
വര്‍ഷം : 2004
സ്ഥലം:തെക്കന്‍ കേരളത്തിലെ ഒരു പോലീസ് സ്റ്റേഷന്‍
ഒരു ചെറിയ അപകടത്തെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലായിപ്പോയ എന്റെ ബൈക്ക് എടുക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയതാണ് ഞാനും എന്റെ 2 സുഹൃത്തുക്കളും. നിയമപാലകരുടെ ‘ആത്മാര്‍ത്ഥത‘ കൊണ്ട് ബൈക്ക് തിരിച്ച് കിട്ടാന്‍ 5 ദിവസം എടുത്തു എന്നുള്ളതാണ് സന്തോഷകരമായ കാര്യം. ഈ 5 ദിവസവും രാവിലെ 9 മണിയോടെ ഞങ്ങള്‍ സ്റ്റേഷനിലെത്തും സന്ധ്യാസമയമാകുമ്പോള്‍ എന്റെ ബൈക്കിന്റെ താക്കോല്‍ കയ്യില്‍ വച്ചിരിക്കുന്ന ഏമാനെ കാണാന്‍ കഴിയാതെ നിരാശരായി മടങ്ങും ഇതായിരുന്നു അവസ്ഥ.
ആ ദിവസങ്ങളില്‍ ഒരു ദിവസം വൈകുന്നേരം സ്റ്റേഷനിലേക്ക് ഒരു നാടോടി സ്ത്രീയെ കൊണ്ട് വന്നു. കയ്യില്‍ ഒരു പിഞ്ചു കുഞ്ഞും ഉണ്ട് . ബസ്സില്‍ ആരുടെയോ മാല പൊട്ടിക്കാന്‍ ശ്രമിച്ചതാണ്. ബസ്സിലുണ്ടായിരുന്ന ‘പരോപകാര കമ്മിറ്റിക്കാര്‍‘ മുഴുവന്‍ കൈ വച്ചതിന്റെ ലക്ഷണം ആ സ്ത്രീയുടെ വായില്‍ നിന്നും ശരീരത്തുനിന്നും ഒലിച്ചിറങ്ങുന്ന രക്തത്തില്‍ നിന്നും ഞങ്ങള്‍ വായിച്ചെടുത്തു.
സ്റ്റേഷനില്‍ എത്തിയപാടെ അവര്‍ നില്‍ക്കാന്‍ പോലും ശേഷിയില്ലാതെ ഒരു മൂലയ്ക്ക് ഇരുന്നു. കുഞ്ഞ് അടുത്തിരുന്ന് അലറികരയുന്നു. അവശയായ ആ സ്ത്രീ കുറച്ച് വെള്ളം തരുമോ എന്ന് അവിടെ നിന്ന വനിതാ കോണ്‍സ്റ്റബിളിനോട് ചോദിക്കുന്നത് കേട്ടു. പോലീസ് വേഷം ദേഹത്തുകയറിയിട്ടും മനുഷ്യത്ത്വം കൈമോശം വന്നിട്ടില്ലാത്തത് കൊണ്ടാകാം, അവര്‍ ഒരു കുപ്പിയില്‍ കുറച്ച് വെള്ളമെടുത്ത് അവര്‍ക്ക് നല്‍കി.
ഈ സമയം “അവള്‍ക്ക് വെള്ളം കൊടുക്കരുത് “ എന്നലറി അകത്തും നിന്നും സിവില്‍ ഡ്രസ്സില്‍ പാഞ്ഞെത്തിയ ഒരു ഏമാന്‍ ബൂട്ടിട്ട കാലുകൊണ്ട്, താഴെ ഇരുന്ന ആ സ്ത്രീയുടേ മാറിടത്തിനും തോള്‍ഭാഗത്തിനുമിടയില്‍ കാല്‍ വലിച്ച് ഒരു ചവിട്ട്. ആ ദൃശ്യത്തിന്റെ ഭീകരതയില്‍ കസേരയില്‍ ഇരുന്ന ഞാനും സുഹൃത്തുക്കളും ഒരുപോലെ എഴുനേറ്റുപോയി. തരിച്ച് നില്‍ക്കുന്ന ഞങ്ങളുടെ മുഖഭാവം കണ്ടാകാം ആ ഏമാന്‍ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.” നിങ്ങള്‍ പേടിക്കേണ്ട. ഇവള്‍ക്കൊക്കെ ഇത് കിട്ടേണ്ടതാ. എത്ര പാവങ്ങളുടെ കാശാണ് ഇവളുമാര്‍...”. ആ വാക്കുകള്‍ കേട്ട് ഒരു നിമിഷം ചിരിക്കണോ കരയണോ എന്നറിയാതെ നിന്നുപോയി ഞങ്ങള്‍. കാശെന്ന ചിന്ത പോലുമില്ലാതെ ‘നീതി നിര്‍വ്വഹണം‘ നടത്തുന്ന ഈ ‘മാടപ്രാവുകള്‍‘ തന്നെ ഇതു പറയുമ്പോള്‍ വേശ്യയുടെ ചാരിത്യപ്രസംഗം പോലെ മഹത്തരമായി അത്.
സമയം പിന്നെയും കൊഴിഞ്ഞു വീണു. ഏകദേശം 7 മണിയായപ്പോള്‍ എസ്.ഐ എത്തി. ആരും കേസ് നല്‍കാത്തത് കൊണ്ടാകാം അവരെ പറഞ്ഞു വിട്ടേക്കാന്‍ എസ്.ഐ പറയുന്നത് കേട്ടു. അപ്പോഴേക്കും ആ സ്ത്രീയും കുഞ്ഞും തളര്‍ന്ന് മയങ്ങിയിരുന്നു. ഒരു ഏമാന്‍ ചൂരല്‍ പുറകില്‍ പിടിച്ച് അവരെ വിളിച്ചുണര്‍ത്തി പുറത്തേക്ക് നടത്തി. ആ കുഞ്ഞിനെയുമെടുത്തവര്‍ ഭീതിയോടെ നടന്നു. സ്റ്റേഷന് പുറത്തെത്തിയപ്പോള്‍ പുറകിലിരുന്ന ചൂരല്‍ പ്രത്യക്ഷമാക്കി,‘പൊയ്ക്കോടീ’ എന്ന് ഏമാന്‍ ആജ്ഞാപിച്ചു. ആ കുഞ്ഞിനെ മാറോട് ചേര്‍ത്ത് അവര്‍ ഓടാന്‍ തുടങ്ങിയതും ആ ‘മാന്യദേഹം‘ ചൂരല്‍ വീശിയടിച്ചതും ഒരുമിച്ചായിരുന്നു.പെട്ടെന്ന് അവര്‍ ദയനീയമായി കേണുകൊണ്ട് തിരിഞ്ഞപ്പോള്‍ ആ അടി വന്ന് കൊണ്ടത് അവര്‍ ചേര്‍ത്തു പിടിച്ചിരുന്ന ആ പിഞ്ചു കുഞ്ഞിന്റെ മുതുകത്തായിരുന്നു. കാഴ്ചക്കാരായ ഒരുപാട് പേര്‍ ഒരേസമയം “അയ്യോ” എന്ന് വിളിച്ച് പൊയ നിമിഷം.അന്നെന്റെ തൊണ്ടയില്‍ തടഞ്ഞ നിലവിളി വര്‍ഷങ്ങള്‍ക്ക് ശേഷം ഇതെഴുതുമ്പോഴും എന്നെ ശ്വാസം മുട്ടിക്കുന്നു.
