ഒരു വര്‍ഷത്തിലെ 364 ദിവസത്തെ കുറിച്ച് ഓര്‍ത്തില്ലെങ്കിലും ഇന്നത്തെ യുവത്വം ഒരു ദിവസത്തെ മറക്കില്ല. അത് ഫെബ്രുവരി 14 ആണ്. ലാളിച്ച് വളര്‍ത്തിയ സ്വന്തം അഛനമ്മമാരെ കുറിച്ച് ചിന്തിച്ചില്ലെങ്കിലും അവരുടെ സുഖവിവരം അന്വേഷിച്ചില്ലെങ്കിലും, പാശ്ചാത്യ സംസ്കാരത്തിന്റെ വാല് വച്ച ‘വാലന്റൈൻസ് ഡേ’ യുവരക്തത്തിന്റെ ഞരമ്പില്‍ പിടിച്ച ആഘോഷമായി മാറി കഴിഞ്ഞു.
ഈ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ യുവത്വ മനസ്സുകളില്‍ വേരോടിയ ഒന്നാണ് “വാലന്റൈൻസ് ഡേ“ . ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത സായിപ്പ് രൂപപ്പെടുത്തിയെടുത്ത “ഡേ സംസ്കാരം” അതു പോലെ അനുകരിച്ച് ‘പരിഷ്കാരി’കളാകുമ്പോള്‍ ഈ വിവരക്കേട് മുതലെടുത്ത് കുത്തകമുതലാളിമാര്‍ വലിയ ഒരു കമ്പോളം സൃഷ്ടിച്ചെടുക്കുകയാണെന്ന് നാം മറക്കുന്നു. ഗ്രീറ്റിംഗ് കാര്‍ഡ്, സ്വര്‍ണ്ണം, സെല്‍ ഫോണ്‍ തുടങ്ങി നാനാ മേഖലകളില്‍ അത് അതിന്റെ ആധിപത്യം ഉറപ്പിച്ച് കഴിഞ്ഞു.
പ്രണയം വിശുദ്ധമാണ് പവിത്രമാണ് മാങ്ങാത്തൊലിയാണ് എന്നൊക്കെയാണ് സാഹിത്യകാരന്മാരൊക്കെ പാടിയും പറഞ്ഞും വച്ചിരിക്കുന്നത്. ഇന്നത്തെ തലമുറയും അതേറ്റു പാടുന്നു. യഥാര്‍ത്ഥത്തിൽ ഈ കൊട്ടിഘോഷിക്കപ്പെടുന്ന ‘ദിവ്യത്വം’ ഇന്നത്തെ പ്രണയങ്ങള്‍ക്ക് അവകാശപ്പടാന്‍ കഴിയുമോ? പ്രണയത്തിന്റെ മാനസികമായ വശങ്ങള്‍ക്കൊക്കെ ഒരുപാട് ഭാവഭേദം വന്നു കഴിഞ്ഞിരിക്കുന്നു. പ്രണയ നൈരാശ്യത്തില്‍ , ദീക്ഷ വളര്‍ത്തി കുളിയും നനയുമില്ലാതെ നടക്കുന്ന കാമുകനെയോ കാമുകനെ പിരിഞ്ഞ വേദനയില്‍ ഒരു മുഴം കയറിലോ ഒരല്‍പം ഫ്യൂരിഡാനിലോ അഭയം കണ്ടെത്താന്‍ ശ്രമിക്കുന്ന കാമുകിയേയോ ഒന്നും മഷിയിട്ട് നോക്കിയാല്‍ പോലും ഇന്നത്തെ കാലത്ത് കാണാന്‍ കഴിയില്ല.
ഇന്നത്തെ തലമുറയ്ക്ക് പ്രണയവും ‘അടിച്ചുപൊളി‘യുടെ ഭാഗം മാത്രം. വസ്ത്രങ്ങള്‍ പുതിയത് മാറുന്നത് പോലെ മാറാന്‍ കഴിയുന്ന ഒന്ന് മാത്രമായി പ്രണയ ബന്ധങ്ങളും അധ:പ്പതിച്ചു. സ്വപ്നങ്ങളും ഭാവി ജീവിതവും ഇഴ തീര്‍ത്തിരുന്ന പഴയ പ്രേമലേഖനങ്ങളുടെ സ്ഥാനം അശ്ലീല എസ്.എം.എസുകള്‍ക്കും ഇ- മെയിലുകള്‍ക്കും വഴി മാറിയപ്പോള്‍ പ്രണയമെന്ന പദം പോലും അശ്ലീലമായി മാറുന്നത് നമ്മള്‍ അറിഞ്ഞില്ല.
കൌമാര മനസ്സുകളെ വഴി തെറ്റിക്കുന്ന ഒരു ചതിക്കുഴി മാത്രമാണിന്ന് പ്രണയം. ഏത് പ്രണയത്തിന് പുറകിലും ഇപ്പോള്‍ ലൈംഗികമായ അഭിനിവേശം മാത്രമേ ഉള്ളു. മാംസനിബദ്ധമല്ല രാഗം എന്ന കവി മൊഴിയൊക്കെ ചിതലരിച്ചു കഴിഞ്ഞു. ഇന്ന് ഒരു അനുരാഗം ഉണ്ടെങ്കില്‍ അത് മാംസ നിബദ്ധം മാത്രമാണ്. മനസ്സിനും വാക്കുകള്‍ക്കുമപ്പുറം തൊട്ടുതലോടലുകള്‍ക്കും അതിനനുബന്ധമായ വികാര വേലിയേറ്റങ്ങളിലും മാത്രമാണ് പ്രണയം എന്നതാണ് ഇന്നത്തെ യുവത്വത്തിനെ മതം. പക്ഷേ ലൈംഗികമായ അഭിനിവേശം മാത്രം മുന്നില്‍ കാണുന്ന ഇത്തരം ബന്ധങ്ങളെ എങ്ങനെ പ്രണയം എന്ന് നിര്‍വ്വചിക്കുന്നു എന്നതാണ് മനസ്സിലാക്കാന്‍ സാധിക്കാത്തത്. വെറും മോഹം മാത്രമല്ലേ ഇത്?
