"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Tuesday, June 16, 2009

ഇവനൊക്കെ ഇതെന്തിന്റെ കേടാണ്?


ഇവനൊക്കെ ഇതെന്തിന്റെ കേടാണ്? ഈ പ്രതികരണം എന്റേതല്ല. തിരുവനന്തപുരം നഗരത്തില്‍ സൂപ്പര്‍താര ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി സൂപ്പര്‍ താരത്തിന്റെ ആരാധക സമൂഹം ഗതാഗതം പോലും തടസ്സപ്പെടുത്തി നടത്തിയ ‘ഫിലിം പെട്ടി എഴുന്നള്ളിക്കല്‍‘ കണ്ട് കണ്ണു തള്ളിപ്പോയ ഒരു വൃദ്ധയുടെ പ്രതികരണം ആണിത്. അവരെ കുറ്റം പറയാന്‍ കഴിയുമോ?


സൂപ്പര്‍താരത്തിന്റെ ചിത്രം റിലീസ് ചെയ്യുമ്പോള്‍ താരത്തിന്റെ ആരാധകരുടെ ആവേശം മനസ്സിലാക്കാം. എന്നാല്‍ ആ ആവേശം പരിഹാസ്യമായ രീതിയിലേക്ക് തരം താഴുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടു വരുന്നത്. കുറച്ച് നാള്‍ മുന്‍പു വരെ ആദ്യ ഷോയ്ക്ക് തന്നെ ടിക്കറ്റ് എടുത്ത് ആവേശത്തോടെ സിനിമ കാണുന്നതില്‍ ഒതുങ്ങിയിരുന്ന ആരാധന ഇപ്പോള്‍ ഒരുപാട് മുന്‍പോട്ട് പോയി. ഇപ്പോള്‍ ആരാധകരുടെ അല്ലെങ്കില്‍ ഫാന്‍സ് അസ്സോസ്സിയേഷന്‍ പ്രവര്‍ത്തകരുടെ ആവേശം കേവലം ചിത്രം കാണുന്നതിലും തങ്ങളുടെ താരത്തെ പുകഴ്ത്തുന്നതിലും മാത്രം ഒതുങ്ങുന്നതല്ല. അവര്‍ക്ക് ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കുവാനുണ്ട് ഇപ്പോള്‍.


റിലീസിങ്ങ് ദിവസത്തിനു മുന്‍പ് തന്നെ തീയറ്ററില്‍ താരത്തിന്റെ പല പോസിലുള്ള കൂറ്റന്‍ ഫ്ലക്സുകളും പോസ്റ്ററുകളും സ്ഥാപിക്കുക, മറ്റു താരങ്ങളുടെ പോസ്റ്ററുകള്‍ വലിച്ച് കീറുക, ഫിലിം പെട്ടി വന്നാലുടന്‍ (എല്ലാ ആചാര മര്യാദകളോടും കൂടി) സ്വീകരിക്കുക, അതില്‍ പൂജ ചെയ്യിക്കുക, പിന്നെ ഫിലിം പെട്ടി തലയിലേന്തി വാദ്യമേള ഘോഷത്തോടെ ഒരു നഗര പ്രദക്ഷിണം. തിരിച്ചെത്തി ഫിലിം പെട്ടി ഓപ്പറേറ്ററെ ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ‘അഭിഷേക’ സമയമാണ്. പാല്, കരിക്കിന്‍ വെള്ളം, പനിനീര് ഇതിലേതെങ്കിലുമുപയോഗിച്ച് സ്വന്തം താരത്തിന്റെ ഫ്ലക്സില്‍ അഭിഷേകം കൂടി നടത്തിയാലേ ഒരു ആരാധകന് സംതൃപ്തി കിട്ടൂ..