അലറി കരയുന്ന ആ പിഞ്ചു കുഞ്ഞിനെയുമെടുത്ത് അവര്‍ ദേശീയ പാതയിലേക്ക് ഓടിയിറങ്ങി.നട്ടെല്ല് ആര്‍ക്കോ പണയം വച്ച് ഒന്നു പ്രതികരിക്കാന്‍ പോലും ശേഷിയും മനസ്സുമില്ലാത്ത കാഴ്ചക്കാരിലൊരാളായി ഞാനും നിന്നു. അന്ന് അവര്‍ ഭീതിയോടെ റോഡിലേക്ക് ഓടി ഇറങ്ങുമ്പോള്‍ ഏതെങ്കിലും വണ്ടിയുടെ മുന്‍പില്‍ പെട്ടിരുന്നെങ്കില്‍? മറ്റൊരു അജ്ഞാത ശവം കൂടി. അത്ര തന്നെ. കയ്യിലെ കാശിനും പ്രശസ്തിക്കും പദവിക്കും അടിസ്ഥാനത്തില്‍ ജീവന്റെയും ജീവിതങ്ങളുടെയും വില നിശ്ചയിക്കുന്ന ഈ കാലത്ത് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണ്?
പക്ഷേ ഞാന്‍ കണ്ണിന്‍ മുന്‍പില്‍ കണ്ട ഈ സംഭവം പോലീസ് ഏമാന്‍മാരുടെ വെറും സാമ്പിള്‍ വെടിക്കെട്ട് മാത്രമാണെന്ന് നമുക്കേവര്‍ക്കും അറിയാം. ഒരുത്തനെയും കൂടി അവര്‍ കാലപുരിക്കയച്ച വാര്‍ത്ത വന്നിട്ട് ദിവസങ്ങള്‍ അധികമായില്ല. ഉദയകുമാര്‍ എന്ന നിരപരാധിയെ പറഞ്ഞയച്ച അതേ വഴിയില്‍ അവര്‍ സമ്പത്തെന്ന ക്രിമിനലിനെയും പറഞ്ഞയച്ചു.
നാളെ ആര്‍ക്കും ഈ വിധിയുണ്ടാകാം.അടുത്ത ഇര ഞാനാകാം നീയാകാം ആരുമാകാം.വേലി തന്നെ വിളവു തിന്നുമ്പോള്‍ ഇവിടെ നിയമവും ഭരണകൂടവുമെല്ലാം കണ്ണും പൂട്ടി തലകുനിച്ച് നില്‍ക്കുന്നു. ശാസ്ത്രവും ലോകവും ഒരുപാട് പുരോഗമിച്ച ഈ കാലത്തും പൊതുജനങ്ങള്‍(രാഷ്ട്രീയക്കാരല്ല) ‘മരണത്തെ‘ എന്ന പോലെ പോലീസിനെ ഭയക്കുന്നു. രാഷ്ട്രീയക്കാരുടെയും കാശുകാരന്റെയും ചട്ടുകങ്ങളായി മാറ്റപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് നമ്മുടെ പോലീസ് സേനയുടെ അന്തസ്സും ജനങ്ങള്‍ അവരിലര്‍പ്പിച്ച വിശ്വാസവുമാണ്. ജനമൈത്രി പോലീസ് എന്ന് പേരുമാറ്റിയത് കൊണ്ടോ മാതൃക പോലീസ് സ്റ്റേഷന്‍ എന്ന് ബോര്‍ഡു തൂക്കിയത് കൊണ്ടോ പൊലീസ് വിഭാഗം ശുദ്ധീകരിക്കപ്പെടും എന്ന് ആഭ്യന്തര മന്ത്രിയോ മുഖ്യമന്ത്രിയോ ധരിച്ചു വച്ചിരിക്കുന്നോ എന്തോ?
പ്രായം പോലും പരിഗണിക്കാതെ ഇവര്‍ നടത്തുന്ന ലോക്കപ്പ് മര്‍ദ്ദനങ്ങളുടെ കഥ പുറത്ത് വരുമ്പോള്‍, ഈ പോലീസുകാരും ഒരു അച്ഛനും മകനും സഹോദരനുമൊക്കെ തന്നെയല്ലേ എന്ന് അത്ഭുതം കൂറാനേ നമുക്ക് കഴിയൂ. കണ്മുന്‍പില്‍ കാണുന്നവരെ എല്ലാം ക്രിമിനലായി മാത്രമേ കാണാന്‍ കഴിയുന്നുള്ളു എന്നതാകുമോ നമ്മുടെ പോലീസ് സേനയിലെ ചിലരുടെ എങ്കിലും പ്രശ്നം. റിട്ടയര്മെന്റിന് ശേഷം ഒരു അദ്ധ്യാപകനും ഒരു പോലീസുകാരനും സമൂഹം നല്‍കുന്ന വില താരതമ്യം ചെയ്താല്‍ മാത്രം മതിയാകും ഇവര്‍ക്ക് കാലം കൊടുക്കുന്ന തിരിച്ചടി മനസ്സിലാക്കുവാന്‍.
നിരപരാധിയായ ഉദയകുമാറിനെ ഉരുട്ടികൊന്നവര്‍ ഇന്നും മാന്യന്മാരെ പോലെ സമൂഹത്തില്‍ ജീവിക്കുന്നു. ഇന്ന് ആ കേസിന്റെ അവസ്ഥ ദയനീയമായി തുടരുകയാണ്. സാക്ഷികള്‍ തുടരെ തുടരെ കൂറുമാറുന്നു. തെളിവുകളെ മാത്രം ആശ്രയിക്കുന്ന കോടതിക്ക് മുന്‍പില്‍ അവര്‍ നിരപരാധികളായി മാറിയേക്കാം. പക്ഷേ ഒരു തെറ്റും ചെയ്യാത്ത മകനെ നഷ്ടപ്പെട്ട വേദനയില്‍ ഉള്ളുരുകി കരയുന്ന ആ അമ്മയുടെ കണ്ണീരിന്റെയും പ്രാര്‍ത്ഥനകളുടെയും ശക്തിക്ക് മുമ്പിൽ നിന്ന് അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല.ഇനി എത്ര ജന്മമെടുത്താലും....
