പുരാണങ്ങളിലെങ്ങോ കേട്ട ഒരു വാചകമുണ്ട്.കലികാലത്ത് പണ്ഡിതന്‍ പാമരനെ ചുമക്കും.അത് സത്യമായി. എല്ലാ പാമരന്‍മാരും, ഭരണാധികാരികളായോ രാഷ്ട്രീയ നേതാക്കന്‍മാരായോ നമ്മുടെ ചുമലുകളിലുണ്ട് ഇപ്പോള്‍. നമുക്കു ചുമക്കാം. ലജ്ജയില്ലാതെ.
ഡോക്ടറിന്റെ മകൻ ഡോക്ടറും, വക്കീലിന്റെ മകൻ വക്കീലും ആകാമെങ്കില്‍ എന്റെ മകന് എന്തു കൊണ്ട് രാഷ്ട്രീയ നേതാവായിക്കൂടാ? ഒരു രാഷ്ട്രീയ നേതാവിന്റെ ചോദ്യമാണ്. സത്യമല്ലേ? പാവങ്ങള്‍. നമുക്കു വേണ്ടി മാത്രമല്ലേ ഇവരുടെ ഒക്കെ ജീവിതം.ജനസേവനം തലയ്ക്ക് പിടിച്ചതിന് ശേഷം ഈ പാവങ്ങള്‍ ശരിക്കൊന്ന് ഉണ്ണുകയും ഉറങ്ങുകയും പോലും ചെയ്തു കാണില്ല. എന്തിനധികം സ്വന്തം കുടുംബത്തിന് വേണ്ടി പത്തു പൈസ സമ്പാദിച്ചിട്ടുപോലുമില്ല. എല്ലാം സേവനമല്ലേ സേവനം.
രാഷ്ട്രസേവനം എന്ന വാക്കിനു തന്നെ വളരെ വലിയ അര്‍ത്ഥവ്യാപ്തി ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷെ ഇന്ന് രാഷ്ട്രീയം എന്നതിന്റെ നിര്‍വ്വചനം തന്നെ അഴിമതി,കയ്യിട്ടുവാരല്‍,സ്വജനപക്ഷാഭേദം എന്നൊക്കെ ആയി മാറിയിരിക്കുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ സ്വന്തം കീശ വീര്‍പ്പിക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണിന്ന് രാഷ്ട്രീയം.
പക്ഷെ ഒരു കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ എന്ന ഈ വര്‍ഗ്ഗം ഒറ്റക്കെട്ടാണ്. നമ്മള്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യത്തില്‍. പാവപ്പെട്ട പൊതുജനത്തിന്റെ ചുമലില്‍ വിലവര്‍ദ്ധനവുകളും ഭരണപരിഷ്കാരങ്ങളും അടിച്ചേല്‍പ്പിച്ച് ഭരണപക്ഷം അവരുടെ ‘കര്‍ത്തവ്യം‘ ഭംഗിയാക്കുമ്പോള്‍ തുടരെത്തുടരെ ഹര്‍ത്താലും സമര പ്രഹസനങ്ങളും നടത്തിയും പൊതുമുതല്‍ നശിപ്പിച്ചും, പ്രതിപക്ഷ പാര്‍ട്ടി ഉള്‍പ്പെട്ട മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊതുജനങ്ങളോടുള്ള തങ്ങളുടെ ‘പ്രതിബദ്ധത’ ഉയര്‍ത്തിപ്പിടിക്കുന്നു.
രാഷ്ട്രീയക്കാര്‍ക്ക് എന്തുമാകാം എന്ന സ്ഥിതിയാണിന്ന് കേരളത്തില്‍. കേരളത്തെ ബാധിക്കുന്ന ഗൌരവകരമായ വിഷയങ്ങളില്‍ പോലും അന്യോന്യം പഴി പറഞ്ഞും പരിഹസിച്ചും പൊതുജനങ്ങളെ വെറും പൊട്ടന്‍മാരാക്കുകയാണ് നമ്മുടെ ‘പ്രിയപ്പെട്ട’ രാഷ്ട്രീയക്കാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും. കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടി കേന്ദ്രത്തില്‍ നിന്ന് ഉണ്ടായാല്‍ കേരളത്തിലെ ഭരണവര്‍ഗ്ഗം കേന്ദ്രത്തെ കുറ്റം പറയുന്നു. കാരണം എതിര്‍ പാര്‍ട്ടിക്കാരാണല്ലോ കേന്ദ്രം ഭരിക്കുന്നത്. അതേ സമയം പ്രതിപക്ഷം കേന്ദ്രത്തെ ന്യായീകരിക്കുന്നു. കാരണം അവരുടെ ചേട്ടന്‍മാരാണല്ലോ കേന്ദ്രം.ഇതിന്റെയൊക്കെ ഫലമോ? കേരളമാകുന്ന ശങ്കരന്‍ ഇപ്പോഴും തെങ്ങിന്റെ മണ്ടയില്‍ തന്നെ.
