
മധുമോഹന്‍ എന്നൊരാളെ മലയാളികള്‍ മറന്നൊ? മറക്കാന്‍ വഴിയില്ല. കാരണം അത്രമാത്രം മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിച്ച ഒരാള്‍ ഉണ്ടായിട്ടില്ല. മലയാളം മെഗാ കണ്ണീര്‍ സീരിയലുകളുടെ വിപ്ലവത്തിന്(അതോ ദുരന്തത്തിനോ?) തുടക്കം കുറച്ച ഈ വ്യക്തിയെ ചുരുങ്ങിയത് , സീരിയല്‍ സമയത്ത് ഭക്ഷണം പോയിട്ട് പച്ചവെള്ളം പോലും കിട്ടാതെ കുടലുണങ്ങിയ അനേകായിരം ഭര്‍ത്താക്കന്‍മാരെങ്കിലും മറക്കില്ല എന്നുറപ്പ്.
ദൂരദര്‍ശന്റെ നിലവാരം താഴേയ്ക്ക് പോയി ആ സ്ഥാനം സ്വകാര്യ ചാനലുകാര്‍ കയ്യടക്കിയപ്പോള്‍ ഇനിയെങ്കിലും സമയത്തിന് ഭക്ഷണം കിട്ടുമല്ലോ എന്നു കരുതി ഭര്‍ത്താക്കന്‍മാര്‍ ഒരുപാട് സന്തോഷിച്ചു. ദൂരദര്‍ശനിലെ ‘എല്ലാമെല്ലാമായ‘ മധുമോഹനെയും അദ്ദേഹത്തിന്റെ ‘കഴിവിനെയും’ സ്ത്രീജനങ്ങള്‍ ഒഴിച്ചുള്ള പ്രേക്ഷകരെ പോലെ തന്നെ തന്നെ സ്വകാര്യ ചാനലുകാര്‍ക്കും അത്രയങ്ങോട്ട് ബോധിച്ചില്ല. പക്ഷേ കടിച്ചതിനേക്കാള്‍ വലുതാണ് പൊത്തിലിരുന്നത് എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി സ്വകാര്യചാനലുകളില്‍ പുതിയ കണ്ണീര്‍ സീരിയലുകളും ‘കഴിവുറ്റ‘ മെഗാസീരിയല്‍ സംവിധായകരും ഉദയം ചെയ്തു.
ശ്യാംസുന്ദര്‍, ജ്ഞാനശീലന്‍, മാര്‍ട്ടിന്‍ ചാലിശ്ശേരി, നസീര്‍.........സ്ത്രീജന പ്രേക്ഷരുടെ പ്രിയങ്കരന്‍മാരായ സംവിധായകരുടെ നിര നീണ്ടു. മലയാളികളെ “ദ്രോഹിക്കുന്നതില്‍“ മധുമോഹന്‍ എത്രയോ ഭേദമായിരുന്നു എന്ന് ഇവരുടെ സൃഷ്ടികള്‍ നമ്മെ കാട്ടി തന്നു. ഒരു സമയത്ത് നാലു സീരിയലുകള്‍ വരെ സംവിധാനം ചെയ്തു വിട്ട സംവിധായക പ്രതിഭകളുമുണ്ടായിരുന്നു ഇവരുടെ കൂട്ടത്തില്‍. (ഇത്തരക്കാരുടെ ഇടയില്‍ കെ.കെ.രാജീവ്, വയലാര്‍ മാധവന്‍കുട്ടി, അന്‍വര്‍ തുടങ്ങിയ മിനിമം നിലവാരം എങ്കിലും തങ്ങളുടെ സൃഷ്ടികള്‍ക്ക് വച്ച് പുലര്‍ത്തുന്ന സംവിധായകരുമുണ്ടായിരുന്നു എന്ന് വിസ്മരിക്കുന്നില്ല. ) ഏത് സീരിയല്‍ കണ്ടും കണ്ണു നീരൊഴുക്കാന്‍ ഭൂരിപക്ഷ സ്ത്രീ പ്രേക്ഷകര്‍ സന്ധ്യകള്‍ക്ക് വേണ്ടി കാത്തിരുന്നു. ചുരുക്കം പറഞ്ഞാല്‍ ഭക്തിസാന്ദ്രമോ ആഹ്ലാദഭരിതമോ ആകേണ്ട സന്ധ്യകള്‍ ‘കണ്ണുനീര്‍‘ കടലായി. സീരിയല്‍ സമയത്ത് വീട്ടില്‍ വരുന്ന അതിഥികളുടെ പേരുകള്‍ ശത്രുപക്ഷത്തേക്ക് മാറ്റിയെഴുതപ്പെട്ടു. സീരിയല്‍ സമയത്ത് കറണ്ട് പോയാല്‍ കെ.എസ്.ഇ.ബി ക്കാരെ അച്ഛനെയും അമ്മയെയും കൂട്ടി തെറി വിളിക്കാന്‍ സീരിയല്‍ പ്രേമികള്‍ മത്സരിച്ചു. മൊത്തത്തില്‍ ജഗപൊക.
