"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Wednesday, April 1, 2009

ആരാണ് ഇവിടെ മതേതരവാദി?


ഈ ചോദ്യം കേരളത്തില്‍ ചോദിക്കാന്‍ ഭയക്കണം. കാരണം ഇടത് -വലത് മതേതരന്മാര്‍ ചിലപ്പോള്‍ തല തന്നെ വെട്ടിക്കളയും. തല എന്നത് ഒരു അവിഭാജ്യ ഘടകമായി മാറുന്ന മലയാളി കരുതുന്നില്ല എന്നത് കൊണ്ട് തന്നെ ചോദ്യം ആവര്‍ത്തിക്കട്ടെ.. ആരാണ് ഇവിടെ മതേതരവാദി?


ഭാരതീയ ജനതാപാര്‍ട്ടി എന്ന പ്രസ്ഥാനം തികച്ചും ഹൈന്ദവ വര്‍ഗ്ഗീയ പ്രസ്ഥാനം തന്നെ. വോട്ട് കച്ചവടം നടത്താന്‍ യാതൊരു മടിയുമില്ലാത്ത ഈ ആദര്‍ശ വാദികള്‍ ഹൈന്ദവരുടെ മുഴുവന്‍ പ്രതിനിധി ചമഞ്ഞാണ് കേരളത്തില്‍ രാഷ്ട്രീയം കളിക്കുന്നത്. പക്ഷെ കേരളത്തിലെ വര്‍ഗ്ഗീയ പ്രസ്ഥാനം ഇപ്പോള്‍ ഭാരതീയ ജനതാപാര്‍ട്ടി മാത്രമാണ് എന്നു പറയുന്നിടത്താണ് ഏറ്റവും വലിയ തമാശ നമുക്ക് കാണാന്‍ കഴിയുന്നത്. മുസ്ലീം ലീഗ്, പീഡീപി, എന്‍.ഡി.എഫ് തുടങ്ങുന്ന പല പ്രസ്ഥാനങ്ങളുണ്ട് ഈ നാട്ടില്‍. അവരൊക്കെ വര്‍ഗ്ഗീയത പറയുന്നുണ്ട്, പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ അതിനൊന്നും ഒരു അപാകതയുമില്ല കാരണം അവര്‍ ചേര്‍ന്ന് നില്‍ക്കുന്നത് ഇവിടുത്തെ മതേതര കുപ്പായക്കാരോടൊപ്പമാണ്. അപ്പോള്‍ അവര്‍ക്ക് ഇവിടെ എന്തുമാകാം.


ഇലക്ഷന്‍ അടുത്തു കഴിഞ്ഞാല്‍ പിന്നെ ‘അവിശുദ്ധം‘ എന്ന ഒരു പദത്തിന് പ്രസക്തിയില്ല. എല്ലാം വിശുദ്ധമോ പരിശുദ്ധമോ ആണ്. പ്രത്യേകിച്ച് ഇടതന്മാര്‍ക്ക്. ആരുടെയും ഭൂതകാലം അവര്‍ക്ക് ഒരു പ്രശ്നമല്ല. എത്ര വലിയ കൊള്ളക്കാരനായാലും രാജ്യദ്രോഹിയായാലും വര്‍ഗ്ഗീയ വാദിയായാലും, പത്ത് വോട്ട് തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് നേടിക്കൊടുക്കാന്‍ കഴിവുള്ളവനാണെങ്കില്‍ അവന്റെ തോളത്ത് കയ്യിടാന്‍ ഇടതന് ഒരു മടിയുമില്ല. ഒരേ ഒരു ഡിമാന്‍റ് മാത്രമേ ഉള്ളു. കുറച്ച് പേരെ വിളിച്ച് കൂട്ടി പണ്ട് ചെയ്തു കൂട്ടിയ കൊള്ളരുതായ്മകളില്‍ എനിക്ക് മനസ്താപമുണ്ട് എന്നൊരു കാച്ച് കാച്ചണം. ആളു നന്നാവണമെന്ന് ഒരു നിര്‍ബന്ധവുമില്ല ‘മനസ്താപം’ മാത്രം മതി.