മൊബൈല്‍ ഫോണ്‍ വ്യാപകമായത് കൂടി വികസിച്ചത് ‘ഇന്‍സ്റ്റന്‍റ്‘ പ്രണയങ്ങളും പീഢനങ്ങളും കൂടിയായിരുന്നു. സ്ക്കൂളില്‍ പഠിക്കുന്ന കുട്ടിയുടെ കയ്യില്‍ വരെ മൊബൈല്‍ ഫോണുകള്‍ ഒന്നിലധികമാണ് . വഴിതെറ്റി വരുന്ന ഫോണ്‍ കോളില്‍ നിന്നും അപരിചിതന്‍ അയക്കുന്ന മെസ്സേജില്‍ നിന്നും മെയിലില്‍ നിന്നും സ്ക്രാപ്പില്‍ നിന്നുമൊക്കെ തുടങ്ങുകയായി പ്രണയം. ആളിനെ അറിയണമെന്നില്ല ഉദ്ദേശങ്ങള്‍ അറിയണമെന്നില്ല. പ്രണയം ദിവ്യമാണല്ലോ.അപ്പോള്‍ എന്തുമാകാം. എന്തായാലും മൊബൈല്‍ ഫോണ്‍ കമ്പനിക്കാര്‍ പച്ചപിടിച്ചു. നയാ പൈസയുടെ കണ്‍സഷന്‍ ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ ബസുകള്‍ക്ക് നേരെ കല്ലെടുക്കുന്ന കൌമാരക്കാര്‍ മാസം തോറും വിളിച്ച് തള്ളുന്ന മൊബൈല്‍ ഫോണ്‍ ബില്ല് കണ്ടാല്‍ കണ്ണു തള്ളിപ്പോകും.
വണ്‍ വേ, ടൂ വേ, ത്രികോണ പ്രണയങ്ങളുടെയൊക്കെ കാലം കഴിഞ്ഞു. ഇപ്പോള്‍ മിനിമം ഏഴ് ‘ലൈന്‍സ്’ എങ്കിലുമില്ലെങ്കില്‍ മിടുക്കനും മിടുക്കിയും ആകില്ല. പഴയ ഹംസത്തിന്റെ ചുമതല ഇപ്പോള്‍ മൊബൈല്‍ ഫോണുകള്‍ക്കാണ്. ആ ചുമതല മനസ്സിലാക്കി തന്നെ രാത്രി സംസാരം കുറഞ്ഞ നിരക്കില്‍ അനുവദിച്ചും സൌജന്യ എസ്.എം.എസ് സൌകര്യം നല്‍കിയും മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്ക് കമ്പനിക്കാര്‍ കാമുകീ കാമുകന്‍മാരെ 'പുളകിതരാക്കി' പിഴിഞ്ഞെടുക്കുന്നു.
മിക്ക പീഡന കേസുകള്‍ക്ക് പുറകിലും പ്രണയം എന്ന ഒരു പദം ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. ഇത്തരം പീഡന കേസുകളിലൊക്കെ ‘ഇരകള്‍‘ എന്ന സഹതാപ വേഷം നമ്മള്‍ അതില്‍ ഉള്‍പ്പെടുന്ന പെണ്‍കുട്ടിക്ക് പതിച്ച് നല്‍കാറുമുണ്ട്. എന്നാല്‍ ആ സഹതാപത്തിന് അവര്‍ അര്‍ഹരാണോ എന്ന കാര്യം നമ്മള്‍ ചിന്തിക്കാറില്ല. സ്വന്തം കുടുംബത്തെപോലും ഓര്‍ക്കാതെ അപരിചിതരുടെ കൂടെ പ്രണയമെന്ന പേരില്‍ ഇറങ്ങി തിരിക്കുന്ന ഇത്തരം പെണ്‍കുട്ടികളെ എങ്ങനെ ന്യായീകരിക്കുവാന്‍ സാധിക്കും. എല്ലാ വിജ്ഞാനവും വിരല്‍തുമ്പില്‍ ലഭിക്കുന്ന ഈ കാലത്ത് ‘അറിവില്ലായ്മ’ എന്ന കാരണം പറഞ്ഞ് ഇത്തരം സംഭവങ്ങളില്‍ മാപ്പുസാക്ഷിയാകാന്‍ കഴിയില്ല ഒരു പെണ്‍കുട്ടിക്കും. കാരണം ഇന്നത്തെ കാലത്ത് ഇത്തരം ‘അറിവില്ലായ്മകള്‍ ‘ മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് ശാരിയും അനഘയുമൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
കൌമാരക്കാര്‍ പ്രണയത്തിന്റെ പേരില്‍ വഴിതെറ്റിക്കപ്പെടുമ്പോള്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മാതാപിതാക്കള്‍ക്ക് തീര്‍ച്ചയായും മാറി നില്‍ക്കുവാന്‍ കഴിയില്ല. ഇന്‍റര്‍നെറ്റും മൊബൈല്‍ ഫോണുമെല്ലാം ആവശ്യകത നോക്കാതെ കുട്ടികളുടെ സ്വകാര്യതയിലേക്ക് അനുവദിച്ച് കൊടുക്കുന്ന മാതാപിതാക്കള്‍ , കുട്ടികള്‍ ഏത് രീതിയിലാണ് ഈ ‘സൌകര്യങ്ങള്‍‘ ഉപയോഗപ്പെടുത്തുന്നത് എന്ന കാര്യം ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. മക്കളെ ശ്രദ്ധിക്കാന്‍ പോലും സമയമില്ലാതെ മക്കളുടെ നല്ല ‘ഭാവിക്ക്’ വേണ്ടി ഓടി നടക്കുമ്പോള്‍ കുട്ടികള്‍ തെറ്റായ വഴിയില്‍ കൂടി പോകുന്നത് പോലും അവരറിയുന്നുണ്ടാകില്ല.
അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ട് എന്ന് പറയുന്നത് പോലെ പ്രണയത്തിന്റെ പേരില്‍ കാട്ടികൂട്ടുന്ന എന്ത് കോപ്രായങ്ങള്‍ക്കും ചൂട്ടുപിടിക്കാന്‍ കുറച്ച് ‘പുരോഗമന’ വാദികള്‍ ഉണ്ടെന്നുള്ളതാണ് ഏറ്റവും ദു:ഖകരമായ വസ്തുത. സദാചാരം എന്ന വാക്കുപോലും ഇപ്പോള്‍ പുച്ഛിക്കപ്പെടുന്നു. ഇതായിരുന്നില്ല നമ്മുടെ കാഴ്ചപ്പാടുകള്‍.‘പരിഷ്കാരം’ തലയ്ക്ക് പിടിച്ചപ്പോള്‍ കാഴ്ചപ്പാടുകള്‍ക്കും മാറ്റം വന്നതാകാം. മാറ്റം നല്ലതാണ്... അത് നന്മയിലേക്കാണെങ്കില്‍...
മാതാപിതാക്കളോട്: പ്രണയക്കുരുക്കില്‍ വീണുപോയ നിങ്ങളുടെ കുട്ടികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ എളുപ്പ വഴി. ഒരു ജനതയുടെ ആത്മാവിഷ്കാരം സാക്ഷാത്കരിക്കാന്‍ ഇറങ്ങിതിരിച്ചവരുടെ വിനോദ ചാനലില്‍ ഒരു പരിപാടിയുണ്ട്. “വാലന്റൈൻ “ എന്നാണതിന്റെ പേര്. പ്രണയ പരവശനായ (അതോ അവശനോ) അവതാരകനും പൊട്ടന്‍ കളിക്കുന്ന അവതാരകയും കൂടി കാട്ടികൂട്ടുന്ന കോപ്രായം ഒരു എപ്പിസോഡ് കാണിക്കുക. പ്രണയമെന്ന വാക്കിനെ തന്നെ നിങ്ങളുടെ കുട്ടികള്‍ വെറുത്തോളും. ഉറപ്പ് .സുരാജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “പെറ്റ തള്ള സഹിക്കില്ല”.....