‘രാഷ്ട്രീയ പ്രബുദ്ധരായ’ നമ്മള്‍ മലയാളികള്‍ പലപ്പോഴും പുച്ഛിക്കാറുള്ള ഒരു കൂട്ടരാണ് തമിഴ്നാട്ടുകാര്‍. പക്ഷെ തമിഴ്നാടിന്റെ പൊതുവായ ഒരു കാര്യം വരുമ്പോള്‍ രാഷ്ട്രീയ മത വര്‍ണ്ണ ഭേദമൊന്നുമില്ലാതെ തമിഴ്നാട് ഒറ്റക്കെട്ടാണ്. ഈ ഒരു കാഴ്ച്ചപ്പാട് അവര്‍ക്ക് അര്‍ഹവും അനര്‍ഹവുമായ ഒരുപാട് നേട്ടങ്ങള്‍ നേടിക്കൊടുത്തു എന്ന് നിസ്സംശയം പറയാം. എന്താ മലയാളികള്‍ക്ക് മാത്രം ഇതൊന്നും കണ്ണ് തുറന്ന് കാണാന്‍ കഴിയാത്തത്. ചിലപ്പോള്‍ രാഷ്ട്രീയ ‘പ്രബുദ്ധത‘ കൂടിയപ്പോള്‍ ചുറ്റും നടക്കുന്നത് കാണാനുള്ള കാഴ്ചശക്തി കുറഞ്ഞുപോയതാകാം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ തന്നെ കേരളത്തില്‍ നിന്ന് അഞ്ച് കേന്ദ്ര മന്ത്രിമാരാണ് നമുക്കുള്ളത്. ആരും മോശക്കാരുമല്ല. രണ്ടുപേര്‍ ക്യാബിനറ്റ് മന്ത്രിമാര്‍ തന്നെ.പക്ഷെ എന്ത് പ്രയോജനം.കേരളത്തിന് എന്താണ് ഇവരൊക്കെ തരുന്നത്. അവഗണന. അതു മാത്രം. അര്‍ഹതപ്പെട്ടത് പോലും മറ്റുള്ളവര്‍ തട്ടിയെടുക്കുമ്പോഴും(സേലം ഡിവിഷന്‍ പ്രശ്നം അതിലൊന്ന് മാത്രം) ഒരു ചെറുവിരലനക്കാന്‍ പോലും ഇവരൊന്നും ശ്രമിക്കാത്തത് ആശ്ചര്യം ഉളവാക്കുന്നു എന്ന് പറയാതെ വയ്യ. ഇതിനായിരുന്നോ ഇവരെയൊക്കെ നമ്മുടെ ‘മഹത്തായ’ സമ്മതിദാനാവകാശം രേഖപ്പെടുത്തി നമ്മള്‍ വിജയകിരീടമണിയിച്ചത്.
ഇവിടെ ഇടക്കിടക്ക് മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നു, മന്ത്രിമാര്‍ ആഡംബര കാറുകള്‍ വാങ്ങുന്നു,സ്വന്തം പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പോലും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കന്‍മാര്‍ സര്‍ക്കാര്‍ ചിലവില്‍ പറന്നു നടക്കുന്നു. ഈ വാര്‍ത്തകളൊക്കെ നമ്മള്‍ നിസ്സംഗതയോടെ വായിച്ചു തള്ളൂമ്പോള്‍, ഈ കാട്ടുകള്ളന്‍ മാരെല്ലാം കൂടി കയ്യിട്ട് വാരുന്ന കോടികള്‍ നമ്മള്‍ സാധാരണക്കാരന്റെ ചോര വിയര്‍പ്പാക്കിയ കാശാണെന്ന് നമ്മള്‍ ചിലപ്പോഴെങ്കിലും മറന്നുപോകുന്നു . ചെല‘വായി(ൽ) പോകുന്ന ഈ കോടികളുടെ നൂറിലൊന്ന് ശതമാനം പോലും ആവശ്യമില്ല നമ്മുടെ നാടിന് വേണ്ടി ഒരു നല്ലകാര്യം ചെയ്യാന്‍. പക്ഷെ അത് ഉണ്ടാകില്ല. കാരണം. നമ്മെ ഭരിച്ച് മുടിക്കുവാനും കയ്യിട്ട് വാരുവാനും അതു വഴി സ്വന്തം ജീവിതം ഭദ്രമാക്കുവാനും മാത്രം ഉള്ള ലൈസന്‍സാണ് നമ്മള്‍ സമ്മതിദാനാവകാശത്തിലൂടെ പതിച്ച് കൊടുക്കുന്നത്.
ഇവിടെ കോടികള്‍ കയ്യിലിട്ട് അമ്മാനമാടുന്ന രാഷ്ട്രീയ ആചാര്യനും ചികിത്സ സര്‍ക്കാര്‍ ചിലവില്‍. വൈദ്യുതിച്ചാര്‍ജും കരവും നിത്യോപയോഗസാധങ്ങളുടെ വിലയുമൊക്കെ കൂട്ടി സാധാരണക്കാരനെ പിഴിഞ്ഞെടുക്കുന്ന കാശ് കൈവശമുള്ളപ്പോള്‍ പിന്നെ എന്താണ് കഴിയാത്തത്. എന്നാല്‍ ഈ കാശിന്റെ ഒരു ഭാഗമെങ്കിലും പൊതുജനമെന്ന ദരിദ്രവാസികള്‍ക്ക് വേണ്ടി ചിലവഴിച്ചിരുന്നെങ്കില്‍...