നാലു വോട്ട് കൂടുതല്‍ കിട്ടാന്‍ വേണ്ടി സ്വന്തം തലയും കൊണ്ട് പോകുന്നത് പുലിക്കൂട്ടിലേക്കാണെന്ന് കാരണവന്മാരും അത്മാര്‍ത്ഥ സ്നേഹിതരുമൊക്കെ ഉപദേശിച്ചു നോക്കി. ഉപദേശത്തിന് ഉടന്‍ ഫലവുമുണ്ടായി. ഇതുവരെ മാങ്ങാപറിക്കാനും ഗോലികളിക്കാനും ഒരുമിച്ചുണ്ടായിരുന്ന സ്നേഹിതന്മാരുടെ ഉള്ള കസേരയും കൂടി പിടിച്ച് വാങ്ങി അവരെ വള്ളിച്ചൂരലിനടിച്ച് പുറത്തിറക്കി. അവരിപ്പോള്‍ ‘ബലികുടീരങ്ങളേ......” എന്നുറക്കെ പാടി തെരുവിലലയുന്നു. പാവങ്ങള്‍........


‘കോണ്‍ഗ്രസ്സില്‍ നടക്കുമായിരിക്കും പക്ഷെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നടക്കില്ല‘, ഒരു വ്യക്തിയുടെ ആധിപത്യവും അയാളുടെ കളിപ്പാവയായി ഒരു പ്രസ്ഥാനം മാറുന്നതിനെ കുറിച്ചുമൊക്കെ സാധാരണ ജനങ്ങളുടെ ധാരണ ഇതായിരുന്നു ഈ അടുത്ത കാലം വരെ. എന്നാല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരുപാട് മാറിപോയിരിക്കുന്നു. ചില വ്യക്തികളുടെ സ്വകാര്യസ്വത്തായി അധ:പ്പതിച്ചിരിക്കുന്നു ഈ പ്രസ്ഥാനം. ഇതുവരെ പറഞ്ഞതെല്ലാം വിഴുങ്ങി, പ്രത്യയ ശാസ്ത്രങ്ങളെയും ധാര്‍മ്മികതയെയും ഒക്കെ കാറ്റില്‍ പറത്തി പത്ത് വോട്ടിനു വേണ്ടി വര്‍ഗ്ഗീയവാദികളുടെ (മനസ്സുമാറി നന്നായ പ്രത്യേക ഇനം) തോളില്‍ കയ്യിട്ടപ്പോള്‍ , ഈ പ്രസ്ഥാനത്തിനുവേണ്ടി സര്‍വ്വവും സമര്‍പ്പിച്ച ഒരുപാട് കറകളഞ്ഞ കമ്മ്യൂണിസ്റ്റുകളുടെ മുഖത്തെ ചിരി വാടിയത് ചിലപ്പോള്‍ ‘അടക്കി വാഴുന്ന‘ സഖാവ് ശ്രദ്ധിച്ചു കാണില്ല. പക്ഷെ, ഈ കൂട്ട് കെട്ട് എന്തിനു വേണ്ടി എന്നതിനു നേതാവ് നല്‍കിയ ഉത്തരമാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശ. വര്‍ഗ്ഗീയതയെ തുടച്ച് നീക്കാന്‍...... ഇന്ത്യയില്‍ മതേതരത്വം സ്ഥാപിക്കാനാണത്രെ ഈ കൂട്ട് കെട്ട് . പൊട്ടിച്ചിരിക്കുകയല്ലാതെ എന്താ ചെയ്യുക. മതേതരത്വം, വര്‍ഗ്ഗീയത എന്നിവയുടെ അര്‍ത്ഥവ്യാപ്തി മാറിപോയോ എന്നൊരു സംശയം.


