"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Monday, August 4, 2008

എന്ത് പറ്റി നമുക്ക്?


സ്ത്രീയുടെ സംരക്ഷണ ചുമതല ആര്‍ക്കാണ്? പ്രായപൂര്‍ത്തിയാകുന്നത് വരെ പിതാവിനാലും വിവാഹ ശേഷം ഭര്‍ത്താവിനാലും വാര്‍ദ്ധക്യത്തില്‍ പുത്രനാലും അവള്‍ സംരക്ഷിക്കപ്പെടുന്നു എന്നതാണ് വയ്പ്. ഈ ‘മോഡേണ്‍‘ യുഗത്തിലെ സ്ത്രീജനം പലപ്പോഴും ഇതൊന്നും ആവശ്യപ്പെടുന്നില്ല എങ്കിലും.


മുകളില്‍ പരഞ്ഞ അവസാന രണ്ട് ഘട്ടങ്ങളില്‍ അവള്‍ സ്വയം പര്യാപ്തത നേടിയേക്കാം. പക്ഷെ ശൈശവാവസ്ഥയില്‍ മാതാപിതാക്കളാല്‍ പ്രത്യേകിച്ച് പിതാവിനാല്‍ അവള്‍ സംരക്ഷിക്കപ്പെട്ടേ മതിയാകൂ. അത് അവളുടെ ജന്‍മാവകാശമാണ്. എന്നാല്‍ സ്വന്തം കുടുംബാന്തരീക്ഷത്തില്‍ പോലും ഒരു പെണ്‍കുട്ടി സുരക്ഷിതയല്ല എന്നു വന്നാല്‍ എന്താണ് സ്ഥിതി?


അത്തരം ഒരു ക്രൂരമായ ചെയ്തിയുടെ വാര്‍ത്തയാണ് കഴിഞ്ഞ വാരം നമ്മെ ഉണര്‍ത്തിയത്. മറ്റൊരു പെണ്ണിനെ സ്വന്തമാക്കുന്നതിനു വേണ്ടി സ്വന്തം ഭാര്യയെയും നാലു കുഞ്ഞുങ്ങളെയും വകവരുത്തുക. കൊല്ലുന്നതിന് മുന്‍പ് സ്വന്തം കുഞ്ഞിനെ ലൈംഗിക പീഡനത്തിന് വിധേയമാക്കുക. ഏതെങ്കിലും പിതാവിന് ചെയ്യാന്‍ കഴിയുമോ അത്? ഇല്ല എന്നായിരുന്നു നമ്മുടെ ഉത്തരം. അങ്ങനെ ആകരുതേ എന്നായിരുന്നു നമ്മുടെ പ്രാര്‍ത്ഥനയും. പലപ്പോഴും ആടിനെ പട്ടിയാക്കുന്ന നമ്മുടെ പോലീസിലുള്ള ‘വിശ്വാസവും’ ഒരു പിതാവിന് ഇത്ര നികൃഷ്ടനാകാന്‍ കഴിയില്ല എന്ന അടിയുറച്ച ധാരണയും നമ്മെ, പ്രതി ഇതായിരിക്കില്ല എന്ന ചിന്തക്ക് പ്രേരിപ്പിച്ചിരിക്കണം.


രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതി റജി പിടിക്കപ്പെട്ടു. താനാണ് കൃത്യം ചെയ്തത് എന്ന കുറ്റസമ്മതവും , പിതാവ് എന്ന വാക്കിന്റെ മഹത്വം തന്നെ നഷ്ടപ്പെടുത്തിയ ആ നീചന്റെ കുറ്റബോധം തൊട്ടു തീണ്ടാത്ത മുഖഭാവവും ഞെട്ടലാണ് ഉളവാക്കിയത്. പക്ഷെ അതിലും ഭീതിജനകമായി അനുഭവപ്പെട്ടത് ഈ സംഭവത്തോടുള്ള മലയാളി മനസ്സുകളുടെ നിര്‍വ്വികാരതയായിരുന്നു.