ഇത്രയുമായാല്‍ ബാക്കി പ്രകടനം തീയറ്ററിനകത്താണ്. സ്വന്തം താരത്തിനെ സ്ക്രീനില്‍ കണ്ടാല്‍ പിന്നെ ഒരാവേശമാണ്. ആരാധകരുടെ സന്തോഷപ്രകടനം കാരണം ചലച്ചിത്രത്തിന്റെ ശബ്ദം പോലും അപ്രാപ്യമായിരിക്കും നമുക്ക്. സ്ക്രീനിലേക്ക് പുഷ്പവര്‍ഷം നടത്തുകയാണ് മറ്റൊരു ഐറ്റം. ആദ്യത്തെ ആഴ്ച പൂക്കള്‍ രണ്ടാമത്തെ ആഴ്ച പേപ്പര്‍ നുറുക്കിയത് അതാണ് അതിന്റെ കണക്ക്.


പുതിയ സൂപ്പര്‍താര ചിത്രത്തിന്റെ പ്രദര്‍ശനത്തിന്റെ ആദ്യ ആഴ്ചകളില്‍ ‘എ‘ക്ലാസ്സ് തീയറ്ററുകളെല്ലാം ഫാൻസുകാരുടെ നിയന്ത്രണത്തിലായിരിക്കും. അതിനാല്‍ തന്നെ തീയറ്ററിനകത്തൊ പുറത്തോ പടം കണ്ട് കാശു പോയ ആരാധകനല്ലാത്ത ഒരു പ്രേക്ഷകനു പടം കൊള്ളില്ല (ആരാധകന്‍ ഒരിക്കലും അത് സമ്മതിക്കില്ലല്ലോ) എന്ന് ഉറക്കെ പറയാന്‍ കഴിയില്ല. പറഞ്ഞാല്‍ അവന്‍ അനുഭവിക്കും. അത് ഉറപ്പ്.


അരാധക വൃന്ദം ചിലപ്പോഴെങ്കിലും താരങ്ങളുടെ ഗൂണ്ടാ പടയായി അധ:പ്പതിക്കുന്ന ചിത്രവും നമുക്ക് മുന്‍പിലുണ്ട്. മറ്റു താരങ്ങളുടെ ചിത്രങ്ങള്‍ക്ക് കൂവുക, പോസ്റ്ററുകള്‍ നശിപ്പിക്കുക തുടങ്ങിയ പണികളും ഇവര്‍ മൊത്തമായി ഏറ്റെടുത്ത് ചെയ്യുന്നു. താരങ്ങളുടെ മൌനാനുവാദത്തോടെ.


ഇതൊക്കെ നടക്കുന്നത് നമ്മുടെ ഈ കേരളത്തിലാണ് എന്നുള്ളതാണ് ഏറ്റവും അതിശയിപ്പിക്കുന്ന വസ്തുത. തമിഴരെയും അവരുടെ താരാരാധനയെയും ആവശ്യത്തിനും അനാവശ്യത്തിനും പുച്ഛിക്കാറുണ്ടായിരുന്ന മലയാളികളാണ് ഇത്തരം കോപ്രായങ്ങള്‍ കാട്ടികൂട്ടുന്നത്. കുഗ്രാമങ്ങളില്‍ വരെ ഓരോ താരങ്ങള്‍ക്കും ഫാന്‍സ് അസ്സോസ്സിയേഷനുകള്‍ രൂപപ്പെട്ടു കഴിഞ്ഞു. കാശ് കൊടുത്ത് ഫാന്‍സ് അസ്സോസ്സിയേഷന്‍ തുടങ്ങിച്ച താരങ്ങള്‍ വരെ ഉണ്ടത്രെ. സ്വന്തം താരദൈവങ്ങളുടെ കൈകളില്‍ നിന്നും ആരാധകന്മാര്‍ക്ക് ഇടയ്ക്കിടയ്ക്ക് ഓരോന്ന് കിട്ടുന്നതൊന്നും അവര്‍ക്ക് പ്രശ്നമല്ല. അവര്‍ ആരാധന തുടരും ഒരു നാണവുമില്ലാതെ.