പ്രണയം അമൂല്യമാണ്...........
ReplyDeleteപ്രണയം അവാച്യമാണ്...........
പിന്നേ............മാങ്ങാത്തൊലിയാണ്...........
നയാ പൈസയുടെ കണ്‍സഷന്‍ ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ ബസുകള്‍ക്ക് നേരെ കല്ലെടുക്കുന്ന കൌമാരക്കാര്‍ മാസം തോറും വിളിച്ച് തള്ളുന്ന മൊബൈല്‍ ഫോണ്‍ ബില്ല് കണ്ടാല്‍ കണ്ണു തള്ളിപ്പോകും.
ReplyDeleteഇപ്പഴത്തെ കുട്ടികള്‍ക്ക് എല്ലാം ആഘോഷമാണ്, അടിച്ചുപൊളിയാണ്. മൊബൈല്‍ കമ്പനിക്കാര്‍, ചാനലുകാര്‍, ജ്വല്ലറിക്കാര്‍, ഗ്രീറ്റിങ്ങ് കടക്കാര്‍, അങ്ങിനെ എല്ലാരുമെല്ലാരും ചേര്‍ന്നെല്ലാമൊരു ആഘോഷമാക്കി എടുക്കുകയല്ലേ?
ReplyDeleteമൊബൈല്‍ ഫോണില്‍ കൂടി മാത്രം പ്രണയിച്ച് കൂടെ ഇറങ്ങിത്തിരിക്കുന്ന പെണ്‍കുട്ടികളെ എന്താ പറയേണ്ടതു്? അവര്‍ എന്തു ചെയ്യുന്നു എന്നറിയാത്ത അഛനമ്മമാരേയോ?
കാമുകന്‍ ആരും കാണാതെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ കൊണ്ടു കൊടുത്തതു് രണ്ടുമൂന്നു മാസം കൊണ്ടുനടന്നിട്ട് അമ്മ പോലും അറിഞ്ഞില്ല. ഒരു ദിവസം മകള്‍ അയാളുടെ കൂടെ ഇറങ്ങിപ്പോയപ്പോള്‍ ബോധം കെട്ടുവീണു അമ്മ. ഞാന്‍ നേരിട്ടു കണ്ടതാണ്. സത്യം പറയാല്ലോ, എനിക്കൊരു സഹതാപവും തോന്നിയില്ല.
ithanu maarunna malayali yuvathwam..
ReplyDeletechilathokke kaanukem kelkkukayum cheyumbol..petta thalla sahikkilla sathyamanathu..
aashamsakal
This comment has been removed by the author.
ReplyDeleteജനിച്ചു വിഴുന്ന കുഞ്ഞിന്‍റെ മാനസ്സിലെ ആഗ്രഹം പോലും ഗണിച്ചെടുക്കാന്‍ പാകത്തിലാണ് കമ്പോളത്തെ കുത്തകള്‍ നയിച്ചു കൊണ്ടിരിക്കുന്നത്. ഐടി യുഗത്തില്‍ മനുഷ്യന്റെ നന്മ പണത്തിന് വഴി മാറി കൊടുക്കുമ്പോള്‍ പലര്‍ക്കും പലരെയും ശ്രദ്ധിക്കാന്‍ കഴിയാതിരിക്കുന്നതിന് പല കാരണങ്ങളും നിരത്താനുണ്ടായിരിക്കും.
ReplyDeleteനമ്മള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ഒരേ മനസ്സോടെ എല്ലാരും ഒത്തുചെര്‍ന്നില്ലേ..!
അത്തരം ഒരു കുട്ടായ്മ ഉണ്ടാവാതെ പരിഹാരം വാക്കുകളില്‍ മാത്രം ഒതുക്കേണ്ടി വരും എന്നാണ് എന്‍റെ ഒരു വിചാരം.
ഒരു ബോധവല്‍ക്കരണം കൊണ്ട് മാത്രം തിരുത്താന്‍ കഴിയാത്തത്ര ആഴത്തിലാണ് യുവമനസ്സുകളില്‍ ഈ വിഷം പടര്‍ന്നിരിക്കുന്നത്.
ഇതിനെ പ്രണയത്തിലേക്ക് മാത്രമായി ചുരുക്കരുതെന്നാണ് എന്‍റെ അഭിപ്രായം.
enikku valentines day ishttamaayirunnu tto... kettiyon oru puthiya dresso oru kammalo tharum enna pretheeksha undayirunnathu kondu... onnum nadannilla... pullikkaran "day" ye mind cheythilla...
ReplyDeleteപ്രണയം അമൂല്യമാണ്...........
ReplyDeleteപ്രണയം അവാച്യമാണ്..........
well said..
ReplyDeleteപ്രണയം എല്ലാക്കാലത്തും ഉണ്ടായിരിയ്ക്കും എന്നതിനാല്‍ അതെപ്പറ്റി പറഞ്ഞ് പരിഭവിയ്ക്കുന്നതില്‍ പ്രസക്തിയില്ല.
ReplyDeleteIt is not good to generalise things by our on experiences.....there is something beyond our thoughts and feelings which melts others........
ReplyDeleteu r ri8 sandra
Deleteതീര്‍ച്ചയായും നല്ല പ്രണയം ഇന്നുമുണ്ടാവും.
ReplyDeleteവളരെ നന്നായി,ശരിയായ പ്രണയം ഇന്നില്ല,ഇന്നെല്ലാം ഇന്‍സ്റ്റന്റ്!.പഴയതിന്നു നല്ല ക്ഷമയും വേണം,ധൈര്യവും വേണം. ആര്‍ക്കും അങ്ങിനെ വലിഞ്ഞു കേറി പ്രണയിക്കാനൊന്നും പറ്റില്ല. ഞാനൊക്കെ ആ ധൈര്യമില്ലാത്തവരുടെ കൂട്ടത്തില്‍ പെടും.പിന്നെ താങ്കളുടെ ബ്ലോഗിന്റെ കെട്ടും മട്ടും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍!
ReplyDeleteഇന്ന് ഒരു അനുരാഗം ഉണ്ടെങ്കില്‍ അത് മാംസ നിബദ്ധം മാത്രമാണ്. മനസ്സിനും വാക്കുകള്‍ക്കുമപ്പുറം തൊട്ടുതലോടലുകള്‍ക്കും അതിനനുബന്ധമായ വികാര വേലിയേറ്റങ്ങളിലും മാത്രമാണ് പ്രണയം എന്നതാണ് ഇന്നത്തെ യുവത്വത്തിനെ മതം.
ReplyDeleteഇതു സത്യമാണ് ഇന്നത്തെ പ്രണയം വെറും മാംസ നിബദ്ധം മാത്രം..