അങ്ങനെ കഥയോ തിരക്കഥയോ എന്തിന് സ്ഥിരമായ കഥാപാത്രം പോലുമില്ലാത്ത (അഭിനേതാവ് കാശ് കൂട്ടി ചോദിച്ചാല്‍ ആ കഥാപാത്രത്തിന്റെ ഫോട്ടോയില്‍ പിറ്റേന്ന് മാല ഉറപ്പ്) തട്ടിക്കൂട്ട് മെഗാസീരിയല്‍ സംഭവം വര്‍ഷങ്ങളും ആയിരക്കണക്കിന് എപ്പിസോഡുകളും പിന്നിട്ട് സ്ത്രീജനങ്ങളുടെ കണ്ണുനീരൂറ്റി. സ്വഭാവികമായ മടുപ്പ് ഉയരുന്നത് തിരിച്ചറിഞ്ഞ ചാനലുകാരും സീരിയല്‍ അണിയറ പ്രവര്‍ത്തകരും ട്രാക്ക് ഒന്ന് മാറ്റിപ്പിടിച്ചു. അങ്ങനെ കണ്ണീര്‍ സീരിയലുകള്‍ പ്രേത സീരിയലുകള്‍ക്ക് വഴിമാറി. പിന്നീട് എല്ലാ ചാനലുകളിലും പ്രേതങ്ങളുടെ ഒരു വിഹാരമായിരുന്നു. വെള്ള സാരിയും ചുണ്ണാമ്പും പൊട്ടിച്ചിരിയുമായി പ്രേതങ്ങള്‍ എല്ലാ ചാനലുകളിലും കറങ്ങി നടന്നു. അവസാനം പ്രേതങ്ങളെ പൂട്ടാന്‍ ‘കത്തനാര’ച്ചനു തന്നെ രംഗത്തിറങ്ങേണ്ടി വന്നു. ഒടുവില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞത് പോലെ ‘ഭീകര’രൂപികളായ പ്രേതങ്ങളെ കണ്ട് കൊച്ചു കുട്ടികള്‍ വരെ പൊട്ടിച്ചിരിക്കുന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍.
ആയിടയ്ക്കാണ് നന്മ, മേന്മ എന്നൊക്കെ ഉദ്ഘോഷിച്ച് (നന്മയും മേന്മയുമൊക്കെ ഇപ്പോള്‍ ആ ചാനലിലുള്ള ഏത് പരിപാടിയില്‍ കാണാന്‍ കഴിയും എന്ന് മാത്രം ചോദിക്കരുത്) അമൃതാ ചാനലിന്റെ ഉദയം. ശ്രീകൃഷ്ണ ലീലാമൃതം എന്ന ഭക്തി സീരിയലുമായി മധുമോഹന്‍ അമൃതാചാനലില്‍ പൊങ്ങി. ആ സീരിയലിന്റെ പേരില്‍ മധുമോഹനോട് ഭഗവാന്‍ കൃഷ്ണന്‍ പോലും പൊറുക്കില്ല എന്നുറപ്പ്. ഓടി കളിക്കുന്ന ഉണ്ണികൃഷ്ണന്റെ സമീപത്ത് കണ്ട ക്രെയിനിന്റെ നിഴലും പാറപ്പുറത്ത് ധ്യാനത്തിലിരിക്കുന്ന ഋഷിയുടെ പുറകില്‍ കണ്ട ഇലക്ട്രിക് ലൈനുമൊക്കെ ഈ പരമ്പരയുടെ സാങ്കേതിക മേന്മയുടെ തെളിവായി.
എന്തായാലും അതിനു ശേഷമുണ്ടായ ഭക്തിസീരിയലുകളുടെ കുത്തൊഴുക്ക് ഇപ്പോഴും നിലച്ചിട്ടില്ല. ശബരിമല സീസണില്‍ ഏഷ്യാനെറ്റില്‍ ആരംഭിച്ച ‘സ്വാമി അയ്യപ്പന്‍‘ തുടക്കത്തില്‍ അല്പം നിലവാരം പുലര്‍ത്തി.പക്ഷെ തിരകഥാകൃത്ത് എഴുതി ചേര്‍ത്ത പല കഥകളും കഥാ സന്ദര്‍ഭങ്ങളും കണ്ട് ശബരിമല അയ്യപ്പന്‍ ഞെട്ടിയിട്ടുണ്ടാകുമെന്ന് ഉറപ്പ്. അയ്യപ്പനായി അഭിനയിക്കാന്‍ വന്ന പയ്യന്‍ ഇപ്പോള്‍ ശാന്തിമഠം ബില്‍ഡേഴ്സിന്റെ പരസ്യമോഡലാണ്. അയ്യപ്പന്റെ വേഷത്തില്‍ തന്നെ അനുഗ്രഹിച്ച് നിന്നുകൊണ്ടാണ് ഈ ഫ്ലാറ്റ് ബുക്ക് ചെയ്യൂ എന്നദ്ദേഹം ആവശ്യപ്പെടുന്നത്. ഏതായാലും ശബരിമലയില്‍ പുലിയില്ല എന്ന് ഉറപ്പായി.
സ്വാമി അയ്യപ്പന് പ്രേക്ഷകര്‍ കൂടുന്നതറിഞ്ഞാല്‍ സൂര്യ ടിവിക്കാര്‍ വെറുതെയിരിക്കുമോ. അവരും തുടങ്ങി ആ സമയത്ത് തന്നെ ഒന്ന്. ‘സ്വാമി അയ്യപ്പനും വാവരും’. ഹിന്ദു, മുസ്ലീം സീരിയല്‍ പ്രേക്ഷകരെ ഒരുമിച്ച് ആകര്‍ഷിക്കാന്‍ ഇതിലും മികച്ച എന്ത് വഴിയാണുള്ളത്. ഈ പരമ്പരയിലെ അയ്യപ്പനെ കണ്ടാല്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘പെറ്റ തള്ള സഹിക്കില്ല’ എന്നത് യാഥാർത്ഥ്യം. ഇവരെ ഒന്നും കുറ്റം പറയേണ്ട കാര്യമില്ല. കാരണം അയ്യപ്പനെ വിറ്റ് ദേവസ്വം ബോര്‍ഡ്, ഭരണാധികാരികള്‍, മേല്‍ശാന്തി, തന്ത്രി തുടങ്ങി ആരെല്ലാം കാശുണ്ടാക്കുന്നു. എങ്കില്‍ പിന്നെ സീരിയല്‍കാരുമുണ്ടാകട്ടെ പത്ത് കാശ്.