ലക്ഷങ്ങളും കോടികളും പ്രതിഫലം വാങ്ങി അഭിനയിക്കുന്ന താരങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ല. അല്ലെങ്കില്‍ തന്നെ അവര്‍ക്കിടയില്‍ എന്താ പ്രശ്നം. ഇവിടെ സ്വന്തം കയ്യിലെ കാശുമുടക്കി ഇവരുടെയൊക്കെ പടം കാണുന്ന ആരാധകര്‍ തമ്മിലടിക്കുന്നു.തെറിയഭിഷേകം നടത്തുന്നു. ഇതാണ് കാഴ്ച. കാണേണ്ട കാഴ്ച.


കൂട്ടിചേര്‍ക്കല്‍: ഇനി ഇവിടെ മോഹന്‍ലാലിനും മമ്മൂട്ടിക്കും സുരേഷ്ഗോപിക്കും ദിലീപിനും പൃഥിരാജിനും ഓരോ അമ്പലങ്ങള്‍ കൂടിയായാല്‍ എല്ലാമായി. ഇനി അതു കൂടിയേ കാണാനുള്ളു. മനുഷ്യനെ പിടിച്ച് ദൈവമാക്കുന്ന കാലമാണ്. നമുക്കതും കാണാം താമസ്സിക്കാതെ തന്നെ.

47 comments:

 1. ആരാധന നല്ലതാണ് . അത് ഭ്രാന്താകാതിരുന്നാല്‍ വളരെ നല്ലത്......

  ReplyDelete
 2. എന്തൊരു അവസ്ഥ അല്ലേ!!!

  ഈ ആരാധകര്‍ക്കൊക്കെ ഭ്രാന്താണോ???

  ReplyDelete
 3. ഈ പ്രശ്നം പലപ്പോഴും കണ്ടിട്ടുണ്ട്, ഇത്രത്തോളം ഭീകരമായ ഒരവസ്ഥയെ കുറിച്ച് എനിക്കറിയില്ല. മനുഷ്യാരാധന എന്നത് സ്വത്വം പണയപെടുത്തിയവന്റെ ആഘോഷമാണ്‌... ഇതും ഇതിനപ്പുറവും നടക്കും

  ReplyDelete
 4. എന്തും സഹിക്കുന്ന മലയാളി ഇതും സഹിക്കണം അല്ലേ??

  ReplyDelete
 5. aakaashathu ninnum thaarangaL bhoomiyil avatharichathinu kaaraNakkaaraaya nammaL, oru dashavarshathil adhikamaayi bhraanthanmaaraakaan thudangiyirunnu....! ippoaL roagam changalayilothukkEnda kaalam vannirikkunnu......!!

  ReplyDelete
 6. |ഹരീഷ് തൊടുപുഴ| ഭ്രാന്താണോ അതോ തമിഴനെ അനുകരിക്കാന്‍ ശ്രമിക്കുകയാണോ ....എന്തോ ഒരു പിടിയുമില്ല

  | ജുനൈദ് ഇരു‌മ്പുഴി | ആരാധനയില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ അതിനു വേണ്ടി എന്തിനാണീ കോപ്രായങ്ങള്‍? അതാണ് സംശയം.

  |ഗോപീകൃഷ്ണന്‍| സംശയിക്കേണ്ട. ഇക്കണക്കിനു പോയാല്‍ ക്ഷേത്രം പണിയും ഉടനെ തുടങ്ങും...സാക്ഷര കേരളമല്ലേ നമ്മുടേത്....:)

  ReplyDelete
 7. |Syed Shiyas| ഇഷ്ടത്തോടെയുള്ള സഹനമല്ലല്ലോ.സഹിച്ചേ പറ്റൂ എന്നുള്ളതല്ലേ അവസ്ഥ...........

  |poor-me/പാവം-ഞാന്‍| ഇവരുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴനൊക്കെ ഇപ്പോള്‍ ഒരുപാട് ഭേദമാ...............

  |T. K. Unni | ഈ രോഗം ഇത്ര മൂര്‍ച്ഛിച്ചിട്ട് 10 വര്‍ഷമായി എന്ന് തോന്നുന്നില്ല....ഈ രോഗം വെറുമൊരു ചങ്ങലയില്‍ തീരുകയുമില്ല.....