എന്താണ് നമുക്ക് സംഭവിച്ചത്? എവിടെയാണ് നമ്മുടെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും വഴിപിഴച്ചത്? ഇത്തരം അധ:പ്പതിച്ച പ്രവൃത്തികളോട് പോലും നിര്‍വ്വികാരമായി പ്രതികരിക്കത്തക്ക രീതിയില്‍ മാരകമായ വിഷാദരോഗത്തിന് അടിമകളായിപ്പോയോ നമ്മള്‍ മലയാളികള്‍? കഷ്ടിച്ച് 12 വയസ്സുപോലുമാകാത്ത സ്വന്തം കുഞ്ഞിനെ ലൈംഗിക തൃപ്തിക്കുപയോഗിച്ച കാടത്തത്തെ കുറിച്ച് ഒരു സദാചാര വാദികളുടെയും മുറവിളി കണ്ടില്ല. സ്ഫോടന വാര്‍ത്തകള്‍ക്ക് ചൂടു പിടിച്ചപ്പോള്‍ മുന്‍ നിര പത്രങ്ങള്‍ , സജീവമായി ചര്‍ച്ചചെയ്യപ്പെടേണ്ട ഈ വിഷയത്തെ ഉള്‍പ്പേജിലെ ഒറ്റ കോളത്തില്‍ ഒതുക്കി. നടന്നതോ നടക്കാത്തതോ ആയ സ്ത്രീ പീഡന കേസുകളില്‍ ആവശ്യത്തിനും അനാവശ്യത്തിനും ഇടപെടാറുള്ള വനിതാ കമ്മീഷന് ഈ സംഭവത്തില്‍ ശബ്ദശേഷി നഷ്ടപ്പെട്ടത് പോലെ...


ഈ കേസിലെ പ്രതി റജി ഒരു പ്രതീകമാണ്. പരിഷ്കാരികളും വിദ്യാസമ്പന്നരുമെന്ന് മേനി നടിക്കുന്ന മലയാളികളുടെ അധപ്പതിച്ച മനോവികാരങ്ങളുടെ പ്രതീകം. മാതാവിനെയോ സഹോദരിയേയൊ മകളെയോ മലയാളിക്ക് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ എത്തിയോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ബന്ധങ്ങളുടെ വിലയും പവിത്രതയുമെല്ലാം നമ്മില്‍ നിന്ന് നഷ്ടപ്പെടുകയാണ്. വിദ്യാഭ്യാസമാണ്, സാംസ്കാരികവും മാനസികവുമായ ഔന്നത്യത്തിന്റെ അവസാന വാക്കെന്ന് വിശ്വസിക്കുന്ന നമ്മള്‍ മലയാളികളുടെ മുന്‍പില്‍ ചോദ്യചിഹ്നമാകുകയാണ് വിദ്യാസമ്പന്നനായ റജി എന്ന നരാധമന്‍.


നമുക്ക് ലജ്ജിക്കാം. കാരണം സാംസ്കാരിക പൈതൃകങ്ങളുടെ അവസാന ശില വരെ തച്ചുടച്ച നമുക്കിനി അതിനു മാത്രമെ കഴിയൂ.അതിനു മാത്രം.


വാല്‍ക്കഷണം: സ്വന്തം പിതാവിനോടും സഹോദരനോടുമൊപ്പമുള്ള ജീവിതം പോലും സുരക്ഷിതമല്ലാത്ത പെണ്‍കുട്ടി. സ്ത്രീയെ അളവറ്റ് ആദരിച്ചിരുന്ന നമ്മുടെ ഈ നാടിന്റെ പോക്ക് എങ്ങോട്ടാണ്?

15 comments:

  1. സ്വന്തം കുടുംബാന്തരീക്ഷത്തില്‍ പോലും ഒരു പെണ്‍കുട്ടി സുരക്ഷിതയല്ല എന്നു വന്നാല്‍ എന്താണ് സ്ഥിതി?

