
അസൂയ, കുശുമ്പ്, കഷണ്ടി എന്നിവയ്ക്ക് മരുന്നില്ല എന്നായിരുന്നു നമ്മള്‍ കേട്ടുവന്ന പഴമൊഴി. എന്നാല്‍ കഷണ്ടിക്ക് മറുമരുന്നുമായി ‘ഗൾഫ് ഗേറ്റു’കാരും തൈല കമ്പനിക്കാരും രംഗത്തിറങ്ങിയതോടെ ആ ശ്രേണിയില്‍നിന്ന് കഷണ്ടിയെ നമുക്ക് മാറ്റി നിര്‍ത്തേണ്ടിവന്നു. എന്നാല്‍ അസ്സൂയയ്ക്കും കുശുമ്പിനും നമ്മുടെ മനസ്സുകളില്‍ പ്രത്യേകിച്ച് മലയാളി മനസ്സുകളില്‍ ഉണ്ടായിരുന്ന പ്രതാപത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഒരുത്തനും നമുക്ക് മുകളില്‍ വളരാന്‍ നമ്മള്‍ സമ്മതിക്കില്ല. അഥവാ ഒരുത്തന്‍ സ്വപ്രയത്നം കൊണ്ട് വളര്‍ന്ന് വന്നാല്‍ അവനെ എങ്ങനെയൊക്കെ നാറ്റിക്കാം എന്നും നമുക്ക് നല്ലതുപോലെ അറിയാം.
പരദൂഷണം ഒരു കലയാണോ? ആണെന്ന് വേണം കരുതാന്‍. കാരണം കലാരൂപങ്ങള്‍ നല്‍കുന്ന എല്ലാ സന്തോഷവും ആശ്വാസവും’ പരദൂഷണവും നമുക്ക് പ്രദാനം ചെയ്യുന്നുണ്ടല്ലോ. പരദൂഷണം എന്നത് സ്ത്രീകള്‍ക്ക് മാത്രമുള്ള ഒരു സ്വഭാവ വിശേഷമാണെന്നാണ് പുരുഷന്‍മാരുടെ വാദം. അത് വെറും വാദം മാത്രമാണ് എന്നുള്ളതാണ് സത്യം. പരദൂഷണത്തില്‍ പുരുഷന്‍മാരും സ്ത്രീകളേക്കാള്‍ ഒട്ടും പിന്നിലല്ല. പിന്നെ ഒരു വ്യത്യാസം ഉള്ളത് എന്താണെന്ന് വച്ചാല്‍ സ്ത്രീകളുടെ പരദൂഷണം ചിലപ്പോള്‍ നിരുപദ്രവകാരികളായേക്കാം പക്ഷെ ഞങ്ങള്‍ പുരുഷന്‍മാര്‍ ഒരുത്തനെ താറടിക്കാന്‍ ഇറങ്ങി തിരിച്ചാല്‍ അതും അതിനപ്പുറവും നടത്തിയിട്ടേ മതിയാക്കൂ. ‘തെങ്ങില്‍ കയറിയാല്‍ കള്ള് ചെത്തിയിട്ടേ ഇറങ്ങൂ‘. അതാണ് ഞങ്ങള്‍ പുരുഷന്‍മാരുടെ ഒരു ലൈന്‍...
പരദൂഷണത്തിന് നല്ല വേരോട്ടമുള്ളത് ‘നന്മകളാല്‍ സമൃദ്ധമായ‘ നമ്മുടെ നാട്ടിന്‍പുറങ്ങളിലാണ്. ഇതും ഒരു ‘നന്മ‘ തന്നെ ആണല്ലോ. പട്ടണങ്ങളില്‍ പരദൂഷണം എന്ന സംഭവമേ ഇല്ലെന്നല്ല അതിന്റെ അര്‍ത്ഥം. താരത്മ്യേന കുറവ് അത്രമാത്രം. അതും വിറളി പിടിച്ച യാന്ത്രിക ജീവിതത്തിലെ സമയകുറവുമൂലവും. നാട്ടിന്‍പുറത്താകുമ്പോള്‍ എല്ലാവര്‍ക്കും തമ്മില്‍ തമ്മിലറിയാം. ആ അവസ്ഥയില്‍ ഒന്ന് കൊളുത്തിവിട്ടാല്‍ മതി സത്യമായാലും മിഥ്യയായാലും അത് കത്തിപ്പിടിച്ചോളും.