  ReplyDelete
 8. കിട്ടാത്ത മുന്തിരി പുളിക്കും :)

  ReplyDelete
 9. നന്നായി പറഞ്ഞു.....

  ReplyDelete
 10. മലയാളികള്‍ എല്ലാം ആദ്യം പുശ്ചിക്കും , പിന്നെ സ്വീകരിക്കും .. പണ്ട് തമിഴനെ പുശ്ചിചിരുന്നതൊക്കെ ഇപ്പൊ ചെയ്തു കൂട്ടുന്നു . ഇത് തന്നെ അല്ലെ മതത്തിലും , രാക്ഷ്ട്രീയത്തിലും , എഴുത്തിലും , വസ്ത്രധാരണത്തിലും, സംസ്കാരത്തിലും എന്തിനു മലയാള ഉച്ചാരണത്തില്‍ പോലും നടക്കുന്നത്

  ReplyDelete
 11. പണ്ട് ബസിന്റെ മുകളില്‍ നിന്നും താഴെ ഇറക്കി ചുമട്ടുകാരനെയും കാത്ത് ബസ് സ്റ്റാന്റിന്റെ മൂലയ്ക്കിരുന്ന കറുത്ത പട്ട കെട്ടിയ ആ പെട്ടി തന്നെയല്ലെ ഈ പെട്ടി?

  ReplyDelete
 12. | unnimol | പുളിക്കുമൊ....:)

  | ശംഖു പുഷ്പം |നന്ദി, വരവിനും അഭിപ്രായത്തിനും

  |ശാരദ നിലാവ്| മാതൃഭാഷ സംസാരിക്കുന്ന കാര്യത്തില്‍ തമിഴന്‍ നമ്മളെക്കാളൊക്കെ ഒരുപാട് ഭേദമാ...........നന്ദി

  | mini//മിനി |അത് തന്നെ സംഭവം...പക്ഷെ ആള് ഇപ്പോള്‍ വി.ഐ.പി ആയി പോയി........:)

  ReplyDelete
 13. "പടം കണ്ട് കാശു പോയ ആരാധകനല്ലാത്ത ഒരു പ്രേക്ഷകനു (ആരാധകന്‍ ഒരിക്കലും അത് സമ്മതിക്കില്ലല്ലോ)പടം കൊള്ളില്ല എന്ന് ഉറക്കെ പറയാന്‍ കഴിയില്ല. പറഞ്ഞാല്‍ അവന്‍ അനുഭവിക്കും. അത് ഉറപ്പ്."

  തകർപ്പൻ എഴുത്ത്‌..

  അത്‌ തന്നെ, ഇവനൊക്കെ ഇതെന്തിന്‍റെ കേടാണ്?

  ReplyDelete
 14. ഇവനൊക്കെ ഇതെന്തിന്‍റെ കേടാണ്?
  ഉദരനിമിത്തം.......

  ReplyDelete
 15. വീട്ടുകാരെ കൂട്ടി ഒരു പടം കാണാൻ പോയി ഞാനും അനുഭവിച്ചിട്ടുണ്ട്‌... ഫാൻസ്സുകാരുടെ കയ്യടിയും മറ്റു ടീമിന്റെ കൂവലുമായി ഒരു സിനിമ..

  ReplyDelete
 16. | വശംവദന്‍ | നന്ദി..വായനയ്ക്കും അഭിപ്രായത്തിനും..........

  |പാവത്താന്‍ | ഉദരനിമിത്തം ആയിരിക്കും...പക്ഷെ നേതൃനിരയിലുള്ള കുറച്ച് പേര്‍ക്ക് മാത്രമേ ഉദരപൂരണത്തിനുള്ള വഴി തെളിയുന്നുള്ളൂ എന്നതാണ് സത്യം...


  | വരവൂരാന്‍ |കുടുംബവുമായി ഒരു പുതിയ സിനിമ കാണാന്‍ പോകുന്നെങ്കില്‍ പടം ഇറങ്ങി ഒരാഴ്ച എങ്കിലും കഴിഞ്ഞു പോകുന്നതാണ് നല്ലത്.....ഇല്ലെങ്കില്‍ കാശ് പോകുന്നത് മിച്ചം........