ഏതായാലും, വീണ്ടും വന്ന സ്വാമി അയ്യപ്പന്‍ , ഗുരുവായൂരപ്പന്‍, വിശുദ്ധ അല്ഫോന്‍സാമ്മ, ദേവീ മാഹാത്മ്യം , വേളാങ്കണ്ണി മാതാവ് തുടങ്ങിയവ പല ചാനലുകളിലായി ഇപ്പോഴും ചുറ്റിത്തിരിയുന്നു. പല ഭക്തി സീരിയലുകളിലും ബലാത്സംഗ സീനുകള്‍ വരെ കുത്തി കയറ്റി തുടങ്ങി. ഇതിനിടക്ക് നമ്മെ പൊട്ടിച്ചിരിപ്പിക്കാനും ഭക്തി സീരിയലുകാര്‍ ശ്രദ്ധിക്കാറുണ്ട്...“ദേ ‘ദേവീ മാഹാത്മ്യം‘ പരമ്പര തുടങ്ങാന്‍ പോകുന്നു പ്രേക്ഷകര്‍ നിങ്ങളുടെ സ്വീകരണ മുറികളില്‍ മകം തൊഴുത് നില്‍ക്കുവിന്‍“ എന്നൊക്കെ കേട്ടാല്‍ ഏത് കഠിന ഹൃദയനാണ് പൊട്ടിച്ചിരിച്ച് പോകാത്തത്. ഇതൊക്കെ കണ്ട് നമ്മുടെ ഉള്ള ഭക്തി കൂടി പോകരുതേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
വാല്‍ക്കഷണം: മലയാള ടെലിവിഷന്‍ പ്രേക്ഷകരെ ഞെട്ടിക്കാനുള്ള പുതിയ എന്തോ പദ്ധതിയുടെ പണിപ്പുരയിലാണത്രെ മധുമോഹന്‍. വളരെ നല്ലത്. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുന്നതാ നല്ലത്.
മലയാള ടെലവിഷന്‍ പ്രേക്ഷകരെ ഞെട്ടിക്കാനുള്ള പുതിയ എന്തോ പദ്ധതിയുടെ പണിപ്പുരയിലാണത്രെ മധുമോഹന്‍. വളരെ നല്ലത്. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുന്നതാ നല്ലത്.
ReplyDeleteപറഞ്ഞ കാര്യങ്ങളോട് ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു.ഇതിലും ഭേദമായിരുന്നു മധു മോഹന്‍ എന്നാ എനിക്കു തോന്നുന്നതു്.
ReplyDeleteഏതെങ്കിലും നല്ല സിനിമ ഉണ്ടെങ്കില്‍ കാണുമ്പോള്‍, പരസ്യം വരുന്ന നേരത്തു മാറ്റി മാറ്റി പോകുമ്പോള്‍ കാണുന്ന സീരിയലേ ഞാന്‍ കാണാറുള്ളൂ.
അതുകൊണ്ടു തന്നെ കുറച്ചുപേര്‍ കൂടി സംസാരിക്കുമ്പോള്‍ ഒറ്റപ്പെട്ടുപോകും. മിക്കവാറും സംഭാഷണം ഗുരുവായൂരപ്പന്‍, സ്വാമി അയ്യപ്പന്‍, ഇവിടെയൊക്കെയാവും ചെന്നെത്തുന്നതു്.
ഇതൊ കാണാത്ത എനിക്കൊന്നും പറയാനും ഇല്ലാതാവും.
അയാള്‍ ചെയ്യട്ടടോ, എന്തൊക്കെ ആയാലും കാണാന്‍ ആളുണ്ടല്ലോ
ReplyDeleteഇങ്ങനെ ആണെന്കിലും ഫേമസ് ആയില്ലെ മധു ദ്രോഹന്‍
ഇവരെ ഒന്നും കുറ്റം പറയേണ്ട കാര്യമില്ല. കാരണം അയ്യപ്പനെ വിറ്റ് ദേവസ്വം ബോര്‍ഡ്, ഭരണാധികാരികള്‍, മേല്‍ശാന്തി, തന്ത്രി തുടങ്ങി ആരെല്ലാം കാശുണ്ടാക്കുന്നു. എങ്കില്‍ പിന്നെ സീരിയല്‍കാരുമുണ്ടാകട്ടെ പത്ത് കാശ്.
ReplyDeleteവളരെ കറക്റ്റ്!
ഒരു മധു മോഹൻ പോയെങ്കിലെന്ത്? ഇപ്പോൽ അതിലും വലിയ എത്രയെത്ര ‘മധു മോഹന വാഗ്ദാനങ്ങൾ‘ വന്നു; ഇനി വരാനുമിരിയ്ക്കുന്നു.
ReplyDeleteAayurarogyasoukkyavum sambalsamrudhiyum niranja"puthuvalsaraashamsakal!!"
ReplyDeletesasneham
vijayalakshmi...
സത്യം പറയാലോ മധുമോഹന്റെ സീരിയല്‍ എന്ത് കൊണ്ടും ഭേദം ആയിരുന്നു. ഇപ്പൊ വന്നു വന്ന് മലയാളം ചാനല്‍ കാണുന്ന ഏര്‍പാട് നിര്‍ത്തി. വാര്‍ത്ത പോലും അധ:പതിച്ചു പോയി. കേരളത്തില്‍ ഏറ്റവും മൂല്യച്യുതി സംഭവിച്ചത് ദൃശ്യമാധ്യമങ്ങള്‍ക്കാണ്. ടെലിവിഷനും സിനിമയും അടക്കം.
ReplyDeleteപിന്നെ ഈ പോസ്റ്റ് വായിച്ച് ഞാന്‍ ശരിക്കും ചിരിച്ചു. വാല്‍ക്കഷണം വായിച്ച് പ്രത്യേകിച്ചും.
കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുന്നതാ നല്ലത്.
ReplyDelete:)
ദൈവങ്ങളുടെ മത്സരം ചാനലുകളിലൂടെയായിരിക്കുന്നു...മുപ്പത്തിമുക്കോടി ദൈവങ്ങളും പിന്നെ പുതിയ അവതാരങ്ങളും സീരിയലുകളിലൂടെ പുനര്‍ജ്ജനിച്ചാലത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കു....
ReplyDeleteഎന്തൊക്കെയായാലും മലയാളിയെ ആദ്യമായി പരമ്പര കാണിച്ച ബഹുമതി മധു മോഹന് തന്നെ. എല്ലാ സീരിയലിലും അങ്ങേരു തന്നെ നായകനാകണം എന്ന വാശിയും
ReplyDeleteജീവിക്കാന്‍ പെടുന്ന ഓരോ പങ്കപ്പാടുക്കളേയ്...