കിട്ടാത്ത മുന്തിരി പുളിച്ച കുറുക്കന്റെ അവസ്ഥയിലാണ് കോണ്‍ഗ്രസ്സുകാര്‍. അവര്‍ ‘മനസ്സുമാറിയ‘ വര്‍ഗ്ഗീയവാദിയെ കൂട്ടു പിടിച്ച കമ്മ്യൂണിസ്റ്റുകാരെ തെറിവിളിച്ച് നടക്കുകയാണ്. അവര്‍ക്ക് പറയാമല്ലോ. കാരണം എന്നും മതേതരത്വത്തിന്റെ കാവലാളുകളായിരുന്നല്ലോ കോണ്‍ഗ്രസ്സുകാര്‍ !! ‍. ഇതൊക്കെ കാണുമ്പോള്‍ ചിലപ്പോള്‍ കാറിതുപ്പിപ്പോകും മലയാളികള്‍. കാരണം കോണ്‍ഗ്രസ്സുകാരന്‍, തീവ്രവാദിയെന്നും വര്‍ഗ്ഗീയവാദിയെന്നും ഇപ്പോള്‍ ആക്ഷേപിക്കുന്ന ഇതേ വ്യക്തിയെ കെട്ടിപ്പിടിച്ച് വോട്ട് തെണ്ടിയ കോണ്‍ഗ്രസ്സുകാരെ മലയാളികള്‍ മറക്കില്ല. അന്നില്ലാത്ത തിരിച്ചറിവ് ഇന്നെവിടുന്ന് കിട്ടി. അതോ ആശാന് അടുപ്പിലും ആകാം എന്നാണോ?


പണം, അധികാരം എന്നിവയ്ക്കുവേണ്ടി ഏതറ്റം വരെ താഴാനും മടിയില്ലാത്ത നേതാക്കന്മാരാല്‍ സമൃദ്ധമാണ് കോണ്‍ഗ്രസ്സ്. അണികളേക്കാള്‍ നേതാക്കന്മാരുള്ള ഏക പ്രസ്ഥാനവും ചിലപ്പോള്‍ കോണ്‍ഗ്രസ് ആയിരിക്കും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ജനങ്ങള്‍ വെറുക്കുന്ന അവസരങ്ങളിലെല്ലാം ഇവിടെ കോണ്‍ഗ്രസ് വിജയിച്ചിട്ടുണ്ട്. അത് ചെകുത്താനെക്കാള്‍ നല്ലത് കുട്ടിച്ചാത്തനാണെന്ന് ജനങ്ങള്‍ കരുതുന്നത് കൊണ്ടാണെന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് മാത്രം മനസ്സിലാകില്ല.


മതേതര വാദത്തിന്റെ ആട്ടിന്‍ തോലിട്ട ഇടതനും വലതനും, സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് പോലും മതേതര ചിന്താഗതിയില്‍ തന്നെ. ലറ്റീന്‍ കത്തോലിക്കര്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് അതേ സമുദായത്തിലെ വ്യക്തിയെയും മുസ്ലീം വോട്ടുകള്‍ കൂടുതല്‍ വീഴുന്നിടത്ത് മുസ്ലീമിനെ തന്നെയും സ്ഥാനാര്‍ത്ഥിയാക്കുന്നിടത്ത് തന്നെ ബോദ്ധ്യമാകുന്നു ഇവരുടെ മതേതര ചിന്ത. പത്ത് വോട്ടിനോയി അരമനകളിലും സമുദായ നേതാക്കന്മാരുടെ അന്തപ്പുരങ്ങളിലും കയറിയിറങ്ങും, വേണ്ടി വന്നാല്‍ കാലു നക്കും പക്ഷെ ഒരു ലജ്ജയുമില്ലാതെ അവര്‍ പിന്നെയും ആവര്‍ത്തിക്കും തങ്ങള്‍ മാത്രമാണ് വര്‍ഗ്ഗീയത തൊട്ടു തീണ്ടാത്ത പ്രസ്ഥാനങ്ങളെന്ന്.....