    ReplyDelete
  2. ഇതൊരു ഭീതി പര്‍ത്തുന്ന പ്രചാരണമാണു.കുറേദിവസങ്ങളായി പത്രങ്ങള്‍ ആഘോഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒന്ന്.വളരെ നിരുത്തരവാദപരമായ സമീപനമാണിത് എന്നാണു എന്റെ അഭിപ്രായം.
    നമ്മുടെ പുരാണങ്ങളില്‍, മത ഭേദമെന്യെ,മാതാവും മകനും, പിതാവും മകളും, സഹോദരീ സഹോദരങ്ങള്‍ ഇവര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ പരാമര്‍ശങ്ങളുണ്ടു.ചില പുരാതന ഗോത്രങ്ങളിലും ഇതു നടന്നിരുന്നതായും, ചില ഗോത്രങ്ങളില്‍ ഇത്തരം വിവാഹങ്ങള്‍ വരെ ഉണ്ടായിരുന്നതായും വായിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ക്കു മുറപ്പെണ്ണു ഭാവിവധുവാകാമെങ്കില്‍ മറ്റുമതങ്ങളില്‍ അതനുവദിക്കുന്നില്ല.ജന്തുക്കളിലാണെങ്കില്‍ ഇതു സര്‍വസാധാരണമാണ്.

    പറഞ്ഞു വരുന്നതിതാണ്.ഈ ആചാരങ്ങളും ലൈഗിക അരാജകത്വവുമെല്ലാം അറുതിയാവുന്നതു മനുഷ്യന്റെ “സിവിലൈസേഷന്റെ” ഭലമായാണു.ഈ വിശേഷബുദ്ധിയാണു മനുഷ്യനെ മറ്റുജന്തുക്കളില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. എങ്കിലും ഇതു ഒരു സ്ഥായീഭാവം എന്നു കരുതാനാവില്ല.മനുഷ്യമനസ്സിന്റെ കേവലമായ ഒരുറപ്പിനുമേല്‍ നിലനില്‍ക്കുന്ന ഒന്നു. ഈ സ്ഥിരത തകര്‍ക്കുന്ന എന്തും മനുഷ്യന്റെ ഈ അച്ചടക്കം തകര്‍ക്കു.ഉദാഹരണമായി മയക്കുമരുന്ന്, മദ്യം, എല്ലറ്റിനുമുപരി മാനസിക ആരോഗ്യം.

    കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ള എല്ലാ സംഭവങ്ങളിലും ഇതിലേതെങ്കിലും ഒരവസ്ഥ പ്രതിയുടെ കൂടെയുണ്ടാവും.ഒറ്റപ്പെട്ട ഒന്നൊ രണ്ടോ മനോരോഗികളുടെ രോഗാവസ്ഥയെ ഒരു സമൂഹത്തിന്റെ മുഴുവന്‍ മനസ്സമാധാനം തകര്‍ക്കുന്ന രീതിയിലേക്കു ഉയര്‍ത്തിക്കാട്ടുന്നതു നമ്മുടെ സമൂഹത്തിനു യാതൊരു തരതിലുമുള്ള ഗുണം ചെയ്യുകയില്ല.

    ഇത്തരത്തിലുള്ള സംഭവങ്ങളെ മൊത്താം മലയാളിയുടെ തലയില്‍ വച്ചുകേട്ടാതിരിക്കുക, എനിക്കു എന്റെ മകളുടെ മുഖത്തു നോക്കണം.

    ReplyDelete
  3. | അനില്‍ | "ഇതൊരു ഭീതി പര്‍ത്തുന്ന പ്രചാരണമാണു.കുറേദിവസങ്ങളായി പത്രങ്ങള്‍ ആഘോഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒന്ന്.വളരെ നിരുത്തരവാദപരമായ സമീപനമാണിത് എന്നാണു എന്റെ അഭിപ്രായം."