ഒരുത്തന്‍ ഗള്‍ഫില്‍ പോയി പത്ത് കാശ് സമ്പാദിച്ചാല്‍ ഉടന്‍ തുടങ്ങുകയായി അപവാദപ്രചരണങ്ങളുടെ തുടക്കം. കുഴല്‍പ്പണം, മോഷണം, പെണ്‍ വാണിഭം എന്തിനധികം ചിലപ്പോള്‍ തീവ്രവാദം പോലും അവന്റെ പുത്തന്‍പണത്തിനു പിന്നിലുള്ള സ്രോതസ്സായി ചാര്‍ത്തികൊടുക്കും നമ്മള്‍. ഇപ്പോഴത്തെ ഗൾഫുകാരൻ പണ്ട് തെണ്ടി തിരിഞ്ഞ് നാട്ടില്‍ നടന്ന കാലത്ത് ഒരു കാലിചായ പോലും വാങ്ങിക്കൊടുക്കാതെ മുഖം തിരിച്ചവരാണ് നമ്മള്‍ എന്ന കാര്യവും അപവാദം പ്രചരിപ്പിക്കുന്നതിനിടയില്‍ നമ്മള്‍ സൌകര്യപൂര്‍വ്വം മറക്കും. ചുരുക്കത്തില്‍ നമ്മള്‍ ഗൾഫുകാരനെ ‘സ്നേഹിച്ച് സ്നേഹിച്ച്’ അയാളുടെ കുടുംബത്തിന് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലെത്തിക്കും.
നാട്ടിന്‍പുറങ്ങളിലെ അപവാദ പ്രചരണങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഒരു സംഭവം ഒരാളുടെ വായില്‍നിന്ന് കിട്ടിയാല്‍ നമ്മുടേതായ ചില കൂട്ടി ചേര്‍ക്കലുകള്‍ക്ക് ശേഷമാണ് ആ വിവരം നമ്മള്‍ അടുത്തയാളിന് കൈമാറുന്നത്. ഉദാഹരണത്തിന് പുത്തന്‍വീട്ടിലെ രാജു വഴിയരികില്‍ നിന്ന് പനിമൂലം ഒന്ന് ശര്‍ദ്ദിച്ചാല്‍, അത് കാണുന്ന രാജുവിനോട് വിരോധമുള്ള ഞാന്‍ ആ വിവരം മറ്റൊരാള്‍ക്ക് കൈമാറുന്നത് രാജു ദേ വഴിയില്‍ നിന്ന് വെള്ളമടിച്ച് വാളുവയ്ക്കുന്നു എന്ന ധ്വനിയിലായിരിക്കും. ഇത് കേള്‍ക്കുന്നവന്‍ മദ്യത്തിന്റെ കൂടെ കഞ്ചാവും കൂടെ ചേര്‍ത്ത് അടുത്തവനെ അറിയിക്കും. അതങ്ങനെ അങ്ങ് മുകളിലേക്ക് പോകും. ചുരുക്കം പറഞ്ഞാല്‍, ലഹരിയാണ് എന്ന് കരുതി ഒരു ക്ലബ് സോഡപോലും വാങ്ങികുടിക്കാത്ത രാജു രണ്ട് ദിവസത്തിനുള്ളില്‍ നാട്ടിലെ ഏറ്റവും വലിയ ആഭാസനാകും. ഇനി നിങ്ങള്‍തന്നെ പറയൂ... ഇതൊരു കലയല്ലേ?