പേരില്‍ തന്നെ വര്‍ഗ്ഗീയത ഉള്ള പാര്‍ട്ടിയെ ഘടക കക്ഷിയായി കൊണ്ട് നടക്കുന്ന കോണ്‍ഗ്രസ്സിനും, ‘മനസ്സുമാറിയ‘ വര്‍ഗ്ഗീയവാദിയെ ചുമക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും മതേതര പാര്‍ട്ടികള്‍ എന്ന് കൊട്ടി ഘോഷിക്കാന്‍ എന്തവകാശമാണുള്ളത്? ഒന്നുകില്‍ വര്‍ഗ്ഗീയപാര്‍ട്ടികളുടെ സഹവാസം അവസാനിപ്പിച്ച് വാക്കിലെ മതേതരത്വം പ്രവൃത്തിയിലും കൊണ്ടു വരിക. അല്ലെങ്കില്‍ മതേതരത്വത്തെ കുറിച്ച് കൂടുതല്‍ വാചാലരാകാതിരിക്കുക. ഈ രാഷ്ടീയ നാടകങ്ങള്‍ മനസ്സിലാക്കാനുള്ള വിവരവും വിദ്യാഭ്യാസവുമൊക്കെ ആയിപ്പോയി മലയാളിക്ക്.....

19 comments:

  1. ചോദ്യം ആവര്‍ത്തിക്കട്ടെ..ആരാണ് ഇവിടെ മതേതരവാദി?

    ReplyDelete
  2. മാറുന്ന മലയാളീ

    ഈ ചോദ്യത്തിനുത്തരം പറയാന്‍ ഇവിടെ അധികമാരും വരുമെന്ന് തോന്നുന്നില്ല

    കാരണം ഇപ്പോള്‍ ഇടതു സഖാക്കളെല്ലാം കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാ...

    പിന്നെ ഉള്ളത് പറയാല്ലോപിണാറായ്യീടെ മനസിലിരിപ്പ് വോട്ട് മാത്രമല്ലെന്നേ ...ഒരു വെടിക്ക് പല പക്ഷികളാ പുള്ളീടെ ലക്ഷ്യം.
    അച്ചുമ്മാനെ ഒതുക്കാന്‍ പണവും പവറും, പിന്നെ ആ ലാവ്ലിന്‍ പെണ്ണിന്റെ കേസ് ഒന്ന് ജനങ്ങളുട്റ്റെ തലേന്ന് കളേണം...പിന്നെന്‍ ഒത്താല്‍ കുറേ വോട്ടും...

    മദനി സാഹിബോ? പുള്ളി ആരാ മോന്‍? ഈ ഇടതന്മാരുടെ തനികൊണാം അങ്ങോര്‍ക്കറീല്ലേന്ന്...പുള്ളി ഇപ്പോ ഒട്ടി നില്‍ക്കണതെന്തിനാന്നാ? കുറേക്കാലം ഇല്ലാതിരുന്നതു കൊണ്ട് ജനങ്ങള്‍ക്കിടയില്‍ ഇപ്പോ പോപ്പുലാരിറ്റി ഇല്ല. സോ ഒന്ന് ശ്രദ്ധാ കേന്ദ്രമാകണം. താന്‍ പറയുന്നത് കേള്‍ക്കാനും പ്രചരിപ്പിക്കാനും മീഡിയ മുന്നോട്ട് വരണം. ഒന്ന് ശ്രദ്ധിക്കപ്പെട്ടാല്‍ പിന്നീടെന്താ ചെയ്യേണ്ടതെന്ന് അദ്ദേഹത്തിനറിയാം!

    അണ്ണാനെ മരം കേറ്റം പഠിപ്പിക്കണോന്ന്!