    ഇതൊരു ഭീതി പടര്‍ത്തുന്ന സംഭവമാണ്. അല്ലാതെ വെറുതെ കെട്ടിയുയര്‍ത്തിയ പ്രചാരണമല്ല.സത്യങ്ങള്‍ മിക്കപ്പോഴും ഭീതിജനകം തന്നെയാകും. ഇത്തരം നീചമായ ഒരു പ്രവൃത്തി നമ്മുടെ സമൂഹത്തില്‍ നടക്കുമ്പോള്‍ അതെന്തെങ്കിലുമാകട്ടെ എന്നു കരുതുന്നതാണൊ അനില്‍ നമ്മൂടെ ഉത്തരവാദിത്വം?

    "നമ്മുടെ പുരാണങ്ങളില്‍, മത ഭേദമെന്യെ,മാതാവും മകനും, പിതാവും മകളും, സഹോദരീ സഹോദരങ്ങള്‍ ഇവര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ പരാമര്‍ശങ്ങളുണ്ടു.ചില പുരാതന ഗോത്രങ്ങളിലും ഇതു നടന്നിരുന്നതായും, ചില ഗോത്രങ്ങളില്‍ ഇത്തരം വിവാഹങ്ങള്‍ വരെ ഉണ്ടായിരുന്നതായും വായിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ക്കു മുറപ്പെണ്ണു ഭാവിവധുവാകാമെങ്കില്‍ മറ്റുമതങ്ങളില്‍ അതനുവദിക്കുന്നില്ല.ജന്തുക്കളിലാണെങ്കില്‍ ഇതു സര്‍വസാധാരണമാണ്."

    അതുകൊണ്ട് ഇതൊക്കെ നമുക്കും അനുകരിക്കാം എന്നാണൊ പറഞ്ഞുവരുന്നത്. അങ്ങനെ ആണെങ്കില്‍ എനിക്കൊന്നും പറയാനില്ല.പുരാണങ്ങളിലെ പരാമര്‍ശം ഇത്തരം വഴിപിഴച്ച ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണൊ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്ന് ഒന്ന് കൂടി പരിശോധിക്കുന്നത് നന്നായ്യിരിക്കും.(ശ്രീകൃഷ്ണനു 16008 ഭാര്യമാരുള്ളതായി പുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. അതിനെ പറ്റി ആഴത്തില്‍ പഠിച്ചവര്‍ക്കറിയാം അതിന്‍റെ യഥാര്‍ത്ത വസ്തുത. എന്നാല്‍ 16008 ഭാര്യാമാരൂണ്ടേല്‍ കൃഷ്ണന്‍ സ്ത്രീലമ്പടന്‍ തന്നെ എന്നു പറയുന്നവരുമുണ്ട്.)
    അവസാനം പറഞ്ഞത് സമ്മ്മതിച്ചിരിക്കുന്നു. വെറും ജന്തുക്കളാകാനുള്ള തയാറെടുപ്പിലാണല്ലൊ നമ്മള്‍


    "ഉദാഹരണമായി മയക്കുമരുന്ന്, മദ്യം, എല്ലറ്റിനുമുപരി മാനസിക ആരോഗ്യം."

    മാനസികാരോഗ്യം. അതെ ഇന്ത്യയില്‍ എന്ത് തോന്ന്യവാസവും കാണിച്ചാല്‍ നിയമത്തിന്‍റെ പഴുതില്‍ നിന്നു രക്ഷപ്പെടാനുള്ള്ള അവസാന ആയുധം.മാനസികരോഗിയെ ശിക്ഷിക്കാന്‍ വകുപ്പില്ല. ഇതു വരെ പ്രതി റജി പോലും ഈ ഒരു വഴിയെ കുറിച്ച് ചിന്തിച്ച് തുടങ്ങിക്കാണില്ല. ഗംഭീരം....ഇനി ധൈര്യമായി മകളുടെ മുഖത്ത് നോക്കിക്കോളൂ....