നന്നായി എഴുതിയിരിക്കുന്നു. കൊള്ളേണ്ടിടത്ത് തന്നെ കൊള്ളും.
താങ്കളുടെ അഭിപ്രായത്തോട് ഞാന്‍ നൂറുശതമാനം യോജിക്കുന്നു. എനിക്കെന്തൊക്കെ ഈ വിഷയത്തെക്കുറിച്ച് പറയാനുണ്ടായിരുന്നുവോ അത് അതിനേക്കാള്‍ ഭംഗിയായി താങ്കള്‍ പറഞ്ഞിരിക്കുന്നു. സന്തോഷം. ഒപ്പം അഭിനന്ദനവും.
ReplyDeleteവീട്ടില്‍ മാതപിതാക്കളും, സ്കൂളില്‍ അദ്ധ്യാപകരും ഒന്നു മനസ്സു വെച്ചാല്‍ ഒരു പരിധി വരെ നമുക്ക് കുട്ടികളെ ഉല്‍ബുദ്ധരാക്കാം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഇതിലും മീതെ ഇതിലൊന്നും എനിക്കും പറയാനില്ല.. വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു..
ReplyDeleteവാലന്റയിന്‍സ് ഡേയെപ്പറ്റി താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷക്കാലത്തിനിടക്ക് മലയാളി യുവത്വത്തിനു ആഘോഷിക്കാനായി വീണു കിട്ടിയ ഒരു കച്ചവട ചരക്കു തന്നെയാണത്. അക്ഷയത്രിതിയ പോലെ മധ്യമങ്ങളും വ്യാപാരസ്ഥാപനങ്ങളും അതെട്ടെടുത്തു ഒരു ഉത്സവമാക്കിയിരിക്കുന്നു. ആഘോഷത്തെക്കാലുപരി ആഘോഷിച്ചില്ലെങ്കില്‍ എന്തോ കുഴപ്പമുണ്ട് എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറ്റിമരിക്കപ്പെട്ടിരിക്കുന്നു. എന്തും ഏതും ആഘോഷിക്കാതെ ഉറങ്ങാന്‍ പറ്റാത്ത മലയാളിക്ക് ആഘോഷിക്കാന്‍ ഒരു ദിവസം കൂടി അത്രേയുള്ളൂ ഇതും.
ReplyDeleteപക്ഷെ, പ്രണയ നൈരാശ്യനായ ഒരാള്‍ താടി വയ്ക്കാതെ നടക്കുന്നത് കൊണ്ടോ, കാമുകന്‍ ഉപേക്ഷിച്ച കാമുകി തൂങ്ങി ചാവാത്തത് കൊണ്ടോ പ്രണയം എന്ന ഒരു കണ്സപ്റ്റ് തന്നെ കാലഹരണം ചെയ്യപ്പെട്ട ഒരു വസ്തുതയാണ് എന്ന് പറയാമോ? പഴയകാലത്തെ ആള്‍ക്കാര്‍ പ്രണയമെന്നാല്‍ ഒരാള്‍ക്ക് ഒരാളോട് മാത്രം ഒരിക്കല്‍ തോന്നുന്ന ഒരു വസ്തുതയാണെന്ന് പറഞ്ഞു വച്ചു, കുറെ ഉദാഹരണങ്ങളും. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ജീവിതം അതെത്ര മോശമായിരുന്നാലും ജീവിച്ചു തീര്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
ഇന്നത്തെ കുട്ടികള്‍ക്ക്, ഒരു പാട് ചോയിസുകള്‍ ഉണ്ട്. ഒരു ഷര്‍ട്ട് വാങ്ങാന്‍ പോലും നിരവധി കടകളില്‍ കയറി ഇറങ്ങി നിരവധി ബ്രാന്‍ഡുകള്‍ മാറി മാറി നോക്കുന്ന ഇന്നത്തെ തലമുറ, അവരുടെ ജീവിതകാലം മുഴുവന്‍ കൂടെ കഴിയാനുള്ള പങ്കാളിക്കായി അല്പം തിരച്ചില്‍ നടത്തിയാല്‍ എന്താണ് കുഴപ്പം?
ഒരാള്‍ക്ക് ഒരാളോട് മാത്രം തോന്നാവുന്ന ഒന്നാണ് പ്രണയം എന്നെനിക്കു തോന്നുന്നില്ല.ഒരാളോട് തന്നെ പ്രണയതിലായിരിക്കുന്ന അതെ സമയത്ത് തന്നെ വേറെ ഒരാളോട് പ്രണയം തോന്നിക്കൂടാ എന്ന് നിയമവും ഇല്ലല്ലോ? ഒരാളുടെ വ്യക്തിതത്തിന്റെ ഏതെങ്കിലും ഒരു ഭാഗമായിരിക്കും അയാളിലേക്ക് നമ്മെ നയിക്കുന്നത്-അത് സൌന്ദര്യമാകാം, സംഭാഷണരീതിയാകാം, വസ്ത്രധാരണമാകാം, അങ്ങനെ എന്തും. അതുപോലുള്ള എന്തെങ്കിലും പ്രത്യേകതയുള്ള കാര്യങ്ങള്‍ വെരോരാളില്‍ കണ്ടാല്‍ പ്രണയം തോന്നാം. അത് വെറും infatuation ആയിരിക്കും എന്ന് പറഞ്ഞാല്‍ ഞാനും എഗ്രീ ചെയ്യും. പക്ഷെ ഇന്നത്തെ തലമുറ, the spoiled brats, അവര്‍ കൂടുതല്‍ daring ആണ്, അവര്‍ ചെന്ന് ആ പെണ്‍കുട്ടികളോട് ഇഷ്ടമാണെന്ന് പറയും and by hook or crook somehow make the girl also say "yes". കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ ആ ഇഷ്ടം മായും. പിന്നെ അടുതതിലെക്കായി ശ്രദ്ധ. പക്ഷെ ഇങ്ങനെ ഒക്കെ ആണെങ്കിലും, യഥാര്‍ഥമായ പ്രണയം അന്ന്യം നിന്ന് പോയി എന്ന് തീര്തങ്ങനെ പറയരുത്. നീലക്കുറിഞ്ഞി പൂക്കുന്നത് പോലെ ആണെങ്കിലും ചില പ്രണയങ്ങള്‍ ഉണ്ട്, സത്യസന്ധമായ, പഴയ കാലത്തിന്റെ അടയാളങ്ങള്‍ പേറുന്ന ചില പ്രണയങ്ങള്‍. കണ്മുന്നില്‍ കണ്ടരിയുകയാണ് ഞാന്‍. ആ പ്രണയം അങ്ങനെ പോകുന്നിടത്തോളം, ഞാനീ വധാമുരകളെ എതിര്‍ക്കും, എതിര്തുകൊണ്ടേ ഇരിക്കും...എന്താണെന്ന് ചോദിച്ചാല്‍ ...................ചുമ്മാ.
penkuttikale valarthenda reethiyil valarthiyaal ithonnum undaakilla...