  ReplyDelete
 17. ഏതായാലും എന്റെ മനോഭാ‍ാവമുള്ള ഒരാളെങ്കിലും ഈദുനിയാവിലുണ്ടല്ലോ! വളരെസന്തോഷം.എനിക്കുപറയാനുള്ളത് ഞാന്‍ പറഞ്ഞ പോലെ തോന്നി.

  ReplyDelete
 18. ഉദരനിമിത്തം ബഹുകൃത വേഷം...

  മലയാളം മാറുകയാണ്...
  മാറിയല്ലെ പറ്റൂ....?!

  ReplyDelete
 19. Malayaliyude puthiya trend... Manoharam, Ashamsakal...!!!

  ReplyDelete
 20. ഇങ്ങനെയൊരു സംഭവം ആദ്യായിട്ട് കേള്‍ക്കുവാ..! ഈ പെട്ടി എഴുന്നുള്ളിക്കല്‍. എങ്കില്‍ പിന്നെ അമ്പലം അധികം അകലെയല്ല. നമുക്ക് കാത്തിക്കാം
  *******
  കൊള്ളാം കേട്ടോ....ഭാവുകങ്ങള്‍

  ReplyDelete
 21. | NRP| വരവിനും അഭിപ്രായത്തിനും നന്ദി...............

  |വീ കെ| മാറ്റം അനിവാര്യം....പക്ഷെ നല്ലതിനു വേണ്ടിയുള്ള മാറ്റം അല്ലല്ലോ........

  |Sureshkumar Punjhayil| നന്ദി......ഇനിയും വരുമല്ലോ അല്ലെ.........

  | വിബി| നന്ദി......വായനയ്ക്കും അഭിപ്രായത്തിനും

  ReplyDelete
 22. This comment has been removed by the author.

  ReplyDelete
 23. ശരിക്കും, ഭ്രമരത്തിന്റെ ആസ്വാദ്യത എനിക്കു നഷ്ട്ടപ്പെട്ടതു ഇതു കാരണമാണ്‌..

  ReplyDelete
 24. ഞാനിപ്പഴാ കണ്ടതു്. ഞാനോര്‍ക്കുന്നു, കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പു് തിരുനല്‍വേലിയില്‍ ഒരു സിനിമ കണ്ടപ്പോള്‍, താരം സ്ക്രീനില്‍ വരുമ്പോള്‍ അവര്‍ പൂക്കള്‍ വര്‍ഷിക്കുന്നു, ദീപം ഉഴിയുന്നു. എനിക്കു പുച്ഛം തോന്നി. നമ്മള്‍ മലയാളികള്‍ എത്ര ഡീസന്റാണു്, അന്ധമായ താരാരാധനയില്ല എന്നൊക്കെ. ഇപ്പോള്‍ അവരേക്കാളും താഴെ പോയി നമ്മള്‍. ഫാന്‍സെന്ന പേരില്‍ കാട്ടിക്കൂട്ടുന്നതു കാണുമ്പോള്‍ കഷ്ടം തോന്നുന്നു.

  ReplyDelete
 25. ഇത് താരാരാധന ആണെന്നത് മല്ലു സാഹിബ്‌ തെറ്റിധരിച്ചതല്ലേ ? മറ്റെല്ലാ മേഖലയിലും പോലെ പണത്തിന്റെ അതി പ്രസരം അല്ലെ ഫാന്‍സിനെ കൊണ്ടു ഇതും ചെയ്യിക്കുന്നത്

  ReplyDelete
 26. മാറുന്നമലയാളി !
  മാറുന്നതാരാരാധന !!