ReplyDeleteഹ ഹ! ഞാന്‍ ഇതൊന്നും കാണാറില്ല.... എന്നാലും വീട്ടുകാര്‍ ഇതിനെക്കുറിച്ചൊക്കെ പറയുമ്പോള്‍ വല്ലാതെ ദേഷ്യം വരും.....
ReplyDeleteI agree with ur observation.the visual pollution is crossing its limit..
ReplyDeleteതികച്ചും കാലിക പ്രസിദ്ധം. സത്യം പറഞ്ഞാല്‍ വീട്ടില്‍ മണി കഴിഞ്ഞാല്‍ പ്രാന്ത് പിടിക്കും എന്നാ അവസ്ഥയായി. അല്ഫോന്സാമ്മയെയും മാതാവിനെയും അയ്യപ്പനെയും ഒക്കെ ചിത്രീകരികുന്നത് കണ്ടാല്‍ ഉള്ള ഭക്തിയും വിശ്വാസവും കൂടി പോകും എന്നതാണ് യാഥാര്‍ത്ഥ്യം .
ReplyDeleteമധു മോഹനായാലും കൊതു മോഹനായാലും ഗുണമേന്മ ഉണ്ടെങ്കിലും ഇല്ലെങ്കിലും വീട്ടിലെ പെണ്ണുങ്ങളും ചിലപ്പോൾ ആണുങ്ങളും ഇന്ന് ഈ സീരിയലുകൾക്ക് അടിമകളാണ്.
ReplyDeleteമതിൽക്കെട്ടിന് അപ്പുറവും ഇപ്പുറവും നിന്ന് ഇതിനെ കുറ്റം പറയുന്നവർ പോലും പറയുന്നതിനിടെ
“ഒരു സെക്കന്റ് പ്ലീസ്.. മനപ്പൊരുത്തത്തിന്റെ അവസാന സീനൊന്നു കണ്ടിട്ട് ദാ.. വരുന്നേ..!!“ എന്നു പറയാറുണ്ട്.
ഇപ്പോൾ കുട്ടികളും പറയാൻ തുടങ്ങിയിട്ടുണ്ട്.
ഇതാണ് സീരിയൽ മാനിയ പടർന്ന ഇന്നെത്തെ ലോകം.
ഇവിടെ ഭക്തിയോ കുടുംബ കഥയോ നല്ലതോ ചീത്തയോ എന്നു നോക്കേണ്ടാ.. എന്തും സീരിയൽ രൂപത്തിൽ വിറ്റ് കാശാക്കാം.
മധുമോഹന്റെ പേര് കണ്ടാൽ ചാനൽ മാറ്റുന്നവരുമുണ്ട്ട്ടൊ
ReplyDeleteമലയാളം ചാനലുകള്‍ ഇപ്പോള്‍ കാണാറില്ല.. കാണാനുള്ള കരുത്തില്ല എന്ന് പറയുന്നതാവും ശരി... മധു മോഹനും അരി വാങ്ങിക്കണ്ടേ ...
ReplyDelete....
ആശംസകള്‍ സുഹൃത്തേ...
This comment has been removed by the author.
ReplyDeleteplz send me some blog tricks to stylish my blog.
ReplyDeletemy e mail id is:
arjun.pm123@gmail.com
ചിന്തിക്കുമ്പോള്‍ തന്നെ കരച്ചില്‍ വരുന്ന ഒരുപിടി ഓര്‍മ്മകള്‍ എനിക്ക് സമ്മാനിച്ച മലയാളികളുടെ അഭിമാനമായ ഒരു കലാകാരന്‍ തന്നെയായിരുന്നു നമ്മുടെ മാനസി മധുമോഹന്‍.
ReplyDeleteഓര്‍ക്കുന്നുണ്ട് മലയാളി വീട്ടമ്മമാരുടെ മനം കവര്‍ന്ന് എപ്പിസോഡില്‍ നിന്നും എപ്പിസോഡുകളിലേക്ക് കുതിച്ച് കുതിച്ച് പിന്നെ കിതച്ച് പിന്നെ നമ്മുടെ മിമിക്രിക്കാരന്‍ അയ്യപ്പ ബൈജുവിനെ പോലെ മുട്ടിലിഴഞ്ഞ് അവസാനം പണ്ടാരം എങ്ങനേലും ഒന്നു നിര്‍ത്യാല്‍ മതിയായിരുന്നു എന്ന് മധുമോഹന്‍ ഫാന്‍സുകള്‍ വരെ പറഞ്ഞ ആ പരമ്പര.
സത്യം പറയാണേല്‍ മലയാളിക്ക് ഇത്രക്കും ക്ഷമിക്കാന്‍ കഴിയും എന്ന് ഈ പരമ്പരയാണു ലോകത്തിനു കാണിച്ച് കൊടുത്തത്.
നിങ്ങള്‍ ന്തൊക്കെ പറഞ്ഞാലും നിക്ക് മറക്കാന്‍ കഴിയില്ല്യാ ട്ടോ മധു മോഹനെ.
കുഞ്ഞുന്നാളില്‍ പെങ്ങള്‍ കുട്ടീനെ ഒന്നു കരയിക്കാന്‍ വേണ്ടി ഞാന്‍ എന്തെല്ലാം ചെയ്തിട്ടുണ്ടെന്നറ്യോ ...
ഓള്‍ ഒരു ടൈപാ..കരച്ചില്‍ അങ്ങനെ പെട്ടെന്നു വരില്ല.
ഒരൂസം നോക്കുമ്പുണ്ട് ഓള്‍ ഇരുന്ന് നല്ല കരച്ചില്‍.
ഉമ്മി കരയുന്നത് കണ്ടാല്‍ ഓള്‍ക്ക് സഹിക്കൂല്ല.
മറിഞ്ഞു വീണു മധുമോഹന്റെ കാല്‍ ഇത്തിരി മുറിഞ്ഞൂന്നു തോന്നുന്നു അന്നത്തെ എപ്പിസോഡില്‍.