ReplyDeleteടി വിയിലേയും റേഡിയോയിലേയും പരിപാടികള്‍ ശ്രദ്ധിച്ചാലറിയാം നമ്മുടെ പുതു തലമുറയുടെ പ്രണയത്തെകുറിച്ചു.. ഫോണ്‍ ഇന്‍ പരിപാടിയിലേക്കു വിളിക്കുന്ന 8 ക്ലാസ്സുമുതല്‍ 12 ക്ലാസ്സുവരെ പഠിക്കുന്ന കുട്ടികള്‍ക്കു ഡെഡിക്കേറ്റു ചെയ്യേണ്ടതു കാമുകനും കാമുകിക്കും വേണ്ടി ആണു..
ReplyDeletehttp://apointofthoughts.blogspot.com/2009/08/blog-post_11.html
പ്രണയത്തെ കുറിച്ച് വളരെ സത്യസന്തമായി പറഞ്ഞിരിക്കുന്നു .... ഇന്നുള്ള പ്രണയം ഒരു നിമിഷത്തെ സുഖത്തിനു വേണ്ടിയുള്ളതാണ് .. ഒട്ടും ആത്മാര്‍ത്ഥത ഇല്ല ... വഞ്ചനയുടെയും ചതിയുടെയും ലോകം ... മാറുന്ന മലയാളി .... എന്റെ ആശംസകള്‍
ReplyDeleteഎതൊരു ജീവിയുടേയും ജനിതക ലക്ഷ്യം അതിന്റെ വംശം നിലനിര്‍ത്തുക എന്നതാണ്. അതിനു കുട്ടികള്‍ ഉണ്ടാവണം. മനുഷ്യനും, മിക്ക ജീവികള്‍ക്കും സന്താനോല്പാദനം സെക്സിലൂടെയേ സാധിക്കൂ. അതുകൊണ്ട് സെക്സിലേക്ക് അവരെ ആകര്‍ഷിക്കണം. അതു വഴി ജനിക്കുന്ന കുട്ടികളെ സ്വന്തം കാര്യം നോക്കാന്‍ ആവുന്ന വരെ സംരക്ഷിക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കാന്‍ അവരെ പ്രേരിപ്പിക്കണം. ഇവയാണു പ്രകൃതിയുടെ ലക്ഷ്യങ്ങള്‍. ഇതിനു വേണ്ടി പ്രകൃതി മനുഷ്യജീനുകളില്‍ കുറിച്ചിട്ടതാണു പ്രണയത്തിന്റെ കോഡ്.
ReplyDeleteസെക്സുമായി ബന്ധമില്ലാത്ത പരിശുദ്ധ പ്രണയം എന്നത് പഴയ കവികളും സാഹിത്യകാരന്മാരും ഉണ്ടാക്കിയ പച്ചക്കള്ളം മാത്രമാണ്. ആത്യന്തിക ലക്ഷ്യം സെക്സ് തന്നെ. ഇന്നത്തെ മാറി വരുന്ന സമൂഹത്തില്‍ ആ ലക്ഷ്യത്തിലേക്കുള്ള പാത ആണിനും പെണ്ണിനും പണ്ടത്തെക്കാള്‍ കുറച്ചു കൂടി എളുപ്പമായി എന്നു മാത്രം.
|Sirjan| നന്ദി...വരവിനും വായനയ്ക്കും.....
ReplyDelete| Typist | എഴുത്തുകാരി | അതേ ഒരിക്കലും ഇത്തരക്കാര്‍ സഹതാപം അര്‍ഹിക്കുന്നില്ല.....
| INTIMATE STRANGER | യുവത്വമനസ്സുകള്‍ക്ക് നിര്‍ഭയമായി എന്ത് തോന്ന്യാസവും കാണിക്കാം എന്ന ഒരു അവസ്ഥ വന്നിരിക്കുന്നു ഇപ്പോള്‍....ഈ ഊര്‍ജ്വസ്വലത നല്ലകാര്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നെങ്കില്‍......
| പട്ടേപ്പാടം റാംജി | അതേ മാഷേ...ഇത് പ്രണയത്തിന്‍റെ മാത്രം അവസ്ഥയാണെന്ന് എനിക്കഭിപ്രായമില്ല.ലോകത്തിനുണ്ടാകുന്ന മൂല്യച്യുതി ഇതിലും പ്രതിഭലിക്കുന്നു എന്ന് മാത്രം.
| Mridula | മൃദുലയ്ക്കില്ലെങ്കിലും മൃദുലയുടെ ഭര്‍ത്താവിന് വിവരമുണ്ട്...........:)
ReplyDelete| അമീന്‍ വി സി | ആയിരിക്കാം.ഒരു ന്യൂനപക്ഷത്തിന്...
| pournami | നന്ദി...........
| ശ്രീ | അങ്ങനെ തന്നെ വിശ്വസിച്ചോളൂ ശ്രീ....വിശ്വാസം...അതല്ലേ എല്ലാം.........:)
| sandra | സാന്ദ്ര ആദ്യം പറഞ്ഞത് കൂടുതല്‍ ബാധകമാകുക സാന്ദ്രയ്ക്ക് തന്നെയാണ്. സാന്ദ്ര ഈ ലോകത്തൊന്നുമല്ല ജീവിക്കുന്നതെന്ന് തോന്നുന്നു. സാന്ദ്രയുടെ ഇപ്പോഴത്തെ ലോകം ‘സ്വപ്ന ലോകമാണെങ്കില്‍‘ എനിക്കൊന്നും പറയാനില്ല.....വിചാരങ്ങളെ വികാരങ്ങള്‍ക്ക് ഭരിക്കാന്‍ വിട്ടുകൊടുക്കാതിരിക്കുക.......
| കുമാരന്‍ | kumaran | അങ്ങനെ ഒരുറപ്പ് എനിക്കുമുണ്ട്.......ഞാന്‍ പറഞ്ഞത് 90%-ത്തെ കുറിച്ചാണ്........
| മുഹമ്മദുകുട്ടി | നന്ദി മാഷേ....വായനയ്ക്കും അഭിപ്രായത്തിനും.....