നമുക്ക് വിരോധമുള്ള ഒരുത്തനെയോ ഒരുത്തിയെയോ ഒരു പാഠം പഠിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അവിഹിതബന്ധത്തിന്റെ കഥ മെനയുക എന്നതാണ്. അത്തരം വാര്‍ത്തകള്‍ പറയാനും കേള്‍ക്കാനും നമുക്ക് ഇഷ്ടം കൂടുതലാണല്ലോ. അവര്‍ തമ്മില്‍ ഇഷ്ടത്തിലാണ് എന്ന് തുടങ്ങി അവരെ കഴിഞ്ഞ ആഴ്ച ഹോട്ടലില്‍ നിന്ന് റെയ്ഡ് ചെയ്ത് പിടിച്ചു എന്ന് വരെ നമുക്ക് ധൈര്യമായി കഥകള്‍ മെനഞ്ഞ് വിടാം. അത് ശരിയാണോ തെറ്റാണോ എന്നൊന്നും ആരും അന്വേഷിക്കാന്‍ വരില്ല. നമ്മുടെ കഥയിലെ നായകനോ നായികയോ അപമാനഭാരത്താല്‍ തൂങ്ങിച്ചാവുകയോ നാട് വിടുകയോ ചെയ്താല്‍ നമുക്ക് അടുത്ത കഥയെയും കഥാപാത്രങ്ങളെയും അന്വേഷിക്കാം. നമ്മുടെ ഇത്തരം സ്വഭാവമല്ലേ നമ്മള്‍ മലയാളികളെ മറ്റുള്ളവരില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് തന്നെ...
മഹാരാഷ്ട്രയിലുള്ള ഒരാള്‍ക്ക് ഒരു കോടി രൂപ കിട്ടിയാല്‍ നമുക്ക് ഒരു പ്രശ്നവുമില്ല. പക്ഷെ കൂടെ നടക്കുന്ന കൂട്ടുകാരന് 100 രൂപ കളഞ്ഞ് കിട്ടിയാല്‍ അപ്പോള്‍ തുടങ്ങും നമുക്ക് ചൊറിച്ചില്‍. വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ചില നല്ല കാറുകള്‍ കണ്ടാല്‍ നമുക്ക് സഹിക്കില്ല. നാണയമൊ താക്കോലോ വച്ച് ആ കാറിന്റെ പെയിന്റില് പോറലുകള്‍ വീഴ്ത്തിയാലേ നമുക്ക് പിന്നെ ഒരു സമാധാനമുള്ളു. ആരും കാണുന്നില്ലെങ്കില്‍ ടയറിന്റെ കാറ്റുതുറന്ന് വിട്ടാലും മതി ആശ്വാസം കിട്ടാന്‍.. പുതിയതായി പെയിന്റടിച്ചിട്ട വല്ലവന്റെയും മതിലില്‍ കാറി തുപ്പുക, വൃത്തികേടുകള്‍ എഴുതി വയ്ക്കുക, അയല്ക്കാരന്റെ പറമ്പിലേക്ക് സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുക, ആസ്ത്മയുള്ള അയല്ക്കാരന്റെ പറമ്പിനോട് ചേര്‍ന്ന് പുകയിടുക, വല്ലവന്റെയും വാഴത്തോപ്പില്‍ പശുവിനെ കൊണ്ട് കെട്ടുക തുടങ്ങിയവയെല്ലാം മലയാളി ‘സവിശേഷമായ’ ചൊറിച്ചില്‍ മാറ്റാന്‍ പിന്തുടര്‍ന്ന് വരുന്ന കലാപരിപാടികളാണ്.
ഇതൊരു മാനസ്സികരോഗമാണോ? അല്ല എന്നെ ഞാന്‍ പറയൂ. കാരണം മാറുന്ന മലയാളിയായ ഞാനും ദിനം പ്രതി ചെയ്യുന്ന കാര്യങ്ങളാണല്ലോ ഇതൊക്കെ. നമ്മള്‍ മലയാളികള്‍ക്ക് മുഖത്തോട് മുഖം നോക്കി ഈ ചോദ്യം ചോദിക്കാം.. നമ്മള്‍ മാനസ്സികരോഗികളാണോ? അന്യന്റെ ദുഖത്തില്‍ സന്തോഷിക്കുകയും അവന്റെ ഉയര്‍ച്ചയില്‍ എരിപൊരി കൊള്ളുകയും ചെയ്യുന്ന അസ്സൂയ നിറഞ്ഞ് രോഗഗ്രസ്തമായ മനസ്സിന്റെ ഉടമകള്‍?