കാലിന്റെ തൊലി ഇത്തിരി പോയപ്പോള്‍ ഉള്ള 'ശക്തമായ' വേദന മധുമോഹന്‍ 'കടിച്ചമര്‍ത്തുന്നത്' കണ്ട് സഹിക്കവയ്യാതെ 'മനം പൊട്ടി' കരഞ്ഞതാണു ന്റെ ഉമ്മിയും കൂടെയുള്ള പെണ്ണുങ്ങളും.
അത് കണ്ട് ഓളും കരഞ്ഞു.മറക്കാനാവാത്ത ഒരു ദിവസം ആയിരുന്നു അത്.
മറ്റൊന്ന്, പഠിക്കാനായി അടുത്ത വീട്ടിലേക്ക് പോയാല്‍ ടീച്ചര്‍ നിനിത്താന്റെ പിച്ചില്‍ നിന്നും അടിയില്‍ നിന്നും രക്ഷപ്പെടുന്നതും മാനസിയുടെ സമയം ആയാല്‍ ആണു.
കുടുംബസമേതം എല്ലാരും കാണാനായി ഇരിക്കും.ഞങ്ങള്‍ പിള്ളാര്‍ക്ക് അതൊരു ബ്രേക് ടൈം ആണു.
പിന്നെ ഞാന്‍ തുടക്കത്തില്‍ പറഞ്ഞ പോലെ ഈ പഹയന്‍ ന്നെ കൊറേ കഷ്ടപ്പെടുത്തീട്ടും ഉണ്ട് ട്ടോ.
ഞാന്‍ ക്രിക്കറ്റും കഴിഞ്ഞ് ഒന്നൊന്നര കിലോ വരുന്ന ബാറ്റും പൊക്കിപ്പിടിച്ച് ന്റെ വല്ലിമ്മ പറയാറുള്ള പോലെ "ദാ പറമ്പില്‍ കെളക്കലും കഴിഞ്ഞ് പൊന്നു മോന്‍ വരുന്നുണ്ട് കൈക്കോട്ടുമായി" ക്ഷീണിച്ച് വരുമ്പോഴായിരിക്കും വീട്ടാരെല്ലാം മധുമോഹന്റെ അടി കൊണ്ട് നീരു വന്ന പോലുള്ള മുഖോം നോക്കി ഇരിക്കുന്നത്.
പിന്നെ പച്ചവെള്ളം പോയിട്ട് ന്നെ ഒന്നു തിരിഞ്ഞു നോക്കുക പോലും ഇല്ല ഒരെണ്ണം.
പണ്ടാരം തീരുന്നത് വരെ കാലമാടന്റെ കുണുങ്ങി നടത്തോം നോക്കി ഇരിക്കണം ഞാന്‍.
മലയാളിച്ചേട്ടന്റെ ബ്ലോഗ് വായിച്ചപ്പോള്‍ എന്തോ വിഷമം തോന്നുന്നു.
പാവപ്പെട്ട കുട്ടികളുടേം,കേട്ട്യോന്മാരുടേം അന്നം മുടക്കാന്‍ ഓന്‍ ഇനീം വരുന്നുണ്ടെന്ന വാര്‍ത്ത.
എന്നെപ്പോലെയാവൂ.
ReplyDeleteഗൾഫിൽ ആയിരത്തി അറനൂറിലധികം ചാനലുകളിൽ കൂടി ഓട്ടം നടത്തുമ്പോൾ ഇടക്ക് ചാടുന്ന സീരിയലല്ലതെ ഇന്ന് വരെ ഒരു സീരിയൽ കാണാമെന്ന് കരുതി ഞാൻ ടിവിയുടെ മുമ്പിലിരുന്നിട്ടില്ല. അത് കാരണമായിരിക്കാം ഒരു സീരിയൽ സംവിധായകന്റെ, നടീ നടന്മാരുടെ പേരൊ എനിക്കറിയില്ല. ഒരറബി നാട്ടിൽ ഡിഷ് ആന്റിന ആദ്യമായി ഉണ്ടാക്കാനും, നാട്ട്ല് ഊണ്ടാക്കി ഫിറ്റ് ചെയ്ത് കൊടുത്തിട്ടും ഇതൊന്നും അറിയില്ലെങ്കിൽ എന്നെ എന്തിൻ കൊള്ളാം അല്ലെ.
അതു മാത്രവുമല്ല എന്റെ വീട്ടിൽ വാറ്ത്തയൊഴിച്ച് ഞാൻ ഭാര്യ മക്കൾ മറ്റൊന്നും കാണാറുമില്ല.
എഴുത്തുകാരി പറഞ്ഞ പോലെ അതിനാൽ ഒറ്റപ്പെടാറുമുണ്ട്. എന്നാൽ
അതൊരു അഹങ്കാരമായി ഞാൻ (ഞങ്ങൾ)ഊറ്റം കൊള്ളുന്നു.ഇന്നും എന്നും എപ്പോഴും.
റിയാലിറ്റി ഷോയില്‍ എലിമിനേഷന്‍ റൌണ്ട്..അതു മധുമോഹനെ ബഹുദുരം പിന്നിലാക്കി..ഞങള്‍ കരഞു തളര്‍ന്നു...
ReplyDeleteമറിഞ്ഞു വീണു മധുമോഹന്റെ കാല്‍ ഇത്തിരി മുറിഞ്ഞൂന്നു തോന്നുന്നു അന്നത്തെ എപ്പിസോഡില്‍.
ReplyDeleteകാലിന്റെ തൊലി ഇത്തിരി പോയപ്പോള്‍ ഉള്ള 'ശക്തമായ' വേദന മധുമോഹന്‍ 'കടിച്ചമര്‍ത്തുന്നത്' കണ്ട് സഹിക്കവയ്യാതെ 'മനം പൊട്ടി' കരഞ്ഞതാണു ന്റെ ഉമ്മിയും കൂടെയുള്ള പെണ്ണുങ്ങളും.