  ReplyDelete
 27. |Kiran| അനുഭവസ്ഥര്‍ ഉണ്ടല്ലോ ...സന്തോഷം

  |Typist | എഴുത്തുകാരി| ഇപ്പോള്‍ ഇത്തരം കോപ്രായങ്ങള്‍ക്കല്ലേ ഡിമാന്‍റ്.......

  |Oracle| പണത്തിന്‍റെ അതിപ്രസരമൊക്കെ ഫാന്‍സ് അസ്സോസ്സിയേഷന്‍ നേതൃനിര വരെ മാത്രമെ ഉള്ളു മാഷെ ....ബാക്കി ഫാന്‍സ്കാര്‍ എന്ന് പറഞ്ഞ് നടക്കുന്നവരൊക്കെ കഥയറിയാതെ ആട്ടം കാണുകയാണ്

  |murali| മാറട്ടങ്ങനെ മാറട്ടെ........എല്ലാം മാറട്ടെ...........:)

  ReplyDelete
 28. ഈ അടുത്താണ്‌ കവലയായ കവലകളിലെല്ലാം ഫാന്‍സ്‌ അസോസിയേഷന്‍കാരുടെ മല്‍സരിച്ചുള്ള ഫ്ലക്സ്‌ ബോര്‍ഡുകള്‍ കണ്ടു തുടങ്ങിയത്‌.അന്നേ ഞാന്‍ മനസ്സിലോര്‍ത്തു...ഇവന്മാര്‍ക്കൊന്നും വേറെ പണിയൊന്നുമില്ലേ എന്ന്.നല്ല പ്രതികരണം മലയാളീ...

  ReplyDelete
 29. താരങ്ങള്‍ക്ക് നിലനില്‍പ്പിനുവേണ്ടി ഇവരെ ആവശ്യമുണ്ട്, എന്നാല്‍ ഇവര്ക്കതാവശ്യമില്ല. ഈ തിരിച്ചരിവില്ലയ്മയാണ് ഇവന്റെ ഒക്കെ കേട്‌.
  നന്നായി എഴുതി, എന്റെ ബ്ലോഗില്‍ വന്നതിനു നന്ദി

  ReplyDelete
 30. ‘താരങ്ങളുടെ മൌനാനുവാദത്തോടെ‘.

  ഇതെങിനെ മനസ്സിലായി താങ്കള്‍ ഇന്‍വെസ്റ്റിഗേറ്ററാ‍ാ‍ാ‍
  അതൊ താങ്കളും ഒരു പന്കയാണോ, ഇത്ര ഉറപ്പിച്ച് പറയാന്‍.

  ക്ഷമിക്കുക ഞാന്‍ ആ ടയ്പ്പല്ലാട്ട

  ReplyDelete
 31. |ജോഷി| സുഹൃത്തേ ജോഷി, ഇത് മനസ്സിലാക്കാന്‍ വലിയ ഇന്‍വെസ്റ്റിഗേറ്ററോ സി.ഐ.ഡിയൊ ഒന്നും ആകേണ്ട ആവശ്യമൊന്നുമില്ല. കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ഒരു ശ്രമം.അതു മാത്രം മതി. ഫാന്‍സ് അസ്സോസ്സിയേഷന്‍ എന്ന് പറഞ്ഞ് നടക്കുന്ന ഒരുപാട് സുഹൃത്തുക്കളുണ്ട് എനിക്ക്. അതിലൊരാളാണ് എന്നോടിത് പറഞ്ഞതും. ഫാന്‍സ് അസ്സോസിയേഷന്‍ തലപ്പത്തിരിക്കുന്ന പലര്‍ക്കും അങ്ങനെ അന്ധമായ ഒരു താരാരാധനയുമില്ല സുഹൃത്തേ......അവിടെയും താഴോട്ടുള്ള പ്രവര്‍ത്തകരാണ് കഥയറിയാതെ ആട്ടം നടത്തുന്നത്....ഉദരനിമിത്തം ബഹുകൃത വേഷം..........:)

  ReplyDelete
 32. | അരീക്കോടന്‍ |
  | തെച്ചിക്കോടന്‍ |

  വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി........