നമുക്ക് ചെയ്യാനുള്ളത് ഇനി ഇത്രമാത്രമേ ഉള്ളു. അഞ്ച് വര്‍ഷങ്ങള്‍ ഇടവിട്ട് നമുക്ക് മാറിമാറി ഇവരെ അധികാരത്തിന്റെ ഔന്നത്യത്തിലേക്ക് കയറ്റിവിടാം. എന്നിട്ട് ഇവനൊക്കെ പ്രതിപക്ഷവും ഭരണപക്ഷവും കളിച്ച് നമ്മെ തമ്മിലടിപ്പിച്ചും കൊള്ളയടിച്ചും ഈ നാട് മുടിപ്പിക്കുമ്പോള്‍ നമുക്ക് നമ്മുടെ ‘രാഷ്ട്രീയ പ്രബുദ്ധത‘യെ കുറിച്ചാലോചിച്ച് കോള്‍മയിര്‍ കൊള്ളാം. അതുമല്ലെങ്കില്‍ ഈ രണ്ടും കെട്ട രാഷ്ട്രീയക്കാരന് രണ്ട് കീജയ് വിളിക്കാം. ഇതാണ് നമ്മുടെ വിധി. നമ്മള്‍ ഇരന്നു വാങ്ങുന്ന നമ്മുടെ വിധി.
വാല്‍ക്കഷണം: കള്ളന്‍+കൊള്ളക്കാരന്‍=രാഷ്ട്രീയക്കാരന്‍. പാടി പതിഞ്ഞതാണെങ്കിലും ഇതാണ് സത്യം.
കള്ളന്‍+കൊള്ളക്കാരന്‍=രാഷ്ട്രീയക്കാരന്‍. പാടി പതിഞ്ഞതാണെങ്കിലും ഇതാണ് സത്യം.
ReplyDeleteവേണ്ടതിലധികം മുഴുവന്‍ സമയ രാഷ്റ്റ്റീയക്കാരുള്ളതാണു നമ്മുടെ നാടിണ്റ്റെ ശാപം. അവറ്‍ക്കും അവരുടെ വയറ്‍ നിറക്കണ്ടേ കുഞ്ഞുങ്ങളെ പ്ഠിപ്പിക്കണ്ടേ പഠിക്കാതവനെ കാശുചെലവാക്കി സീറ്റ് വാങ്ങി എം. എല്‍. എ യൊ മന്ത്രിയോ ആക്കണ്ടെ? എല്ലാവറ്‍ക്കും ലീഡറെ പോലെ മുള്ളാന്‍ പോയ സമയത്തു മകനു സീറ്റ് ഒപ്പിക്കാന്‍ പറ്റുമോ?
ReplyDeletegood blog.but shoudn't we try to make our place a better place to live?unable to comment in malayalam.
ReplyDeletenalla post prathikarikanulla manasinu nandhi ...veendum varaam
ReplyDeletepolitics polikkaanulla tricks aavumpoal enthu cheyyenamennariyaathe amparannu nilkaan maathrame kazhiyunnullu ennathaanallo nammute nissahaayath
ReplyDeleteplease read this too http://aprathyakshan.blogspot.com/2008/10/blog-post_27.html
പോസ്റ്റിന്റെ ഉദ്ദേശശുദ്ധി അംഗീകരിയ്ക്കുന്നു. രാഷ്ട്രീയത്തില്‍ വലിയ മൂല്യ തകര്‍ച്ചയുണ്ട്. രാഷ്ട്രീയം ജനസേവനതിനുള്ള മാധ്യമമായാണ് കരുതേണ്ടത്. എന്നാല്‍ രാഷ്ട്രീയത്തിലുടെയും പണവും സുഖഭോഗങ്ങളും നേടാന്‍ സാധിയ്ക്കും എന്നത് ഒരു പ്രലോഭനമാണ്. അതിനാല്‍ സേവന തല്പരരല്ലാത്ത നിരവധി സ്വാര്‍ഥ മോഹികള്‍ കടന്നുവന്നു രാഷ്ട്രീയത്തെ മലിനമാക്കുകയാണ്. ചിലര്‍ രാഷ്ട്രീയത്തില്‍ പ്രവേശിയ്ക്കുന്ന നാളുകളില്‍ ആദര്‍ശശുദ്ധി ഉള്ളവരായിരിയ്ക്കും .പിന്നെ അഴിമതി പകര്‍ച്ച വ്യാധിപോലെ അവരെയും പിടികൂടുന്നു.
ReplyDeleteഎന്നാല്‍ എന്തിനും ഏതിനും രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറയുന്നതു ശരിയല്ല. രാഷ്ട്രീയക്കാരെ അടച്ചാക്ഷേപിയ്ക്കുന്നതും ശരിയല്ല. രാഷ്ട്രീയക്കാര്‍ക്കുമാത്രമല്ല സമൂഹത്തോട് ഉത്തരവാദിത്വം ഉള്ളത്ഏത് മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന പൌരന്മാര്‍ക്കും സമൂഹത്തോട് ബാധ്യതയുണ്ട്. രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞു സ്വന്തം ഉത്തരവാദി്ത്വങ്ങളില്‍നിന്നു ഒഴിഞ്ഞു മാറുന്നവരാണ് കൂടുതലും.