അന്നെന്‍റെ തൊണ്ടയില്‍ തടഞ്ഞ നിലവിളി വര്‍ഷങ്ങള്‍ക്ക് ശേഷം ഇതെഴുതുമ്പോഴും എന്നെ ശ്വാസം മുട്ടിക്കുന്നു
ReplyDeleteഒരു സാധാരണ സംഭവം എന്ന നിലയിലേക്ക് ഇത്തരം സംഭവങ്ങള്‍ എത്തപ്പെട്ടിരിക്കുന്നു എന്നതാണ് വാസ്തവം. സ്വന്തം എന്ന നിലയിലേക്ക് ഒതുങ്ങിക്കൂടുന്ന മനുഷ്യന്‍ മറ്റുള്ളിടത്തെക്ക് നോക്കാനോ സഹായിക്കാനോ തയ്യാറാവുമ്പോള്‍ "സ്വന്ത"ത്തിന് എന്തെങ്കിലും കോട്ടം സംഭവിക്കുമോ എന്ന് സ്വയം ചിന്തിക്കുന്നു. അവിടെ എല്ലാം തീരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
ReplyDeleteപ്രതികരിക്കാൻ കഴിവില്ലാത്ത ഒരുകൂട്ടം കഴു തകളല്ലെ പൊതുജനം അവർക്കിതൊക്കെ മതി. അല്ലേ? ഇനി അഥവാ പ്രതികരിച്ചാൽ എന്താണു ചെയ്യേണ്ടതെന്നും അവർക്കറിയാമല്ലൊ. അതു പൊതു ജനത്തിനും അറീയാവുന്നതു കൊണ്ടല്ലെ മാറൂന്ന മലയാളിയും അന്നു പ്രതികരിക്കാഞ്ഞത്
ReplyDeleteകൂട്ടുകാര അന്നിതിനെതിരേ പ്രതികരിച്ചെങ്കിൽ ബൈക്കിന്റെ സ്ഥിതി എന്താകുമായിരുന്നൂ?
ReplyDeleteചോദിക്കാനും,പറയാനും ആരുമില്ലാത്തവരുടെ മേത്തുള്ള മെക്കിട്ടുകയറ്റം ലോകം മുഴുക്കനെയുള്ള ഒരു പ്രവണതതന്നെയാണ്..
നമ്മൾക്കാർക്കും പ്രതികരണശേഷിയില്ലെങ്കിലും ഇതുപോലെ നന്നായി പരിതപിക്കാമല്ലോ..അല്ലെ!
തീരെ ചോദിക്കാൻ ആളില്ലെന്ന് തോന്നുന്നവരോട് കൈത്തരിപ്പ് തീർക്കുന്നത് ഏമാന്മാരുടെ ഒരു ശീലമാണ്...അൽപ്പം അറിയുന്നവർക്ക് കസേരയും,കൂടുതൽ അറിയുന്നവർക്ക് സല്യൂട്ടും...എന്തിന് പോലീസ്...സമൂഹത്തിലും നടക്കുന്നത് ഇതു തന്നെയല്ലെ....നല്ല പോസ്റ്റ്..
ReplyDeleteit seems we have one of the most barbaric police forces in the world. unlike the olden days, now even the constables are graduates or post-graduates, and most of them would have been left leaning activists or supporters during their education. but sadly their cultural outlook on human dignity and value is still as pathetic as it was in the 19th century!
ReplyDelete" എത്ര പാവങ്ങളുടെ കാശാണ് ഇവളുമാര്‍...”.ആ വാക്കുകള്‍ കേട്ട് ഒരു നിമിഷം ചിരിക്കണോ കരയണോ എന്നറിയാതെ നിന്നുപോയി ഞങ്ങള്‍..
ReplyDeleteനന്നായി അവതരിപ്പിച്ചിരിക്കുന്നു.
എല്ലാ ആശംസകളും!!!
പ്രതികരണശേഷി നഷ്ടപ്പെട്ടവരായി നമ്മളെ ഒതുക്കുന്നത് ഇവിടെയുള്ളവർ തന്നെ.ഒരുപക്ഷെ നിങ്ങൾ എന്തെങ്കിലും പ്രതികരിചിരുന്നെങ്കിൽ നിങ്ങളും അവരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്നു പോലും പറഞ്ഞേനെ പലരും.
ReplyDeleteആ കുഞ്ഞിനെ മാറോട് ചേര്‍ത്ത് അവര്‍ ഓടാന്‍ തുടങ്ങിയതും ആ ‘മാന്യദേഹം‘ ചൂരല്‍ വീശിയടിച്ചതും ഒരുമിച്ചായിരുന്നു.പെട്ടെന്ന് അവര്‍ ദയനീയമായി കേണുകൊണ്ട് തിരിഞ്ഞപ്പോള്‍ ആ അടി വന്ന് കൊണ്ടത് അവര്‍ ചേര്‍ത്തു പിടിച്ചിരുന്ന ആ പിഞ്ചു കുഞ്ഞിന്റെ മുതുകത്തായിരുന്നു.കാഴ്ചക്കാരായ ഒരുപാട് പേര്‍ ഒരേസമയം “അയ്യോ” എന്ന് വിളിച്ച് പൊയ നിമിഷം.അന്നെന്റെ തൊണ്ടയില്‍ തടഞ്ഞ നിലവിളി വര്‍ഷങ്ങള്‍ക്ക് ശേഷം ഇതെഴുതുമ്പോഴും എന്നെ ശ്വാസം മുട്ടിക്കുന്നു.
ReplyDeleteകണ്ണ് നനയിച്ചു. മനുഷ്യത്തമില്ലാത്ത്ത ലോകം.
ഈശ്വരാ..വായിച്ചിട്ട് സങ്കടവും രോഷവും ഉണ്ടാകുന്നു..വെറുതയല്ല നക്സലുകൾ ഉണ്ടാകുന്നത്.
ReplyDelete"ആ അടി വന്ന് കൊണ്ടത് അവര്‍ ചേര്‍ത്തു പിടിച്ചിരുന്ന ആ പിഞ്ചു കുഞ്ഞിന്റെ മുതുകത്തായിരുന്നു"
ReplyDeleteകൂടെ ഇതു വായിച്ച ഞങ്ങളുടെ
മനസ്സിലും..
പ്രതികരിച്ചില്ലെങ്കിലും വേദനിച്ചല്ലോ? അതുമതി.
"അല്ലാഹുവേ..നീയാണ് രക്ഷ..ഓം ശാന്തി.....ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം.."
ReplyDeleteമാറുന്നത് മലയാളിയോ അതോ മനുഷ്യനോ..? ഇസങ്ങളും പ്രത്യയ ശാസ്ത്രങ്ങളും
പലതു വന്നു..സംസ്കൃത ചിത്തരായ മനുഷ്യനെ കാണാന്‍ എവിടെ പോകണം..
അവിടെയാണ് പ്രശ്നം..ധാര്‍മ്മികതയ്ക്ക് ക്ഷതം ഏറ്റുകൂടാ..മന്ത്രി ആയാലും പോലീസായാലും
പൊതുജനമായാലും മാധ്യമങ്ങളായാലും ഇന്ന് മനുഷ്യനെ കാണാനാണ് ബുദ്ധിമുട്ട്...
അടുക്കള മുതല്‍ അരമന വരെ ഒരു ഉടച്ചു വാര്‍ക്കല്‍ വേണ്ടി വരും..
അണുകുടുംബ മനോഭാവം മാറണം..മാതാ പിതാക്കളെ വൃദ്ധ സദനത്തില്‍ എത്തിക്കുന്നതും
സ്ത്രീകള്‍ അപമാനിക്കപ്പെടുന്നതും അഴിമതിയും സ്വജന പക്ഷപാതിത്തവും മാറണം..