പരദൂഷണം ഒരു കലയാണോ? ആണെന്ന് വേണം കരുതാന്‍. കാരണം കലാരൂപങ്ങള്‍ നല്‍കുന്ന എല്ലാ സന്തോഷവും ആശ്വാസവും’ പരദൂഷണവും നമുക്ക് പ്രദാനം ചെയ്യുന്നുണ്ടല്ലോ. :)
ReplyDeleteമലയാളിയെ ശരിക്കും മനസ്സിലാക്കി അല്ലെ.
ReplyDeleteഅസൂയ ഇല്ലെന്കില്‍ മലയാളി എവിടെ എത്തിയേനെ?
ReplyDeleteപിണറായി സഖാവും അച്ചു സഖാവും തമ്മില്‍ ചൊറിഞ്ഞ് കൊണ്ടിരിക്കുന്നത് അവസാന ഉദാഹരണം.
അസൂയ കേരളത്തിന്റെ ഭാവി നിശ്ചയിക്കട്ടെ.
എല്ലാം കണ്ടു അസൂയ പെണ്ണിന് അസൂയ തോനാതിരുന്നാല്‍ മതിയായിരുന്നു.
ഇതൊക്കെ എല്ലാ നാട്ടിലും ഉള്ളതല്ലേ മാഷേ ? പിന്നെ ഇതൊന്നും നാട്ടിന്‍പുറത്ത് മാത്രമല്ല ..നഗരങ്ങളിലും ഉണ്ട്..പക്ഷെ മറ്റൊരു മുഖംമൂടി ഇട്ടെന്നു മാത്രം...
ReplyDeleteമാഷ് ചൂടിലാണല്ലോ. ഈയിടെ ഏതോ മലയാളി പണി തന്ന മട്ടുണ്ട്. :)
ReplyDeleteആശംസകള്‍
കപടതയുടെ ലോകത്തിലാണ് മലയാളി. മലയാളി എന്നു മാത്രമല്ല ഒരു വിധം എല്ലാവരും. ആരുടേയും യഥാര്‍ത്ഥ മുഖം കാണണമെങ്കില്‍ അവര്‍ സുരക്ഷിതരായി ഒറ്റക്കിരിക്കുമ്പോഴേ പറ്റൂ..
ReplyDeleteമറ്റുള്ളവരെ കള്ളരെന്നു വിളിക്കുന്ന ഒരാളെ കണ്ടാല്‍ എതാണ്ട് ഉറപ്പിക്കാം ആരാണ് കട്ടതെന്ന്. അത്രത്തോളം കപടമായിക്കഴിഞ്ഞിരിക്കുന്നു നാം....
നല്ല പോസ്റ്റ്...
വളരെ ചുരുക്കം ആളുകളല്ലേ, മറ്റുള്ളവര്‍ക്കു ദ്രോഹം ചെയ്യുന്ന തരത്തിലുള്ള പരദൂഷണം നടത്തുന്നുള്ളൂ.എന്നാ എനിക്കു തോന്നുന്നതു്.
ReplyDeleteavanavante anandam kandthanulla oreluppavazhiyalle ..
ReplyDeletenireekshanam kollam..ishtamaayi
പരദൂഷണം, അസൂയ, അതൊക്കെ മലയാളിയുടെ മാത്രം കുത്തകയാണന്ന് തോന്നുന്നില്ല.
ReplyDeleteപല രാജ്യങ്ങളിലുള്ളവരെ നമുക്കിവിടെ കാണാൻ കഴിയും.അതിൽ കുറച്ചു ഭേദം നമ്മൾ തന്നെയല്ലെ എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്.
അപൂർവ്വം ചിലർ കണ്ടേക്കാം.പക്ഷെ,മൊത്തം മലയാളികൾക്ക് അതു ചാർത്തിക്കൊടുക്കണൊ..?
