"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Wednesday, February 3, 2010

മരിച്ചു ജീവിച്ച ഹനീഫ...


02-02-2010 സമയം:1.00 PM

ഉച്ചഭക്ഷണത്തിന് ശേഷം മനോരമ ഓണ്‍ലൈനില്‍ രണ്ട് വാര്‍ത്ത വായിച്ചേക്കാം എന്ന് കരുതി തുറന്നപ്പോള്‍ കണ്ടത്, ബ്രേക്കിങ്ങ് ന്യൂസ് സ്ക്രോള്‍ ബാറില്‍ കണ്ട “ചലച്ചിത്ര താരം കൊച്ചിന്‍ ഹനീഫ അന്തരിച്ചു“ എന്ന വാര്‍ത്തയാണ്. അവിശ്വസനീയതയോടെ ഞാന്‍ ഓണ്‍ലൈന്‍ മാതൃഭൂമിയിലേക്കും ദീപികയിലേക്കും എത്തി. സംഭവം സത്യം തന്നെ രണ്ടിലും ഫ്ലാഷ് ന്യൂസായി സംഭവം ഇട്ടിട്ടുണ്ട്. ദീപിക ഒരുപടി കൂടി മുന്‍പോട്ടു പോയി വെല്‍ക്കം സ്ക്രീന്‍ തന്നെ കൊച്ചിന്‍ ഹനീഫയുടെ ചിത്രം മാത്രം നല്‍കി ചുവപ്പിച്ചിരിക്കുന്നു. മരണത്തെ പോലും കച്ചവട മനസ്സോടെ മാത്രം നോക്കി കാണാന്‍ സാധിക്കുന്ന പത്രക്കാരന്റെ കിട മത്സരത്തിന്റെ വ്യഗ്രത........


1.10 PM: ഞാന്‍ മനോരമയിലേക്ക് തിരികെ വന്നു. അപ്പോഴേക്കും അവിടെ ‘ആഘോഷം‘ തുടങ്ങിക്കഴിഞ്ഞിരുന്നു. ആ ആഘോഷം ദേ ഇവിടെ കാണാം. കൂടാതെ വിശദമായ വാര്‍ത്ത മറ്റു ‘മാദ്ധ്യമ കഴുകന്‍മാര്‍‘ നല്‍കുന്നതിനു മുന്‍പു തന്നെ നല്‍കണം എന്ന ആര്‍ത്തി കൊണ്ടായിരിക്കാം, മനോരമ മരണത്തിന്റെ വിശദാംശങ്ങളും ഹനീഫയുടെ ജീവ ചരിത്രവുമൊക്കെ മിക്സ് ചെയ്ത് ഒന്നൊന്നര കാച്ചങ്ങ് കാച്ചി. തയാറാക്കി വച്ചിരുന്ന വിഭവമായിരുന്നതിനാലാം ‘സംഭവം’ ഗംഭീര‘മായിരുന്നു. ആ അര്‍മാദം ഈ വഴി പോയാല്‍ കാണാം.


1.25 PM: ഓണ്‍ലൈന്‍ ദീപിക എടുത്ത് നോക്കിയ ഞാന്‍ അന്തിച്ച് പോയി. ഇങ്ങനെ ഒരു സംഭവം നടന്ന യാതൊരു ലക്ഷണവുമില്ല. കൊച്ചിന്‍ഹനീഫയുടെ ചിത്രം മാത്രം വച്ച് ചുവപ്പിച്ച് വച്ചിരുന്ന വെല്‍ക്കം സ്ക്രീനും കാണാനില്ല. എന്റെ മാനസിക നിലയ്ക്ക് വല്ലതും സംഭവിച്ചോ എന്ന സംശയം മനസ്സില്‍ മുളപൊന്തി. മാതൃഭൂമിയിലും പഴയ വാര്‍ത്തകള്‍ മാത്രം. കൊച്ചിന്‍ ഹനീഫ എന്ന പേരു പോലും ആ വഴിയിലെങ്ങുമില്ല. മനോരമ ആണെങ്കില്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന അതേ താളം . അത് ദേ ഇവിടെ. ആടു കിടന്നിടത്ത് പൂട പോലുമില്ല എന്ന് കേട്ടിട്ടുണ്ട്. അത് നേരില്‍ കാണുകയായിരുന്നു ഞാന്‍.