    "ഇത്തരത്തിലുള്ള സംഭവങ്ങളെ മൊത്താം മലയാളിയുടെ തലയില്‍ വച്ചുകേട്ടാതിരിക്കുക"

    ഒരു വ്യക്തിയുടെയോ കുറച്ച് വ്യക്തികളുടെയോ ചെയ്തികള്‍ ബാധിക്കുന്നത് ഒരു സാമൂഹത്തെയാണ്. കുമളി,സൂര്യനെല്ലി,കല്ലുവാതുക്കല്‍.....മറക്കരുത് ഒന്നും..

    ReplyDelete
  4. പ്രിയ സുഹൃത്തേ,
    ദയവായി കമന്റുകളെ വളച്ചൊടിക്കാതിരിക്കുക.
    ഞാന്‍ പറഞ്ഞുവന്ന കാതലായ കാര്യം താങ്കള്‍ വിട്ടുകളഞ്ഞിരിക്കുന്നു.അതു വളരെ തെറ്റിധാരണാജനകമായ വിധത്തില്‍ .
    ഇതാണതു.

    പറഞ്ഞു വരുന്നതിതാണ്.ഈ ആചാരങ്ങളും ലൈഗിക അരാജകത്വവുമെല്ലാം അറുതിയാവുന്നതു മനുഷ്യന്റെ “സിവിലൈസേഷന്റെ” ഭലമായാണു.ഈ വിശേഷബുദ്ധിയാണു മനുഷ്യനെ മറ്റുജന്തുക്കളില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. എങ്കിലും ഇതു ഒരു സ്ഥായീഭാവം എന്നു കരുതാനാവില്ല.മനുഷ്യമനസ്സിന്റെ കേവലമായ ഒരുറപ്പിനുമേല്‍ നിലനില്‍ക്കുന്ന ഒന്നു. ഈ സ്ഥിരത തകര്‍ക്കുന്ന എന്തും മനുഷ്യന്റെ ഈ അച്ചടക്കം തകര്‍ക്കു.ഉദാഹരണമായി മയക്കുമരുന്ന്, മദ്യം, എല്ലറ്റിനുമുപരി മാനസിക ആരോഗ്യം.

    ReplyDelete
  5. എവിടെയാണ് ഞാന്‍ കമന്‍റിനെ വളച്ചൊടിച്ചത്...അനില്‍ പറഞ്ഞകാര്യങ്ങള്‍ക്കെല്ലാം ഞാന്‍ മറുപടി തന്നു കഴിഞ്ഞു. മദ്യം മയക്കൂമരുന്ന് മാനസിക രോഗം എന്നിവ മാത്രമാണ് കുഴപ്പക്കാര്‍...ബാക്കിയെല്ലാം നോര്‍മല്‍ :)

    കണ്ണുകള്‍ ഇറുക്കിയടച്ച് ഇരുട്ടാണ്..അതു മാത്രമാണ് സത്യം എന്ന് പറയുന്നവരോട് എന്താണ് മറുപടി പറയാനുള്ളത്

    ReplyDelete
  6. Thanks "Marunna Malayali" at least you made an attempt to make responce against these type of Immoral things.We have a lot of political parties,their leaders and party workers(ANIKAL), they are making all silly matters as global issues and they are telling that's for People, then my question to them "Why you are responding this issue?", is it not concern with our society and people, I didn't sea any parties responding against this.We cannot leave these things as silly matters, because it is concern with our society, i saw one Mr. Anil said these type of activities mentioned in our Puarans, can you point out "any where in our puranas glorifying these uncultured activities?", and my second question to Mr. Anil "are you blindly following these puranas?", and in our nature only Human have these moral and ethics, you know why? its only by our common sense ("common sense is not common").if you are imitating other animals then can you support Homosexual activities? i don't know any other mammals doing these type of uncultured things. Don't say these problems are minor, only doing minorities and Psychic because its a problem of our society may be you will become aware while your little girl have this. May be its psychic problem but can you say how man became this type of MAD, only due to his freedom to do such a thing, if one person have knowledge it have a great punishment by this thing he wont became mad like this. Now what is happening we are leaving it as psychic problem and our Judiciary not giving any punishment it will again happen. First of all we should make aware our new generation by proper education, because our education don't giving moral values and ethics, so we should change our curriculum giving importance to Moral values and Ethics. Punish the guilty person whoever and whatever (may he is Psychic, but if they doing animal things consider them as animal and don't give any respect of human).Mr. Anil don't go for support to these immoral things with the support of Puranas, its very pity things, and "Marunna Malayali" i am saying thanks once again, it is very good courage and effort, Keep it up.