ReplyDelete| ഹംസ | മാംസനിബദ്ധമാണ് ഇന്നത്തെ രാഗം... നന്ദി .......
| Vayady |ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരൊറ്റ പരിഹാരം മാത്രമേ ഉള്ളൂ. അത് മാതാപിതാക്കളുടെ സമയോചിതമായ ഇടപെടലുകള്‍ മാത്രമാണ്. അദ്ധ്യാപകരിലുള്ള വിശ്വാസം അവര്‍ തന്നെ നഷ്ടപ്പെടുത്തി.ശമ്പളം വാങ്ങിക്കാന്‍ വേണ്ടി മാത്രം ഗുരുവേഷം കെട്ടിയാടുന്നവരാണ് ഇന്നത്തെ ഗുരുക്കന്മാരില്‍ ഭൂരിഭാഗവും......
| പ്രവീണ്‍ വട്ടപ്പറമ്പത്ത് | നന്ദി....വരവിനും വായനയ്ക്കും....
| A Point Of Thoughts | സത്യം തന്നെ.ചാനലുകളും റേഡിയോയും ഈ കാര്യത്തില്‍ തങ്ങളെകൊണ്ട് പറ്റാവുന്നത് ‘വെടിപ്പാ’യി ചെയ്യുന്നുണ്ട്. ലവ് കാല്‍ക്കുലേറ്റര്‍, പ്രണയാനുഭവങ്ങള്‍, സ്വകാര്യതകള്‍...ഇവന്മാരെല്ലാം കൂടി പിള്ളാരെ ഒരു വഴിക്കാക്കും.....
ReplyDelete| മൂരാച്ചി | അമേരിക്കയില്‍ നിന്ന് എന്ന് എത്തി.....:)
< മനുഷ്യനും, മിക്ക ജീവികള്‍ക്കും സന്താനോല്പാദനം സെക്സിലൂടെയേ സാധിക്കൂ. അതുകൊണ്ട് സെക്സിലേക്ക് അവരെ ആകര്‍ഷിക്കണം. അതു വഴി ജനിക്കുന്ന കുട്ടികളെ സ്വന്തം കാര്യം നോക്കാന്‍ ആവുന്ന വരെ സംരക്ഷിക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കാന്‍ അവരെ പ്രേരിപ്പിക്കണം. ഇവയാണു പ്രകൃതിയുടെ ലക്ഷ്യങ്ങള്‍>
അപ്പോള്‍ ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍.. അങ്ങനെയാണെങ്കില്‍ വിവാഹത്തിന്‍റെയും കാര്യമില്ലല്ലോ...നമ്മുടേ കുട്ടികളെ അഴിച്ചങ്ങ് വിട്ടേക്കാം...തോന്നിയപോലെ അവര്‍ ജീവിക്കട്ടെ.....
| മഴവില്ല് |വരവിനും അഭിപ്രായത്തിനും നന്ദി........
| renjith radhakrishnan |
ReplyDelete< ജീവിതകാലം മുഴുവന്‍ കൂടെ കഴിയാനുള്ള പങ്കാളിക്കായി അല്പം തിരച്ചില്‍ നടത്തിയാല്‍ എന്താണ് കുഴപ്പം>
അങ്ങനെ പങ്കാളിയെ കണ്ടെത്താന്‍ വേണ്ടി യുള്ള പ്രണയമല്ല സുഹൃത്തേ ഇന്ന് ഭൂരിഭാഗത്തിനും...ഇന്ന് പ്രണയം എന്നത് ഒരു “ടൈം പാസ്സ്’ വിനോദമാണ്. പ്രണയമെന്ന വാക്കിനെ തന്നെ വ്യഭിചരിക്കുകയാണ് ഇക്കൂട്ടര്‍...
<.ഒരാളോട് തന്നെ പ്രണയതിലായിരിക്കുന്ന അതെ സമയത്ത് തന്നെ വേറെ ഒരാളോട് പ്രണയം തോന്നിക്കൂടാ എന്ന് നിയമവും ഇല്ലല്ലോ>
ഇല്ല...അങ്ങനെ ഒരു നിയമവുമില്ല......എങ്കില്‍ ഈ ചോദ്യത്തിന് ഒരു ഉത്തരം തരിക..താങ്കളുടെ പ്രണയിനി താങ്കളേ സ്നേഹിക്കുന്നതിനോടൊപ്പം തന്നെ മറ്റൊരാളെയും ഗാഢമായി പ്രണയിക്കുന്നു....താങ്കളുടെ മനസ്സിന് ഉള്‍ക്കൊള്ളുവാന്‍ കഴിയുമോ അത്?
<.നീലക്കുറിഞ്ഞി പൂക്കുന്നത് പോലെ ആണെങ്കിലും ചില പ്രണയങ്ങള്‍ ഉണ്ട്>
തീര്‍ച്ചയായും .ആ കാര്യത്തില്‍ ഞാന്‍ രഞ്ജിത്തിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.അങ്ങനെ ഇല്ല എന്ന് ഉറപ്പിച്ച് പറയാന്‍ ഒരിക്കലും കഴിയില്ല...പ്രത്യേകിച്ച് എനിക്ക്...:)
|Ab| അതെ ...അതാണ് കാര്യം.....ആണ്‍കുട്ടികളുടെ കാര്യത്തിലും ഇത് ബാധകമാണെന്ന് മാത്രം.
പിള്ളാരു മുഴുവന്‍ പ്രേമികളാകേണ്ടത് വിപണിയുടെ ആവശ്യമാണ്. പ്രായക്കുറവാണെന്നു കാണിക്കാന്‍ വൃദ്ധരും ഇപ്പോ റൊമാന്റിക് വേഷം കെട്ടുന്നല്ലോ.
ReplyDeleteപ്രണയം അതു ദിവ്യമാണ്...
ReplyDeleteപ്രണയം കിട്ടാത്തവർക്ക് അതുപുളിക്കും..ചിലപ്പോൾ ചിലമാങ്ങത്തൊലി പോലെ....
പിന്നെയൊരുകാര്യം ശരിയാണുകേട്ടൊ, ഇപ്പൊയീപ്രണയത്തിന്റെ പേരിൽ കാട്ടികൂട്ടുന്നതൊക്കെ ഭൂരിഭാഗവും തട്ടിപ്പുകൾ തന്നെ!
ഇന്ന് പ്രണയം ശരിക്കും ഒരു പ്രഹസനമാണ് .............ഒരു പക്ഷെ അറിഞ്ഞുകൊണ്ട് എടുതുച്ചടുന്നു അല്ലെങ്ങില്‍ അറിയാതെ ............പക്ഷെ എന്തറിയാതെ എന്നാവും അടുത്ത ചോദ്യം കാരണം എല്ലാം അറിയാന്‍ അവര്ക് കഴിയുന്നു ....................അത് തന്നെയാണ് കാരണം എല്ലാം അറിഞ്ഞു കൊണ്ടുമാത്രം ................ഒരു തമാശക്ക് വേണ്ടി ........................ആരോടോ ഉള്ള വാശിക്കുവേണ്ടി അവര്‍പ്രണയിക്കുന്നു
ReplyDeleteഈ മൊബൈല്‍ ഫോണ്‍ കുട്ടികളുടെ ജീവിതം തകര്‍ക്കും ...
ReplyDeleteഎന്തെങ്ങിലും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ....
ചാരിത്ര്യപ്പട്ടയുണ്ടോ സഖാവേ ഒരു കന്യകയെ എടുക്കാന്‍ ! ചുമ്മാ ഒന്ന് പ്രേമിക്കാനാ
ReplyDeleteഈ മൊബൈല്‍ഫോണ്‍ +പ്രണയം =വലിയ മാരകരോഗ ത്തിന്‍റെ തുടക്കവും പിന്നെ ഒടുക്കം സാരി തുമ്പിലെ ,അല്‍പ്പം വിഷത്തിലും ...