അത്തരം ഒരു സാമൂഹിക പരിസരത്തു ഇത്തരം കണ്ണീര്ക്കഥകള്‍ക്ക് പഞ്ഞമാകും..
നന്മക്കായി പ്രാര്‍ഥിക്കുന്നു..
കഷ്ടം! അല്ലാതെന്താ പറയാന്‍? ഇവര്‍ ഒരിക്കലും നന്നാവാത്തതെന്തേ?
ReplyDeletebeing a two year old boys dad, i cant stop thinking of that hit on the small kids face.
ReplyDeletei have wondered always, why we really dont change.
far from home, we are all so enthusiastic,so hard working and so well behaved. but why the same blood back home is behaving so indifferently.
ആ അടി വന്ന് കൊണ്ടത് അവര്‍ ചേര്‍ത്തു പിടിച്ചിരുന്ന ആ പിഞ്ചു കുഞ്ഞിന്റെ മുതുകത്തായിരുന്നു.കാഴ്ചക്കാരായ ഒരുപാട് പേര്‍ ഒരേസമയം “അയ്യോ” എന്ന് വിളിച്ച് പൊയ നിമിഷം.അന്നെന്റെ തൊണ്ടയില്‍ തടഞ്ഞ നിലവിളി വര്‍ഷങ്ങള്‍ക്ക് ശേഷം ഇതെഴുതുമ്പോഴും എന്നെ ശ്വാസം മുട്ടിക്കുന്നു
ReplyDeleteവായിച്ചപ്പോള്‍ എന്‍റെയും ശ്വാസം മുട്ടിപോയി.! ഈ കാഴ്ചകാണുന്ന നട്ടെല്ലുള്ള ഒരു ചെറുപ്പക്കാരന്‍ ഒരു നെകസലൈറ്റായാല്‍ അവനെ നമുക്ക് കുറ്റം പറയാന്‍ കഴിയുമോ? കരളലിയിക്കുന്ന എത്ര എത്ര കാഴ്ചകള്‍ നമ്മുക്ക് കാവല്‍ നില്‍ക്കുന്നവരുടെ കൈകളില്‍ നിന്നും നമ്മള്‍ അനുഭവിക്കുന്നു. !!
മാറുന്ന മലയാളി,
ReplyDeleteക്ഷമിക്കൂ, ഇതു മുഴുവന്‍ വായിക്കാനുള്ള മനക്കട്ടി ഇല്ലാ...(::
Good Write Up! Reflects current situation.
ReplyDeleteI dont know how many of us know the full form Of POLICE
P olitiness
O bedience
L oyalty
I ntegrity
C ourtesy
E ligibility
Now think which are the qualities you see in our policemen....
|പട്ടേപ്പാടം റാംജി |മനുഷ്യത്ത്വം എന്ന കാര്യം തന്നെ നമ്മള്‍ മറന്നു തുടങ്ങിയില്ലേ....
ReplyDelete|ഇന്‍ഡ്യാഹെറിറ്റേജ്|സത്യമാണ് മാഷ് പറഞ്ഞത് നമ്മുടെയൊക്കെ പ്രതികരണം ഇതുപോലെ പിന്നീടുണ്ടാകുന്ന പതം പറച്ചിലുകളില്‍ അവസാനിക്കുന്നു.അല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നത് ഒരു സത്യമായി അവശേഷിക്കുകയും ചെയ്യുന്നു....
|ബിലാത്തിപട്ടണം|സത്യമാണ് ഇങ്ങനെ പരിതപിക്കുവാന്‍ മാത്രമേ ഒരു സാധാരണക്കാരന് സാധിക്കൂ. അല്ലെങ്കില്‍ വാദി പ്രതിയാകും എന്ന് ഉറപ്പ്.
| നനവ്|രാഷ്ട്രീയവും കാശുമൊക്കെ നോക്കിയാണ് ഈ നാട്ടില്‍ നിയമവും നീതിയും........
|Baiju Elikkattoor|വിദ്യാഭ്യാസമുണ്ടായത് കൊണ്ട് മാത്രം സംസ്കാരവും മനുഷ്യത്വവും ഉണ്ടാകില്ല എന്നതിന് നമ്മുടെ പോലീസല്ലേ ഏറ്റവും വലിയ തെളിവ്....
ReplyDelete|ജോയ് പാലക്കല്‍|നന്ദി സുഹൃത്തേ, വരവിനും വായനയ്ക്കും........
|നിയാസ്.പി.മുരളി|അതേ തീര്‍ച്ചയായും ...അവിടെ ആരെങ്കിലും ഒന്ന് പ്രതികരിച്ചിരുന്നെങ്കില്‍ അയാള്‍ക്ക് ഉണ്ടാകുമായിരുന്ന അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു. അത്ര ‘നിക്ഷ്പക്ഷമല്ലേ‘ നമ്മുടെ പോലീസ് സംവിധാനം
|($nOwf@ll)|ഇതിനെല്ലാം ഒരു മാറ്റമുണ്ടാകുമോ ?ഉണ്ടാകില്ല. നമ്മുടെയൊക്കെ പ്രതീക്ഷ നശിച്ചിരിക്കുന്നു. അല്ലെങ്കില്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു....
|കുഞ്ഞന്‍|നക്സലുകള്‍ ഉണ്ടായത് എന്ന് തിരുത്തിപ്പറയേണ്ടി വരും കുഞ്ഞാ... കാരണം ഇന്ന് ഇത്തരം കാഴ്ചകളെല്ലാം നമ്മെ അരോചകമായ നിര്‍വ്വികാരതയിലേക്ക് എത്തിച്ചിരിക്കുന്നു....
ReplyDelete|Vayady|വേദനിക്കാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ.... അന്നും ഇന്നും....
|എ പി അബൂബക്കര്‍|ഇത്തരം പ്രാര്‍ത്ഥനകള്‍ക്ക് മാത്രമേ നമുക്ക് ശേഷിയുള്ളു സുഹൃത്തേ.... കാരണം നമുക്ക് നീതി നല്‍കും എന്ന് കരുതിയ സംവിധാനങ്ങളൊക്കെ അനര്‍ഹരുടെ കൈകളിലെത്തിയിരിക്കുന്നു.അങ്ങനെയുള്ളപ്പോള്‍ പ്രാര്‍ത്ഥനകള്‍ക്കും വിശ്വാസങ്ങള്‍ക്കും മാത്രമേ ഇനി സ്ഥാനമുള്ളു.
|വഷളന്‍|നന്നാകില്ലല്ലോ......അല്ലെങ്കില്‍ നന്നാകാന്‍ അനുവദിക്കില്ലല്ലോ......
| Nithin |ആ അടി വന്നു കൊണ്ടത് കുഞ്ഞിന്‍റെ മുഖത്തായിരുന്നില്ല.മുതുകത്തായിരുന്നു.കാഴ്ചക്കാരായ ഞങ്ങളുടെയൊക്കെ മുഖങ്ങളില്‍ കൊള്ളാതെ കൊണ്ട അടിയായി അത്...ആ ഒരു പ്രവൃത്തിയിലൂടേ എന്ത് സന്തോഷമാണ് അദ്ദേഹത്തിന് കിട്ടിയത് എന്ന് എനിക്ക് ഇന്നും മനസ്സിലാകുന്നില്ല
ReplyDelete|ഹംസ |ഇവര്‍ നമുക്ക് കാവല്‍ നില്‍ക്കുകയാണോ. അതോ നമ്മുടെ ആരാച്ചാരായി നില്‍ക്കുകയാണോ.. കുറുക്കനെ തന്നെ കോഴിക്കൂടിന്‍റെ ചുമതല ഏല്‍പ്പിച്ചത് പോലെയായി നമ്മുടെ അവസ്ഥ....
| സുമേഷ് |വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി.......
|Pranavam Ravikumar| ഈ വാക്കുകളുടെ നിര്‍വ്വചനങ്ങളൊന്നും നമ്മുടെ പോലീസിനു ബാധകമല്ല എന്നു തോന്നുന്നു....