ആദര്‍ശശുധിയുള്ളവര്‍ കാഴ്ചക്കാരും വിമര്‍ശകരുമായി മാറി നില്‍ക്കുന്നതാണ് നമ്മുടെ സമൂഹത്തിന്റെ കുഴപ്പം . സമൂഹത്തോട് താല്പര്യമുള്ളവര്‍ പല പ്രകാരത്തില്‍ രാഷ്ട്രീയത്തില്‍ ഇടപെടണം. താല്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുള്ളില് കടന്ന് അവയെ ശുദ്ധീകരിയ്ക്കാന്‍ ശ്രമിയ്ക്കാമല്ലോ! അകത്തുനില്ക്കേണ്ടവര്‍ പുറത്തും പുറത്തുനില്കേണ്ടവര്‍ അകത്തും ആകുന്നതാണ് ഒരു പ്രശ്നം. രാഷ്ട്രീയത്തിലും ജനസേവനത്തിലും സാമൂഹ്യ പുരോഗതിയിലും താല്പര്യമില്ലാത്ത സ്വാര്‍ത്ഥമതികളെ വെറുതെ വിടുക. . അവര്‍ വിമര്‍ശിയ്ക്കാനും അര്‍ഹരല്ല.
ജനാധിപത്യ സമ്പ്രദായത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുള്ള പങ്കു നിഷേധിയ്ക്കുവാനാകില്ല. രാഷ്ട്രീയപ്രസ്ഥാനങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും കുറിച്ചുള്ള വിമര്‍ശനം പലപ്പോഴും അരാഷ്ട്രീയവാദത്തിന്റെ രൂപം കൈക്കൊള്ളുന്നു. അരാഷ്ട്രീയ വാദം എന്നാല്‍ ജനാധിപത്യ സമൂഹത്തില്‍ അരാജകത്വ വാദം എന്നാണ് അര്‍ഥം. അതുകൊണ്ട് പാടെ നിഷേധിയ്ക്കാലോ അടച്ചാക്ഷേപിയ്ക്കലോ എന്നതിലുപരി ക്രിയാത്മകമായ വിമര്‍ശനങ്ങളിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടത് എന്നാണ് ഈ വിനീതന്റെ അഭിപ്രായം .
പലകാര്യത്തിലും തമിഴ്നാട്ടുകാര്‍ മാതൃകയാണെന്നു സൂചിപ്പിച്ചത് ശരിയാണ്. അവരുടെ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളില്‍ അവര്‍ എല്ലാം മറന്നു ഒന്നാകും. നമുക്കാകട്ടെ അങ്ങനെയൊരു ശീലമേയില്ല. അത് മാറുക തന്നെ വേണം.
"ഇതാണ് നമ്മുടെ വിധി. നമ്മള്‍ ഇരന്നു വാങ്ങുന്ന നമ്മുടെ വിധി."ഈ രോഷം കുറച്ചു ബ്ലോഗ്ഗേര്‍സ് മാത്രം മനസ്സിലാക്കിയതു കൊണ്ട് എന്തു പ്രയോജനം?
ReplyDelete|Chullanz|എല്ലാ രഷ്ട്രീയക്കാരും ഒന്നിന് ഒന്ന് മെച്ചം. അഴിമതിയുടെ കാര്യത്തില്‍ മാത്രം.:)
ReplyDelete|maithreyi|നന്ദി....
|malayalee|“ഇതിന് ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം “
അങ്ങനെ ഒരു കൂട്ടായ്മ മലയാളിക്കിടയിലുണ്ടോ?
|'കല്യാണി|നന്ദി...ഇവിടെ വന്നതിനും അഭിപ്രായത്തിനും
|പഥികന്‍|നന്ദി...ലിങ്കിനും അഭിപ്രായത്തിനും
|കിലുക്കാംപെട്ടി|
അതെ ഇതൊന്നും പറഞ്ഞത് കൊണ്ട് ഒന്നും നടക്കില്ല എന്നറിയാം.ഇത്തരം രാഷ്ട്രീയക്കാര്‍ ഉള്ളിടത്തോളം നമ്മുടെ നാട് നന്നാകില്ല എന്നുമറിയാം.പ്രത്യേകിച്ച് പൊതുജനത്തിന്‍റെ വാക്കിന് പുല്ലുവിലയുള്ള നമ്മുടെ നാട്ടില്‍.എങ്കിലും ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ഉള്ളില്‍ കിടന്ന് പുകയുന്ന രോഷവും സങ്കടവും വാക്കുകളിലൂടേ പകര്‍ന്ന് വയ്ക്കുമ്പോള്‍ ഒരു സമാധാനം.അത്രമാത്രമേ ഉള്ളു ഉദ്ദേശം.
|സജി കറ്റുവട്ടിപ്പണ|
ReplyDelete“സജി:അതിനാല്‍ സേവന തല്പരരല്ലാത്ത നിരവധി സ്വാര്‍ഥ മോഹികള്‍ കടന്നുവന്നു രാഷ്ട്രീയത്തെ മലിനമാക്കുകയാണ്.“
നിരവധിയെന്നല്ല ഭൂരിപക്ഷവും സ്വാര്‍ഥമോഹികള്‍ തന്നെ.രാഷ്ട്രീയം എന്നത് പണവും പ്രശസ്തിയും നേടാനുള്ള വെറും ഒരു തൊഴില്‍ മാത്രമാണ് 98% ശതമാനം രാഷ്ട്രീയക്കാര്‍ക്കും. ഏതിനും ഒരു മറുപുറം ഉണ്ടാകും എന്ന ‘പ്രതീക്ഷയില്‍‘ നമുക്ക് 2% മാറ്റി വയ്ക്കാം.