|പ്രായന്‍| അനുഭവം തന്നെ ഗുരു:)
ReplyDelete|അനുരൂപ് ഇരിട്ടി |നന്ദി.....അഭിപ്രായത്തിനും വായനയ്ക്കും
|സുദേവ് | നഗരങ്ങളില് പരദൂഷണം ഇല്ലെന്നല്ല ഞാന്‍ പറഞ്ഞത്....നാട്ടിന്‍പുറങ്ങളെ അപേക്ഷിച്ച് കുറവാണ്. അത്രമാത്രം
|ബിനോയ്| പണി തന്നോന്നോ...കിട്ടി ഒരൊന്നൊന്നര പണി....:)
|ടോട്ടോചാന്‍| ആ പറഞ്ഞത് സത്യം
|എഴുത്തുകാരി| അതേ അതേ...അനുഭവിക്കുമ്പോള്‍ അറിയാം...:)
ReplyDelete|the man to walk with | നന്ദി....
|വീകെ| മറ്റുള്ള രാജ്യക്കാരുടെയോ സംസ്ഥാനക്കാരുടെയോ പരദൂഷണത്തിലുള്ള കഴിവ് കുറച്ച് കാണുകയായിരുന്നില്ല എന്‍റെ ഉദ്ദേശം...
ഒന്നു സമ്മതിക്കാതെ തരമില്ല..മലയാളി പരദൂഷണം എന്ന കലയില്‍ അഗ്രഗണ്യനാണ് എന്ന സത്യം...:)
കുറെ സത്യങ്ങൾ! പക്ഷെ ഇതു കൊണ്ടൊന്നും ഞാൻ നന്നാവൂല!
ReplyDeleteകുറിപ്പ് നന്നായി.
ReplyDeleteസമൂഹത്തിനു പൊതുവെ ദോഷകരമായ സ്വഭാവവൈകല്യങ്ങളെക്കുറിച്ചുള്ള ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ ആത്മപരിശോധനകള്‍ക്കും തിരുത്തലുകള്‍ക്കും ചാലകശക്തിയാകട്ടെ.
മലയാളികളുടെ തനി സ്വഭവം കാണണമെൻകിൽ (ഞാനും ഒരു മലയാളിയാണ്) വിദേശത്ത് പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവർക്ക് ശരിക്കു മനസ്സിലാക്കാൻ കഴിയും.
ReplyDeleteമറ്റു രാജ്യക്കാരെ അപേക്ഷിച്ച് മലയാളികൾക്ക് കൂടുതലാണെന്ന് തന്നെയാണെന്റെ അഭിപ്രായം.
ഇതൊക്കെ എഴുതാനുളള ആത്മദൈര്യം ഉളളവർ ഇപ്പോയും ഉണ്ടല്ലോ!
:)
പരദൂഷണത്തേപ്പറ്റിയൊരു പ്രബന്ധം സമര്‍പ്പിയ്ക്കാനുള്ള വഴിയൊക്കെ ഇതിലുണ്ടല്ലോ....
ReplyDeleteനന്നായിട്ടുണ്ട്.....
ഇത് മലയാളികളുടെ അസുഖം മാത്രമാണോ, പരദൂഷണം പറയാത്ത മനുഷ്യരുണ്ടോ ലോകത്ത്.
ReplyDeleteനല്ല ചിന്തകള്‍..
ReplyDeleteമലയാളിയുടെ പരദൂഷണ,അസൂയ,കുശുമ്പ്, രോഗങ്ങള്‍ എന്നെങ്കിലും മാറുമെന്ന് പ്രതീക്ഷിക്കാനും വയ്യ.
പരദൂഷണം ഒരു കലയാണോ?
ReplyDeleteഹേയ് ഒരിക്കലുമല്ല...
...
...
...
...
:-)
|കുട്ടേട്ടന്‍| നന്നാവരുത്. നന്നായാല്‍ പിന്നെ മലയാളിയല്ല. ഞങ്ങള്‍ കൂട്ട് വെട്ടും :)
ReplyDelete|പള്ളിക്കരയില്‍| നന്ദി...വായനയ്ക്കും പ്രതികരണത്തിനും.