    ഇതൊക്കെ കണ്ടും കേട്ടും മറന്നും വീണ്ടും ഇവന്മാര്‍ക്ക് തന്നെ വോട്ട് ചെയ്തും സ്വയം വിഡികളാകുന്ന നമ്മെ പറഞ്ഞാ മതീല്ലോ (ആതാണല്ലോ നമ്മെ ‘ജനം’ എന്ന് വിളിക്കണത്!)

    ReplyDelete
  3. മാറ്റമില്ലാത്തതായി മലയാളിക്കില്ലാത്തതൊന്നുമാത്രം. മാറ്റമില്ലായ്ക്‌. അതുകൊണ്ട്‌ മാറാത്ത മലയാളി എന്നു പേരു മാറ്റുകയാണുചിതം.

    ReplyDelete
  4. swartdhathayude lokathu athinethire vilichuparayan orumukammodi venamenkil athum nallathanu

    ReplyDelete
  5. swardhatha niranja lokam onnum swapnamay pakaram vaykkunnilla

    ReplyDelete
  6. രാഷ്ട്രിയമാണല്ലേ?
    ഞാന്‍ ഈ നാട്ടുകാരനല്ല.

    ReplyDelete
  7. വര്‍ഗീയം , മതേതരത്വം , മുതലാളിത്തം , ബൂര്‍ഷ്വാ , ജനാധിപത്യം വേണ്ടിടത്തും അതില്‍ കൂടുതല്‍ വേണ്ടാത്തിടത്തും എടുത്തെറിഞ്ഞു പ്രസക്തി തീരെ ഇല്ലാതായി കഴിഞ്ഞിരിക്കുന്നു

    ReplyDelete
  8. പറഞ്ഞിട്ടുകാര്യമില്ലെന്നറിഞ്ഞിട്ടും വെറുതെ പ്രതികരിക്കുന്നവരുണ്ട്‌. അവരാണ്‌ യഥാര്‍ഥ മലയാളികളുടെ പ്രതിനിധികള്‍. ഭീരുത്വം മൂലം പട്ടി കുരയ്‌ക്കാതിരിക്കുന്നില്ല.......

    ReplyDelete
  9. അധികമാളുകളും ഉള്ളില്‍ വര്‍ഗ്ഗീയ മുഖം സൂക്ഷിക്കുന്നു എന്നാണു എന്റെ അനുഭവം...

    ReplyDelete
  10. Dont expect any response here.. keep going.. There are people out here understands n supports ur post..

    ReplyDelete
  11. അഹങ്കാരി,
    തിരുവല്ലഭൻ ,
    M.SANG,
    അരുണ്‍ കായംകുളം
    ശാരദ നിലാവ്
    viju02ap
    hAnLLaLaTh
    സത

    ഇത് വഴി വന്നവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും വളരെ നന്ദി............

    ReplyDelete
  12. നിക്ഷ്പക്ഷരായ (അങ്ങനെ ഒരു പക്ഷം ഇല്ല എന്ന് വാദിച്ചവര്‍ ഉണ്ട്) ഒരു വലിയ ശതമാനം ജനത കേരളത്തില്‍ ഉണ്ട് എന്നതിന്‍റെ വ്യക്തമായ തെളിവ് മെയ്‌ 16 നു കിട്ടി കഴിഞ്ഞു .