അത് കണ്ട് ഓളും കരഞ്ഞു.മറക്കാനാവാത്ത ഒരു ദിവസം ആയിരുന്നു അത്. ho!chirichu chatthu
മധു മോഹനോട് നന്ദിയേ ഉള്ളു. കാരണം സീരിയലുകളേ കാണില്ല എന്ന തീരുമാനത്തിൽ എന്നെ കൊണ്ടെത്തിച്ച പല ആളുകളിൽ ഒരാൾ എന്ന നിലയിൽ. തീരുമാനം നന്നായി എന്ന് ഇപ്പോഴും തോന്നുന്നു, ചില സൌഹൃതസദസ്സുകളിൽ ഇപ്പോഴും സീരിയലുകൾ ഒരു പ്രധാനചർച്ചാ വിഷയമാകുമ്പോൾ, സംസാരവിഷയങ്ങളിലെ കാമ്പില്ലായ്ക കാണുമ്പോൾ
ReplyDelete| Typist | എഴുത്തുകാരി | സീരിയലുകള്‍ ഏതായാലും കാണണമെന്നാണ് എന്‍റെ അഭിപ്രായം.ചിരിക്കാന്‍ ഒരുപാട് വക തരുന്ന സീരിയലുകളുണ്ട് ഇപ്പോള്‍....
ReplyDelete|ഇ പണ്ഡിതന്‍| അത് സത്യം:)
|നമ്മൂടെ ലോകം | :)
|കൊച്ചുസാറണ്ണന്‍ | ഇപ്പോള്‍ നസ്സീര്‍ എന്ന സംവിധായക പ്രതിഭയുണ്ട്. നമ്മുടെ നടി രശ്മി സോമന്‍റെ ഭര്‍ത്താവായിട്ട് വരും കക്ഷി. എന്ത് ചവറും മലയാളം സീരിയല്‍ പ്രേക്ഷകര്‍ സഹിച്ചോളും എന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നുണ്ട് എന്ന് തോന്നുന്നു. ആ വിശ്വാസം ഒരു പരിധി വരെ സത്യവുമാണെന്ന് തോന്നുന്നു. ഒരുപാട് കാഴ്ചക്കാരുണ്ട് പുള്ളിയുടേ ഏത് ചവറിനും.
|വിജയലക്ഷ്മി | നന്ദി........
|ശ്രീഹരി::Sreehari| വാര്‍ത്താചാനലുകളുടെ അധ:പ്പതനം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ മനോരമ ചാനല്‍ തന്നെ കാണണം.:)
|sreeNu Guy | :)
|Prayan| പാവം ദൈവങ്ങള്‍.അവരെന്തറിയുന്നു. ദൈവങ്ങളെ വെറും മാജിക്കുകാരാക്കുകയല്ലേ സീരിയലുകാര്‍. മിനിട്ടിന് മിനിട്ടിന് അത്ഭ്തം കാണിക്കുന്ന മാജിക്കുകാരന്‍
|പൊട്ട സ്ലേറ്റ്| “മാനസ്സി” (പേര് കറക്ടാണോ എന്ന് അറിയില്ല)എന്ന ഒരു സംഭവമാണെന്ന് തോന്നുന്നു അദ്ദേഹത്തിന്‍റെ അല്ലെങ്കില്‍ മലയാളത്തിലെ ആദ്യത്തെ മെഗാസീരിയല്‍. മാനസ്സിയില്‍ അവസാനം മധുമോഹന്‍ കളരി പയറ്റ് നടത്തുന്നത് വരെ കാണേണ്ടി വന്നു എന്നാണ് എന്‍റെ ഓര്‍മ്മ.
ReplyDelete|സുമയ്യ | അത് തന്നെ. പുള്ളി പിടിച്ചുപറിക്കാനും മോഷ്ടിക്കാനുമൊന്നും പോയില്ലല്ലോ...:)
|ശിവ| ഈ കമന്‍റില്‍ നിന്ന് തന്നെ ഊഹിക്കാം ശിവ നല്ലൊരു സീരിയല്‍ പ്രേക്ഷകനാണെന്ന്. സത്യം പറയൂ ശിവാ ..ഏതാണ് ഇഷ്ട സീരിയല്‍...:)
| കെ.കെ.എസ് | നന്ദി......
|Nivil | എനിക്ക് തോന്നുന്നത് ഇപ്പോഴുള്ളതില്‍ “ദേവീ മാഹാത്മ്യം’ ആണ് കിടിലന്‍ സീരിയല്‍ എന്നാണ്. അത്യാവശ്യം മസാലയും ഒക്കെ കലര്‍ത്തിയിട്ടുണ്ട് അതില്‍. വിജി തമ്പിയല്ലേ കക്ഷി. അപ്പോള്‍ മോശമാകാന്‍ വഴിയില്ലല്ലോ...:)
| തൂലികാ ജാലകം | ഇപ്പോള്‍ സീരിയല്‍ പ്രേക്ഷകരില്‍ പുരുഷന്മാരും വളരെ ഏറെയാണ്. ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്ന് പറയുന്നത് വെറുതെയല്ല......:)
| ഭൂമിപുത്രി | ചാനലുമാറ്റി വേറെ ഏതെങ്കിലും മലയാളം ചാനല്‍ തന്നെ ആണ് വയ്ക്കുന്നതെങ്കില്‍ മധുമോഹന്‍റെ സൃഷ്ടികളുടെ നിലവാരത്തിലും ഉയര്‍ന്ന മറ്റൊന്ന് നമുക്ക് അവിടെയും കാണാന്‍ കഴിയുമെന്ന് സ്വപന്ത്തില്‍ പോലും കരുതേണ്ട. ഇവിടെ മധുമോഹനാണെങ്കില്‍ അവിടെ ജ്ഞാനശീലന്‍ അതേയുള്ളൂ വ്യത്യാസം.