ദോഷം പറയരുതല്ലൊ മനോരമ ഓണ്‍ലൈനില്‍ മനോരമ ന്യൂസ് സെക്‍ഷനില്‍ ഒരു വരി ഉണ്ടായിരുന്നു.” കൊച്ചിന്‍ ഹനീഫയുടെ നില ഗുരുതരം”. അത് വഴി പോയപ്പോള്‍ വീണ്ടും കണ്ടത് പഴയ വാര്‍ത്ത തന്നെ ഇവിടെ “കൊച്ചിന്‍ഹനീഫ അന്തരിച്ചു”. ഏത് ശരി ഏത് തെറ്റ് എന്നറിയാതെ കുന്തം വിഴുങ്ങി ഇരുന്ന ഒരുപാട് വായനക്കാരില്‍ ഒരാളായി ഞാനുമിരുന്നു.


തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം.അത് മനുഷ്യ സഹജമാണ്. എന്നാല്‍ സത്യസന്ധമായ വിവരങ്ങള്‍ നല്‍കാന്‍ ചുമതലയുള്ള മാദ്ധ്യമ സമൂഹം ഇത്തരം ഗുരുതരമായ വീഴ്ച വരുത്തുമ്പോള്‍ അതില്‍ നിര്‍വ്യാജമായ ഒരു ക്ഷമ എങ്കിലും വായനക്കാരോട് പ്രകടിപ്പിക്കാന്‍ ബാദ്ധ്യസ്ഥരാണ്. ആ കാര്യത്തില്‍ മാതൃഭൂമിയും ദീപികയും മാന്യത കാട്ടി. വാര്‍ത്ത പിന്‍വലിച്ച ഉടന്‍ തന്നെ അവര്‍ ക്ഷമാപണം നടത്തി. ഇവിടെയും മാദ്ധ്യമ ഭീമന്‍ എന്ന അര്‍ഹിക്കാത്ത അലങ്കാരം കൊണ്ട് നടക്കുന്ന മനോരമയുടെ, ആര്‍ക്കോ വേണ്ടി എന്നപോലെയുള്ള ഖേദപ്രകടനത്തിന് വീണ്ടും മുക്കാല്‍ മണിക്കൂര്‍ കൂടി വേണ്ടി വന്നു.


എന്തായാലും ഈ കഴുകന്‍മാരുടെ തയ്യാറെടുപ്പുകള്‍ വെറുതെ ആയില്ല. കൊച്ചിന്‍ ഹനീഫ 3.40 ന് മരണത്തിന് കീഴടങ്ങി. തന്റെ മരണം വളരെ മുന്‍പ് തന്നെ മലയാള പത്രങ്ങളും ചാനലുകളും ആഘോഷിച്ചു എന്നറിയാതെ...മലയാളിയെ ഒരു പാട് ചിരിപ്പിച്ച ആ മഹാ നടന് ആദരാഞ്ജലികള്‍...


വാല്‍ക്കഷണം: ദേശാഭിമാനി ഈ നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടു.പാവങ്ങള്‍ ഈ സംഭവങ്ങളൊന്നും അറിഞ്ഞിട്ടും കേട്ടിട്ടും പോലുമില്ല . ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനത്തിന്റെ ത്രില്ല് തലയ്ക്ക് പിടിക്കാത്തത് കൊണ്ടാകാം.

24 comments:

 1. മരണത്തെ പോലും കച്ചവട മനസ്സോടെ മാത്രം നോക്കി കാണാന്‍ സാധിക്കുന്ന പത്രക്കാരന്‍റെ കിട മത്സരത്തിന്‍റെ വ്യഗ്രത........

  ReplyDelete
 2. ശ്രീ.ലോഒഹിത് ദാസിന്റെ മരണം പോലെ തന്നെ ശരിക്കും ഷോക്ക് ന്യൂസ് തന്നെയായിരുനു ഇതും. പക്ഷെ യഥാര്‍ത്ത വിവരം അറിയുന്നത് വരെ കാത്തിരിക്കാനൊന്നും ഇവന്‍ മാര്‍ക്ക് പറ്റില്ല. മനോരമ ന്യൂസ് ചാനലില്‍ “ഞങ്ങളാണ് ആദ്യം ഈ ന്യൂസ് പുറത്ത് വിട്ടത്” എന്നും പറഞ്ഞ് ഒരു പെണ്ണുമ്പിള്ള എപ്പോഴും വായിട്ടലക്കുന്നത് കാണാം. കഷ്ടം. ആരാന്റെ അമ്മക്ക് ഭ്രാന്തായാല്‍ എന്താണൊരു രസം.

  ReplyDelete
 3. എന്തായാലും ഈ കഴുകന്‍മാരുടെ തയ്യാറെടുപ്പുകള്‍ വെറുതെ ആയില്ല. കൊച്ചിന്‍ ഹനീഫ 3.40ന് മരണത്തിന് കീഴടങ്ങി. തന്‍റെ മരണം വളരെ മുന്‍പ് തന്നെ മലയാള പത്രങ്ങളും ചാനലുകളും ആഘോഷിച്ചു എന്നറിയാതെ...മലയാളിയെ ഒരു പാട് ചിരിപ്പിച്ച ആ മഹാ നടന് ആദരാഞ്ജലികള്‍...
  സാംസ്ക്കാരിക കേരളത്തിന്റെ സംസ്ക്കാരം ഊട്ടിയുറപ്പിക്കുവാൻ ബാധ്യതയുള്ള ഒരു സമൂഹത്തിന്റെ പ്രത്യക്ഷമായ അധപതനം.

