്നിലേറെ അര്‍ത്ഥങ്ങളുണ്ട്. സമാധാനവും നന്മനിറഞ്ഞതുമായ ജീവിതം നയിക്കാനുള്ള പരിശ്രമം, അനീതിക്കും അടിച്ചമര്‍ത്തലിനുമെതിരെയുള്ള സമരം, വിശ്വാസവും അനുഷ്ഠാനവും സംരക്ഷിക്കുവാനുള്ള പ്രതിരോധ യുദ്ധം എന്നിവയെല്ലാം ജിഹാദിന്റെ വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍പ്പെടുന്നു.“
    ..

    ആശംസകള്‍, തുടരുക ഭായ്..

    ReplyDelete
  61. ലവ് ജിഹാദ്‌!!

    http://www.youtube.com/watch?v=pbcgvPfP7NM

    ReplyDelete
  62. | dhams | മാറുന്ന മലയാളി ലവ് ജിഹാദ് പ്രശ്നത്തിൽ പറഞ്ഞതെല്ലാം സത്യമായിരുന്നു എന്നു കാലം തെളിയിച്ചു.....ഇതിൽ കൂടുതൽ ഇനി ഒന്നും താങ്കളോട് പറയാനില്ല.......:)

    ReplyDelete
  63. | മുഖ്‌താര്‍ ഉദരം‌പൊയില്‍ ‌‌|
    | വിജയലക്ഷ്മി |
    | ബിലാത്തിപട്ടണം |
    | രവി |
    വരവിനും വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി....

    ReplyDelete
  64. http://www.youtube.com/watch?v=BLgr3hbMirI

    ReplyDelete
  65. ചില കുത്സിത താല്പര്യക്കാരുടെയും മാധ്യമങ്ങളുടെയും കണ്ടുപിടുത്തമാണ് ലവ് ജിഹാദ് എന്ന പ്രയോഗം. ലവ് എവടെ ജിഹാദ് എവടെ.. കടലും കടലാടിയും പോലെ വ്യത്യസ്തമാണവ. സരസമായും ഗൗരവം ചോരാതെയുമുള്ള അവതരണം നന്നായി.

    ReplyDelete

ഒരു ‘മാറുന്ന‘ മലയാളി തന്നെയല്ലേ നിങ്ങളും? അതിനാല്‍ തന്നെ തുറന്നു പറയൂ നിങ്ങളുടെ അഭിപ്രായങ്ങള്‍...അത് യോജിപ്പുകളാണെങ്കിലും വിമര്‍ശനമാണെങ്കിലും.