“സജി:എന്തിനും ഏതിനും രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറയുന്നതു ശരിയല്ല. രാഷ്ട്രീയക്കാരെ അടച്ചാക്ഷേപിയ്ക്കുന്നതും ശരിയല്ല.“
അടച്ചാക്ഷേപിച്ച് പോകും സുഹൃത്തേ.കാരണം ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും പൊതുജനമെന്ന കഴുതകളെ ബുദ്ധുമുട്ടിക്കാന്‍ കച്ചകെട്ടി ഇറങ്ങുമ്പോള്‍ നമ്മുടെ സ്ഥിതി അത്രക്ക് ദയനീയമാകുകയാണ്. ഇവിടെ അഞ്ച് വര്‍ഷങ്ങള്‍ ഇടവിട്ട് നമ്മള്‍ ‘ജനാധിപത്യം’ സംരക്ഷിക്കാന്‍ വേണ്ടി മാറിമാറി ഇവരെ ഭരണത്തിലെത്തിക്കുന്നു. ഒന്നാലോചിച്ച് നോക്കൂ. ഭരണമാറ്റം എന്ന ച്ടങ്ങിനപ്പുറം എന്ത് മാറ്റമാണ് അല്ലെങ്കില്‍ നേട്ടമാണ് നമ്മുടെ നാടിനുണ്ടാകുന്നത്.ഒന്നുമില്ല.
“സജി:സമൂഹത്തോട് താല്പര്യമുള്ളവര്‍ പല പ്രകാരത്തില്‍ രാഷ്ട്രീയത്തില്‍ ഇടപെടണം. താല്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുള്ളില് കടന്ന് അവയെ ശുദ്ധീകരിയ്ക്കാന്‍ ശ്രമിയ്ക്കാമല്ലോ“
ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിലാണ് ഇപ്പോള്‍ ഇങ്ങനെ ഒരു സാഹചര്യമുള്ളത്.ഇല്ല .നേതാവ് അല്ലെങ്കില്‍ നേതാക്കള്‍ പറയുന്നത് മാത്രമെ എല്ലാ പ്രസ്ഥാനങ്ങളിലും നടക്കൂ.നേതാക്കള്‍ പറയുന്നത് കേട്ട് അവര്‍ക്ക് വേണ്ടി എന്തതിക്രമം കാണിക്കാനും ഈ നാടിന്‍റെ പൊതുമുതല്‍ നശിപ്പിക്കാനും തങ്ങള്‍ നേതാക്കള്‍ക്ക് വേണ്ടി മാറിമാറി മുദ്രാവാക്യം വിളിക്കാനുമുള്ള ചട്ടുകങ്ങള്‍ മാത്രമാണ് അണികള്‍ എന്ന വര്‍ഗ്ഗം തന്നെ. എന്നിട്ട് അണികള്‍ ചെയ്യുന്ന തോന്ന്യാസങ്ങളെ നേതാക്കള്‍ “രാഷ്ട്രീയ പ്രബുദ്ധത” എന്ന് ന്യായീകരിക്കുക കൂടി ചെയ്യുമ്പോള്‍ ദുഖമാണ് തോന്നുന്നത്. ഈ സാഹചര്യത്തില്‍ ഈ പ്രസ്ഥാനങ്ങളെയൊക്കെ ആര്‍ക്ക് ശുദ്ധീകരിക്കാന്‍ കഴിയും.ദൈവത്തിന് പോലും അത് സാധിക്കുമോ എന്ന് സംശയം.
:)
ReplyDeleteചര്‍ച്ച കൊഴുക്കുന്നെങ്കില്‍ കൊഴുക്കട്ടെ എന്നുകരുതി വീണ്ടും ചെറിയ പ്രകോപനവുമായി ഞാന്‍ വരികയാണ്. താങ്കള്‍ ഈ വിഷയത്തില്‍ ഒരു ബ്ലോഗെഴുത്തെങ്കിലും നടത്തിയല്ലോ. അതും ഒരു കണക്കിന് രാഷ്ട്രീയത്തിലെ ഇടപെടല്‍ തന്നെ. അക്ഷരങ്ങളെ ഇങ്ങനെ അണിനിരത്താനും വേണമല്ലോ സന്നദ്ധതയുംകുറച്ച് സമയവും അധ്വാനവും.
ReplyDeleteഎന്നാല്‍ ബഹുഭൂരിപക്ഷവും നിഷേധാത്മക നിലപാടാണ് സ്വീകരിയ്ക്കുക. വെറും വിമര്‍ശനങ്ങളും. അത് ശരിയല്ല. എല്ലാ രാഷ്രീയ പാര്‍ടികളിലും നല്ലവരുണ്ട്. അഥവാ ഭൂരിപക്ഷവും ആദര്‍ശമുള്ളവരാണ്. ശുദ്ധാത്മാക്കളായ അവര്‍ ഒഴിഞ്ഞു മാറിക്കൊടുക്കുന്നതാണ് മറ്റുള്ളവര്‍ക്ക് ഒരു ഏളിതം.