|സെവില്ല| മലയാളിക്കിട്ട് പാര പണിയുന്നത് എന്നും മലയാളി തന്നെയാണ്. പ്രവാസികളായ എന്‍റെ പല കൂട്ടുകാരുടെയും അഭിപ്രായം ഇതു തന്നെയാണ്. സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത് എന്ന് പറയുന്നത് മലയാളിയുടെ കാര്യത്തില്‍ പ്രാവര്‍ത്തികമാണെന്ന് തോന്നുന്നില്ല .:)
|മയില്‍പ്പീലി| നന്ദി ...വരവിനും വായനയ്ക്കും
|ചങ്കരന്‍| പരദൂഷണം പറയാത്ത മനുഷ്യര്‍ ഈ ലോകത്ത് ഉണ്ടായിരിക്കില്ല. പക്ഷെ കഥകള്‍ മെനഞ്ഞ് എടുത്ത് 'പണികൊടുക്കുക' എന്ന ഓമന പേരിട്ട് ഒരുത്തനെ നാറ്റിച്ച് അവന്‍റെ ജീവിതം കുട്ടിചോറാക്കാനുള്ള മലയാളിയുടെ കഴിവ് ഒന്നു വേറെ തന്നെയാണ്...:)
ReplyDelete|ശ്രീക്കുട്ടന്‍ | ഈ അസുഖം മാറുമെന്ന പ്രതീക്ഷ തീരെ വേണ്ട. കാരണം ഇത് രക്തത്തില്‍ അലിഞ്ഞതാ . ഒരു മുന്‍കരുതല്‍ എടുക്കുന്നത് നല്ലതാ:)
|മുജാഹിദ്| കലയല്ലായിരിക്കാം പക്ഷെ കൊലയാണ്.... ഒരുത്തനോടു ചെയ്യുന്ന കൊല്ലാക്കൊല ...:)
This comment has been removed by a blog administrator.
ReplyDeleteഗള്‍ഫ് ഗേറ്റ് എന്ന് ഉദേശിച്ചത് നമ്മുടെ ഷാജി മാഷിനെ ആണോ?
ReplyDeleteമലയാളി! ഇത്രയും സര്‍ഗശേഷിയുള്ള ഒരു ജനവിഭാഗം വേറെയില്ല. ലോകത്തിന്റെ ഏത് ഭാഗത്തായാലും എന്തിനെ പറ്റിയും “രണ്ട് മൊഴി”പറയാന്‍ മലയാളിക്കുള്ള കഴിവിനെ പരാമര്‍ശിക്കാതെ വയ്യ. നെല്ലും പതിരും തിരിക്കാന്‍ വേറെ ഏതു നാട്ടുകാരനെക്കാള്‍ കേമന്മാര്‍ മലയാളി തന്നെ.
ReplyDeleteഏത് വിചിത്ര സാഹചര്യത്തിലും പ്രതികൂല കാലാവസ്ഥയിലും അടിച്ചു കയ്യറുന്ന അതേ മലയാളി തന്റെ ഭാവനയില്‍ നട്ടു വളര്‍ത്തുന്നു പരദൂഷണവും കുതികാല്‍ വെട്ടും പാരവെയ്പ്പും..
പക്ഷെ ഒരു കാര്യമുണ്ട് ഇന്ന് നൂറ്റാണ്ടുകള്‍ സ്ത്രീകള്‍ കയ്യടക്കിയ പരദൂഷണ മേഘലയില്‍ പുരുഷന്മാര്‍ മുന്നേറികൊണ്ടിരിക്കുന്ന സ്ഥിതി വിശേഷത്തെ നേട്ടം എന്നോ കോട്ടം എന്നോ പറയണ്ടത്?
വായിക്കാനും ചിന്തിക്കാനും തോന്നിയ ലേഖനം! മനസ്സില്‍ തട്ടി എഴുതിയ പോലുണ്ടല്ലോ ..അതോ എന്റെ തോന്നലോ? നല്ല പോസ്റ്റ്
true to an extent. But then it is present in every community. All corporate offices are full of gossips.
ReplyDeleteMalayalis a re more of a closed community. We hear gossips predominantly from fellow mallus. so we tend to think it is only mallus who gosip.
|ഷിയാസ്| ഒന്നും മനപൂര്‍വ്വമല്ല . എല്ലാം യാദൃശ്ചികം ...:)
ReplyDelete|മാണിക്യം| ഇതാ പുരുഷന്മാരുടെ ഒരു കുഴപ്പം. ഒരു കാര്യത്തിലും സ്ത്രീയെ ജയിക്കാന്‍ അനുവദിക്കില്ല :)
|jocha |നന്ദി....വരവിനും വായനയ്ക്കും
എല്ലാം മനസ്സിലാക്കി വെച്ച കള്ളാ.....................