  ReplyDelete
 4. This the new media culture, actually if you see the news channel there is a lot of unwanted news with discussions and debates. We saw that what happend in closing ceremony of shool touth festival in Calicut. The Govt should make restrictions to these unwanted competition.

  Rajjesh hai your presentations and observations are really good

  ReplyDelete
 5. മരണത്തെ പോലും കച്ചവട മനസ്സോടെ മാത്രം നോക്കി കാണാന്‍ സാധിക്കുന്ന പത്രക്കാരന്‍റെ കിട മത്സരത്തിന്‍റെ വ്യഗ്രത........

  ReplyDelete
 6. കലക്കി ഭായി ഈ തുറെന്നെഴുത്ത് ...
  ഏതെങ്കിലും ഉന്നതൻ മരണശയ്യയിലാവുമ്പോഴീക്കും പ്രൂഫ് നിരത്തിവെക്കുകയാണല്ലൊ ഇപ്പോഴുള്ള പുതിയ പത്രധർമ്മം !

  ReplyDelete
 7. ithu njan ezhuthanam ennu vicharicha post. marikkukayalla klollukayaanu puthiya madhyam samskkaram. papparaasikal vettayadikkonna diana mattoru udaharanam

  ReplyDelete
 8. പത്രക്കാരന്‍ മാത്രമോ ചാനലുകാര്‍ സ്റ്റുഡിയോ പ്രതി ആളെ നിരത്തി ഇവരുടെ ആര്‍ത്തട്ടഹാസം കാണുമ്പോള്‍ എന്തു ചെയ്യാന്‍ ... കണ്ണീര്‍ പോലും വിറ്റു കാശാക്കുന്ന ഇവരോടൊക്കെ നമ്മള്‍ എങ്ങനെ പ്രതികരിക്കാന്‍ ...

  ReplyDelete
 9. ബെര്‍ളിയുടെ വാക്കുകള്‍ കടമെടുത്താല്‍ നമിച്ചിടത്തോളം മതി ഇനി കൈവച്ചു തുടങ്ങണം.

  ReplyDelete
 10. മരിക്കാത്തയാളെ കൊന്നിട്ടാണങ്കിലും മീഡിയയ്‌ക്ക്‌ ഒന്നാം സ്‌ഥാനത്തെത്തണം. ഒന്നാമനാകാനുള്ള വ്യഗ്രതയില്‍‌ എന്തും കാട്ടിക്കൂട്ടാന്‍‌ നമുക്കു മടിയില്ലാതായിരിക്കുന്നു. "ഞാന്‍", "എനിക്ക്", "എന്‍‌റേത്‌", എന്നാണല്ലോ പുതിയ തലമുറയുടെ മുദ്രാവാക്യം.

  അഭിനന്ദനങ്ങള്‍‌. നല്ല പോസ്‌റ്റ്‌.

  ReplyDelete
 11. I too had such a bitter experience from manorama channel, during our pre election time.....About shanimol usman's seat. I had quoted manorama ,and had been beaten up by a blogger.Back to subject- Cochin hanifa was an actor par excellence.

  ReplyDelete
 12. കൊച്ചിൻ ഹനീഫക്ക്‌ ആദരാഞ്ജലികൾ. മരണവും സ്ഫോടനവും ഇന്ന്` സ്കൂപ്പുകളാണല്ലോ..

  ReplyDelete
 13. എന്തായാലും ശ്രീ. ഹനീഫ മരിച്ചുകൊടുത്ത് ഇവരെ സഹായിച്ചുവല്ലോ !

  ReplyDelete
 14. |ജോക്കര്‍‌| അത് സത്യമാണ്...ആരാന്‍റമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേലാണ്. പ്രത്യേകിച്ച് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക്...

  |കിരണ്‍സ്|എല്ലാം വെറും വ്യവസായം മാത്രമായി അധപ്പതിച്ചില്ലേ കിരണ്‍സേ...അപ്പോള്‍ ഇതും ഇതിനപ്പുറവും നടക്കും.....

  |ജിജു|വായനക്കാരുടേയും പ്രേക്ഷകരുടെയുമൊക്കെ മുന്‍പില്‍ എത്ര നാണം കെട്ടിട്ടും പഠിക്കുന്നില്ലല്ലോ ഈ വര്‍ഗ്ഗം എന്നതിലാണ് അതിശയം....