രാഷ്ട്രീയത്തില്‍ ആദര്‍ശമുള്ളവര്‍ ഇടപെടണം .അങ്ങനെ ഇടപെട്ടിട്ടും കാര്യമില്ലെന്ന മുന്‍വിധി ശരിയല്ല. എല്ലാം നമ്മുടെ ദുര്‍വിധിയെന്നു കരുതി സമാധാനിച്ചാല്‍ മതിയോ?
പണ്ടിവിടെ അടിമത്വം, ജന്മി ചൂഷണം, അയിത്തം മുതലായവ നിലനിന്നിരുന്നു. അന്ന് അതൊക്കെ വിധിയാണെന്ന് കരുതി എല്ലാവരും സമാധാനിച്ചിരുന്നെങ്കിലോ? അതിനൊക്കെ ഒരു മാറ്റം വരുമായിരുന്നോ? മുമ്പ് ബ്രിട്ടീഷുകാര്‍ ഇവിടെ ഭരിച്ചിരുന്നു. അന്നത്തെ ജനം അത് വിധിയാണെന്ന് കരുതി സമധാനിച്ചിരുന്നെങ്കിലോ? സ്വാതന്ത്ര്യം ലഭിയ്ക്കുമായിരുന്നോ?
അതുകൊണ്ടുതന്നെ കൊള്ളാവുന്നവര്‍ -ആദര്ശശുദ്ധിയുള്ളവര്‍ ഒക്കെ ഇടപെട്ടാലും നന്നാവില്ലെന്ന മുന്‍വിധിയുമായി മാറിനിന്നിട്ടു കാര്യമില്ല.
പാപികള്‍ പ്രാര്‍ത്ഥിയ്ക്കുവാനെത്തുന്നുവെന്നു പറഞ്ഞു വിശ്വാസികള്‍ ആരാധനാലയങ്ങളില്‍ പോകാതിരിയ്ക്കുമോ? സമൂഹം ജീര്‍ണിച്ചതാണെന്നു കരുതി നാം സമൂഹത്തില്‍ ജീവിക്കാതിരിയ്ക്കുമോ?അതുപോലെ രാഷ്ട്രീയം മലിനമാക്കപ്പെട്ടെന്നു കരുതി രാഷ്ട്രീയത്തില്‍ ഇടപെടാതിരിയ്ക്കണമോ? ഇടപെടാതിരിയ്ക്കുന്നത് ശരിയാണോ?
രാഷ്ട്രീയം നന്നാകണമെന്നാഗ്രതിയ്ക്കുന്നവരെല്ലാം നിഷേധാത്മകമായ സപീപനം സ്വീകരിച്ചാലോ? ഒരു കാരണവശാലും നന്നാകില്ലെന്ന മുന്‍വിധിയോടെ ഒഴിഞ്ഞുനിന്നാലോ? എന്തായാലും നന്നാവണമല്ലോ!
അതുമല്ലെങ്കില്‍ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ എന്തുണ്ട്? ഒരാള്‍ ചോദിച്ചതുപോലെ കുറച്ചു ബ്ലോഗര്‍മാര്‍ മാത്രം ഇരുന്നു ചിന്തിച്ചിട്ട് വിശേഷമുണ്ടോ എന്നല്ല; മനസിന് ഒരാശ്വാസമെങ്കിലും കിട്ടുമല്ലോ?
മറ്റൊന്ന്, രാഷ്ട്രീയരംഗം മാത്രമല്ല കുഴപ്പത്തിലുള്ളത്. സമസ്ത മേഖലകളിലും പ്രശ്നങ്ങളുണ്ട്. രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞു മറ്റു മേഖലകളിലെ കൊള്ളരുതായ്മകളില്‍നിന്നു ജനശ്രദ്ധ തിരിയാനും പാടില്ല . സൈന്യത്തിനുള്ളില്‍ പോലും കുഴപ്പക്കാരുണ്ടെന്നു റിപ്പോര്‍ടുകള്‍ വന്നുകൊണ്ടിരിയ്ക്കുമ്പോള്‍! ഉദ്യോഗസ്ഥ മേഖലയിലെ അഴിമതിയും മാറ്റുമോ? അതും കൂടി ചേര്‍ത്തു പറഞ്ഞാലേ പൂര്‍ണമാകൂ!
അതുപോലെ പൌരന്‍മാര്‍ എന്ന നിലയില്‍ രാഷ്ട്രീയക്കാര്‍ അല്ലാത്തവരെല്ലാം തങ്ങളുടെ കടമകള്‍ യഥാവിധി നിര്‍വഹിയ്ക്കുന്നുണ്ടോ? അതോ സമൂഹത്തെ നന്നാക്കുക എന്നത് രാഷ്ട്രീയക്കാരുടെ മാത്രം ചുമതലയാണോ? ചിന്തിയ്ക്കേണ്ട വിഷയമല്ലേ?
എഴുതിയപ്പോള്‍ നീണ്ടു പോയത് ക്ഷമിയ്ക്കുക. ചുരുക്കാന്‍ നില്‍ക്കാതെ അയയ്ക്കുന്നു. കണ്ടെന്റ് മാത്രം എടുക്കുക.
|സജി | വീണ്ടും ഇവിടെ വന്നതിന് നന്ദി അറിയിക്കട്ടെ. കൂടെ ചില വിഷയങ്ങളിലുള്ള നമ്മുടേ കാഴ്ചപ്പാടുകളുടെ വിയോജിപ്പും രേഖപ്പെടുത്താണ്‍ ശ്രമിക്കുന്നു.