ReplyDeleteഎത്താൻ വൈകിപ്പോയി എങ്കിലും നല്ല പ്രസക്തമായ ലേഖനം തന്നെ. പിന്നെ മുഴുവൻ വിൽപനചരക്കാണോ എന്ന് ചോദിച്ചാൽ...ഉള്ളിൽ എല്ലാവർക്കും ഒരു പ്രണയമൊക്കെ എത്ര ഇല്ല എന്നു പറഞ്ഞാലും ഉണ്ടാവില്ലേ
ReplyDeleteപ്രണയം എന്നുമുണ്ടാകും:ഉണ്ടാകണം.
ReplyDeleteപ്രണയത്തിലാണ് പ്രപഞ്ചത്തിനറെ നിലനില്‍പ്പ്.
പ്രണയമില്ലെങ്കില്‍ നാമെങ്ങനെ..........
പ്രണയം കച്ചവടം ആണ്
ReplyDelete| വെഞ്ഞാറന്‍|വ്യക്തി ബന്ധങ്ങളെപോലും വിപണിവല്‍ക്കരണം കീഴ്പ്പെടുത്തുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് കാത്തുസൂക്ഷിച്ചിരുന്ന മൂല്യങ്ങളാണ്...
ReplyDelete|ബിലാത്തിപട്ടണം / Bilatthipattanam| പ്രണയത്തിന്റ്റെ ചതിക്കുഴിക്കുഴികളില്‍ അകപ്പെട്ട് പോയവര്‍ക്ക് അത് കയ്ക്കുകയും ചെയ്യും......കാഞ്ഞിരക്കുരുപോലെ...അതും പറയാതെ വിട്ടുകൂടാ...
| തൂലിക |അവരുടെ വാശികളിലൂടെ അവര്‍ പലരെയും തോല്‍പ്പിക്കുകയും ചെയ്യുന്നു...........
| pottichiri paramu| മൊബൈലിന്‍റെ കാര്യത്തില്‍ ഇനി എന്ത് ചെയ്യാന്‍? എല്ലാം കൈവിട്ടു പോയില്ലേ സുഹൃത്തേ....
|അരുണ്‍ / Arun| എല്ലാം ചുമ്മാ..........പ്രണയവും.........:)
ReplyDelete| വിജയലക്ഷ്മി |വിവരവും കൂടിയാലും ദോഷമാണ് എന്ന് പണ്ടുള്ളവര്‍ പറഞ്ഞിരുന്നത് ഇന്നത്തെ തലമുറയെ കുറിച്ചാകാം......
|ഏറക്കാടന്‍ | ചതിക്കുഴികളില്ലാത്ത പ്രണയത്തിന് മരണമുണ്ടാവരുതേ എന്നത് തന്നെയാണ് എല്ലാവരുടെയും ആഗ്രഹവും.......
| akhi |പ്രണയമില്ലെങ്കില്‍ നാമെങ്ങനെ........വഴിപിഴയ്ക്കും.......അങ്ങനെ ആണോ...........
|ഒഴാക്കന്‍| അത് അങ്ങനെയല്ലേ വരൂ........
pranayam amulymaanu....... pranayam avachyamanu........ aashamsakal.........
ReplyDeleteഅവസാനം നമ്മുടെ സംസ്കാരവും പാശ്ചാത്യ ലോകത്തെത് പോലെ ആയിത്തീരും.. ലോകം അനുനിമിഷം ചെറുതയിക്കോണ്ടിരിക്കുവല്ലേ... നിയമങ്ങള്‍ കൊണ്ടുവരിക...സൂക്ഷിക്കുക... അത്ര മാത്രമേ ഉള്ളൂ പറയാന്‍.. ..
ReplyDeletewell said..
ReplyDeleteപ്രണയം സത്യമാകുമ്പോള്‍ പ്രണയം യാധാര്ത്യമാകും. ഭൂരിപക്ഷവും മാങ്ങതോലി തന്നെയാ . കാഴ്ചപ്പാട് മൂല്യവത്താണ്. എനിക്കും പ്രണയത്തെ കുറിച്ച് മാറുന്ന മലയാളിയുടെ ചിന്ത തന്നെയാണ് .
ReplyDeletemathapithakkale marannu innale kanda oralude purake poyi palarudeyum valayil chadunna penpillarodu sahathapikkan pattilla. Pakshe, mattonnu koodi orkkanam engane valayil chadunna pillarude age. Jeevitham enthennu manasilakkan thudangunna age aanathu... appol kaivittu pokunnavare namukkum kuttappeduthan kazhiyilla....
ReplyDeleteഇത്‌നാട്യങ്ങളുടേയും..കാപട്യങ്ങളുടേയും.. കാലം!!!..
ReplyDeleteപിന്നേ......
ഇത് പ്രണയത്തിന്‍റെ മാത്രം അവസ്ഥയാണെന്ന് എനിക്കഭിപ്രായമില്ല.ലോകത്തിനുണ്ടാകുന്ന മൂല്യച്യുതി എന്ന് മാത്രം...
പ്രണയിച്ചിട്ടില്ല, പ്രണയിക്കപ്പെട്ടില്ല, പ്രണയിക്കുകയില്ല
ReplyDeleteഎല്ലാവരും പ്രണയത്തെ തള്ളി പറയുന്നു ഞാന്‍ മാത്രം അതിനെ സപ്പോര്‍ട്ട് ചെയ്‌താല്‍ എന്നെ എല്ലാരും കുരിശില്‍ തറക്കും അല്ലെ. എന്നാലും പറയാതിരിക്കാന്‍ പറ്റില്ലല്ലോ അത്ര വിശുന്ധമോന്നും അല്ലെങ്കിലും എന്റെ കാഴ്ചപ്പാടില്‍ ഞാനൊരു നല്ല പ്രണയീതാവ് ആണ് കേട്ടോ.എന്നെപ്പോലെ ഉള്ള വളരെ കുറച്ചു പേരെ എനിക്ക് അറിയുകയും ചെയ്യാം.
ReplyDelete..
ReplyDeleteയുവത്വം ആഘോഷമാക്കണം, അതിര്‍വരമ്പിനുള്ളില്‍ വെച്ചായിരിക്കണമത്.
അപകടം വന്നിട്ട്, അയ്യോ എന്റെ മ്യോന്‍, എന്റെ മ്യോന്‍ എന്നു നിലവിളിക്കുന്ന മാതാപിതാക്കള്‍ക്കിട്ട് പെടയ്ക്കണം ആദ്യം.
പ്രണയം മാങ്ങാത്തൊലി ആണൊ മലയാളി??
മലയാളിയെ ആരേലും ഊഞ്ഞാലാട്ടിയാ?? ഹിഹിഹി
..