'മാറാത്ത മലയാളീ ' കുറിപ്പുകള്‍ ഗംഭീരം.. :) പ്രണയം ഒരു കൂട്ടിനായി മാത്രം ആഗ്രഹിക്കുന്നത് ഒരു തെറ്റല്ല എന്നാണു താഴ്മയായ അഭിപ്രായം . anyway thanks for comin :)
ReplyDeleteവീണ്ടും വരുമല്ലോ!!!
ദൈവമേ, ആ അടിയുടെ പാട് ഞാന്‍ എന്റെ കുഞ്ഞിന്റെ ദേഹത്തു പരതിനോക്കുന്നു.
ReplyDeleteസ്നേഹവും മനുഷ്യത്വവുമെല്ലാം മലയാളിക്ക് അന്യമായിക്കൊണ്ടിരിക്കുകയാണോ ?
ReplyDeleteതിരിച്ചടിക്കില്ലെന്നു ഉറപ്പുള്ളപ്പോള്‍ ആര്‍ക്കും അടിക്കാം. വേദന എന്താണെന്ന് അടിച്ചവര്‍ക്കും എന്നെങ്കിലും മനസിലാകും. ഏതു കൊല കൊമ്പനും തല കുത്തി വീഴും. എഴുത്തിന് നല്ല ഒഴുക്ക്. ആശംസകള്‍.
ReplyDelete‘ആ അടി വന്ന് കൊണ്ടത് അവര്‍ ചേര്‍ത്തു പിടിച്ചിരുന്ന ആ പിഞ്ചു കുഞ്ഞിന്റെ മുതുകത്തായിരുന്നു.കാഴ്ചക്കാരായ ഒരുപാട് പേര്‍ ഒരേസമയം “അയ്യോ” എന്ന് വിളിച്ച് പൊയ നിമിഷം.‘
ReplyDeleteവായിച്ചപ്പൊ പെട്ടെന്നു അങ്ങനെ ഒരു വിളി എന്റെ തൊണ്ടയിലും വന്നു കുരുങ്ങി....ഓർക്കാനെ പറ്റുന്നില്ല അത്പോലൊരു രങ്കം
നന്നായി എഴുതിയിരിക്കുന്നു ആശംസകൾ
പ്രാക്രുതരാകുന്ന അധികാരിവർഗവും പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹവും . മാറുന്നു മലയാളി ഒപ്പം മലനാടും.
ReplyDeleteഅയ്യോ എന്നൊരു വിളി മനസ്സില്‍ നിന്നും ഉയര്‍ന്നു...ആ ചൂരലടി വായിച്ചപ്പോള്‍..
ReplyDelete| ശ്യാമ|വരവിനും വായനയ്ക്കും നന്ദി.......
ReplyDelete|സ്മിത മീനാക്ഷി|ഞാനും പലപ്പോഴും ആലോചിച്ച് പോകുന്നു. അയാള്‍ക്കും ഉണ്ടാകില്ലേ ഒരു കുഞ്ഞ്......മകളായോ...കൊച്ചുമകളായോ...
|Raveena Raveendran| എന്താണ് സംശയം....പ്രാകൃത ജന്മത്തിലേക്കുള്ള മനുഷ്യന്‍റെ തിരിച്ചുപോക്ക് തുടങ്ങി കഴിഞ്ഞു....
|Shukoor Cheruvadi|തിരിച്ചടിക്കാന്‍ കഴിവില്ല എന്ന വ്യക്തമായ ഉറപ്പ് അയാള്‍ക്കുണ്ടല്ലോ...ഏതു ഡൂക്കിലെ രാഷ്ട്രീയക്കാരന്‍റെ മുന്‍പിലും ഓച്ഛാനിച്ച് നില്‍ക്കാന്‍ മടിയില്ലാത്ത ‘അദ്ദേഹ’ങ്ങളാണ് പാവങ്ങളുടെ മുകളില്‍ കുതിര കയറുന്നത് എന്ന് ഓര്‍ക്കണം......
|കുഞ്ഞാമിന|ഇത്തരം അനുഭവങ്ങള്‍ നാളെ നമുക്കും ഉണ്ടായേക്കാം....വേലി തന്നെ വിളവ് തിന്നുന്ന ഈ കാലത്ത് എന്തും നേരിടാന്‍ ഒരുങ്ങിയിരിക്കുക...അതു മാത്രമേ നമുക്ക് ചെയ്യാനുള്ളു.
ReplyDelete|പാലക്കുഴി|മനുഷ്യത്വവും സ്നേഹവുമൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു നമ്മില്‍ നിന്ന്. മൃഗങ്ങള്‍ പോലും ലജ്ജിക്കുന്നുണ്ടാകും നമ്മുടേ പല പ്രവൃത്തികളും കണ്ട്...
| സിദ്ധീക്ക് |വരവിനും വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി......
പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു ജനതയുടെ ആവിഷ്കരണം...നന്നായിട്ടുണ്ട്.....എന്റെ ബ്ലോഗിലേക്ക് വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.....
ReplyDeleteവിദ്യാഭ്യാസമുള്ളവരുടെ വരവ് പോലും നമ്മുടെ പോലീസ് സേനയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നില്ല എങ്കില്‍ അത് ഈ സേനക്ക് പൊതുവായി എന്തോ തകരാറുണ്ട് എന്നതിന് തെളിവല്ലേ....
ReplyDeleteനല്ല ബ്ലോഗ് ...............
ReplyDeleteനന്ദി
നല്ല എഴുത്ത് മലയാളി , വായിച്ചിട്ട് ഈ സംഭവം നേരില്‍ കണ്ട പ്രതീതി ഉണ്ടായി , എന്ത് ചെയ്യാം . ജനങ്ങളെ സേവിക്കണ്ട പോലീസ് ദ്രോഹിക്കുന്നു . ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ എന്തിനാണ് നമ്മുടെ നാട്ടില്‍ പോലീസ് എന്ന് ചിന്തിച്ചു പോകുകയാണ് . പാവം ആ പിഞ്ചു കുഞ്ഞു . അത് എന്ത് തെറ്റ് ചെയ്തു . ഇതിനൊക്കെ പ്രതികരിക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണ് ..