ReplyDelete"സജി: ഭൂരിപക്ഷവും ആദര്‍ശമുള്ളവരാണ്. ശുദ്ധാത്മാക്കളായ അവര്‍ ഒഴിഞ്ഞു മാറിക്കൊടുക്കുന്നതാണ് മറ്റുള്ളവര്‍ക്ക് ഒരു ഏളിതം“
ഈ ഒരഭിപ്രായം എനിക്കുമുണ്ടായിരുന്നു. കുറച്ച് നാള്‍ മുന്‍പ് വരെ.പക്ഷെ ചില കാഴ്ചകള്‍ എന്‍റെ അഭിപ്രായത്തെ മാറ്റി മറിച്ചിരിക്കുന്നു.
പേര് പറയുന്നത് അനുചിതമായെങ്കില്‍ ക്ഷമിക്കുക.ഒരു ഉദാഹരണം ചൂണ്ടി കാണിക്കുന്നു എന്നു മാത്രം.നമ്മുടെ വി.എം സുധീരന്‍ എന്ന നേതാവിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞ് വരുന്നത്.അദ്ദേഹം വളരെ ആദര്‍ശം കാത്തു സൂക്ഷിക്കുന്ന ഒരു വ്യക്തിയാണെന്നാണ് കരുതപ്പെടുന്നത്.എന്നും ജനങ്ങളോടൊപ്പം നിന്ന ഒരു നേതാവ്.പക്ഷെ ഇന്ന് ആദ്ദേഹത്തിന്‍റെ ജനകീയമായ ഇടപെടലുകള്‍ കാണാറെയില്ല.അദ്ദേഹം ഒരു സുപ്രഭാതത്തില്‍ ഒരു പ്രഖ്യാപനമിറക്കി. ഇനി മുതല്‍ ഞാന്‍ ഇലക്ഷനില്‍ നില്‍ക്കില്ല. ജനങ്ങളോടൊപ്പം നില്‍ക്കുന്ന ഒരു നല്ല ജനസേവകന്‍ മാത്രമായിരിക്കും ഞാന്‍.എന്നാല്‍ അദ്ദേഹം വാക്കുമാറി. അടുത്ത ഇലക്ഷനില്‍ അദ്ദേഹം മത്സരിച്ചു.അവിടെ തന്നെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വാക്കുമാറുന്ന ഒരു വെറും രാഷ്ട്രീയക്കാരനായി അദ്ദേഹം അധ:പ്പതിച്ചു എന്നതാണ് എന്‍റെ കാഴ്ചപ്പാട്.സുധീരനെപ്പോലെ ആദര്‍ശശുദ്ധി കാത്തു സൂക്ഷിക്കുകയും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ ജനതയുടെ പിന്‍ബലവുമുള്ള ഒരു വ്യക്തിക്ക് ജന്‍സേവനത്തിന് ഏതെങ്കിലും ഭരണസ്ഥാനമാനങ്ങള്‍ ആവശ്യമില്ല എന്ന വസ്തുത എന്‍റെ കാഴ്ചപ്പാടിനെ ശരി വയ്ക്കുന്നുണ്ട് എന്നു തോന്നുന്നു.
ഇവിടെ നടക്കുന്നത് യഥാര്‍ത്തത്തില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ്. പിടിപാടുള്ളവനും കാശുള്ളവനും മാത്രമാണ് കാര്യക്കാര്‍. ബാക്കിയുള്ളവരെല്ലാം നിസ്സഹായരായ കാഴ്ചക്കാര്‍ മാത്രം.
നമ്മുടെ നാട്ടില്‍ ഒരു കാര്യം നടത്തി കിട്ടണമെങ്കില്‍ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം അവരവരുടെ ‘പടി’ കെട്ടണം. ഇല്ലങ്കില്‍ നടന്ന് നടന്ന് നമ്മുടെ ചെരുപ്പ് തേയുന്നത് മിച്ചം.കാശ് വാങ്ങാത്ത ആദര്‍ശവാനായ ഒരു നേതാവും നമുക്കുണ്ട് എന്ന് തോന്നുന്നില്ല.(അത് ചിലപ്പോള്‍ പച്ചനോട്ടിന്‍റെ മാന്ത്രികത കൊണ്ടാകാം. എല്ലം ഉദരനിമിത്തമാണല്ലോ :))
സജി പറഞ്ഞ ഒരു കാര്യത്തോട് ഞാന്‍ യോജിക്കുന്നു. എല്ലാ പൌരന്മാര്‍ക്കും അവരവരുടേതായ ചുമതലകളുണ്ട്. അതു വിസ്മരിക്കുന്നില്ല.എങ്കിലും ഒരു സംശയം നിസ്സഹായരായ പൊതുജനത്തേക്കാള്‍ ആദര്‍ശവാദികളായ ജനസേവകര്‍,സജി പറഞ്ഞത് പോലെ ഒഴിഞ്ഞ് മാറി കൊടുക്കുന്നതല്ലേ(അങ്ങനെ ഒരു സംഭവം ഉണ്ടെങ്കില്‍)ഏറ്റവും വലിയ തെറ്റ്?