|പകല്‍കിനാവന്‍| അങ്ങനെ പറയരുത് സുഹൃത്തേ...മലയാളം സീരിയലുകള്‍ കാണണം. ചിരി ആയുസ്സ് വര്‍ദ്ധിപ്പിക്കും:)
| Arjun | ഇതൊന്ന് നോക്കൂ ആദ്യാക്ഷരി
ReplyDelete|ജിപ്പു | നന്ദി....ഈ സുദീര്‍ഘമായ കമന്‍റിന്. ജിപ്പുവിന്‍റെ അവസ്ഥ ഞാനും അനുഭവിച്ചിട്ടൂണ്ട് പലപ്പോഴും. പണ്ട് മാനസ്സി ഒന്നു നിര്‍ത്താന്‍ പറഞ്ഞതിന് എന്‍റെ മാതാശ്രീ എന്നെ പറഞ്ഞ വഴക്കിന് കണക്കില്ല. ഇപ്പോഴും മാനസപുത്രിയോ ഗുരുവായൂരപ്പനോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ചാനലൊന്ന് മാറ്റി വച്ചാല്‍ എന്‍റെ മാതാശ്രീ പറയുന്ന വഴക്കുകള്‍.......എന്‍റെ പൊന്നു ജിപ്പൂ.... സഹിക്കില്ല...:)
|OAB | OAB പറഞ്ഞത്പോലെ ആകണമെന്നുണ്ട് ...നടക്കേണ്ടേ....ഞാന്‍ വേറെ എന്തെങ്കിലും ഒരു പരിപാടി കാണണമെന്ന് പറഞ്ഞാല്‍ എന്‍റെ മാതാശ്രീ പറയുന്ന ഒരു വാചകമുണ്ട്. നിനക്കൊക്കെ വെളിയില്‍ പോയി സിനിമ കാണുകയോ ക്രിക്കറ്റ് കളിക്കുകയോ ഒക്കെ ചെയ്യാം. വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍ക്ക് സമയം പോകാന്‍ ഈ സീരിയല്‍ മാത്രമാ ആശ്രയം. ഇതിന് എനിക്ക് എന്ത് മറുപടീയാണുള്ളത്. OAB തന്നെ പറയൂ...:)
|jwalamughi| എന്‍റെ ദൈവമേ........ ജ്വാലാമുഖി നല്ല പരിപാടിയാ കാണിച്ചത്....ഈ റിയാലിറ്റി ഷോ എന്ന വൃത്തികെട്ട സാധനത്തെ കുറിച്ച് ഒന്നു മറക്കാന്‍ ശ്രമിക്കുവാരുന്നു. ദേ വീണ്ടും ഓര്‍മിപ്പിച്ചു...:)
|rinipoet| ഒരു രഹസ്യം പറയാം. എന്‍റെ എസ്.എസ്.എല്‍.സി ബൂക്ക് കണ്ട് പോലും കരയാത്ത എന്‍റെ അച്ഛന്‍ സീരിയല്‍ കണ്ട് കണ്ണീരൊഴുക്കുന്നത് പലവട്ടം കണ്ടിട്ടുണ്ട് ഞാന്‍...:)
|lakshmy| അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടിയിരുന്നില്ല. സ്ത്രീകളുടെ സൌഹൃദ സദസ്സുകളില്‍ ലക്ഷ്മി ഒറ്റയാകും.ഉറപ്പ്...:)
നല്ലപോസ്റ്റ്...
ReplyDeleteവളരെ ഇഷ്ടമായി..
ഒത്തിരി ചിരിപ്പിക്കുകയും ഒത്തിരി ചിന്തിപ്പിക്കുകയും ചെയ്ത ഒരു പോസറ്റ്. മനോഹരമായ് അവതരിപ്പിച്ചിരിക്കുന്നു. ആശംസകൾ
ReplyDeleteഎഴുതിയതത്രയും നേരാ...ഒരുതവണ ഒരു സുഹ്രുത്തിനു പെണ്ണുകാണാന്‍ പോയി പെണ്ണിണ്റ്റെ വീട്ടു വാതുക്കല്‍ സീരിയലു കഴിയാന്‍ നില്‍ക്കാതെ മടങ്ങി...! അതും രാവിലെ പ്ത്തു മണിക്കു.
ReplyDeleteനല്ല അവലോകനം.“സീരിയലുകള്‍ , മലയാളി സ്ത്രീകളില്‍ ചെലുത്തുന്ന സ്വാധീനം “.ഉം , ഒരു ഗവേഷണം നടത്തി ഡോക്ടറേറ്റിനുള്ള സ്കോപ്പ് ഉണ്ട്.
ReplyDeletemalayaali maamaa...
ReplyDeletenjaanethy..
vanavanakkam..
ആ അയ്യപ്പന്റെ കാര്യം സത്യം.എന്തൊരു തെരഞ്ഞെടുപ്പാണത്?അവനെ ലാബിൽ ടെസ്റ്റ് ചെയ്യണ്ട അവസ്ഥയാണ്.എവിടുന്ന് പൊക്കിക്കൊണ്ടുവന്നവനോ?
ReplyDeleteനല്ല പോസ്റ്റ്,മാറിവരുന്ന മലയാളി.
അതിഭാവുകത്വം നിറഞ്ഞ കണ്ണീര്‍ സീരിയലുകള്‍ കേരളത്തിലെ മാത്രം പ്രത്യേകതയല്ല. എന്തിന്, സ്ത്രീ സമത്വം കൂടുതലുള്ള അമേരിക്കയില്‍ പോലും പകല്‍സമയത്തെ റ്റ്.വി. പരിപാടികള്‍ വീട്ടില്‍ കഴിയുന്ന സ്ത്രീകളെ ഉദ്ദേശിച്ചുള്ള ഇത്തരം സീരിയലുകള്‍ (‘സോപ്’) ആണ്.
ReplyDeleteഎല്ലാ പ്രോഗ്രാമുകളും എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ലല്ലോ. അഭിരുചിയുള്ളവര്‍ അവര്‍ക്കിഷ്ടപ്പെട്ട പരിപാടികള്‍ കാണട്ടെ.
പറഞ്ഞകാര്യങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. നമ്മുടെ ജീവിതരീതിയെത്തന്നെ ഈ സീരിയലുകള്‍ മാറ്റിമറിച്ചു (സന്ധ്യയില്‍ നാമജപം, പാചകം, അത്താഴ സമയം, കുട്ടികളുടെ പഠിത്തം, ഉറങ്ങുന്ന സമയം). ഇതെല്ലാം കണ്ടിട്ടും ആള്‍ക്കാര്‍ ഇതിന്റെ പുറകേയാണല്ലോ എന്നോര്‍ക്കുമ്പോള്‍ !!