    ReplyDelete
  7. Thanks "Marunna Malayali" at least you made an attempt to make responce against these type of Immoral things.We have a lot of political parties,their leaders and party workers(ANIKAL), they are making all silly matters as global issues and they are telling that's for People, then my question to them "Why you are responding this issue?", is it not concern with our society and people, I didn't sea any parties responding against this.We cannot leave these things as silly matters, because it is concern with our society, i saw one Mr. Anil said these type of activities mentioned in our Puarans, can you point out "any where in our puranas glorifying these uncultured activities?", and my second question to Mr. Anil "are you blindly following these puranas?", and in our nature only Human have these moral and ethics, you know why? its only by our common sense ("common sense is not common").if you are imitating other animals then can you support Homosexual activities? i don't know any other mammals doing these type of uncultured things. Don't say these problems are minor, only doing minorities and Psychic because its a problem of our society may be you will become aware while your little girl have this. May be its psychic problem but can you say how man became this type of MAD, only due to his freedom to do such a thing, if one person have knowledge it have a great punishment by this thing he wont became mad like this. Now what is happening we are leaving it as psychic problem and our Judiciary not giving any punishment it will again happen. First of all we should make aware our new generation by proper education, because our education don't giving moral values and ethics, so we should change our curriculum giving importance to Moral values and Ethics. Punish the guilty person whoever and whatever (may he is Psychic, but if they doing animal things consider them as animal and don't give any respect of human).Mr. Anil don't go for support to these immoral things with the support of Puranas, its very pity things, and "Marunna Malayali" i am saying thanks once again, it is very good courage and effort, Keep it up.

    ReplyDelete
  8. |JIJU | വളരെ നന്ദി.....ഇതു വഴി വന്നതിനും ....അഭിപ്രായത്തിനും..

    ReplyDelete
  9. റെജിയെപ്പോലെ തന്നെ..വേറെ ചില ചെറ്റകളും ഉണ്ട്.. സംഘപരിവാര്‍.. അവര്‍ ഒറീസ്സയില്‍ മനുഷ്യരേ ചുട്ടുകൊല്ലുന്നു.. ഇവരെ ഒക്കെ ജനങ്ങള്‍ ഒറ്റപ്പെടുത്തണം.. കാക്കി ട്രൌസര്‍ ധരിച്ച കാട്ടളന്മാര്‍.. എന്‍.ഡി.എഫ് ഉം ആര്‍.എസ്.എസ്സും ..ഒരു നാണയത്തിന്റെ രണ്ടു വശമാണ്.. തണ്ടികള്‍....

    ReplyDelete
  10. ‌അനോണി സാന്ദര്‍ഭികമല്ലെങ്കിലും ഈ കമന്‍റിന് അനോണിയുടെ ഭാഷയില്‍ തന്നെ മറുപടി തരാം. ചെറ്റത്തരം ആരു കാണിച്ചാലും ചെറ്റത്തരം തന്നെ...അതു സംഘപരിവാര്‍ ആയാലും എന്‍ഡീഎഫ് ആയാലും ഇടതന്‍ ആയാലും വലതന്‍ ആയാലും....ആ സ്ഥിതിക്ക് ഒന്ന് ചോദിച്ചോട്ടെ ഇവിടെ സംഘപരിവാറും എന്‍ഡീഫും മാത്രമെ ഉള്ളൊ ‘ചെറ്റകള്‍‘?