|ഇന്‍ഡ്യാഹെറിറ്റേജ്|:))
ReplyDeleteവീണ്ടും പ്രതികരിച്ചതില്‍ സന്തോഷം
ReplyDeleteരാഷ്ട്രീയരംഗം പൂര്‍ണമായും സംശുധമാണ് എന്ന് കരുതുന്നില്ലതന്നെ. എന്നാല്‍ നമ്മള്‍ പൌരന്മാര്‍ എന്ത് ചെയ്യണമെന്ന കാര്യത്തിലാണ് വിയോജിപ്പുള്ളത്. അപകടതില്പെട്ടു വഴിയില്‍ കിടന്നു പിടയ്ക്കുന്നവനെ ചത്തുപോകാനെ തരമുള്ളൂ എന്ന മുന്‍വിധിയില്‍ ഒഴിഞ്ഞുപോകുന്ന വെറും കഴ്ച്ചക്കാരെപ്പോലെ നാം മാറരുത് എന്നാണു അഭിപ്രായം. പ്രതീക്ഷകളാണ് വ്യക്തികളുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. സമൂഹത്തിന്റെ കാര്യവും അങ്ങനെ തന്നെ. പ്രതീക്ഷയുംകൂടി കൈവിട്ടാല്‍ പിന്നെയെന്തുണ്ട് ബാക്കി?
അതിര്‍തിക്കട്ടെ ; സുധീരനെ താങ്കളെപ്പോലെ ഞാനും ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോഴും ഇഷ്ടപ്പെടുന്നു. (അദ്ദേഹത്തിന്റെ പാര്ടിയാണെന്നു തെറ്റിധരിയ്ക്കേണ്ട) . അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിയ്ക്കുന്നുവെന്നു കേട്ടപ്പോള്‍ നിരാശതോന്നി. പറഞ്ഞവാക്കു വിഴുങ്ങിക്കൊണ്ടാണെങ്കിലും അദ്ദേഹം രാഷ്ട്രീയത്തില്‍ നില്ക്കുന്നത് സന്തോഷമാണ്. പിന്നെ പഴയതുപോലെ ആകുന്നില്ല, എന്നത്. അതാണ് പ്രശ്നം . മിക്കവരും മടുക്കുന്നു. ഒന്നുകില്‍ ഒഴിഞ്ഞുമാറി കാഴ്ചക്കാരും വിമര്‍ശകരും മാത്രമാകുന്നു. അല്ലെങ്കില്‍ ആദര്‍ശത്തിന് വേണ്ടിയുള്ള നിലപാടുകളില്‍ നിന്നും പിന്നോക്കം പോകുന്നു. ചിലര്‍ കൂട്ടത്തില്‍കൂടി സ്വന്തം കാര്യം നോക്കുന്നു. ഏതായാലും സുധീരനെപോലെയുള്ള കച്ചിത്തുരുമ്പുകളിലുള്ള പ്രതീക്ഷകള്‍ നമുക്കു കൈവിടാതിരിയ്ക്കുക.
സമാന വിഷയങ്ങളുമായി ബന്ധപ്പെട്ട് നമുക്കു വീണ്ടും സംവദിയ്ക്കാം . സമയംപോലെ വീണ്ടും കാണാം
അവരെ അവരുടെ പാട്ടിന് വിട്.എന്തൊക്കെ ആയാലും അവ്ന്മാർ നന്നാവില്ല
ReplyDelete|സജി കറ്റുവട്ടിപ്പണ|
ReplyDelete| അനൂപ് കോതനല്ലൂര്‍|
പ്രതികരണങ്ങള്‍ക്ക് നന്ദി....
മാറുന്ന മലയാളി ഇപ്പോള്‍ പ്രതികരിക്കുന്ന മലയാളിയാണ്` അല്ലേ?
ReplyDeleteനന്നായി ഇങ്ങനെ പ്രതിഷേധിക്കാനും വേണമല്ലോ ആരെങ്കിലും.
Good one. Best wishes Dear..!!!
ReplyDeleteനന്നായി, ഇങ്ങനെ ഒരു പോസ്റ്റ്.
ReplyDeleteഎല്ലാം വായിച്ചും, മനസ്സിൽ വിളിച്ചു പറയണമെന്നു തോന്നിയ പല സത്യങ്ങളും ഇവിടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഈ തോന്നലുകൾക്കു ആശംസകളൊടെ
ReplyDelete|അരുണ്‍ കായംകുളം|
ReplyDelete|Sureshkumar|
|ശ്രീ|
|വരവൂരാൻ|
അഭിപ്രായത്തിനും പിന്തുണയ്ക്കും നന്ദി.......
വളരെ സത്യം.....
ReplyDeleteഒരു നാള്‍ ഞാനും തിരിച്ചു വരും .....
ReplyDeleteകൊയ്തെടുത്ത പൌണ്ടുകളുമായി .....
നെയ്തെടുത്ത സ്വപ്നങ്ങളുമായി ....
വെള്ളക്കാരുടെ ഈ നാട്ടില്‍ നിന്നും .....
കൊള്ളക്കാരുടെ ആ നാട്ടിലേക്ക് .....
NOooooooooooooooooooooo.......
ദൈവ്വ്ത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്.......
| കീർത്തി |
ReplyDelete| bilathipattanam |
thanks...........