ReplyDelete|SreeDeviNair| നന്ദി....വായനയ്ക്കും അഭിപ്രായത്തിനും.......
ReplyDelete|വരവൂരാന്‍| നന്ദി..............
|shajkumar| സുഹൃത്ത് രക്ഷപ്പെട്ടു അല്ലേ.......:)
|മുസാഫിര്‍| ഇത് ഗവേഷണമല്ല ഒരു അവസ്ഥാ വിശേഷമാണ്...എന്‍റെ അമ്മയും അച്ഛനും ഇപ്പോള്‍ ഭക്തി സീരിയലിന്‍റെ പിടിയില്‍ ആണ്...വയറ് വിശന്നാല്‍ ആരും ഗവേഷിച്ച് പോകും മുസാഫിറേ...:)
|ajeesh dasan| വണക്കം അജീഷേ...എത്ര ദിവസമായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുവാ...ഇപ്പോഴാണോ വരുന്നത്..:)
|വികടശിരോമണി| നന്ദി....ഈ പിന്തുണയ്ക്ക്........
ReplyDelete|കിഷോര്‍| ആരോ എവിടെയോ പറഞ്ഞത് പോലെ ജീവിതങ്ങള്‍ എല്ലായിടത്തും ഒരുപോലെയാണല്ലോ...:)..നന്ദി വായനയ്ക്കും അഭിപ്രായത്തിനും
|അപ്പു|നമ്മുടെ ജീവിത രീതിയെ ഈ സീരിയലുകള്‍ മാറ്റി മറിച്ചു എന്നത് 100 ശതമാനവും സത്യമായ ഒരു വസ്തുതയാണ്. ടിവി കാണാന്‍ കഴിയാതെ വരുന്ന അവസ്ഥയാണ് ഏറ്റവും ദുസ്സഹമായ ജീവിത അവസ്ഥ എന്ന് സീരിയല്‍ പ്രേക്ഷകര്‍ കരുതുന്നുണ്ടാകാം..:) .നന്ദി............
randu pravsyam njan kathiyeduthatha....sahikan vayyanjittu....ennengilum orikal kittum ivanmare ente kayyil
ReplyDeleteഅടിപൊളി !
ReplyDeleteഅനോനീ........
ReplyDeleteചലച്ചിത്രകാരാ............
നന്ദി..........
ഇതിനിടക്ക് നമ്മെ പൊട്ടിച്ചിരിപ്പിക്കാനും ഭക്തി സീരിയലുകാര്‍ ശ്രദ്ധിക്കാറുണ്ട്...“ദേ ‘ദേവീ മാഹാത്മ്യം‘ പരമ്പര തുടങ്ങാന്‍ പോകുന്നു പ്രേക്ഷകര്‍ നിങ്ങളുടെ സ്വീകരണ മുറികളില്‍ മകം തൊഴുത് നില്‍ക്കുവിന്‍“ എന്നൊക്കെ കേട്ടാല്‍ ഏത് കഠിന ഹൃദയനാണ് പൊട്ടിച്ചിരിച്ച് പോകാത്തത്. ഇതൊക്കെ കണ്ട് നമ്മുടെ ഉള്ള ഭക്തി കൂടി പോകരുതേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
ReplyDelete"ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം"
ആധ്യാത്മികത ഇന്ന് ഏറ്റവും നല്ല വില്‍പ്പനച്ചരക്ക്..!
അതെ പള്ളിക്കര പറഞ്ഞപോലെ ഇന്നു ഇന്ത്യയിലെ എറ്റവും എളുപ്പത്തിൽ വിറ്റുപോകുന്ന വില്പനചരക്കു ഹൈന്ദവ അന്ധവിശ്വാസവും, ഹൈന്ദവ മൂർത്തികളും, മന്ത്രചരടും, തട്ടിപ്പു സ്വാമികളും മറ്റും ആണു ജനങ്ങളോടു പ്രതിബദ്ധതയുള്ള മാധ്യമങ്ങൾ ഇവർക്കു വിളക്കു പിടിച്ചു കൊടുക്കൂന്നതു എത്ര അന്യായമാണു?. വിദ്യാഭ്യാസമൂള്ളവർ പോലും, ഈ പൊട്ടൻ കളിയിൽ വിടുവായനെ പോലെ മിഴിച്ചുനോക്കിയിരുന്നു അന്തം വിടുന്ന ദയനീയകാഴച പരിതാപകരം തന്നെ!
ReplyDeleteനല്ല അവതരണം.ചിരിച്ചു........മടുത്തു
ReplyDeletemadhu mohante kaalthum kure nalla serials undaayirunnu. (Like Payyan kadhakal, Kumilakal, kairalivilasam lodge etc)But ipppol ellam madhumohan molds aanu.
ReplyDelete..
ReplyDeleteഹിഹിഹി..
നല്ല രചനാ വൈഭവം.
കൂട്ടത്തില്‍ പറയട്ടെ, ഞമ്മളും ചിരിച്ചെന്റെ കോയാ..
തുടരുക, ഭാവുകങ്ങള്‍
..
| പള്ളിക്കരയില്‍ |
ReplyDelete| നമ്മൂടെ ലോകം |
| VINAYA N.A |
| Raman |
| രവി |
കഥയില്ലായ്മയുടെയും അസംബന്ധങ്ങളുടെയും കൂത്തരങ്ങായ ദേവീ മഹാത്മ്യം പരമ്പരയൊക്കെ ഇപ്പോഴും ഓടുന്നു എന്നത് തന്നെ അതിശയിപ്പിക്കുന്നു... എല്ലാം മാറിയാലും മലയാളിയുടെ ആസ്വാദന നിലവാരത്തിനു മാത്രം ഒരു മാറ്റവുമില്ലല്ലോ ഈശ്വരാ.... അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി.......