പ്രണയം വിശുദ്ധമാണ് പവിത്രമാണ് മാങ്ങാത്തൊലിയാണ് എന്നൊക്കെയാണ് സാഹിത്യകാരന്മാരൊക്കെ പാടിയും പറഞ്ഞും വച്ചിരിക്കുന്നത്.
ReplyDeleteഅവര്‍ക്കൊക്കെ എന്തും പറയാമല്ലോ...:)..
ഒരു പാട്ട് കേട്ടു...
പാലാണ് പ്രേമം തേനാണ് പ്രേമം.......
പിന്നെ @#$%#$%#$ ആണ് പ്രേമം
വേണ്ട..ഞാന്‍ ഒന്നും പറയുന്നില്ല ...
അന്നും ഇന്നുമൊക്കെ നല്ല പ്രണയങ്ങളും ഉണ്ടായിരുന്നിരിക്കാം. എല്ലാ കാലത്തിലും അതിന്റേതായ കുറ്റങ്ങളും കുറവുകളും കാണും. ഏതായാലും നല്ല ഒരു പോസ്റ്റ്!!
ReplyDeleteനല്ല പോസ്റ്റ്...
ReplyDeleteപ്രണയം വിശുദ്ധം തന്നെയാണ് ...
അപകടത്തില്‍ പെട്ട് കോമ സ്റ്റേജിലായ കാമുകിയെ ശുശ്രൂഷിയ്ക്കുന്ന കാമുകന്റെ കഥ നാം ഫെയ്സ് ബുക്കിലൂടെ അറിഞ്ഞതല്ലേ..
പക്ഷേ പ്രണയ്ത്തിന്റെ ചതിക്കുഴികള്‍ ..
അത് നിഗൂഢമാണ് ..
.
താങ്കള്‍ പറഞ്ഞപോലെ പെണ്‍കുട്ടികളുടെ എടുത്ത് ചാട്ടമാണ് പലപ്പോഴും അവരെ ഇരകളാക്കുന്നത് ..
പ്രണയത്തിനുമുന്‍പ് പ്രണയിയ്ക്കപ്പെടാന്‍ പോകുന്ന ആളിനെ അന്ധമായി വിശ്വസിയ്ക്കാതെ പല അന്വേഷണങ്ങള്‍ നടത്തി പ്രണയത്തിലേക്കു വരുന്ന മാര്‍ഗ്ഗം സ്വീകരിയ്ക്കാവുന്നതാണ്.
പക്ഷേ ആരും അതിനു മുതിരാതെ എതിരഭിപ്രായം പറയുന്ന സ്വന്തം സുഹൃത്തുക്കളെയും വീട്ടുകാരെയും
ശത്രുക്കളായി കാണാന്‍ ശ്രമിയ്ക്കുകയേ ഉള്ളൂ എന്നതാണ് കഷ്ടം...
frailty thy name is woman.......?
ReplyDeletefrailty thy name is woman..............
ReplyDeleteഇന്ന്നീ ബ്ലോഗ് കണ്ടത് ...
ReplyDeleteഇതേ കലഖട്ടത്തിന്റെ അവശ്യം...
അഭിനന്ദനങ്ങള്‍...
HAI I AM PRADEEP NJAN PUTHIYA BLOGGERANU
ReplyDeleteNAME NISHKRIYAN
PLS VISIT PLS COMMENT
ഭ്രമമാണ് പ്രണയം വെറും ഭ്രമം വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടിക സൌഥം
ReplyDeleteഎവിടേയോ തട്ടി തകര്‍ന്നു പോകുന്നു നാം നഷ്ടങ്ങലറിയാതെ നഷ്ടപെടുന്നു നാം.....
മുരുകന്‍ കാട്ടാക്കട........
| jayarajmurukkumpuzha | ഇന്നത്തെക്കാലത്ത് അത് വലിയ ഒരു തെറ്റിദ്ധാരണയുമാണ്...:)
ReplyDelete| വെള്ളത്തിലാശാന്‍ | അതു തന്നെ എന്റെയും അഭിപ്രായം... സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.....
| മിനിമോള്‍ | നന്ദി....
| sm sadique | പ്രണയം സത്യമാകുമ്പോള്‍ പ്രണയം യാധാര്ത്യമാകും. 100% സത്യം....നന്ദി....
ReplyDelete| Chippen | അത് ശരി തന്നെ ...പക്ഷേ ആ കുഞ്ഞുങ്ങളെ വഴി തെറ്റിക്കുന്നതിൽ ഇന്നത്തെ ലോകത്തിനും സമൂഹത്തിനും മാതാപിതാക്കൾക്കും ഒരു വലിയ പങ്കുണ്ട്...ചാനൽ സംസ്കാരമാണ് മറ്റൊരു പ്രധാന വില്ലൻ......
| ജോയ് പാലക്കല്‍ | നാടോടുമ്പോൾ നടുവേ ഓടുന്നതാണല്ലോ ഇന്നിന്റെ ശരി.......
| സലാഹ് | കള്ളമാണെങ്കിലും കേൾക്കാൻ ഒരു രസം.....:)
ReplyDelete| Ebin | യഥാർത്ഥ പ്രണയം( മാംസ നിബദ്ധം മാത്രമല്ലാത്ത) സൂക്ഷിക്കുന്ന മനസ്സുകൾ ഇന്നും ഒരുപാടുണ്ട് എന്ന സത്യത്തെ ഞാൻ ഒരിക്കലും നിഷേധിക്കുന്നില്ല.......പക്ഷേ കള്ളനാണയങ്ങൾക്കിടയിൽ അത് വേർതിരിച്ചെടുക്കാൻ കഴിയുന്നില്ല എന്നു മാത്രം.........
| രവി | അതിർവരമ്പുകൾ എന്തിനും ഏതിനും നല്ലതു തന്നെ........ഊഞ്ഞാലാട്ടപ്പെടുന്നതിന് സാക്ഷിയായിട്ടുണ്ട്...........:)
| ഹരിക്കുട്ടന്‍ | .......:)
ReplyDelete| Nithin | വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി........
| അജേഷ് ചന്ദ്രന്‍ ബി സി | സത്യസന്ധമായ വിലയിരുത്തലിന് വളരെ നന്ദി.........
| ഹാക്കര്‍ | computric-ന്റെ സ്ഥിരം സന്ദർശകനാണ് ഞാനും....വിലമതിക്കാനാകാത്ത ശ്രമമാണ് താങ്കളുടെ ബ്ലോഗ്...നന്ദി.........
| sadiq pathirippatta | no comments........:)
ReplyDelete| ബാബു ഫ്രാന്‍സിസ് | നല്ല വാക്കുകൾക്ക് നന്ദി........
| Pradeep paima | തീർച്ചയായും..:)
| hariosm | നന്ദി സുഹൃത്തേ......
വളരെ വളരെ വളരെ ശരി.പക്ഷെ, പായുന്ന കാലത്തിനെ പിടിച്ചുനിർത്താനാവുമോ?
ReplyDelete