ReplyDeleteചോര കണ്ടാല്‍ ചഞ്ചലപ്പെടാത്ത കരിങ്കല്‍ ഹൃദയവും പേറി തിരക്കിട്ട് നമ്മള്‍ മുന്നോട്ട് 21-ആം നൂറ്റാണ്ടിലേക്ക് . നന്മയും സാരോപദേശവും നിറഞ്ഞ കഥകള്‍ പറഞ്ഞുതരാന്‍ മുത്തശ്ശിമാരില്ലാത്ത അണുകുടുംബങ്ങള്‍.. ധന സമ്പാദനം മാത്രം ലക്ഷ്യമാക്കുന്ന മാതാപിതാക്കളാല്‍ അവഗണിക്കപ്പെട്ട് ഉത്തരവാദിത്തമില്ലാത്ത വീട്ടുജോലിക്കാരുടെ കൈകളില്‍ വളരുന്ന അടുത്ത തലമുറ. നൂറുകണക്കിനു ചാനലുകളിലും സിനിമകളിലും ദിവസവും നിറഞ്ഞൊഴുകുന്ന ചോരയും ക്രൂരതയും.. ദിശാബോധമില്ലാത്ത രാഷ്ടീയഗുണ്ടാ നേതൃത്വം .. ദൈവം പോലും നിസ്സഹായനാകുന്നു.
ReplyDeletevayichappol vallaatha vishamam thonni.... oppam ee avastha orthu sahathapavum........
ReplyDeleteyou r right!
ReplyDeleteഎല്ലാ അനീതിയും,അതിക്രമങ്ങളും നിസ്സംഗമായി
ReplyDeleteനോക്കിനില്‍ക്കാന്‍ പഠിച്ചു മലയാളി !
അറിയുക,പ്രതികരണശേഷി വിനഷ്ടമായൊരു
സമൂഹത്തില്‍ നന്മയുടെ ഒടുവിലത്തെ കൈത്തിരി
അണയാന്‍ തുടങ്ങും.നമുക്ക് പലതും കൈമോശം
വന്നു പോയി..ഒരു തിരിച്ചുപോക്ക് ഇനിയും
സാദ്ധ്യമല്ലെന്നാണോ ? അതല്ല സ്വന്തം കുഞ്ഞിന്‍
വല്ലവന്‍റെയും തല്ല് കൊള്ളുമ്പോഴും ഈ
നിസ്സംഗത തന്നെയാവുമോ നമുക്ക് ഭൂഷണം..?
|sreedevi|നന്ദി......വരവിനും വായനയ്ക്കും അഭിപ്രായത്തിനും
ReplyDelete|Villageman|തകരാറ് മൊത്തത്തിലാണ് സേനയേ കയറൂരി വിടുന്ന മേലാളന്മാരും ചട്ടുകമാക്കി വച്ചിരിക്കുന്ന രാഷ്ട്രീയ പുംഗവന്മാരും, പ്രതികരിക്കാന്‍ ശേഷി നഷ്ടപ്പെട്ട ഞാനുള്‍പ്പെട്ട പൊതുജനവുമൊക്കെ ഇതിന് ഒരുപോലെ ഉത്തരവാദികളാണ്..
|MyDreams|നന്ദി.......ഈ നല്ല വാക്കിന്.........
|മഴവില്ല്|വെറുതേ ആഗ്രഹിക്കുവാന്‍ മാത്രമേ സാധിക്കൂ എന്നതാണ് അവസ്ഥ.വിദ്യാഭ്യാസം കൂടുന്തോറും മനുഷ്യത്വവും സംസ്കാരവും കുറഞ്ഞ് കുറഞ്ഞ് വരുന്നു എന്ന് പോലീസ് ഏമാന്മാര്‍ തെളിയിക്കുന്നു
|kARNOr|നമുക്കെല്ലാം ചോരകണ്ട് അറപ്പുമാറിയിരിക്കുന്നു...എല്ലാത്തിനെയും നിര്‍വ്വികാരതയോടെ കാണാന്‍ ശീലിച്ചു കഴിഞ്ഞു നമ്മള്‍....നമ്മുടേ കണ്ണില്‍ കൊള്ളുന്നത് വരെ എല്ലാം നമുക്ക് തമാശയാണ്....
ReplyDelete|jayarajmurukkumpuzha |വരവിനും അഭിപ്രായത്തിനും വളരെ നന്ദി.......
|shajkumar|നന്ദി....
|ഒരു നുറുങ്ങ് |ആ പറഞ്ഞതില്‍ നിന്നു തന്നെ നമുക്ക് ചിന്തിക്കാം.സ്വന്തം കുഞ്ഞിനാണ് ആ തല്ലുകൊണ്ടിരുന്നെങ്കില്‍? നമ്മള്‍ പ്രതികരിച്ചിരുന്നെങ്കില്‍?.. ആലോചിക്കാനൊന്നുമില്ല...കൃത്യ നിര്‍വ്വഹണത്തെ തടസ്സപേടുത്തല്‍, പോലീസുകാരനോട് കയര്‍ത്തു എന്ന ‘അപരാധം’, ദേഹോപദ്രവം..മാനഹാനി...സാധാരണക്കാരന്‍റെ രക്ഷയ്ക്ക് ഈ നാട്ടില്‍ ഒരു നിയമവും വരില്ല മാഷേ...
രെജീഷ്.. പലപ്പോഴും നമ്മളൊക്കെ ഇങ്ങനെ എത്ര എത്ര സംഭവങ്ങള്‍ കാണുന്നു പക്ഷെ നമ്മുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കും ആവശ്യങ്ങ്ങ്ങള്‍ക്കും മുന്നില്‍ അവയെല്ലാം നിറം മങ്ങിയ ചിത്രങ്ങള്‍ മാത്രം ആയിപ്പോകുന്നു. എന്ത് കൊണ്ട് താന്കള്‍ പ്രതികരിച്ചില്ല? (ഞാന്‍ ആണെങ്കിലും ഒരു പക്ഷെ പ്രതികരിക്കതിരുന്നെനെ). ഇവിടെ വരേണ്ടിയിരുന്നത് പോലീസ് ഭരണം അല്ല മറിച്ചു രാജ ഭരണമാണ്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഭരണ കാലത്ത് കുറ്റവാളികളെ ശിക്ഷിച്ചിരുന്ന ഒരു രീതിയുണ്ട്. കുറ്റം ചെയ്തവനെ ഹിംസ്ര ജന്തുക്കള്‍ ഉള്ള ഒരു കൂട്ടിലേക്ക് ഇട്ടു കൊടുക്കും..ഇങ്ങനെ ഒരു ശിക്ഷ രീതി ആയിരുന്നെങ്കില്‍ ആ നാടോടി യുവതി മോഷ്ടിക്കുംയിരുന്നോ? ആ "നായിന്റെ മോന്‍" പോലീസുകാരന്‍ ആ കുഞ്ഞിന്റെ മുതുകത്ത് അടിക്കുമായിരുന്നോ?? ഇല്ല..മാറേണ്ടത് ആരാണ് ??
ReplyDeleteകൊള്ളാം പോസ്റ്റ് നന്നയിട്ടുണ്ട് !
ReplyDelete" നക്സലുകളുടെ വരവിനു കാത്തിരിക്കുന്ന ജനത !!