  ReplyDelete
 33. ... ചിലതൊക്കെ കാണാതെയുമിരിയ്ക്കണം...

  ReplyDelete
 34. നന്നായിട്ടുണ്ട് .... ഫാന്‍സ്‌ അസോസിയേഷന്‍ കാരുടെ അടി വാങ്ങാതെ സുക്ഷിക്കുക :)

  ReplyDelete
 35. മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
  http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

  ReplyDelete
 36. swine flu vine patty koodi chilathu..

  http://nikhimenon.blogspot.com/2009/08/great-swine-flu-hoax.html

  ReplyDelete
 37. പോപ്പുലര്‍ സിനിമ കോടികള്‍ മുതല്‍ മുടക്കുള്ള ഊഹ കച്ചവടമാണ് !
  നടന്‍ താരം ആവുന്നതോടെ വെറും കണ്‍സ്യൂമര്‍ പ്രോഡക്റ്റ് ആയി തരം താഴ്ത്ത- പ്പെടുകയാണ് ! ആ പ്രോഡക്റ്റ് , അതിന്റെ ഷെല്‍ഫ് ലൈഫ് നീട്ടിക്കൊണ്ട് പോവാനുള്ള തന്ത്ര പരവും ആസൂത്രിതവും ആയ ബിസിനസ്സ് ഗിമ്മിക്ക് മാത്രമാണ് ഫാന്‍സ്‌ അസോസിയേഷന്‍ ! അതൊക്കെ മനസ്സിലാവാന്‍ കുറച്ചു ബോധം വേണം !
  അതൊക്കെ പോട്ടെ ,
  അനിയാ, ഞാന്‍ ഓര്‍മിക്യുന്ന മലയാളി, ഒരു പ്രേരക ശക്തിക്യും മുന്നില്‍ സ്വന്തം ചിന്താശക്തി പണയം വെക്ക്യുന്നവന്‍ / അവള്‍ ആയിരുന്നില്ല . നിന്റെ തലമുറയിലും അത്തരം അപൂര്‍വ്വം ഒളിമിന്നലുകള്‍... കരയണോ ചിരിക്യണോ?
  അവബോധം അഹംഭാവം ഇല്ലാതെ പ്രകടിപ്പിക്യുവാന്‍ നിനക്കു സാധിക്യുന്നുണ്ട്.
  വളരെ നല്ലത് !

  ReplyDelete
 38. ഇപ്പൊ രജനീകാന്ത് ഒക്കെ ഒരുപാട് ഡീസന്റ് ആയിപ്പോയി............:)

  ReplyDelete
 39. ‌| കൊട്ടോട്ടിക്കാരന്‍ | നന്ദി.......
  | Rani Ajay | ആലോചിച്ചാൽ ഇതും ഒരുതരം തീവ്രവാദം തന്നെ.........

  ReplyDelete
 40. ‌|yetanother.softwarejunk|
  |Gowri|
  |nikhimenon|
  പരസ്യങ്ങൾക്കും നന്ദി.........:)

  ReplyDelete
 41. | സ്മൃതിപഥം |
  | mazhamekhangal |
  | idiot of indian origin |
  | ഹരിക്കുട്ടൻ |
  അഭിപ്രായങ്ങൾക്ക് വളരെ നന്ദി........

  ReplyDelete

ഒരു ‘മാറുന്ന‘ മലയാളി തന്നെയല്ലേ നിങ്ങളും? അതിനാല്‍ തന്നെ തുറന്നു പറയൂ നിങ്ങളുടെ അഭിപ്രായങ്ങള്‍...അത് യോജിപ്പുകളാണെങ്കിലും വിമര്‍ശനമാണെങ്കിലും.