    ReplyDelete
  13. ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളോട് 100% വും യോജിക്കുന്നു. അഹങ്കാരി പറഞ്ഞ കമന്റും വളരെ കറക്റ്റ്‌. പക്ഷെ മേയ്‌ 16 നു ജനങ്ങള്‍ തെളിയിച്ചു എന്ന് പറഞ്ഞതിനോട് അധികം യോജിക്കാന്‍ പറ്റില്ല. ജനങ്ങള്‍ കൊണ്ഗ്രസിനെ ജയിപ്പിച്ചു എന്ന കാര്യമാണെങ്കില്‍. മതേതരത്വത്തിന്റെ കാര്യത്തില്‍ കോണ്ഗ്രസ്സും കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുമായി വലിയ വ്യത്യാസമൊന്നും ഞാന്‍ നോക്കിയിട്ട് കാണുന്നില്ല. ഇതേ മദനിയെ കൂടു പിടിച്ചു കഴിഞ്ഞ തിരഞ്ഞെടുപ്പിനെ നേരിട്ടവരാണ് കൊണ്ഗ്രസ്സുകാര്‍. മുസ്ലിം ലീഗും ndf ഉം ഇപ്പോഴും അവരുടെ കൂടെ ഉണ്ട് എല്ലാത്തിനുമുപരി അവിടെ സ്ഥാനാര്‍ധികളെ തീരുമാനിക്കുന്നത് പള്ളീലച്ചനും കാര്യക്കാരും ആണെന്നുള്ളതും വാസ്തവം. വെളുത്ത ലോഹയിട്ടതുകൊണ്ട് മാത്രം രാഷ്ട്രീയതിനകത്തു കേറി ഓലപ്പാമ്പ് കാട്ടാം എന്നുള്ളത് ഭരനസംവിധാനങ്ങളുടെ തകര്‍ച്ചയെ ആണ് സൂചിപ്പിക്കുന്നത്.

    ReplyDelete
  14. |തോന്ന്യവാസങ്ങള്‍ |
    ഞാനുദ്ദേശിച്ചത് പോസ്റ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

    “കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ജനങ്ങള്‍ വെറുക്കുന്ന അവസരങ്ങളിലെല്ലാം ഇവിടെ കോണ്‍ഗ്രസ് വിജയിച്ചിട്ടുണ്ട്. അത് ചെകുത്താനെക്കാള്‍ നല്ലത് കുട്ടിച്ചാത്തനാണെന്ന് ജനങ്ങള്‍ കരുതുന്നത് കൊണ്ടാണെന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് മാത്രം മനസ്സിലാകില്ല.“

    മേയ്‌ 16 നു ജനങ്ങള്‍ തെളിയിച്ചു എന്ന കമന്‍റിലൂടെ ഞാന്‍ ഉദ്ദേശിച്ചതും അത്രമാത്രം..........

    നന്ദി വരവിനും അഭിപ്രായത്തിനും.........

    ReplyDelete
  15. I dont have Malayalam Font installed in my machine.So using English to comment...

    Your blog is Good.How nicely you are expressing things!..Keep on updating with interesting topics...

    All the best..a malayali
    --
    Sinchu Haneefa

    ReplyDelete
  16. Change should come if we really able to throw religious dependency from our blood....Ours (keralite's) blood is a mix of hypocrisy, egotism, closeness and religious slavery.

    ReplyDelete
  17. Sheriyanu ippol idathu party athinte asayangalil ninnum vittu.varshangalolam partykku vendi samarpicha palarkum oru vilayum kodukathe inno iinaleyo kalumari vannavarkku sthanamanagal nalki vargeeyatheyepatti khoramayi parsangikkunnathallathe onnum thanne cheyyunnilla..swanthamayi enthanu cheyyunnathu ennu vilayiruthunnu polumilla..valare worst condition anu..

    ReplyDelete
  18. | Anony |
    | Poornachandran |
    | G4IT |
    അഭിപ്രായങ്ങൾക്ക് നന്ദി.....

    ReplyDelete
  19. Kure sathyangal ingane urakke vilichu paranju.. kollaam mashe..

    ReplyDelete

ഒരു ‘മാറുന്ന‘ മലയാളി തന്നെയല്ലേ നിങ്ങളും? അതിനാല്‍ തന്നെ തുറന്നു പറയൂ നിങ്ങളുടെ അഭിപ്രായങ്ങള്‍...അത് യോജിപ്പുകളാണെങ്കിലും വിമര്‍ശനമാണെങ്കിലും.