" ആ ‘മാന്യദേഹം‘ ഈ ബ്ലോഗു വായിക്കാന്‍ ഇടവരട്ടെ എന്ന് ആഗ്രഹിക്കുന്ന്നു " എങ്കില്‍ 'എമാന് എന്തെങ്കിലും തോന്നുമോ ?.. ആവോ ?
:-(
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeletei m with u with u r thoughts, thank uuu
ReplyDeleteഒരു സമൂഹത്തിന്റെ സാംസ്കാരിക നിലവാരത്തിലേക്കൊരു ചൂണ്ടുപലക അത് ദുര്‍ബലനായ കുറ്റവാളിയോട് എങ്ങനെ പെരുമാറുന്നു എന്നതാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. പരമാര്‍ത്ഥം. കുറ്റം ആരോപിക്കപ്പെട്ടവന്‍ പ്രമാണിയല്ലെങ്കില്‍ അവനെ ഇടിച്ചു പരിപ്പിളക്കാനുള്ള നിസ്തര്‍ക്കിതമായ അവകാശം തങ്ങള്‍ക്കുണ്ടെന്ന് വിശ്വസിക്കുന്നവരാണ് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ ഏറെയും. കസ്റ്റഡിയില്‍ ഇരിക്കുന്നവന് ദേഹോപദ്രവം ഉണ്ടായാല്‍ ആദ്യം തെറിക്കുന്നതു മേലുദ്യോഗസ്ഥന്റെ തൊപ്പിയാകുമെന്നു വന്നാലേ സ്ഥിതി മാറുള്ളൂ.
ReplyDeleteഇങ്ങനെയൊരു പോസ്ടിട്ടത് വളരെ നന്നായി.
"പാലക്കാട് പുത്തൂര്‍ ഷീല വധക്കേസിലെ മുഖ്യ പ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. നീതിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും പൊതുജന വിശ്വാസം നേടിയെടുക്കാനുമാണ് അന്വേഷണം സി.ബി.ഐ.യെ ഏല്പിക്കുന്നതെന്ന് ജസ്റ്റിസ് വി. രാംകുമാര്‍ സുപ്രധാന വിധിയില്‍ ചൂണ്ടിക്കാട്ടി“
ReplyDeleteഎന്തുകൊണ്ടും അഭിലഷണീയമായ വിധി....നീതിയുടെ പ്രകാശം പൂര്‍ണ്ണമായും നമ്മില്‍ നിന്ന് അകന്നുപോയിട്ടില്ല എന്ന് തോന്നുന്നു........
Syed Shiyas
ReplyDelete| B'ram |
|ഉപാസന || Upasana |
|satheesan e s |
|akhilesh
വരവിനും വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.....
മാഷേ.......ഒരുപാട് ഒരുപാട് ഇഷ്ടമായി ഈ ലേഖനം...
ReplyDeleteഇത്രയും ഇല്ലെങ്കിലും ചെറിയ സംഭവങ്ങള്‍ക്ക് സാക്ഷിയാണ് ..അന്ന് പ്രതികരിക്കാന്‍ തോന്നിയതിനു വീണ്ടും പണി കിട്ടാതിരുന്നത് അവിടെയും ചില പരിചയക്കാര്‍ ഉണ്ടായി പോയത് കൊണ്ട് മാത്രമാണ്...
പോലീസ് സേനയിലെ വളരെ കുറച്ചു മാത്രം ഉള്ള എല്ലാ നല്ലവരായ ഉദ്യോഗസ്ഥര്‍ക്കും ഒരു സല്യൂട്ട് കൊടുത്തു കൊണ്ട് തന്നെ പറയാം........ആരൊക്കെ ഭരിച്ചാലും ഈ ഒരു വര്‍ഗം മൊത്തത്തില്‍ നന്നാവില്ല...
സുഹൃത്തേ, മനസ്സില്‍ തട്ടി പറഞ്ഞതെല്ലാം മറ്റു മനസ്സുകളിലും തട്ടി . എല്ലാ മനസ്സുകളിലും ആ നീറല്‍ വ്യാപിക്കട്ടെ.
ReplyDeleteകണ്ണ് നനയിച്ചു...
ReplyDelete:-(
ReplyDeleteഇന്നെന്റെ തൊണ്ടയില്‍ തടഞ്ഞ നിലവിളി എത്ര വര്‍ഷങ്ങള്‍ക്ക് ശേഷം മാറും? :(
ReplyDeleteഒരു ദിവസം ഞാന്‍ വീടിനടുത്തുള്ള ആളില്ലാ കെട്ടിടത്തിനു സമീപത്തു അവശയായ ഒരു നാടോടി സ്ത്രീയെ കണ്ടെത്തി. ഉടന്‍ നാട്ടുകാരെക്കൂട്ടി പോലീസിലറിയിച്ചു. അതിനുമുന്‍പ് അവിടെനിന്നും തമ്മിലടിച്ചുകൊണ്ട് പോകുന്ന ചില നാടോടിപ്പയ്യന്മാരെ ചിലര്‍ കണ്ടിരുന്നു. പോലീസെത്തിയപ്പോഴേക്കും നാട്ടിലെ പയ്യന്‍മാര്‍ അവരെ പോലീസിനു മുന്നില്‍ ഹാജരാക്കി. പോലീസ് ഒന്നു ചോദിച്ചു, പിന്നെ മുട്ടുമടക്കി ഒരുത്തന്റെ നാഭിക്കു കയറ്റി. അവന്റെ കരച്ചിലും സൌമ്യതയുമൊക്കെ കണ്ടപ്പോള്‍ പാവം എന്നു എനിക്കും തോന്നി. അടികൊണ്ട് മൂക്കും കുത്തി വീണ അവന്‍ എണീറ്റു നടന്നതു പറഞ്ഞു.
അവന്‍ അപരാധിയാണെന്നു അവര്‍ക്കെങ്ങനെ മനസ്സിലായി എന്നറിയില്ല. നമുക്കു കണ്ടു നില്‍ക്കാന്‍ ബുദ്ധിമുട്ടു തന്നെ. ചിലപ്പോള്‍ കഷ്ടം തോന്നും. മറ്റുചിലപ്പോള്‍ നിരപരാധിയും ആയേക്കാം. എന്നാല്‍ ദൈന്യത മാത്രം കണ്ട് പോലീസിനു വിട്ടയക്കാനാവുമോ? അധിക ക്രൂരത കാട്ടാതിരുന്നാല്‍ നന്നായിരുന്നു.
പാവങ്ങളെ അടിക്കാനും ഇടിക്കാനും ഏമാന്മാർക്ക് നന്നായിട്ട് അറിയാം.. പണമുള്ളവരെ കാണുമ്പോൾ ഇവന്മാർ മുള്ളുകയും ചെയ്യും!..
ReplyDeleteസംഭവം യാദാർത്ഥ്യമാണെങ്കിൽ അത്തരം സംഭവങ്ങളുടെ ചിത്രം വരച്ചു വെച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ!..
സമൂഹത്തിലിപ്പോൾ പണക്കാരുടെ കാപട്യമാർന്ന നിലവിളി കേൾക്കാനേ ജനത്തിനു കൂടി താൽപര്യമുള്ളൂ
ചോദിക്കാനും പറയാനുമില്ലാത്ത പാവങ്ങളെ ആർക്കു വേണം
വേദന പടർത്തുന്ന രചന!