    ഒളിച്ചിരുന്നു കല്ലെറിയാന്‍ ഏതു ഭീരുവിനുമാകും അനോണീ..........

    ReplyDelete
  11. I used to believe that an incident like this is possible only in west. But, what happened to us is totally unexpected. While trying to imitate the western royalty we got whatever negative aspects they have and ignored everything positive. This is just a beginning. We are going to see and hear more. So, better to make the mind a rock.

    ReplyDelete
  12. valare manoharamaaya avatharanam..shtreeyude nereyulla kayyettangal,athikamangal..ellam assahaneeyam thanne

    ReplyDelete
  13. ഒരു സ്ത്രീയെ സംരക്ഷിക്കേണ്ടതു ഒരോ ആ‍ണിന്റേയും കടമയാണ് ... ചില രാജ്യങ്ങള്‍ സ്ത്രീകളേ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്നതു അതുകൊണ്ടാണു... നമ്മുടെ ഭരതത്തില്‍ സ്ത്രീകളേ എന്നും പുച്ഛിച്ച് തള്ളിയിട്ടേ ഉള്ളൂ എല്ലാവരും... അതുകൊണ്ടാണ് ചിലര്‍ അവരെ ഒരു ഉപകരണത്തേപ്പോലെ കാണുന്നതു... ഇനി ആ വിചാരം മാറുമെന്നു തോന്നുന്നില്ല.... പിന്നെ പണം കൊണ്ടു എല്ലാം മൂടാം എന്ന ചിന്തയും... പക്ഷെ എല്ലാവരും അതുപോലെ എന്നു പറയേണ്ട കാരണം തന്റേ മകളേ അടുത്ത വീട്ടിലെ ഒരാള്‍ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയാളെ വെടിവെച്ച് കൊന്ന ചരിത്രവും രണ്ട് വര്‍ഷം മുന്നേ ഉണ്ടായി... ഞാന്‍ ആ അച്ഛ്നേ ആരാധിക്കുന്നു... അദ്ദേഹത്തേ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു എന്നാല്‍ എല്ലാവരും ചേര്‍ന്നു ആ‍ ശിക്ഷയില്‍ നിന്നു മോചിപ്പിച്ചു ... കോടതി അദ്ദേഹത്തേ വെറുതേ വിട്ടു... മാറുന്ന മലയാളിയുടെ ഈ ഫീച്ചര്‍ നന്നായിട്ടുണ്ട് ... ആരെയും ചിന്തിപ്പിക്കുന്നു... നാളത്തെ ലോകം....

    ReplyDelete
  14. theerchayayum valare bheethijanakamaya oru anthareekhsam thanneyanu ippol...marunnamalayali,ellathinum anukaranathinte purake pokunna puthiya thalamura,manassil nanmayundennu paranjittu karyamilla athu mattullavarilekku pakaran kazhiyanam...keralam 'alohari' madyapanathil onnam sthanathanu...vardhichuvarunna kuttakrithyangal..ellam nammale visamippikkunnu,pakhse athinethire parathikarikkan,thadayan onninum namukkavunnilla..swartharakuakayanu nammal..poraaa samayam athikramichu kazhinju..nammal valare sakthamayi prathikarikkendiyirikkunnu..

    ReplyDelete
  15. ‌‌‌‌‌| Don |
    ‌‌‌‌‌| Indu |
    ‌‌‌‌‌| Aasha |
    ‌‌‌‌‌| Dream |
    വായനയ്ക്കും അഭിപ്രായങ്ങൾക്കും വളരെ നന്ദി........

    ReplyDelete

ഒരു ‘മാറുന്ന‘ മലയാളി തന്നെയല്ലേ നിങ്ങളും? അതിനാല്‍ തന്നെ തുറന്നു പറയൂ നിങ്ങളുടെ അഭിപ്രായങ്ങള്‍...അത് യോജിപ്പുകളാണെങ്കിലും വിമര്‍ശനമാണെങ്കിലും.