ReplyDelete100 % സത്യമായ കാഴ്ചപ്പാട്...
ReplyDeleteപൂര്‍ണ്ണമായും യോജിക്കുന്നു..
ആശംസകള്‍..
ഇത് മാറുന്ന മലയാളി അല്ല,ഇതാണ് യഥാര്‍ത്ഥ മലയാളി
ReplyDeleteമലയാളി എന്തൊക്കെ ആവരുത് എന്ന് നാം കരുതുന്നുവോ അതാണ് ഇന്നത്തെ മലയാളി. സത്യം ഇപ്പോഴും വികൃതമല്ല അത് അങ്ങിനെ ആക്കിത്തീര്‍ക്കുകയാണ് ......ഇത് കണ്ടൊന്നും മലയാളി മാറില്ല. അല്ലെങ്കില്‍ അവന്‍ മലയാളിയല്ലാതാകില്ലേ?
ReplyDeleteആശംസകളോടെ . ...സസ്നേഹം ....വാഴക്കോടന്‍
|അല്‍ഭുത കുട്ടി| കൊച്ചു കള്ളന്‍ ...:)
ReplyDelete|hAnLLaLaTh|എന്‍റെ ദൈവമേ ....എങ്ങനെ ആണ് ഈ പേരൊന്നു വായിച്ചെടുക്കുന്നത്...:)
|അരുണ്‍ കായംകുളം|നന്ദി .വരവിനും വായനയ്ക്കും
|വാഴക്കോടന്‍|നന്ദി അത്മാര്ത്ഥമായ അഭിപ്രായത്തിന് ....
ഇന്‍റള്ളോ.. ... ജ്ജ് ഞമ്മലെപ്പോല്തോര്‍ക്ക് ഒരു പാരയാണല്ലോ ഹമുക്കെ...
ReplyDeleteആനയ്ക്ക് ഞമ്മളെ ഇങ്ങിനെ തിരിഞ്ഞാ പിന്നാ ഞമ്മളെ പണി എവിടേം ചെലവാവൂലല്ലോടോ ...
അനക്ക് പുടി കിട്ടിയാ മനസ്സില്‍ വെച്ച പോരായിരുന്നോ... ജ്ജ് എന്തിനോടോ 'ബൂലോഗത്തുള്ള' മനിസംമാര്‍ക്ക് മൊത്തം കള്ളി വെളിച്ചതാക്കികൊടുത്തത്...പഹയാ ഇത് ബേണ്‍ടീല്ലേഞ്ഞു.
"നാറുന്ന മലയാളി." നന്നായിരിക്കുന്നു
ReplyDeleteThis comment has been removed by the author.
ReplyDelete|സാം | നന്ദി വാരവിനും അഭിപ്രായത്തിനും
ReplyDelete|റെമിസ് |അതെനിക്കങ്ങോട്ട് പെരുത്തിഷ്ടായിട്ടോ.........:)
nannayittundu
ReplyDeleteEnthayalum ennekkurichukoodi ingineyokke parayendiyirunnilla ketto... Nannayirikkunnu. Ashamsakal...!!!
ReplyDelete| സങ് | സുരേഷ്കുമാര്‍ | നല്ല വാക്കുകള്‍ക്ക് നന്ദി...........
ReplyDeleteമാറുന്ന മലയാളി,
ReplyDeleteസത്യം, മുഖം മൂടിയില്ലാത്ത സത്യം..
കേരളം ഭ്രാന്താലയം ആണെന്നു വിവേകാന്ദന്‍ പറഞ്ഞു
ഒരിക്കല്‍... എത്ര ശരി
ദൈവത്തിന്‍ടെ സ്വന്തം നാട് ഇങ്ങനയായത് എന്തു കൊണ്‍ട്?
അഭിനന്ദനങ്ങള്‍
| Amrutha Vahini | നന്ദി.......
ReplyDeleteSilver - Titanium R8S - Titanium Art
ReplyDeleteMaterial · womens titanium wedding bands Dump Offers · Production pure titanium earrings · In-stock grade 23 titanium Cement titanium hair dye · titanium band rings Tools