ഉള്ളു പൊള്ളി. ശരിയാണ് മലയാളി മാറി. നീതിയുടെ തുലാസില്‍ പണത്തിനു തന്നെ കനം കൂടുതല്. പോലീസിനു മുമ്പ് ഭേദ്യം ചെയ്ത നാട്ടുകാരെയും നമ്മള്‍ കാണണം. നാടോടി സ്ത്രീ ചെയ്ത തെറ്റിനെ ഒട്ടും കുറച്ചു കാണുന്നില്ല. പക്ഷെ തെറ്റിനെ തെറ്റ് കൊണ്ട് നേരിടുന്നത് എങ്ങനെ ന്യായികരിക്കാന്‍ ആകും? അഹിംസാവാദിയായ ഗാന്ധിജി ജിവിച്ച നാട് തന്നെയാണോ ഇത്? ഇങ്ങനെയൊക്കെ ആണെങ്കിലും സേവന മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന പോലീസുകാരും നമ്മുടെ ഇടയിലുണ്ട് എന്ന കാര്യം മറന്നുകൂടാ..
ReplyDeleteപോലീസെന്നു കേള്‍ക്കുമ്പോള്‍ സത്യത്തില്‍ എനിയ്ക്കിപ്പോഴും പേടിയാണ് ..എന്തു കൊണ്ടോ..
ReplyDeleteഒരിയ്ക്കല്‍ ഉത്സവപറമ്പിലൂടെ കൂട്ട്കാരനുമായി നടക്കുമ്പോള്‍
എതിരെ വന്ന പോലീസുകാരില്‍ ഒരാള്‍ "റോഡിലൂടെയാണോടാ നടക്കുന്നത്" എന്നെ ചോദിയ്ക്കുന്നത് കേട്ട്
കരയണോ ചിരിയ്ക്കണോ എന്നറിയാതെ നിന്ന് പോയി..
നല്ല പോസ്റ്റ് ...
“അലറി കരയുന്ന ആ പിഞ്ചു കുഞ്ഞിനെയുമെടുത്ത് അവര്‍ ദേശീയ പാതയിലേക്ക് ഓടിയിറങ്ങി.നട്ടെല്ല് ആര്‍ക്കോ പണയം വച്ച് ഒന്നു പ്രതികരിക്കാന്‍ പോലും ശേഷിയും മനസ്സുമില്ലാത്ത കാഴ്ചക്കാരിലൊരാളായി ഞാനും...“
ReplyDeleteസമ്പൂർണ്ണം! വിപ്ലവം മനസ്സിൽ മാത്രം കൊണ്ടു നടന്നിട്ടു ഒരു ഭീരുവെപ്പോലെ വിളിച്ചു കൂവുന്നതിൽ ഒരു അർഥവും ഇല്ല. നട്ടെല്ലു പണയം വക്കാനുള്ളതല്ല എന്നോർക്കണം.
| Kunjubi |
ReplyDeleteശരി സമ്മതിച്ചു. മാഷായിരുന്നു എന്‍റെ സ്ഥാനത്ത് എന്ന് വയ്ക്കുക. എന്ത് ചെയ്തേനെ.....
1.ആ സ്ത്രീയെ ചവിട്ടിയവന്‍റെ കാലില്‍ പിടിച്ച് നിലത്തടിക്കും?
2.ആ സ്ത്രീയെയും കുഞ്ഞിനെയും അടിച്ചവന്‍റെ കയ്യില്‍ നിന്ന് ചൂരല്‍ പിടിച്ച് വാങ്ങി തിരിച്ചടിക്കും?
3.ആ പോലീസുകാരുടെയെല്ലാം തല വെട്ടും?
മാഷ് പണ്ട് നക്സലിസം കൊടികുത്തി നിന്ന കാലത്ത് കേരളത്തില്‍ നിന്ന് നാട് വിട്ടു പോയ ആളു വല്ലതുമാണോ? കേരളം മാറിയതൊന്നും മാഷ് അറിഞ്ഞില്ല എന്ന് തോന്നുന്നു.
അവിടെ ആ സമയത്ത് നിര്‍ഭയമായി പ്രതികരിക്കാന്‍ കഴിയുന്നത് ഒന്നുകില്‍ ഭരണത്തില്‍ പിടിപാടുള്ള രാഷ്ട്രീയക്കാര്‍ക്കും, അല്ലെങ്കില്‍ മനസ്സില്‍ നന്മയുള്ള പോലീസ് മേധാവികള്‍ക്കും മാത്രമാണ് എന്നാണ് എന്‍റെ പക്ഷം. പക്ഷേ പാവങ്ങള്‍ക്ക് വേണ്ടിയാകുമ്പോള്‍ അവരുടേ വായും മൂടി തന്നെ യിരിക്കുന്നു.
മാഷിന്‍റെ നട്ടെല്ല് പണയം വയ്ക്കപ്പെട്ടിട്ടില്ലെന്നും കൊച്ചിയിലെ(പ്രൊഫൈലില്‍ കൊച്ചി എന്ന് കാണുന്നു)പല കൊള്ളരുതായ്മകള്‍ക്കെതിരെയും മാഷിന്‍റെ ശബ്ദം ഉയരും എന്ന പ്രതീക്ഷയോടേ സ്നേഹപൂര്‍വ്വം.....
ingane enkilum prathikarikkan pattunnallo.............. nannayi
ReplyDeleteenthinee krooratha???????????????????????????????
ReplyDeleteകഴിഞ്ഞയാഴ്ച മഞ്ചേരിപ്പോലീസ് കൊട്ടോട്ടിക്കാരനേയും കള്ളനാക്കി. ആരുടെയൊക്കെയോ സുകൃതം തടി കേടായില്ല. കേസ് ഇപ്പോഴുമുണ്ട്. ഏമാനെ പറഞ്ഞു മനസിലാക്കാന്‍പെട്ട ഒരു പാട്...
ReplyDeleteപോലീസ് പോലീസ്....ഓടുന്നതാണ് നല്ലത്. അല്ലെങ്കില്‍ മുകളില്‍ പിടിയുള്ളവരായിരിക്കണം.
ReplyDeleteഅങ്ങയുടെ അനുഭവം ഒരു ഞെട്ടലോടെ ശ്വാസമടക്കിപ്പിടിച്ചാണ് ഞാന്‍ വായിച്ചത്. അങ്ങു കണ്ട കാഴ്ച വരികളിലൂടെയാണ് വിവരിച്ചതെങ്കിലും എനിക്ക് നോവലുണ്ടാക്കുന്ന ഒരു ദൃശ്യാനുഭവമാണ് നല്‍കിയത്. മനുഷ്യത്വമില്ലാത്ത ജന്തുവര്‍ഗം.!!
ReplyDelete| indugopan |
ReplyDelete| viroopan |
| കൊട്ടോട്ടിക്കാരന്‍..|
| ajith |
| Hari | (Maths) |
അഭിപ്രായങ്ങൾക്ക് വളരെ നന്ദി.........