  ReplyDelete
 15. |മുക്താര്‍| പത്രക്കാരന് ഇന്ന് മത്സരം, അത് മാത്രമാണ് മുഖ്യം....

  |ബിലാത്തിപട്ടണം| സുകൃതം എന്ന ചിത്രത്തില്‍ വരച്ചിട്ടിട്ടുണ്ട് മരണ റിപ്പോര്ട്ടുകള്‍ നേരത്തേ തയാറക്കി വയ്ക്കുന്നതിലുള്ള അനൌചിത്യത്തിന്‍റെ ഭീകരത....

  |ഉണ്ണിമോള്‍| അതേ....കൊല്ലാതെ കൊല്ലുന്നു ഇവര്‍......

  |a point of thoughts|വ്യൂവേഴ്സ് റേറ്റിംഗില്‍ ഒന്നാമതെത്താനുള്ള മത്സരത്തിനിടയില്‍ പാവങ്ങളുടെ കണ്ണീരിനൊക്കെ എന്തുവില......

  ReplyDelete
 16. ‌‌| ബിജുക്കുട്ടന്‍| കൈവയ്പ്പിലും തീരില്ല ഇവരുടെ ഈ കളികള്‍.......’മാദ്ധ്യമ ‘അവകാശങ്ങള്‍ നമ്മുടെ നാട്ടില്‍ ഇത്തിരി കൂടുതലല്ലേ...........

  |വായാടി‌ | ഔചിത്യ ബോധവും വിവരവുമെല്ലാം നമ്മുടെ മാദ്ധ്യമ പ്രവര്‍ത്തകരുടെ പടിയിറങ്ങിയിട്ട് കാലം കുറെ ആയി..........

  |Sirijan| നന്ദി.....

  |maithreyi| തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് പറയാന്‍ പോലും നമുക്ക് ഒരു ചാനല്‍ ഇല്ല.........

  ReplyDelete
 17. |sreekrishnadas mathoor|

  | ഗീത |

  |വരികളിലൂടെ... |

  എല്ലാവര്‍ക്കും വരവിനും അഭിപ്രായത്തിനും വളരെ നന്ദി.......

  ReplyDelete
 18. നാം മലയാളികള്‍ എത്രയോ മാറിയിരിക്കുന്നു .മാറ്റങ്ങള്‍ കേവലം അപ്പ്രിയ സത്യങ്ങള്‍ മാത്രം...

  ReplyDelete
 19. ippozhum avar arudeyekkeyo marana varthakalumayi kathirikkunnundavam...vishappadangatha kazhukanmarepole...kashtam....

  ReplyDelete
 20. നീയൊരു ഭ്രാന്തന്‍ ചിന്തകന്‍ ഒന്നും അല്ല !
  നന്മയില്‍ മുറുകെ പിടിക്ക്യുന്ന ഒരു പാവം ആണെന്നാ തോന്നുന്നേ !
  പിന്നെ എനിക്യ് പറയാനുള്ളത് ഗീത എന്ന കുട്ടി പറയുകേം ചെയ്തു !
  മാറുന്ന മലയാളിയെ , മാറ്റ് കുറയാത്ത സത്യങ്ങള്‍ ധരിപ്പിക്യാന്‍ നിന്റെ പോസ്റ്റുകള്‍ ഒരു പരിധി വരെ
  സഹായിക്കയും ആണ്‌ ! നന്മ ഹൃദയത്തില്‍ അവശേഷിക്യുന്നവര്‍ തിരിച്ചറിയുകയും ചെയ്യും !
  നന്നായിട്ടുണ്ട് അനിയാ !

  ReplyDelete
 21. | Abdul Azeez |

  | pottichiri paramu |.

  | idiot of indian origin |

  വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി...........

  ReplyDelete
 22. അറിഞ്ഞോ............?

  കൊച്ചിന്‍ ഹനീഫയ്ക്കുണ്ടായ ദുര്യോഗം തമിഴ്താരം കൌണ്ടമണിക്കും...........ഭാഷകള്‍ മാത്രം മാറുന്നു.....മാദ്ധ്യമങ്ങളുടെ ദുഷിച്ച രീതികള്‍ക്ക് മാറ്റങ്ങളില്ല........

  ReplyDelete

ഒരു ‘മാറുന്ന‘ മലയാളി തന്നെയല്ലേ നിങ്ങളും? അതിനാല്‍ തന്നെ തുറന്നു പറയൂ നിങ്ങളുടെ അഭിപ്രായങ്ങള്‍...അത് യോജിപ്പുകളാണെങ്കിലും വിമര്‍ശനമാണെങ്കിലും.